Friday, August 16, 2013

സീതയുടെ തീരോധാനം
തല്ക്കാലേ സീതാദേവിതന്നുടെ പുത്രന്മാരെ
ന്നുള്‍ക്കാമ്പിലറിഞ്ഞിതു രാഘവന്‍തിരുവടി.
ഗോമതീതീരേ വാഴും വാല്‍മീകിതന്നെക്കാണ്മാന്‍
രാമഭദ്രനുമൊരു ദൂതനെ നിയോഗിച്ചാന്‍.
'ജാനകീദേവി ശുദ്ധയെങ്കില്‍ കൈക്കൊള്ളാമല്ലോ,
നാനാലോകരും കാണ്‍കെ പ്രത്യയം ചെയ്തീടണം' 1330
എന്നതു ദൂതന്‍ ചൊന്നനേരത്തു വാല്‍മീകിയും
'നന്നിതു നാളെത്തന്നെ സത്യം ചെയ്യിയ്ക്കാമല്ലോ.'
എന്നു വാല്‍മീകിയരുള്‍ചെയ്തതു കേട്ടു ദൂതന്‍
വന്നു രാഘവന്‍തന്നോടുണര്‍ത്തിയ്ക്കയും ചെയ്താന്‍.
'ഉണ്ടല്ലോ നാളെ സീതാശപൗംെ മഹാജനം
കണ്ടുകൊള്ളണമതു താപസാദികളെല്ലാം'
എന്നതു കേട്ടു മഹാലോകരും പ്രശംസിച്ചാര്‍.
വന്ദ്യനാം വാല്‍മീകിയുമാദരാല്‍ പുറപ്പെട്ടാന്‍
ശ്രീഭഗവതിയോടും വിരിഞ്ചന്‍ വരുമ്പോലെ
താപസോത്തമന്‍ സീതാദേവിയുമായി വന്നാന്‍. 1340
പാരതില്‍ കുലനാരീവരമാരിവളോടു
നേരായിക്കാണ്മാനില്ല കേള്‍പ്പാനുമില്ല നൂനം.
എന്നെല്ലാം പ്രശംസിച്ചാര്‍ കണ്ടുനിന്നവരെല്ലാ
മന്നേരം വാല്‍മീകിയും രാഘവനോടു ചൊന്നാന്‍:
'സത്യമെന്നിയേ പറഞ്ഞറിവില്ലൊരുനാളും
പൃത്ഥ്വീനന്ദനയായ ജാനകീദേവിയേ്ക്കതും
ദൂഷണമില്ലെന്നൊരു സത്യം ഞാന്‍ ചെയ്തീടുവന്‍.
യോഷമാര്‍മണിയായ ലക്ഷ്മിയായതുമിവള്‍.
നിനക്കു ശങ്ക തീര്‍ന്നില്ലെങ്കിലോ നീ ചൊല്ലിയാ
ലനര്‍ത്ഥം കൂടാതെ കണ്ടവള്‍താനറിയിയ്ക്കും.' 1350
'നിന്തിരുവടി പറഞ്ഞാലതുതന്നെ മതി
ചിന്തിച്ചു കണ്ടാലതിന്മീതെയില്ലൊരു സത്യം.
വഹ്നിദേവനും മഹാദേവനും വിരിഞ്ചിനുമന്യദേവന്മാര
ുമിതെന്നോടു ചൊന്നാരല്ലോ.
അന്ധനായ് വിചാരമില്ലായ്കയാലുപേക്ഷിച്ചേന്‍,
നിന്തിരുവടിയതു പൊറുത്തുകൊള്ളേണമേ.
മുറ്റും ഞാനപവാദം പേടിച്ചുതന്നെ ചെയ്‌തേന്‍
കുറ്റമില്ലിവള്‍ക്കെന്നതറിയാഞ്ഞല്ലയല്ലോ.
ഇന്നിനി മഹാജനമറിയുമാറു സത്യം
ധന്യയാമിവള്‍ ചെയ്തീടട്ടപവാദം തീര്‍പ്പാന്‍.' 1360
അന്നേരം ബ്രഹ്മാവാദിയായുള്ള ദേവഗണം
വന്നൊക്കെ നിറഞ്ഞിതാകാശാന്തേ വിമാനാഗ്രേ.
മാനുഷജനങ്ങളും രാക്ഷസപ്രവരരും,
വാനരന്മാരും മുനിവൃന്ദവും ദ്വിജന്മാരും,
വന്നൊക്കെ നിറഞ്ഞപ്പോളുണ്ടായിതൊരു ചിത്രം
മന്ദമായ് ശൈത്യസൗരഭ്യാദിയാം ഗുണത്തോടും
വന്നൊരു സമീരണന്‍ വീശിനാനെല്ലാടവും,
വന്നൊരാനന്ദംപൂണ്ടു മേവിനാരെല്ലാവരും.
പരമഗുണവതിയാകിയ സീതയപ്പോള്‍
വരനെത്തന്നെ നോക്കി കണ്ണുനീര്‍ വാര്‍ത്തു വാര്‍ത്തു 1370
ഖേദമെത്രയും നിറഞ്ഞുള്ള മാനസത്തൊടും
മേദിനീപുത്രി പറഞ്ഞീടിനാളതുനേരം:
'സത്യം ഞാന്‍ ചൊല്ലീടുന്നിതെല്ലാരും കേട്ടുകൊള്‍വിന്‍

വൃത്തമെന്‍ പതിന്നാലുപേരുമുണ്ടറിഞ്ഞിട്ടു
ഭര്‍ത്താവുതന്നെയൊഴിഞ്ഞന്ന്യപുരുഷന്മാരെ
ചിത്തത്തില്‍ കാംക്ഷിച്ചേനില്ലേകദാ മാതാവേ! ഞാന്‍.
സത്യമിതെങ്കില്‍ മമ നല്‍കീടൊരുനുഗ്രഹം
സത്യമാതാവേ! സകലാധാരഭൂതേ! നാൗേ!െ'
തല്‍ക്ഷണേ സിംഹാസനഗതയായ് ഭൂമി പിളര്‍ന്നക്ഷീണാ
ദരം സീതതന്നെയുമെടുത്തുടന്‍ 1380
സസ്‌േനഹം ദിവ്യരൂപം കൈക്കൊണ്ടു ധരാദേവി
രത്‌നസിംഹാസനേ വച്ചാശു കീഴ്‌പോട്ടു പോയാള്‍.
വിശ്വമാതാവു പാതാളാന്തേ പോയ്മറഞ്ഞപ്പോള്‍
വിശ്വവും നിശ്ചഞ്ചലമായിതന്നേരം തന്നെ.
വിസ്മയപ്പെട്ടു നിന്നാര്‍ കണ്ടൊരു ജനമെല്ലാം
സസ്മിതം പുഷ്പവൃഷ്ടി ചെയ്തു ദേവകളെല്ലാം.
കണ്ണുനീര്‍ വാര്‍ത്തു വാര്‍ത്തു കുമ്പിട്ടുനിന്നീടിനാന്‍
മന്നവന്‍താനുമരനാഴികനേരം പിന്നെ.
വന്ന കോപത്തോടു ചൊല്ലീടിനാന്‍ രാമന്‍, ഭൂമിതന്നോ
ടു 'മമ മതമെന്തെന്നു ധരിയ്ക്കാതെ 1390
എന്നുടെ മുമ്പില്‍നിന്നു സീതയെക്കൊണ്ടുപോയതന്യാ
യമെന്നു വരുത്തീടുവനധുനാ ഞാന്‍.
ഭൂതലം ജലമയമാക്കുവനിന്നേമുതല്‍,
ഭൂതങ്ങള്‍ നാലേയുള്ളു നൂനമെന്നാക്കീടുവന്‍.'
ക്രുദ്ധനായ് രാമചന്ദ്രനിത്ഥം ചൊന്നതുനേരം
സത്വരം പരിത്രസ്തമായിതു ഭുവനവും.
അന്നേരം പ്രജാപതിതാനും ദേവകളുമായ്
വന്നിതു ചതുര്‍മ്മുഖന്‍ രാമചന്ദ്രോപാന്തത്തില്‍.
