- ഭർഗ്ഗവ ഗർവ്വ ശമനം
- അന്നേരം വസിഷ്ഠനെ വന്ദിച്ചു ദശരഥൻ
- "ദുർനിമിത്തങ്ങളുടെ കാരണം ചൊല്ലുകെ"ന്നാൻ.
- "മന്നവ!കുറഞ്ഞോരു ഭീതിയുണ്ടാകുമിപ്പോൾ
- പിന്നേമഭയമുണ്ടാമെന്നറിഞ്ഞാലും,
- ഏതുമേ പേടിക്കേണ്ട നല്ലതേ വന്നുകൂടൂ
- ഖേദവുമുണ്ടാകേണ്ട കീർത്തിയും വർദ്ധിച്ചീടും."
- ഇത്തരം വിധിസുതനരുളിച്ചെയ്യുന്നെരം
- പദ്ധതിമദ്ധ്യേ കാണായ്‌വന്നു ഭാർഗ്ഗവനെയും.
- നീലനീരദനിഭനിർമ്മലവർണ്ണത്തോടും
- നീലലോഹിതശിഷ്യൻ ബഡവാനലസമൻ
- ക്രുദ്ധനായ് പരശുബാണാസനങ്ങളും പൂണ്ടു
- പദ്ധതിമദ്ധ്യേ വന്നുനിന്നപ്പോൾ ദശരഥൻ
- ബദ്ധസാധ്വസം വീണു നമസ്കാരവും ചെയ്താൻ;
- ബുദ്ധിയും കെട്ടുനിന്നു മറ്റുള്ള ജനങ്ങളും.
- ആർത്തനായ് പംക്തിരഥൻ ഭാർഗ്ഗവരാമന്തന്നെ-
- പ്പേർത്തു വന്ദിച്ചു ഭക്ത്യാ കീർത്തിച്ചാൻ പലതരം:
- "കാർത്തവീര്യാരേ! പരിത്രാഹി മാം തപോനിധേ!
- മാർത്താണ്ഡകുലം പരിത്രാഹി കാരുണ്യാംബുധേ!
- ക്ഷത്രിയാന്തക! പരിത്രാഹി മാം ജമദഗ്നി-
- പുത്ര!മാം പരിത്രാഹി രേണുകാത്മജ! വിഭോ!
- പരശുപാണേ! പരിപാലയ കുലം മമ
- പരമേശ്വരപ്രിയ! പരിപാലയ നിത്യം.
- പാർത്ഥിവസമുദായരക്തതീർത്ഥത്തിൽ കുളി-
- ച്ചാസ്ഥയാ പിതൃഗണതർപ്പണംചെയ്ത നാഥ!
- കാത്തുകൊള്ളുക തപോവാരിധേ!ഭൃഗുപതേ!
- കാൽത്തളിരിണ തവ ശരണം മമ വിഭോ!"
- ഇത്തരം ദശരഥൻ ചൊന്നതാദരിയാതെ
- ബദ്ധരോഷേണ വഹ്നിജ്വാല പൊങ്ങീടുംവണ്ണം
- വക്ത്രവും മദ്ധ്യാഹ്നാർക്കമണ്ഡലമ്പോലെ ദീപ്ത്യാ
- സത്വരം ശ്രീരാമനോടരുളിച്ചെയ്തീടിനാൻ:
- "ഞാനൊഴിഞ്ഞുണ്ടോ രാമനിതിഭുവനത്തിങ്കൽ?
- മാനവനായ ഭവാൻ ക്ഷത്രിയനെന്നാകിലോ
- നില്ലുനില്ലരക്ഷണമെന്നോടു യുദ്ധം ചെയ്‌വാൻ;
- വില്ലിങ്കൽ നിനക്കേറ്റം വല്ലഭമുണ്ടല്ലോ കേൾ.
- നീയല്ലോ ബലാൽ ശൈവചാപം ഖണ്ഡിച്ചതെന്റെ
- കയ്യിലുണ്ടൊരു ചാപം വൈഷ്വം മഹാസാരം
- ക്ഷത്രിയകുലജാതൻ നീയിതുകൊണ്ടു
- സത്വരം പ്രയോഗിക്കിൻ നിന്നോടു യുദ്ധം ചെയ്‌വൻ.
