Thursday, August 15, 2013

കാഞ്ചനാദി മുനികളുടെ വരവ്
ദ്വാരപാലകന്‍ വന്നു വന്ദിച്ചു ചൊന്നാന്‍ 'പുര
ദ്വാരദേശാന്തേ വന്നുനില്ക്കുന്നു മുനിജനം.
കാഞ്ചനാദികളായ ഭാര്‍ഗ്ഗവകുലജന്മാര്‍
വാഞ്ഛയാ കണ്ടുകൊള്‍വാന്‍ നിന്തിരുവടിപാദം.
കാലസോദരീതീരവാസിക'ളെന്നീവണ്ണം
കാലേ വന്നവന്‍ ചൊന്ന വാക്കു കേട്ടതുനേരം 640
'വൈകാതെ വരുത്തുകെ'ന്നരുളിയവനോടു
വൈകുണ്ഠന്‍ തിരുവടി; താപസന്മാരുമപ്പോള്‍
പൂജ്യമാം തീര്‍ത്ഥജലം ഫലമൂലാദികളും
കാഴ്ചയും വച്ചു കണ്ടാരന്നേരം ജഗന്നാൗന്‍െ
അര്‍ഘ്യപാദ്യാദികളാലര്‍ച്ചിച്ചു മുനികുല
മുഖ്യന്മാരെയുമുടനിരുത്തി രഘുനാൗന്‍െ.
വന്ദിച്ചു ഭക്തിയോടെ വിനയംപൂണ്ടു മുദാ
മന്ദഹാസവും ചെയ്തു ചോദിച്ചു കുശലവും:
'മാനസേ നിത്യം തപസ്സിന്നേതുമുപദ്രവം
കാനനത്തിങ്കല്‍ നിങ്ങള്‍ക്കില്ലല്ലീ ചൊല്ലീടണം. 650
ജീവനധനധാന്യരാജ്യാദികളെയെല്ലാം
കേവലമുപേക്ഷിച്ചും വിപ്രരേ രക്ഷിപ്പന്‍ ഞാന്‍
വാഞ്ഛിതം നിങ്ങള്‍ക്കെന്തു ചൊല്ലുവിനെന്നാലതു
സാധിപ്പിച്ചീടുവന്‍ ഞാനില്ല സംശയമേതും
സത്യമെന്നറിഞ്ഞാലും.' രാമഭാഷിതമിതി
ശ്രുത്വാ താപസപ്രവരന്മാരുമരുള്‍ചെയ്താര്‍:
'സാദ്ധ്യമോ ദുസ്സാദ്ധ്യമോ കാര്യമെന്നറിയാതെ
പാര്‍ത്ഥിവന്മാരാരാനുമിങ്ങനെ ചൊല്ലീടുമോ?
നല്ലതു വന്നീടുക മേല്ക്കുമേലെന്നതൊഴിഞ്ഞില്ല
മറ്റൊന്നും പറഞ്ഞീടുവാന്‍ ഞങ്ങള്‍ക്കിപ്പോള്‍.' 660
രാഘവനരുള്‍ചെയ്താന്‍ 'കാനനംതന്നില്‍നിന്നി
ങ്ങാഗമിച്ചതിന്‍മൂലമരുള്‍ചെയ്കയും വേണം.'
കാഞ്ചനതപോധനനരുളിച്ചെയ്താനപ്പോള്‍
വാഞ്ഛിതമായതെല്ലാം ചൊല്ലുവന്‍ മടിയാതെ.
'പണ്ടൊരു നിശാചരനെത്രയും ഗുണവാനാ
യുണ്ടായി മധുവെന്നു നാമമായ് മഹീപതേ!
ധര്‍മ്മതത്തരത്വവും തപസ്സിന്‍ ബലവും കണ്ടംബികാ
പതിയൊരു ശൂലവും നല്‍കീടിനാന്‍.
'നിന്നുടെ ശത്രുക്കളെ വധിച്ചാല്‍ ശൂലമിതു
നിന്നുടെ കൈയില്‍ത്തന്നെ വരുമെന്നറിഞ്ഞാലും. 670
ഗോദേവദ്വിജകുലോപദ്രവം ചെയ്യുന്ന നാ
ളേതും വൈകാതെ പുനരെന്നരികത്തു പോരും'
എന്നരുള്‍ചെയ്തു ശൂലം കൊടുത്തു മഹാദേവനന്നേര
ം മധുതാനുമൊന്നപേക്ഷിച്ചീടിനാന്‍:
'എന്നുടെ സാന്തത്യന്മാര്‍ക്കെല്ലാനാളേയ്ക്കുമിതുതന്നെ
നിന്‍ വരായുധമായിരിയ്ക്കയും വേണം.'
'എന്നതു വരികയില്ലെങ്കിലുമിതു കേള്‍ നീ
നിന്നുടെ മനോരൗംെ പഴുതാകരുതല്ലൊ.
നിന്നുടെ സുതനൊരുത്തന്നിതു വരായുധം
തന്നെയായ് വരും പുനരങ്ങോട്ടു കൊതിയേ്ക്കണ്ട. 680
നിന്നുടെ സുതന്‍കൈയില്‍ ശൂലമിതിരിയ്ക്കും നാള്‍
വന്നീടാ മരണമെന്നറിക ഗുണാംബുധേ!
പിന്നെ നിന്മകന്‍ മൃതനായാലീ ശുലമുട
നെന്നരികത്തു പോരും നിര്‍ണ്ണയമറിഞ്ഞാലും.'
എന്നരുള്‍ചെയ്തു ശൂലം കൊടുത്തു പുരാന്തകന്‍
നന്നായിത്തൊഴുതതു വാങ്ങിനാന്‍ മധുവീരന്‍.
പുത്രനുമുണ്ടായ്‌വന്നു ലവണനെന്നു നാമമെത്രയും
ദുഷ്ടനായാന്‍ ബാല്യകാലത്തേയവന്‍.
സാധുവൃന്ദത്തെയുപദ്രവിച്ചു തുടങ്ങിനാന്‍,