പത്മലോചനന്‍ വീണു നമസ്‌ക്കാരവും ചെയ്തു
പത്മസംഭവന്‍ താനുമരുളിച്ചെയ്താനപ്പോള്‍: 1400
'എന്തൊരു ബന്ധമിത്ര കോപമുണ്ടാവാനിപ്പോള്‍?
ചിന്തിച്ചു കാണ്‍ക നീയാരെന്നതു പരമാര്‍ത്ഥം.
വൈദേഹിയോടുംകൂടി മേലിലും വാഴാമല്ലോ
ഖേദവും കൂടാതെ കണ്ടാനന്ദസമന്വിതം.
മുഖ്യമാം മനുഷ്യജന്മത്തിങ്കലെല്ലാവര്‍ക്കും
ദുഃഖസൗഖ്യങ്ങളിടകലര്‍ന്നുണ്ടറിക നീ.
വാല്‍മീകി ചൊന്ന കാവ്യമാകിയ രാമയണമാ
മോദം വരുമാറു ശേഷവും കേട്ടീടു നീ.
എന്നാല്‍ നിന്നുടെ മായാമോഹമെല്ലാമേ നീങ്ങു'
മെന്നരുള്‍ചെയ്തു മറഞ്ഞീടിനാന്‍ വിധാതാവും. 1410
മാധുര്യമോടു കുശലവന്മാര്‍ ഗാനംചെയ്താര്‍
സാമോദം രാമായണം കേട്ടിതു സമസ്തരും.
അത്ഭുതമവഭൃൗസെ്‌നാനാഘോഷങ്ങള്‍ ചൊല്‍വാന്‍
സര്‍പ്പരാജനും പണി വാഗ്ഭംഗി പോരായല്ലോ.
നാനാദേശ്യന്മാരായ രാജാക്കന്മാരെയെല്ലാ
മാനന്ദിപ്പിച്ചു പറഞ്ഞയച്ചു രഘുവരന്‍.
സുഗ്രീവാദികളായ വാനരരേയും തദാ
രാക്ഷസപ്രവരനാകും വിഭീഷണനേയും
ഭക്തനാം ജഗല്‍പ്രാണപുത്രനെ വിശേഷിച്ചും
ചിത്രാനന്ദേന യാത്ര വിധിച്ചോരനന്തരം 1420
താപസദ്വിജവരന്മാരെയുമയച്ചതി
ശോഭയോടയോദ്ധ്യയെ പ്രാപിച്ചു പടയോടും.
ധര്‍മ്മേണ ജഗത്ത്രയം പാലിച്ചു വാഴുംകാല
മമ്മമാര്‍ പരലോകം പ്രാപിച്ചാരെല്ലാവരും.
പൈതൃകകര്‍മ്മം മുദാ ചെയ്തിതു പുത്രന്മാരും
ഭൂദേവന്മാര്‍ക്കു ധനരത്‌നങ്ങള്‍ ദാനം ചെയ്തു.
അമര്‍ത്ത്യാലയേ ദശരൗേെനാടൊരുമിച്ചു
രമിച്ചു വാണീടിനാരവരും ചിരകാലം.

ഗന്ധര്‍വ്വനിഗ്രഹം
അങ്ങനെ രാമാദികള്‍ വാഴും നാളൊരുദിനം
മങ്ങാതെ ഗജാശ്വരത്‌നാഭരണാദികളും 1430
കൊടുത്തു പുരോഹിതന്‍തന്നെയുമയച്ചിതു
പടുത്വമേറും യുധാജിത്തു കേകയനൃപന്‍.
അവനുമയോദ്ധ്യപുക്കവയെല്ലാമേ പുന
രവനീപതീന്ദ്രനു കൊടുത്തു കണ്ടീടിനാന്‍.
അവയെല്ലാമേ പരിഗ്രഹിച്ചു നരാധിപനവനെ
വഴിപോലെ പൂജിച്ചു സമ്മാനിച്ചാന്‍.
സാദരമവനോടു ചോദിച്ചു രഘുപതി
'മാതുലന്‍ സുഖേന വാഴുന്നിതോ രാജ്യത്തിങ്കല്‍!
എന്തോന്നു വിശേഷിച്ചു ചൊല്ലിവിട്ടതുമെല്ലാം
സന്തോഷത്തോടു ഭവാനെന്നോടു ചൊല്ലീടണം.' 1440
എന്നതുകേട്ടു പുരോഹിതനുമുരചെയ്തു:
'നന്നായി സുഖേന വാഴുന്നിതു നൃപാധിപന്‍
ചൊല്ലിവിട്ടവസ്ഥകള്‍ കേട്ടാലുമെങ്കില്‍ ഭവാന്‍:
വല്ലഭമേറെയുള്ള ഗന്ധര്‍വ്വപ്രവരന്മാര്‍
പൂര്‍വ്വസാഗരതീരേ ശൈലുഷതനയന്മാര്‍
മേവിനാര്‍ മൂന്നുകോടിപ്പടയുമായേ നിത്യം.
അവരെ യുദ്ധം ചെയ്തു ജയിച്ചീടുകിലിപ്പോ
ളവിടമൊരു രാജ്യമാക്കി വാണീടാമല്ലൊ.'
മന്നവര്‍മന്നനതു കേട്ടു സന്തോഷത്തോടു
തന്നുടെ സഹജനാം ഭരതനോടു ചൊന്നാന്‍: 1450
'പോകണം ഭവാനര്‍ത്ഥപുരുഷകാരത്തൊടും,
കേകയരാജ്യത്തിനു താപസവരരൊടും,
ധീരന്മാരായ സേനാപതിവീരന്മാരോടും,
വാരണവാജിരൗകൊലാളാം പടയോടും,
അര്‍ത്ഥവും വേണ്ടുവോളം കൊണ്ടുപോയ്‌ക്കൊള്‍ക വേണം.
യുദ്ധംചെയ്താശു ഗന്ധര്‍വ്വന്മാരെ നിഗ്രഹിച്ചാല്‍
തക്ഷകനെയും തൗാെ പുഷ്‌കലനെയും തത്ര
ശിക്ഷിച്ചുരണ്ടു രാജ്യത്തിങ്കലും വാഴിച്ചു നീ
വൈകാതെ വന്നീടുക, പുത്രന്മാരിരുവര്‍ക്കും
കേകയന്മാരെത്തുണയാക്കിപ്പോരിക ഭവാന്‍.' 1460
ഭൂപതിതന്നെത്തൊഴുതന്നേരം ഭരതനും
ശോഭനമായ മൂഹൂര്‍ത്തംകൊണ്ടു പുറപ്പെട്ടാന്‍.
പക്ഷികള്‍ മൃഗങ്ങളും ഭൂതപൈശാചങ്ങളും,
ഭക്ഷണാര്‍ത്ഥികള്‍ കൂടെ മുമ്പിലെ നടകൊണ്ടാര്‍.
കേകയരാജ്യം ചെന്നു പുക്കിതു ഭരതനും,
ഭഗിനീതനയനെപ്പുണര്‍ന്നാന്‍ യുധാജിത്തും,
തന്നുടെ പടയോടുംകുടവേ പുറപ്പെട്ടാന്‍,
ചെന്നു ഗന്ധര്‍വ്വന്മാരോടേറ്റിതു മഹാബലം.
ഏഴഹോരാത്രമൊരുപോലെ യുദ്ധവും ചെയ്തു
കോഴപൂണ്ടിരു പടയ്ക്കന്നേരം ഭരതനും 1470
കാലാസ്ര്തം പ്രയോഗിച്ചു ഗന്ധര്‍വ്വന്മാരെയെല്ലാം
കാലമന്ദിരം പ്രാപിപ്പിച്ചിതു ലഘുതരം.
ഒടുങ്ങി മൂന്നുകോടിപ്പടയും ഗന്ധര്‍വ്വന്മാ
രടങ്ങി രാജ്യം രണ്ടു കോട്ടയുമതുകാലം.
അഞ്ചുവത്സരംകൊണ്ടു രാജ്യശിക്ഷയുംചെയ്തു
കിഞ്ചന ഭയംവിനാ പുത്രന്മാരെയും തത്ര
വാഴിച്ചു മാതുലനെബ്ഭാരമേത്തിച്ചു താനും
ഘോഷിച്ചു പുറപ്പെട്ടു വന്നയോദ്ധ്യയും പുക്കാന്‍.