- അല്ലായ്‌കിൽ കൂട്ടത്തോടെ സംഹരിച്ചീടുന്നതു-
- ണ്ടില്ല സന്ദേഹമെനിക്കെന്നതും ധരിച്ചാലും
- ക്ഷത്രിയകുലാന്തകൻ ഞാനെന്നതറിഞ്ഞീലേ?
- ശത്രുത്വം നമ്മിൽ പണ്ടുപണ്ടേയുണ്ടെന്നോർക്ക നീ".
- രേണുകാത്മജനേവം പറഞ്ഞോരന്തരം
- ക്ഷോണിയും പാരമൊന്നു വിറച്ചു ഗിരികളും
- അന്ധകാരം കൊണ്ടൊക്കെ മറഞ്ഞു ദിക്കുകളും
- സിന്ധുവാരിയുമൊന്നു കലങ്ങി മറിഞ്ഞിതു.
- എന്തോന്നുവരുന്നിതെന്നോർത്തു ദേവാദികളും
- ചിന്തപൂണ്ടുഴന്നിതു താപസവരന്മാരും
- പംക്തിസ്യന്ദനൻ ഭീതികൊണ്ടു വേപഥപൂണ്ടു,
- സന്താപമുണ്ടായ് വന്നു വിരിഞ്ചതനയനും.
- മുഗ്ദഭാവവുംപൂണ്ടു രാമനാം കുമാരനും
- ക്രുദ്ധനാം പരശുരാമൻതന്നോടരുൾ ചെയ്‌തു:
- "ചൊല്ലെഴും മഹാനുഭാവന്മാരാം പ്രൗഢാത്മാക്കൾ
- വല്ലാതെ ബാലന്മാരോടിങ്ങനെ തുടങ്ങിയാൽ
- ആശ്രയമവർക്കെന്തോന്നുള്ളതു തപോനിധേ!
- സ്വാശ്രമകുലധർമ്മമെങ്ങനെ പാലിക്കുന്നു?
- നിന്തിരുവടിതിരുവുള്ളത്തിലേറുന്നതി-
- ന്നന്തരമുണ്ടോ പിന്നെ വരുന്നു നിരൂപിച്ചാൽ?
- അന്ധനായിരിപ്പൊരു ബാലകനുണ്ടോ ഗുണ-
- ബന്ധനം ഭവിക്കുന്നു സന്തതം ചിന്തിച്ചാലും.
- ക്ഷത്രിയകുലത്തിങ്കലുത്ഭവിക്കയും ചെയ്‌തേൻ
- ശസ്ത്രാസ്ത്രപ്രയോഗസാമർത്ഥ്യമില്ലല്ലോതാനും.
- ശത്രുമിത്രോദാസീനഭേദവുമെനിക്കില്ല
- ശത്രുസംഹാരംചെയ്‌വാൻ ശക്തിയുമില്ലല്ലോ.
- അന്തകാന്തകൻപോലും ലംഘിച്ചീടുന്നതല്ല
- നിന്തിരുവടിയുടെ ചിന്തിത,മതുമൂലം
- വില്ലിങ്ങുതന്നാലും ഞാനാകിലോ കുലച്ചീടാ-
- മല്ലെങ്കിൽ തിരുവുള്ളക്കേടുമുണ്ടാകവേണ്ട."
സുന്ദരന്‍ സുകുമാരനിന്ദിരാപതി രാമന്‍
കന്ദര്‍പ്പകളേബരന്‍ കഞ്ജലോചനന്‍ പരന്‍ 1550
ചന്ദ്രചൂഡാരവിന്ദമന്ദിരമഹേന്ദ്രാദി
വൃന്ദാരകേന്ദ്രമുനിവൃന്ദവന്ദിതന്‍ ദേവന്‍
മന്ദഹാസവും പൂണ്ടു വന്ദിച്ചു മന്ദേതരം
നന്ദിച്ചു ദശരൗനെന്ദനന്‍ വില്ലും വാങ്ങി
നിന്നരുളുന്നനേരമീരേഴു ലോകങ്ങളുമൊ
ന്നിച്ചു നിറഞ്ഞൊരു തേജസ്സു കാണായ്‌വന്നു.