രാമചന്ദ്രനെക്കണ്ടു വന്ദിച്ചു വൃത്താന്തങ്ങളാ
മോദം വരുമാറു കേള്‍പ്പിച്ചാനഖിലവും. 1480
അംഗദനെയും ചന്ദ്രകേതുവാമവനെയുമെങ്ങനെ
വാഴിയ്ക്കാവു ചൊല്ലുവിനെന്നനേരം,
മതിമാനംഗദനെ വാഴിയ്ക്കാമിനിത്താരാ
 

പൗമൊമവനിയിലെന്നതു ഭരതനും.
ചന്ദ്രകേതുവിനേയും വാഴിയ്ക്കാമല്ലോ പിന്നെ
ചന്ദ്രകാന്തത്തിങ്കല്‍ നിര്‍മ്മിച്ചൊരു പുരവരേ.
എങ്കിലോ താരാപൗേ െവാഴിയ്‌ക്കെന്നഭിഷേകമംഗദന്‍തനി
യ്ക്കുചെയ്തരുളിച്ചെയ്തു നാൗന്‍െ:
'മംഗളം വരുമാറു പശ്ചിമദിശി ഭവാ
നംഗദനേയുംകൊണ്ടു പോക സൗമിത്രേ ശീഘ്രം.' 1490
ചന്ദ്രകാന്താഖ്യദേശേ വാഴുകെന്നഭിഷേകം
ചന്ദ്രകേതുവിന്നു ചെയ്തീടിനാന്‍ ജഗന്നാൗന്‍െ.
'ഉത്തരദിശി പോക ഭരതനിവനുമായ്
സത്വരം കാര്യം സാധിച്ചത്രൈവ വന്നീടു നീ.'
ഇത്ഥമാജ്ഞാപിച്ചയച്ചോരളവിരുവരും
ബദ്ധമോദേന പുറപ്പെട്ടിതു പടയുമായ്.
ഏകവത്സരംകൊണ്ടു സാധിച്ചു കാര്യങ്ങളും
സാകേതപുരി പുക്കു ഭരതനനുജനും.
കാകുല്‍സ്ഥനവരജന്മാരുമായയോദ്ധ്യയില്‍
ഭോഗത്തോടിരുന്നിതു പിന്നെയുമനേകം നാള്‍. 1500
അക്കാലം യമന്‍ മുനിവേഷമായ് വന്നീടിനാന്‍,
ചൊല്‍ക്കൊള്ളുമയോദ്ധ്യയില്‍ രാമചന്ദ്രനെക്കണ്മാന്‍.
ഗോപുരദ്വാരത്തിങ്കല്‍ച്ചെന്നു നിന്നതുകാലം
താപസന്‍ സൗമിത്രിയെക്കണ്ടുടനറിയിച്ചാന്‍:
'ഞാനൊരു മഹാമുനിശ്രേഴന്‍തന്നുടെ ദൂതന്‍
മാനവേന്ദ്രനെക്കാണ്മാനായ് വന്നേനറിഞ്ഞാലും.
ഭൂപതിതന്നോടതു ചെന്നറിയിയ്ക്ക'യെന്നു
താപസന്‍ പറഞ്ഞതു കേട്ട ലക്ഷണന്‍ ചെന്നു
സംഭ്രമത്തോടെയുണര്‍ത്തിച്ചതു കേട്ടനേരം
സംപ്രീതിപൂണ്ടു ചെന്നു വന്ദിച്ചു മുനീന്ദ്രനെ. 1510
എന്തഭിമതമെന്നു ചൊല്‍കെന്നു കേട്ടനേരം,
സന്തോഷത്തോടും പറഞ്ഞീടിനാന്‍ മുനീന്ദ്രനും:
'ആരുംകൂടാതെ തമ്മില്‍തന്നെ മന്ത്രിയ്ക്കവേണ്ടും
കാര്യമുണ്ടതിന്നു നീയൊന്നു ചെയ്കയും വേണം.
ഓരോന്നു തമ്മില്‍പ്പറഞ്ഞിരിയ്ക്കുന്നതിന്‍മദ്ധ്യേയാരാ
നും വരികില്‍ നീയവരെ വധിയ്ക്കണം.
എന്നതെന്നോടു സത്യം ചെയ്കില്‍ ഞാനഖിലവും
വന്ന കാര്യങ്ങള്‍ പറഞ്ഞീടുവന്‍ ധരാപതേ!
'എന്തതിനൊരു ദണ്ഡമതു ഞാന്‍ ചെയ്തീടുവന്‍,
ചിന്തിതമെന്നോടറിയിച്ചാലും വൈകീടാതെ. 1520
ലക്ഷ്മണാ! നീ താന്‍തന്നെ ഗോപുരദ്വാരത്തിങ്കല്‍
നില്ക്കണമിത്താപസന്‍ പോവോളമൊരുത്തരും
ഇങ്ങോട്ടു കടന്നുവന്നീടാതെ നിര്‍ത്തീടണ'
മങ്ങനെതന്നെയെന്നു ലക്ഷ്മണനുരചെയ്താന്‍.
ഗോപുരദ്വാരേ ചെന്നു നിന്നിതു സൗമിത്രിയും
താപസനോടു രഘുനാൗനെുമുരചെയ്താന്‍:
'മന്ത്രശാലയില്‍ പോക, വിജനത്തിങ്കല്‍ തവ
ചിന്തിതമെല്ലാമെന്നോടറിയിയ്ക്കയും വേണം.'
താപസന്‍താനും രഘുനാൗേെനാടറിയിച്ചാന്‍:
'ഭൂപതേ! കേട്ടുകോള്‍ക ഞാന്‍ വന്ന കാര്യമെല്ലാം, 1530
ധര്‍മ്മതത്തരനായ ധര്‍മ്മരാജന്‍ ഞാനിഹ
ബ്രഹ്മാവിന്‍ നിയോഗത്താല്‍ വന്നിതെന്നറിഞ്ഞാലും.
ബ്രഹ്മാവിന്നരുളപ്പാടെല്ലാമേ ചൊല്ലാമല്ലൊ:
ചിന്മയനായ ഭവാനാദികാലത്തു മുദാ
സര്‍വ്വലോകങ്ങളേയും തങ്കലേയടക്കിക്കൊ
ണ്ടവ്യയനായ ഭവന്നാഭിപങ്കജത്തിങ്കല്‍
എന്നെയും നിര്‍മ്മിച്ചുടനനന്താകൃതിപൂണ്ടു
പന്നഗമായ തത്തേ പള്ളികൊള്ളുന്ന നേരം,
തന്നുടെ കര്‍ണ്ണമലംകൊണ്ടു നിര്‍മ്മിച്ചീടിനാ

നുന്നതന്മാരാം മധുകൈടഭാസുരന്മാരെ. 1540
യുദ്ധംചെയ്തയ്യായിരം ദിവ്യവത്സരത്തിനാ
ലുദ്ധതന്മാരെ വധിച്ചവര്‍കള്‍ മേദസ്സിനാല്‍
മേദിനിതന്നെ നിര്‍മ്മിച്ചോരനന്തരം ഭവാന്‍,
ധാതാവാമെന്നെക്കൊണ്ടു നിര്‍മ്മിപ്പിച്ചിതു പിന്നെ
നാനാജന്തുക്കളേയുമീരേഴു ലോകങ്ങളും,
മാനമോടവറ്റെത്താങ്ങുന്നതും നീതാനല്ലോ.
ഓരോരോതരമവതാരം ചെയ്തിന്ദ്രാദികള്‍ക്കോ
രോരോതരമുണ്ടാമാപത്തു തീര്‍ത്തുകൊണ്ടു,
ധര്‍മ്മത്തെ സ്ഥാപിച്ചധര്‍മ്മങ്ങളെ ക്ഷയിപ്പിച്ചു
കര്‍മ്മങ്ങള്‍ ചെയ്യിപ്പിച്ചു രക്ഷിക്കുന്നതും ഭവാന്‍. 1550
ഇക്കാലം ദശരൗപെുത്രനായ്പിറന്നുടനിക്ഷ്വാ
കുവംശത്തെയും വര്‍ദ്ധിപ്പിച്ചനുദിനം,
വത്സരം പതിനോരായിരവും ചെന്നു ഭക്ത
വത്സല! കാലം ത്രേതായുഗമെന്നറിഞ്ഞാലും.
മാനുഷവേഷംപൂണ്ടു ഭൂമിയില്‍ വസിച്ചതും
മാനവവീര! മതിയെന്നും ധാതാവിന്‍ മതം.
ബാലന്മാര്‍ താതനോടു പറയുംവണ്ണം ഞാനീ
കാലദേശാവസ്ഥകള്‍ ചൊന്നതു ധരിച്ചാലും.
ധാതാവു മുന്നമപേക്ഷിച്ച കാര്യങ്ങളെല്ലാം
സാധിച്ചിതിപ്പോഴവതാരകാര്യങ്ങള്‍ നാൗ!െ 1560
വൈകുണ്ഠലോകത്തിങ്കലെഴുന്നള്ളുവാന്‍ കാലം
വൈകരുതെന്നു ധാതാ ചൊല്‍കയാല്‍ വന്നു ഞാനും.
'എന്നുടെ മനസ്സിലുമുണ്ടിതു പിതൃപതേ!
വന്നീടുന്നുണ്ടു കാലം വൈകാതെ ഞാനും നൂനം.'
എന്നിവര്‍ തമ്മില്‍ പറഞ്ഞിരിയ്ക്കുന്നതിന്മദ്ധ്യേ
വന്നിതു ദുര്‍വ്വാസാവും ഗോപുരദ്വരത്തിങ്കല്‍
ലക്ഷ്മണനോടു മുനിമുഖ്യനുമരുള്‍ചെയ്തു:
'ലക്ഷ്മീവല്ലഭന്‍തന്നെ കാണ്മാനായ് ഞാനുമത്ര
നില്ക്കുന്നിതെന്നു ചെന്നു വൈകാതെ പറക നീ,
സല്ക്കരിപ്പതിനെന്നെപ്പാര്‍പ്പിച്ചീടരുതേതും.' 1570
എന്നതുകേട്ടു ഭീതി പൂണ്ടു ലക്ഷ്മണന്‍ ചൊന്നാ
നിന്നഭിമതമെന്തെന്നരുളിച്ചെയ്‌കേ വേണ്ടു
അല്ലായ്കില്‍ മുഹൂര്‍ത്തം നിന്നരുളീടുകവേണമല്ലല
ുണ്ടഗ്രജനു കാല്‍ക്ഷണം കാലം പോറ്റീ!'
എന്നതു കേട്ടു മുനി കോപം പൂണ്ടരുള്‍ചെയ്തു:
'ഇന്നിനിപ്പാര്‍പ്പാനെനിയ്ക്കില്ലവസരമേതും
ഭൂപതിതന്നെക്കാണ്മാനില്ലവസരമെങ്കില്‍
ശാപത്താല്‍ മുടിപ്പന്‍ ഞാന്‍ ഭാനുവംശത്തെയെല്ലാം.'
എന്നതു കേട്ടനേരം സൗമിത്രി വിചാരിച്ചാ
'നിന്നു ഞാന്‍മൂലം മുടിഞ്ഞീടരുതല്ലോ വംശം, 1580
വംശനാശത്തില്‍ നല്ലൂ ഞാനേകന്‍ മരിപ്പതും
സംശയമില്ലെ'ന്നോര്‍ത്തു സൗമിത്രി പുറപ്പെട്ടാന്‍.
രാമചന്ദ്രനെക്കണ്ടു തൊഴുതു ചൊല്ലിടിനാന്‍:
'വാമദേവാംശോല്‍ഭൂതന്‍ താപസനത്രിപുത്രന്‍
ഗോപുരദ്വാരത്തിങ്കലുണ്ടു നില്ക്കുന്നു കാണ്മാന്‍
താപസോത്തമന്‍തന്നെ ചെന്നു വന്ദിച്ചീടണം.'
ഇത്ഥമാകര്‍ണ്യ കാലനാകിയ മുനിതന്നെ
സത്വരം പോകെന്നുടനയച്ചു പുറപ്പെട്ടാന്‍.
അത്രിപുത്രനെത്തൊഴുതെന്തഭിമതമെന്നു
ചിത്തമോദേന ചോദിച്ചളവു ചൊന്നാന്‍ മുനി: 1590
'ആയിരം സംവത്സരമുണ്ടു ഞാനനശനനാ
യിരിയ്ക്കുന്നു പുനരിന്നതിന്നവസാനം.
പാരണ ചെയ്തീടേണമിന്നതിന്നെനിയ്ക്കിപ്പോള്‍
പാരാതെ തരിക നീ ഭോജന'മെന്ന നേരം,
മൃഷ്ടമായന്നം കൊടുത്തീടിനാന്‍ നരേന്ദ്രനും

തുഷ്ടിപൂണ്ടിതു മുനി തൃപ്തനായതുനേരം
ആശീര്‍വ്വാദവും ചൊല്ലിപ്പോയിതു മുനീന്ദ്രനു
മാശു മാനസേ ചിന്തിച്ചീടിനാന്‍ നരപതി.
ലക്ഷ്മണപരിത്യാഗം
'നമ്മിലെസ്സംവാദങ്ങള്‍ കഴിഞ്ഞുകൂടുംമുമ്പേ
നമ്മുടെ മുമ്പില്‍ വരുന്നവരെ വധിപ്പന്‍ ഞാ 1600
നെന്നു താപസനോടു സത്യവും ചെയ്‌തേനല്ലോ,
വന്നിഹ പറഞ്ഞതു ലക്ഷ്മണനല്ലോതാനും.
എങ്ങനെയവനെ ഞാന്‍ കൊല്ലുന്നു നിരൂപിച്ചാല്‍
മംഗളമല്ല സത്യലംഘനം ചെയ്യുന്നതും.
എന്നുടെ പരിതാപം കണ്ടാലുമയ്യോ പാപം!'
എന്നു ഖേദിച്ചീടിനാന്‍ മാനവപ്രവരനും.
ആനനാബ്ജവും കുമ്പിട്ടാധിയില്‍ മുഴുത്തതിദീനനാ
യ് മരുവീടുമഗ്രജന്‍തന്നെക്കണ്ടു
സന്തുഷ്ടഭാവത്തോടു സുമിത്രാപുത്രന്‍ ചൊന്നാന്‍:
'സന്താപമെന്നെക്കുറിച്ചുണ്ടായീടൊല്ല നാൗ!െ 1610
സത്യത്തെ രക്ഷിച്ചുകൊള്‍കെന്നെ നിഗ്രഹിച്ചു നീ,
ചിത്തത്തിലെന്നിലൊരു കാരുണ്യമുണ്ടാകൊല്ലാ.'
ഇത്ഥമോരോന്നേ സുമിത്രാത്മജന്‍ ചൊല്ലുന്തോറുമെത്രയും
വളര്‍ന്നിതു സന്താപം മേല്ക്കുമേലെ.
മന്ത്രികളോടു കുലാചാര്യാദി ജനത്തെയും
തന്‍തിരുമുമ്പില്‍ വരുത്തിപ്പറഞ്ഞിതു നൃപന്‍.
സന്താപമൂലമെല്ലാം കേട്ടൊരു വസിഴനും
ചിന്തിച്ചു നരേന്ദ്രനോടന്നേരമരുള്‍ചെയ്താന്‍:
'സത്വരം സൗമിത്രിയെ വധിച്ചു പാലിയ്ക്ക നീ
സത്യത്തെയല്ലെന്നാകില്‍ മറയും ധര്‍മ്മമെല്ലാം. 1620
ധര്‍മ്മനാശത്താല്‍ ജഗത്ത്രയവും മുടിഞ്ഞുപോം
നിര്‍മ്മലന്‍ ദശരൗന്‍െ നിന്നുടെ താതന്‍ മുന്നം
പുത്രസ്‌നേഹത്തെയുപേക്ഷിച്ചു പാലിച്ചാനല്ലോ
സത്യത്തെ,യതുമൂലം തനിയ്ക്കു ദുഃഖത്തിനായ്
മൃത്യു വന്നതും പുനരെന്നതു ധരിയ്ക്ക നീ.