കുലച്ചു ബാണമേകമെടുത്തു തൊടുത്താശു
വലിച്ചു നിറച്ചുടന്‍ നിന്നിതു ജിതശ്രമം
ചോദിച്ചു ഭൃഗുപതിതന്നോടു രഘുപതി:
'മോദത്തോടരുളിച്ചെയ്തീടണം ദയാനിധേ! 1560
മാര്‍ഗ്ഗണം നിഷ്ഫലമായ്‌വരികയില്ല മമ
ഭാര്‍ഗ്ഗവരാമ! ലക്ഷ്യം കാട്ടിത്തന്നീടവേണം!'
ശ്രീരാമവചനംകേട്ടന്നേരം ഭാര്‍ഗ്ഗവനു-
മാരൂഡാനന്ദമതിനുത്തരമരുള്‍ചെയ്തു:
ശ്രീരാമ! രാമ! മഹാബാഹോ! ജാനകീപതേ!
ശ്രീരമണാത്മാരാമ! ലോകാഭിരാമ! രാമ!
ശ്രീരാമ! സീതാഭിരാമാനന്ദാത്മക! വിഷേ്ണാ!
ശ്രീരാമ രാമ! രമാരമണ! രഘുപതേ!
ശ്രീരാമ രാമ! പുരുഷോത്തമ! ദയാനിധേ!
ശ്രീരാമ! സൃഷ്ടിസ്ഥിതിപ്രളയഹേതുമൂര്‍ത്തേ! 1570
ശ്രീരാമ! ദശരൗനെന്ദന! ഹൃഷീകേശ!
ശ്രീരാമരാമരാമ! കൌസല്യാത്മജ! ഹരേ!
എങ്കിലോ പുരാവൃത്തം കേട്ടുകൊണ്ടാലും മമ
പങ്കജവിലോചന! കാരുണ്യവാരാന്നിധേ!
ചക്രതീര്‍ത്ഥത്തിങ്കല്‍ചെന്നെത്രയും ബാല്യകാലേ
ചക്രപാണിയെത്തന്നെ തപസ്സു ചെയ്‌തേന്‍ ചിരം
ഉഗ്രമാം തപസ്സുകൊണ്ടിന്ദ്രിയങ്ങളെയെല്ലാം
നിഗ്രഹിച്ചനുദിനം സേവിച്ചേന്‍ ഭഗവാനെ.
വിഷ്ണു കൈവല്യമൂര്‍ത്തി ഭഗവാന്‍ നാരായണന്‍
ജിഷ്ണുസേവിതന്‍ ഭജനീയനീശ്വരന്‍ നാൗന്‍െ 1580
മാധവന്‍ പ്രസാദിച്ചു മത്തുരോഭാഗേ വന്നു
സാദരം പ്രത്യക്ഷനായരുളിച്ചെയ്തീടിനാന്‍!
'ഉത്തിഷേ്ഠാത്തിഷ്ഠ ബ്രഹ്മന്‍! തുഷ്ടോഹം തപസാ തേ
സിദ്ധിച്ചു സേവാഫലം നിനക്കെന്നറിഞ്ഞാലും
മത്തേജോയുക്തന്‍ ഭവാനെന്നതുമറിഞ്ഞാലും.
കര്‍ത്തവ്യം പലതുണ്ടു ഭവതാ ഭൃഗുപതേ!
കൊല്ലണം പിതൃഹന്താവാകിയ ഹേഹയനെ
ചൊല്ലെഴും കാര്‍ത്തവീര്യാര്‍ജ്ജുനനാം നൃപേന്ദ്രനെ
വല്ലജാതിയു,മവന്‍ മല്ക്കലാംശജനല്ലോ
വല്ലഭം ധനുര്‍വേദത്തിന്നവനേറുമല്ലോ. 1590
ക്ഷത്രിയവംശമിരുപത്തൊന്നു പരിവൃത്തി
യുദ്ധേ നിഗ്രഹിച്ചു കശ്യപനു ദാനം ചെയ്ക
പൃഥ്വീമണ്ഡലമൊക്കെ, പ്പിന്നെശ്ശാന്തിയെപ്രാപി-
ച്ചുത്തമമായ തപോനിഷ്ഠയാ വസിച്ചാലും.