പൃത്ഥീപാലന്മാരായാല്‍ സത്യത്തെ രക്ഷിയേ്ക്കണം.'
പുത്രദാരാര്‍ത്ഥാദികളോടു വേര്‍പെട്ടീടാതെ
ഇത്രിലോകത്തിലാരുമില്ലെന്നു ധരിച്ചാലും.
സോദരസ്‌േനഹം തവ പാരമുണ്ടറിഞ്ഞു ഞാന്‍
സാദരമെന്നാകിലും സത്യത്തെ രക്ഷിയേ്ക്കണം. 1630
എന്നവര്‍ പറയുന്ന വാക്കുകള്‍ കേട്ടനേരം
തന്നുള്ളില്‍ വളര്‍ന്നോരു ദുഃഖത്താല്‍ നരേന്ദ്രനും:
'പോക സൗമിത്രേ! ഭവാന്‍ നിന്നെ ഞാനുപേക്ഷിച്ചേന്‍
ത്യാഗവും വധവുമൊക്കും നിരൂപിച്ചു കണ്ടാല്‍.
ജീവനമായ നിന്നെയിന്നുപേക്ഷിച്ചു ഞാനും
ജീവിച്ചുവാണീടുമോ ഭൂമിയിലെത്ര കഷ്ടം!'
അററമില്ലാത വിഷാദത്തെപ്പൂണ്ടതുകണ്ടു
മറ്റുള്ള ജനങ്ങളുമെത്രയും ദുഃഖംപൂണ്ടാര്‍.
അഗ്രജന്മാരെത്തൊഴുതാചാര്യപാദാബ്ജവുമഗ്രേ
വീണുടന്‍ നമസ്‌ക്കരിച്ചു പുറപ്പെട്ടാന്‍. 1640
ചെന്നിരുന്നിതു മഹാസരയൂനദീതീരേ
തന്നുള്ളില്‍ ബ്രഹ്മധ്യാനമുറച്ചു യോഗത്തോടെ
ദേവകള്‍ പുഷ്പവൃഷ്ടി ചെയ്‌തേറ്റം പുകഴ്ത്തിനാര്‍.
ദേവേന്ദ്രന്‍ വിമാനവുമായ് വന്നാനതുനേരം.
സുമിത്രാത്മജനെയും വ്യോമയാനത്തിലേറ്റിയമര്‍ത്ത്യാല
യത്തിങ്കല്‍ സുഖിച്ചു വസിപ്പിച്ചാന്‍.
ആദിതേയന്മരെല്ലാം പ്രീതന്മാരായാരപ്പോള്‍
ആദിനാൗനെുമെഴുന്നള്ളുമെന്നോര്‍ത്തു ഭക്ത്യാ.
 
 
 

മഹാപ്രസ്ഥാനം
അക്കൗേെകട്ടു രഘുനാൗനെുമമാത്യന്മാ
രൊക്കവേ വരികെന്നു വിളിച്ചുവരുത്തിനാന്‍. 1650
'ഞാനിനിയിവിടെ വാഴ്‌കെന്നുള്ളതില്ല നൂനമാ
നന്ദംപൂണ്ടു സുമിത്രാത്മജന്‍ സ്വര്‍ഗ്ഗംപുക്കാന്‍.
വൈകാതെ ഞാനുമവിടെപ്പുക്കു വസിയ്ക്കുന്നേന്‍.
കൈകേയീസുതന്‍തന്നെ വാഴുക ധരാതലം.'
അന്നേരം പൗരന്മാരുമനുജന്‍ ഭരതനും
മന്നവനുടെ കാല്‍ക്കല്‍ വീണുടന്‍ വണങ്ങിനാര്‍.
കണ്ണുനീര്‍ വാര്‍ത്തുവാര്‍ത്തു ചൊല്ലിനാന്‍ ഭരതനു
'മെന്നെ നിന്തിരുവടി വെടിയാതിരിയ്ക്കണം.
നിന്തിരുവടി നരകംതന്നില്‍ വസിയ്ക്കിലും,
സന്തതം വാനോര്‍പുരിതന്നിലേ വസിയ്ക്കിലും, 1660
പിരിഞ്ഞു വാണീടുവാന്‍ വിധിച്ചീടരുതെന്നെ
പിരിഞ്ഞാല്‍ പൊറുതിയില്ലടിയനൊരിയ്ക്കലും.'
ശത്രുഘ്‌നന്‍തന്നോടിവ ചെന്നറിയിയ്ക്കയെന്നു
സത്വരം ദൂതന്മരെയയച്ചു ഭരതനും.
മാനവപ്രവരനുണ്ടായ ദുഃഖത്തെക്കേട്ടു
ഭാനുപുത്രാദി കപിവീരന്മാരൊക്കെ വന്നു
രാക്ഷസസൈന്യത്തൊടും വന്നിതു വിഭീഷണന്‍
സാക്ഷാല്‍ ശ്രീരാമചന്ദ്രപാദങ്ങള്‍ വണങ്ങിനാന്‍.
അന്നേരം പൗരന്മാരായുള്ളവര്‍ തെരുതെരെ
വന്നുവന്നവനീശന്‍തന്നെ വന്ദിച്ചീടിനാര്‍. 1670
അന്നേരം വസിഴനും നൃപനോടരുള്‍ചെയ്തു:
'ഇന്നിനിയിവര്‍ദുഃഖം തീര്‍ക്ക നീ കൃപയാലെ.'
സന്തുഷ്ടനായ നൃപനവരോടരുള്‍ചെയ്താ
'നെന്തഭിമതം നിങ്ങള്‍ക്കെന്നതു ചൊല്ലീടുവിന്‍.'
'നന്തിരുവടിയോടുകൂടെപ്പോരുന്നു ഞങ്ങള്‍
ചിന്തിച്ചാല്‍ പിരിഞ്ഞു വാണീടുവാനില്ല ധൈര്യം.
പുത്രദാരാദികളോടൊന്നിച്ചു പോരുന്നതും
ഭക്തവത്സല! മുടക്കീടൊലാ ദയാനിധേ!
എങ്കിലോ നിങ്ങള്‍ കൂടേപ്പോന്നുകൊണ്ടാലുമൊരു
സങ്കടമതിന്‍മൂലം നിങ്ങള്‍ക്കുമുണ്ടാകേണ്ടാ.' 1680
ഭൂദേവന്മാരും മുനീന്ദ്രന്മാരുമായിപ്പിന്നെ
മോദേന കുശലവന്മാര്‍ക്കഭിഷേകം ചെയ്തു.
നാലംഗപ്പടയോടു ധനരത്‌നാദികളും
ബാലന്മാര്‍ക്കനവധി കൊടുത്തു രാമചന്ദ്രന്‍.
ഗാ™മായാശ്ലേഷിച്ചു ചുംബിച്ചു നെറുകയില്‍
ഗു™മായ് സീതാദേവിതന്നെയോര്‍ത്തിതു രാമന്‍.
ശത്രുഘ്‌നനതുകാലം ദൂതവാക്യങ്ങള്‍ കേട്ടു
പുത്രന്മാരെയുമോരോ രാജ്യേ വാഴിച്ചു ബഹുവിത്തവും
ചതുരംഗസേനയും നല്‍കിപ്പുന
രത്തലെന്നിയേ വാഴ്വിനെന്നനുഗ്രഹിച്ചിതു. 1690
പിന്നെ വേഗേന ചെന്നു രാഘവന്‍തന്നെത്തൊഴു
'തെന്നെയും കൂടെക്കൊണ്ടുപോകേണ'മെന്നു ചൊന്നാന്‍.
'നീ കൂടെപ്പോന്നാലു'മെന്നരുളിച്ചെയ്തു നാൗനൊ
കുലമകന്നിതു സുമിത്രാതനയനും.
വാനരവരന്മാരും രാക്ഷസവീരന്മാരും
മാനവേന്ദ്രനെ വന്നു വന്ദിച്ചാരതുകാലം.
'എങ്ങെഴുന്നള്ളത്തവിടേയ്ക്ക നിന്തിരുവടി
ഞങ്ങളെക്കൂടെക്കൊണ്ടുപോകണം മടിയാതെ.'
അന്നേരം വിഭീഷണന്‍തന്നോടു രഘുപതി
നന്ദിച്ചു വിളിച്ചരുള്‍ചെയ്തിതു മധുരമായ്: 1700
'ആദിത്യചന്ദ്രന്മാരുമാകാശഭൂമികളും
യാതൊരു കാലമുള്ളൂ കേവല,മത്രനാളും
ലങ്കയില്‍ നിശാചരരാജാവായ് വാഴ്ക ഭവാന്‍
 

സങ്കടം വിശ്വത്തിനുമുണ്ടാകയില്ലയെന്നാല്‍.'
പിന്നെ മാരുതി തന്നോടരുളിച്ചെയ്തു നാൗന്‍െ:
'മുന്നമേയെന്നോടപേക്ഷിച്ചതില്ലയോ ഭവാന്‍?
എത്രനാളേയ്ക്കു രാമചരിതമുള്ളൂ ഭുവി
അത്രനാളേയ്ക്കും ജീവിയേ്ക്കണം ഞാനെന്നിങ്ങനെ,
നീയെന്നോടര്‍ത്ഥിച്ചതിനന്തരം വന്നീടാതെ
വാഴുക പിന്നെ ബ്രഹ്മപദവും പ്രാപിച്ചാലും. 1710
ധന്യാത്മാവായ വിഭീഷണനും ഹനുമാനുമിന്നു
ഞാന്‍ ചൊന്നവണ്ണം വാഴുവിനെല്ലാനാളും.
എന്നോടുകുടെപ്പോന്നുകൊള്ളുക മറ്റെല്ലാരും.'
എന്നതുകേട്ടു സുഖമായിതെല്ലാര്‍ക്കുമപ്പോള്‍.
ഇത്ഥമോരോന്നേ പറഞ്ഞിരുന്നു പുലര്‍ന്നിതു
നിത്യാചാരവും ചെയ്തു രാമചന്ദ്രനുമപ്പോള്‍
ഗുരുവാം വസിഴനോടഗ്നി കൈക്കൊള്‍കയെന്നു
പുരുഷോത്തമന്‍താനും പറഞ്ഞു യൗാെവിധി
കര്‍മ്മങ്ങള്‍ചെയ്തു മഹാപ്രസ്ഥാനമാരംഭിച്ചാന്‍.
ധര്‍മ്മേണ വഹ്നിയുമായ് നടന്നു മുമ്പില്‍ ചിലര്‍. 1720
വേദങ്ങളോടു മഹാമന്ത്രങ്ങള്‍ ശക്തികളും,
സോദരാമാത്യപുരാംഗനമാര്‍ പൗരന്മാരും,
മാനുഷനിശാചരവാനരവരന്മാരുമാ
ദരിച്ചയോദ്ധ്യയില്‍ വാഴുന്ന ജനങ്ങളും,
പക്ഷികള്‍ പശുക്കളും മൃഗജാതികള്‍ മറ്റും
രക്ഷിതാവായ രഘുനാൗേെനാടൊക്കെപ്പോയാര്‍.
'ഭാഗ്യമെത്രയും നമുക്കില്ലിതിന്‍മീതെയൊരുസൗഖ്യ'മെന്നോ
ര്‍ത്തു സകല പ്രാണികളുമെല്ലാം
രാമഭദ്രസ്വാമിതന്നോടുകൂടൊക്കത്തക്ക
ശ്രീമയമായ സരയൂതീരം പുക്കാരല്ലൊ.
ബ്രാഹ്മാവിന്റെ സ്തുതി
അന്നേരമവിടെ നാലരനാഴികനേരം
നിന്നിതു പരനേകാത്മാവായ നാരായണന്‍.
സകല ജഗന്മയനാകിയ സനാതനന്‍
ജഗതി നിറഞ്ഞൊരു വൈഷ്ണവതേജസ്സൊടും,
നിന്നരുളുന്നനേരമംബുജാസനന്‍ തത്ര
വന്നിതു വിമാനങ്ങള്‍ തോറും ദേവകളുമായ്
ഭക്തികൈക്കൊണ്ടു പിന്നെ സ്തുതിച്ചു തുടങ്ങിനാന്‍:
'ഭക്തന്മാര്‍ക്കെല്ലാം മുക്തി കൊടുക്കും നാൗ!െ ജയ
അംബുധിമദ്ധ്യേ പള്ളികൊള്ളുന്ന നാൗ!െ ജയ
അംബുജത്തിങ്കലെന്നെ നിര്‍മ്മിച്ച നാൗ!െ ജയ. 1740
യുദ്ധത്തിന്നടുത്തൊരു മധുകൈടഭന്മാരെ
ബദ്ധരോഷേണ കൊന്നു മുടിച്ച നാൗ!െ ജയ.
ദൈത്യന്മാരുടെ മഹാമേദസ്സുകൊണ്ടുതന്നെ
ധാത്രീമണ്ഡലത്തെയും നിര്‍മ്മിച്ച നാൗ!െ ജയ.
ധാത്രിയിലെന്നെക്കൊണ്ടു സകല ജന്തുക്കളെ
പ്പേര്‍ത്തൂ നിര്‍മ്മിപ്പിച്ചൊരു പരമാത്മാവേ! ജയ.
കാലത്താല്‍ പ്രപഞ്ചസംഹാരം ചെയ്‌വതിനായി
നീലലോഹിതനായും വാണീടും നാൗ!െ ജയ.
ഭൂപതിസത്യവ്രതാനുഗ്രഹത്തിനു മത്സ്യ
രൂപത്തെപ്പരിഗ്രഹിച്ചോരു രാഘവ! ജയ. 1750
മന്ദരമുയര്‍ത്തുവാന്‍ കൂര്‍മ്മമായവതരിച്ച
ിന്ദ്രാദി ദേവകളെപ്പാലിച്ച നാൗ!െ ജയ.
ഹിരണ്യാക്ഷനെക്കൊല്‍വാനാദിസൂകരമായിദ്ധര
ണീദേവിതന്നെ രക്ഷിച്ച നാൗ!െ ജയ.
ഹിരണ്യകശിപുവാമസുരേന്ദ്രനെക്കൊല്‍വാന്‍
നരസിംഹാകാരനായ് ചമഞ്ഞ നാൗ!െ ജയ.
മൂന്നു ലോകവും മഹാബലിയോടര്‍ത്ഥിച്ചുടന്‍
 

മൂന്നടിയായളന്ന വാമനമൂര്‍ത്തേ! ജയ.
ധരണീന്ദ്രന്മാരായ ദുഷ്ടരെ വധിപ്പാനായ്
പരശുരാമനായിപ്പിറന്ന നാൗ!െ ജയ. 1760
രാവണന്‍തന്നെക്കൊല്‍വാന്‍ രാമനായ്പിറന്നിപ്പോള്‍
ദേവകള്‍ തന്നെപരിപ്പാലിച്ച നാൗ!െ ജയ.
വസുദേവാത്മജനായിനിമേല്‍ ബലനായി
വസുധാഭാരം തീര്‍ക്കും രേവതീപതേ! ജയ.
ദേവകീതനയനായ് കൃഷ്ണനായിപിറന്നിനി
സ്സേവകന്മാര്‍ക്കു മുക്തി കൊടുക്കും നാൗ!െ ജയ.
ഖഡ്ഗവും ധരിച്ചിനിക്കലികാലാന്തത്തിങ്കല്‍
കല്ക്കിയായ് ദുഷ്ടവധംചെയ്തീടും നാൗ!െ ജയ.
നിഷ്‌കളനായ തവ തത്ത്വത്തെ നിരൂപിച്ചാ
ലുള്‍ക്കമലത്തിലറിയാവതല്ലൊരുവര്‍ക്കും. 1770
സദ്ഗതിയടുത്തവനാചാര്യരൂപം കൈക്കൊ
ണ്ടുള്‍ക്കാമ്പില്‍ നാനാഭേദഭ്രമവും തീരുംവണ്ണം,
സത്യമായുള്ള വസ്തു കാണുന്നോരുപദേശം
ഭക്തനാം ശിഷ്യനറിയിച്ചാല്‍ കണ്ടീടാമത്രേ.
സകല ശരീരികളുള്ളിലും ജീവാത്മാവായ്
സുഖബോധകമായ പരമാത്മാനം പരം
അറിഞ്ഞു പുകഴ്ത്തുവാനില്ല വല്ലഭം വിശ്വം
നിറഞ്ഞു മരുവീടും പുരുഷോത്തമ! ജയ.