പിന്നെ ഞാന്‍ ത്രേതായുഗേ ഭൂമിയില്‍ ദശരഥൻ
തന്നുടെ തനയനായ്‌വന്നവതരിച്ചീടും.
അന്നു കണ്ടീടാം തമ്മിലെന്നാലെന്നുടെ തേജ-
സ്സന്യൂനം ദാശരൗിെതന്നിലാക്കീടുക നീ.
പിന്നെയും തപസ്സുചെയ്താബ്രഹ്മപ്രളയാന്ത-
മെന്നെസ്സേവിച്ചു വസിച്ചീടുക മഹാമുനേ!' 1600
എന്നരുള്‍ചെയ്തു മറഞ്ഞീടിനാന്‍ നാരായണന്‍
തന്നിയോഗങ്ങളെല്ലാം ചെയ്തിതു ഞാനും നാഥാ!
നിന്തിരുവടിതന്നെ വന്നവതരിച്ചോരു
പംക്തിസ്യന്ദനസുതനല്ലോ നീ ജഗല്പതേ!
എങ്കലുള്ളൊരു മഹാവൈഷ്ണവതേജസ്സെല്ലാം
നിങ്കലാക്കീടുവാനായ് തന്നിതു ശരാസനം
ബ്രഹ്മാദിദേവകളാല്‍ പ്രാര്‍ത്ഥിയ്ക്കപ്പെട്ടുള്ളോരു
കര്‍മ്മങ്ങള്‍ മായാബലംകൊണ്ടു സാധിപ്പിയ്ക്ക നീ.
സാക്ഷാല്‍ ശ്രീനാരായണന്‍താനല്ലോ ഭവാന്‍ ജഗല്‍സാ
ക്ഷിയായിടും വിഷ്ണു ഭഗവാന്‍ ജഗന്മയന്‍. 1610
ഇന്നിപ്പോള്‍ സഫലമായ് വന്നിതു മമ ജന്മം
മുന്നം ചെയ്‌തൊരു തപസ്സാഫല്യമെല്ലാം വന്നു.
ബ്രഹ്മമുഖ്യന്മാരാലും കണ്ടു കിട്ടീടാതൊരു
നിര്‍മ്മലമായ രൂപം കാണായ് വന്നതുമൂലം
ധന്യനായ് കൃതാര്‍ത്ഥനായ് സ്വസ്ഥനായ് വന്നേനല്ലോ;
നിന്നുടെ രൂപമുള്ളില്‍ സന്തതം വസിയേ്ക്കണം.
അജ്ഞാനോല്‍ഭവങ്ങളാം ജന്മാദിഷഡ്ഭാവങ്ങള്‍
സുജ്ഞാനസ്വരൂപനാം നിങ്കലില്ലല്ലോ പോറ്റീ!
നിര്‍വ്വികാരത്മാ പരിപൂര്‍ണ്ണനായിരിപ്പൊരു
നിര്‍വ്വാണപ്രദനല്ലോ നിന്തിരുവടി പാര്‍ത്താല്‍. 1620
വഹ്നിയില്‍ ധൂമം പോലെ വാരിയില്‍ നുര പോലെ
നിന്നുടെ മഹാമായാവൈഭവം ചിത്രം! ചിത്രം!
യാവത്തര്യന്തം മായാസംവൃതം ലോകമോര്‍ത്താല്‍
താവത്തര്യന്തമറിയാവതല്ല ഭവത്തത്ത്വം.
സത്സംഗംകൊണ്ടു ലഭിച്ചീടിന ഭക്തിയോടും
ത്വല്‍സേവാരതന്മാരാം മാനുഷര്‍ മെല്ലെ മെല്ലെ
ത്വന്മായാരചിതമാം സംസാരപാരാവാരം
തന്മറുകരയേറീടുന്നിതു കാലംകൊണ്ടേ.