ഇക്കാലം ദശരൗപെുത്രനായയോദ്ധ്യയില്‍
വിഖ്യാതകീര്‍ത്ത്യാ രാമനായ മാധവ! ജയ. 1780
വിശ്വരക്ഷാര്‍ത്ഥം പിന്നെ ലക്ഷ്മണനോടൂം കൂടി
വിശ്വാമിത്രന്റെ പിമ്പേ പോയ രാഘവ! ജയ.
കാടകംപുക്കശേഷം വിശ്വാമിത്രന്റെ ചൊല്ലാല്‍
താടകതന്നെക്കൊലചെയ്ത രാഘവ! ജയ.
വേഗേന സിദ്ധാശ്രമം പുക്കു കൗശികനുടെ
യാഗവും പരിപാലിച്ചിരുന്ന നാൗ!െ ജയ.
വിശ്വാമിത്രോക്ത്യാ, പുനരഹല്യാശാപംതീര്‍ത്തു
വിശ്വനായകചാപം ഖണ്ഡിച്ച നാൗ!െ ജയ.
സീതാവല്ലഭനായിപ്പോരുമ്പോള്‍ മദ്ധ്യേമാര്‍ഗ്ഗം
പ്രീതനായ് ഭാര്‍ഗ്ഗവനെജ്ജയിച്ച രാമ! ജയ. 1790
ബന്ധുവര്‍ഗ്ഗവുമായിച്ചെന്നയോദ്ധ്യയില്‍ പുക്കു
പന്തീരാണ്ടാനന്ദിച്ചു വസിച്ച നാൗ!െ ജയ.
ജനകനഭിഷേകത്തിനു ഭാവിച്ചനേരം
ജനനി കൈകേയിയും മുടക്കിക്കളകയാല്‍
സീതയുമനുജനും താനുമായ് വനം പുക്കു
മോദേന ചിത്രകൂടത്തിങ്കല്‍ മേവിന കാലം
ഖേദിച്ചു താതന്‍ സ്വര്‍ഗ്ഗംപുക്കാനെന്നതു കേട്ടു
ഖേദിച്ചു ശേഷക്രിയചെയ്ത രാഘവ! ജയ.
ഭരതന്‍തന്റെ ദുഃഖമടക്കി രാജ്യമെല്ലാം
ഭരമേത്തിച്ചു യാത്രയയച്ചോരനന്തരം 1800
ദണ്ഡകാരണ്യം പുക്കു ദുഷ്ടനാം വിരാധനെ
ഖണ്ഡിച്ചു മുനികളെ വന്ദിച്ച നാൗ!െ ജയ.
താപസനായ സൂതീക്ഷ്ണനെയും വന്ദിച്ചുടന്‍
ശോഭതേടീടുമഗസ്ത്യാശ്രമം പുക്കശേഷം
താപസോത്തമാനാകുമഗസ്ത്യന്‍ കൊടുത്തൊരു
ചാപവും ശരവും കൈക്കൊണ്ടുടന്‍ പുറപ്പെട്ടു
ഗൗതമിയാകും നദിതന്നുടെ തീരത്തിങ്കല്‍
കൗതുകത്തോടു സുമിത്രാത്മജന്‍ ചമച്ചൊരു
പര്‍ണ്ണശാലയില്‍ ഭാര്യാസോദരസമേതനായ്
ദണ്ഡമെന്നിയേ സുഖിച്ചിരുന്ന നാൗ!െ ജയ. 1810
വന്നു കാമിച്ച രാത്രിഞ്ചരിയാം ശൂര്‍പ്പണഖതന്നുടെ
മൂക്കു മുല ഛേദനം ചെയ്തമൂലം
ക്രുദ്ധനായ് പതിന്നാലുസഹസ്രം പടയോടും

യുദ്ധത്തിനടുത്തൊരു ഖരനെക്കൊലചെയ്തു,
പൊന്മാനായ് വന്ന മാരീചാസുരനുടെ പിമ്പേ
സമ്മോഹംപൂണ്ടു പോയനേരത്തു ദശാനനന്‍
വൈദേഹിതന്നെക്കട്ടുകൊണ്ടുപോയവസ്ഥകള്‍
ഖേദേന ജടായു ചൊന്നതിനെക്കേട്ടശേഷം
മരിച്ച പക്ഷിയ്ക്കു ശേഷക്രിയകളുംചെയ്തു,
കരുത്തനായ കബന്ധനു സല്‍ഗതി നല്‍കി, 1820
ശബരിതന്നെക്കണ്ടു വരവും കൊടുത്തുടന്‍
സപദി പമ്പാതീരം പുക്കതിശോകത്തോടും,
നടക്കുന്നേരം വായുപുത്രനെക്കണ്ടുകിട്ടി,
പടുത്വമോടുമവന്‍ സുഗ്രീവന്‍തന്നെക്കാട്ടി,
സഖ്യവും ചെയ്യിപ്പിച്ചു ബാലിയെ വധംചെയ്തു,
ദുഃഖേന ചാതുര്‍മ്മാസ്യമിരുന്ന നാൗ!െ ജയ.
നാലു ദിക്കിലും നാനാ വാനരപ്രവരന്മാര്‍
കാലേ പോയന്വേഷിയ്ക്ക ജാനകീദേവിതന്നെ
അംഗുലീയവും ഹനുമാനുടെ കൈയില്‍ നല്‍കിയംഗദാ
ദികളോടും തെക്കോട്ടു നടകൊണ്ടാര്‍. 1830
പാതാളംതന്നില്‍ സ്വയംപ്രഭയെക്കണ്ടുകിട്ടി
പ്രീതന്മാരായിച്ചെന്നു വാരിധീതീരംപുക്കാര്‍.
സമ്പാതിവാചാ സമുദ്രം കടപ്പാനായ് വായുസംഭവന്‍
മഹേന്ദ്രത്തിന്‍ മുകളില്ക്കരേറിനാന്‍.
വാരിധി ചാടിക്കടന്നാശു ലങ്കയില്‍ ചെന്നു
താരില്‍മാതിനു തിരുവാഴിയും കൊടുത്തവന്‍,
ചൂഡാരത്‌നവും വാങ്ങീട്ടുദ്യാനഭംഗംചെയ്തു
പ്രൗ™തയോടുമുടന്‍ പോരിന്നു നേരിട്ടൊരു
രക്ഷോവീരന്മാരെയും രാവണതനയനാ
മക്ഷകുമാരനേയും കൊന്നു രാവണനാകും 1840
ദുഷ്ടനെക്കണ്ടു വൃത്താന്തം പറഞ്ഞിട്ടു ലങ്ക
ചുട്ടു പൊട്ടിച്ചു വാരാന്നിധിയും കടന്നുടന്‍
തുഷ്ടിപൂണ്ടംഗദാദി വാനരന്മാരുമായ് വന്നി
ഷ്ടമോടാശു 'കണ്ടേന്‍ ദേവിയെ'യെന്നു ചൊന്ന
മാരുതിതന്നെപ്പിടിച്ചാശ്ലേഷംചെയ്തു ഗാ™ം
വാരിജാക്ഷിയെച്ചിന്തിച്ചിരുന്ന നാൗ!െ ജയ.
സുമുഹൂര്‍ത്തേന മഹാ വാനരപ്പടയോടും
സമരത്തിനു പുറപ്പെട്ട രാഘവ! ജയ.
ദക്ഷിണസമുദ്രത്തിന്നുത്തരതീരം പുക്കു
രക്ഷോനാൗനെും വിചാരം തുടങ്ങിനാനപ്പോള്‍ 1850
വന്നിങ്ങു കണ്ട വിഭീഷണനെ ലങ്കാനാൗനൈന്നഭിഷേകംചെയ്
തു വാഴിച്ച നാൗ!െ ജയ.
വരുണന്‍ വഴി നല്‍കാത്തളവു വില്ലും വാങ്ങി
ശ്ശരവും തൊടുത്തപ്പോളവനും ഭയപ്പെട്ടാന്‍.
നളനെക്കൊണ്ടു ചിറ കെട്ടിച്ചുകൊള്‍ക ഞാന്‍താന്‍
വഴിയും തരാമെന്നു വരുണന്‍ ചൊന്നനേരം
രാമനാൗനൈ പ്രതിഴിച്ചനുഗ്രഹം വാങ്ങിത്താ
മസിയാതെ നളനിട്ടൊരു ചിറതന്മേല്‍
മര്‍ക്കടപ്പടയോടുമക്കരെക്കടന്നുടന്‍
രക്ഷോനായകന്‍തന്നെക്കൊന്ന രാഘവ! ജയ. 1860
തല്‍ക്ഷണേ വിഭീഷണന്‍തന്നെ ലങ്കേശനെന്നു
രക്ഷോവീരന്മാരോടും വാഴിച്ച നാൗ!െ ജയ.
അഗ്നിയില്‍ മുഴുകി വന്നോരു ജാനകിയായ
പത്‌നിയെ പരിഗ്രഹിച്ചോരു രാഘവ! ജയ.
സോദരനിശാചരവാനരപ്പടയുമായ്
വൈദേഹിയോടുംകൂടെ പുഷ്പകം കരയേറി,
നന്ദിഗ്രാമത്തിങ്കല്‍ വന്നിറങ്ങിബ്!ഭരതനെ
നന്ദിപ്പിച്ചാശ്ലേഷംചെയ്‌തൊരു രാഘവ! ജയ.
താപസനിശാചരവാനരവരരൊടും,

താപങ്ങളകന്നൊരു സോദരവീരരൊടും, 1870
ഭൂദേവാദികളായ രാജ്യവാസികളൊടും,
വൈദേഹിയോടുമയോദ്ധ്യാപുരമകംപുക്കു
അഭിഷേകവുംചെയ്തു ബന്ധുവര്‍ഗ്ഗത്തോടും ചെന്നഭിമോ
ദേന രാജ്യം പാലിച്ച നാൗ!െ ജയ.
കുംഭസംഭവന്‍ പറഞ്ഞന്‍പോടു നിശാചര
സംഭവമെല്ലാമറിഞ്ഞോരു രാഘവ! ജയ.
മൈൗിെലിതന്നെയപവാദശങ്കയാ കളഞ്ഞാ
തങ്കമുള്ളില്‍ മറച്ചിരുന്ന നാൗ!െ ജയ.
സ്വര്‍ണ്ണംകൊണ്ടവളുടല്‍ നിര്‍മ്മിച്ചു യാഗങ്ങളുമൊ
ന്നാന്നായ്‌ചെയ്തു കീര്‍ത്തി പൊങ്ങിച്ച നാൗ!െ ജയ. 1880
അമ്മമാരുടെ ശേഷക്രിയകളെല്ലാം ചെയ്തു
ധര്‍മ്മദാനങ്ങള്‍ചെയ്തു വസിച്ച നാൗ!െ ജയ.
വാല്‍മീകിയുടെ ശിഷ്യരാകുന്ന കുമാരന്മാര്‍
സൗമ്യന്മാരായ കുശലവന്മാര്‍ ഗാനംചെയ്ത
ചിത്രമാം രാമായണമാകിയ കാവ്യം കേട്ടു
ചിത്തസന്തോഷംപൂണ്ടു വസിച്ച നാൗ!െ ജയ.
സത്യത്തെ രക്ഷിപ്പാനായ് സൗമിത്രിതന്നെ ത്യജിച്ചെ
ത്രയും ദുഃഖത്തോടെ വസിച്ച നാൗ!െ ജയ.
മൈൗിെലീതനയന്മാരാകിയ കുശലവ
ന്മാരെയുമോരോ ദിശി വാഴിച്ച നാൗ!െ ജയ. 1890
സോദരാമാത്യനിശാചരവാനരരോടും
സാദരമയോദ്ധ്യാവസികളാമവരോടും
വന്നിഹ സരയൂതീരത്തിങ്കലിതുകാലം
നിന്നരുളുന്ന രാമ! രാഘവ! ജയ ജയ.
നമസ്‌േത രാമ രാമ! സമസ്‌േത സീതാപതേ!
നമസ്‌േത രഘുപതേ! രാവണാന്തക! ഹരേ!
നമസ്‌േത നാരായണ! നമസ്‌േത ലക്ഷ്മീപതേ!
നമസ്‌േത ഭുവനൈകനായക! കൃപാനിധേ!
പരമാനന്ദമൂര്‍ത്തേ! നമസ്‌േത പരാത്മനേ!
പരബ്രഹ്മമേ! പരംപുരുഷ! നമോസ്തു തേ.' 1900
ചതുരാനനനിതി സ്തുതിചെയ്‌തോരു നേരം
മധുരŠുടാക്ഷരമരുളിച്ചെയ്തു ദേവന്‍:
'എന്നോടുകൂടിപ്പോരും ജനങ്ങള്‍ക്കെല്ലാവര്‍ക്കും
വിണ്ണവരുടെ ലോകം കൊടുത്തീടുകവേണം.'
എന്നതു കേട്ടു വിധാതാവരുള്‍ചെയ്തീടിനാന്‍:
'വന്നിഹ സരയൂവില്‍ മുഴുകീടുവിനെങ്കില്‍.
വാനരപ്രവരന്മാര്‍ തങ്ങള്‍ക്കു കാരണമാം
വാനവരോടു ചെന്നുചേര്‍ന്നിതു സമസ്തരും
മറ്റുള്ള ജനങ്ങളുമന്നേരം സരയൂവില്‍
തെറ്റെന്നു മുഴുകിപ്പോയ് ദിവ്യവേഷത്തെപ്പൂണ്ടാര്‍. 1910
പൂര്‍വ്വദേഹങ്ങളെല്ലാമുദകംതന്നിലാക്കി
ദ്ദേവലോകവും പുക്കാര്‍ സമസ്തജനങ്ങളും.
വിഷ്ണുമൂര്‍ത്തിയുമനുജന്മാരോടൊരുമിച്ചു
വിഷ്ണുലോകവും പുക്കാനമരന്മാരുമായാര്‍.
മാനുഷര്‍ നിശാചരര്‍ പക്ഷികള്‍ മൃഗങ്ങളും
വാനരര്‍ പിപീലികാജാതികളാദിയെല്ലാം
രാഘവസ്വാമിയുടെ കാരുണ്യമുണ്ടാകയാല്‍
നാകലോകവും പുക്കു സുഖിച്ചിതെല്ലാവരും.
ദേവകള്‍ സനകാദിമുനികള്‍ വിരിഞ്ചനും
സേവിച്ചു ലക്ഷ്മീദേവിതന്നൊടും ഭൂമിയോടും, 1920
യോഗേശനനന്തനാം പള്ളിതത്തത്തിന്മേലേ
യോഗനിദ്രയുംപുണ്ടു ഭഗവാന്‍ നാരായണന്‍.
രാമനാമത്തെജ്ജപിച്ചീടുന്ന ജനങ്ങളും
രാമസായുജ്യം പ്രാപിച്ചീടുവോരെന്നു നൂനം.

പാരിലുള്ളജ്ഞാനികള്‍ക്കറിവാന്‍ തക്കവണ്ണം
ശ്രീരാമചരിതം ഞാനിങ്ങനെ ചൊല്ലീടിനേന്‍.
സജ്ജനമാനന്ദിച്ചു നല്‍കീടുമനുഗ്രഹം
ദുര്‍ജ്ജനദുര്‍ഭാഷണം ബഹുമാനിച്ചീടേണ്ട.
രാമചന്ദ്രസ്വാമിയെന്മാനസേ വസിയ്ക്കണം
ശ്രീമഹാലക്ഷ്മിയോടുമതിനു വന്ദിയ്ക്കുന്നേന്‍.
ഇങ്ങനെ പറഞ്ഞടങ്ങീടിനാള്‍ കിളിമകള്‍
തിങ്ങിന ഭക്തിപൂണ്ടു വസിച്ചാരെല്ലാരുമേ. 1932
 


ഉത്തരരാമയണം മൂന്നാമദ്ധ്യായം സമാപ്തം.
അദ്ധ്യാത്മരാമായണം ഉത്തരരാമയണം സമാപ്തം
അദ്ധ്യാത്മരാമായണം സമാപ്തം
ശുഭമസ്തു