ത്വല്‍ജ്ഞാനപരന്മാരാം മാനുഷജനങ്ങള്‍ക്കുള്ളജ്ഞാ
നം നീക്കുവോരു സല്‍ഗുരു ലഭിച്ചീടും. 1630
സല്‍ഗുരുവരങ്കല്‍നിന്നമ്പോടു വാക്യജ്ഞാനമുള്‍ക്കാ
മ്പിലുദിച്ചീടും ത്വല്‍പ്രസാദത്താലപ്പോള്‍.
കര്‍മ്മബന്ധത്തിങ്കല്‍നിന്നാശു വേര്‍പെട്ടു ഭവച്ച
ിന്മയപദത്തിങ്കലാഹന്ത! ലയിച്ചീടും.
ത്വല്‍ഭക്തിവിഹീനന്മാരായുള്ള ജനങ്ങള്‍ക്കു
കത്തകോടികള്‍കൊണ്ടും സിദ്ധിയ്ക്കയില്ലയല്ലോ.
വിജ്ഞാനജ്ഞാനസുഖം മോക്ഷമെന്നറിഞ്ഞാലും
അജ്ഞാനം നീക്കി ത്വല്‍ബോധം മമ സിദ്ധിയേ്ക്കണം.,
ആകയാല്‍ ത്വത്താദപത്മങ്ങളില്‍ സദാകാല
മാകുലംകൂടാതൊരു ഭക്തി സംഭവിയേ്ക്കണം. 1640
നമസ്‌േത ജഗത്പതേ! നമസ്‌േത രമാപതേ!
നമസ്‌േത ദാശരൗേ!െ നമസ്‌േത സതാം പതേ!
നമസ്‌േത വേദപതേ! നമസ്‌േത ദേവപതേ!
നമസ്‌േത മഖപതേ! നമസ്‌േത ധരാപതേ!
നമസ്‌േത ധര്‍മ്മപതേ! നമസ്‌േത സീതാപതേ!
നമസ്‌േത കാരുണ്യാബ്ധേ! നമസ്‌േത ചാരുമൂര്‍ത്തേ!
നമസ്‌േത രാമ രാമ! നമസ്‌േത രാമചന്ദ്ര!
നമസ്‌േത രാമ രാമ! നമസ്‌േത രാമഭദ്ര!
സന്തതം നമോസ്തു തേ ഭഗവന്‍! നമോസ്തു തേ
ചിന്തയേ ഭവച്ചരണാംബുജം നമോസ്തു തേ 1650
സ്വര്‍ഗ്ഗതിയ്ക്കായിട്ടെന്നാല്‍ സഞ്ചിതമായ പുണ്യ-
മൊക്കെ നിന്‍ ബാണത്തിനു ലക്ഷ്യമായ് ഭവിയേ്ക്കണം.'
എന്നതു കേട്ടു തെളിഞ്ഞന്നേരം ജഗന്നാൗന്‍െ
മന്ദഹാസവും ചെയ്തു ഭാര്‍ഗ്ഗവനോടു ചൊന്നാന്‍:
'സന്തോഷം പ്രാപിച്ചേന്‍ ഞാന്‍ നിന്തിരുവടിയുള്ളിലെ
ന്തോന്നു ചിന്തിച്ചതെന്നാലവയെല്ലാം തന്നേന്‍'
പ്രീതികൈക്കൊണ്ടു ജമദഗ്നിപുത്രനുമപ്പോള്‍
സാദരം ദശരൗപെുത്രനോടരുള്‍ ചെയ്തു:
'ഏതാനുമനുഗ്രഹമുണ്ടെന്നെക്കുറിച്ചെങ്കില്‍
പാദഭക്തന്മാരിലും പാദപത്മങ്ങളിലും 1660
ചേതസി സദാകാലം ഭക്തി സംഭവിയേ്ക്കണം
മാധവ! രഘുപതേ! രാമ! കാരുണ്യാംബുധേ!
ഇസ്‌േതാത്രം മയാ കൃതം ജപിച്ചീടുന്ന പുമാന്‍
ഭക്തനായ് തത്വജ്ഞനായീടേണം, വിശേഷിച്ചും
മൃത്യു വന്നടുക്കുമ്പോള്‍ ത്വത്താദാംബുജസ്മൃതി
ചീത്തേ സംഭവിപ്പതിന്നായനുഗ്രഹിയേ്ക്കണം.'
'അങ്ങനെ തന്നെ'യെന്നു രാഘവന്‍ നിയോഗത്താല്‍
തിങ്ങിന ഭക്തിപൂണ്ടു രേണുകാതനയനും
സാദരം പ്രദക്ഷിണം ചെയ്തു കുമ്പിട്ടു കൂപ്പി
പ്രീതനായ്‌ചെന്നു മഹേന്ദ്രാചലം പുക്കീടിനാന്‍.
ഭൂപതി ദശരഥൻതാനതിസന്തുഷ്ടനായ്
താപവുമകന്നു തന്‍പുത്രനാം രാമന്‍തന്നെ
ഗാഡമായാശ്ലേഷം ചെയ്താനന്ദാശ്രുക്കളോടും
പ്രൌഡാത്മാവായ വിധിനന്ദനനോടും കൂടി
പുത്രന്മാരോടും പടയോടും ചെന്നയോദ്ധ്യയില്‍
സ്വസ്ഥമാനസനായ് വാണീടിനാന്‍ കീര്‍ത്തിയോടെ.
ശ്രീരാമാദികള്‍ നിജഭാര്യമാരോടും കൂടി
സൈ്വരമായ് രമിച്ചുവാണീടിനാരെല്ലാവരും.
വൈകുണ്ഠപുരിതന്നില്‍ ശ്രീഭഗവതിയോടും
വൈകുണ്ഠന്‍ വാഴും പോലെ രാഘവന്‍ സീതയോടും 1680
ആനന്ദമൂര്‍ത്തി മായാമാനുഷവേഷം കൈക്കൊ
ണ്ടാനന്ദം പൂണ്ടു വസിച്ചീടിനാനനുദിനം.
കേകയനരാധിപനാകിയ യുധാജിത്തും
കൈകേയീതനയനെ കൂട്ടിക്കൊണ്ടങ്ങു ചെല്‍വാന്‍
ദൂതനെയയച്ചതു കണ്ടൊരു ദശരൗന്‍െ
സോദരനായ് മേവീടും ശത്രുഘ്‌നനോടും കൂടി
സാദരം ഭരതനെപ്പോവാനായ് നിയോഗിച്ചാ
നാദരവോടും നടന്നീടിനാരവര്‍കളും.
മാതുലന്‍തന്നെക്കണ്ടു ഭരതശത്രുഘ്‌നന്മാര്‍
മോദമുള്‍ക്കൊണ്ടു വസിച്ചീടിനാരതുകാലം. 1690
മൈൗിെലിയോടും നിജനന്ദനനോടും ചേര്‍ന്നു
കൌസല്യാദേവിതാനും പരമാനന്ദം പൂണ്ടാള്‍.
രാമലക്ഷ്മണന്മാരാം പുത്രന്മാരോടും നിജ
ഭാമിനിമാരോടുമാനന്ദിച്ചു ദശരൗന്‍െ
സാകേതപുരിതന്നില്‍ സുഖിച്ചു വാണീടിനാന്‍
പാകശാസനനമരാലയേ വാഴുംപോലെ.
നിര്‍വ്വികാരാത്മാവായ പരമാനന്ദമൂര്‍ത്തി
സര്‍വ്വലോകാനന്ദാര്‍ത്ഥം മനുഷ്യാകൃതിപൂണ്ടു
തന്നുടെ മായാദേവിയാകിയ സീതയോടുമൊ
ന്നിച്ചുവാണാനയോദ്ധ്യാപുരിതന്നിലന്നേ. 1700
ഇത്യദ്ധ്യാത്മരാമായണേ ഉമാമഹേശ്വരസംവാദേ
ബാലകാണ്ഡം സമാപ്തം
Friday, July 19, 2013
Subscribe to:
Post Comments (Atom)
No comments:
Post a Comment