താതനുമതു കണ്ടു ശിക്ഷിച്ചു പലതരം. 690
നല്ലതു ചൊന്നാലവനേല്ക്കയില്ലൊന്നുമെന്നാല്‍
നല്ലതല്ലിവനെന്നു കത്തിച്ചു ജനകനും
ശൂലവും തനയനു കൊടുത്തു വനം പുക്കു,
കാലാരിതന്നെയോര്‍ത്തു തപസ്സു തുടങ്ങിനാന്‍.
ശൂലത്തിന്‍ ബലംകൊണ്ടു മദിച്ചു ലവണനും
ഭൂലോകവാസികളെ പീഡിച്ചുതുടങ്ങിനാന്‍.
താപവുമവനാലേ മുഴുത്തു ചമഞ്ഞിതു
താപസന്മാരായ ഞങ്ങള്‍ക്കു മേദിനീപതേ!
പൃത്ഥ്വീശന്മാര്‍ക്കുമാര്‍ക്കും കൊല്ലാവല്ലവന്‍തന്നെ
പൃത്ഥ്വീശതിലകമേ! രാവണാദികള്‍ തമ്മെ 700
നിഗ്രഹിച്ചൊരു ഭവാനില്ലൊരു ദണ്ഡമേതുമുഗ്രാ
നാം ലവണനെ നിഗ്രഹിപ്പതിനോര്‍ത്താല്‍.'
അന്നേരം ചോദ്യംചെയ്തു രാഘവന്‍ തിരുവടി:
'ഇന്നതാചാരമവനാഹാരമെന്തെന്നവന്‍
തന്നുടെ നിലയനമെവിടെയെന്നുമെല്ലാ
മെന്നോടു കേള്‍പ്പിക്കണം നിന്തിരുവടിയിപ്പോള്‍.'
'ആഹാരം മൃഗമനുഷ്യാദികള്‍ മാംസമതിസാ
ഹസം രൗദ്രാചാരമാലയം മധുവനം.'
ലവണാസുരവധോദ്യമം
ഇങ്ങനെ മുനിവാക്യം കേട്ടു രാഘവന്‍ ചൊന്നാന്‍:
'നിങ്ങളെ രക്ഷിപ്പന്‍ ഞാന്‍ ദുഷ്ടനെ വധിച്ചിന്നു.' 710
പിന്നെത്തന്നനുജന്മാരൊടരുള്‍ചെയ്തീടിനാന്‍:
'ഇന്നിപ്പോളിവരോടുകൂടെയാര്‍ പോകുന്നതു?'
ഞാനതു ചെയ്‌വനെന്നു മുതിര്‍ന്നു ഭരതനും.
മാനിയാം ശത്രുഘ്‌നനുമന്നേരമുരചെയ്താന്‍:
'നിന്തിരുവടി വനവാസം ചെയ്തതുകാല

മന്തരമെന്നി രാജ്യം പാലിച്ചതാര്യനല്ലോ.
അഗ്രജന്‍ വനത്തിനു കൂടപ്പോന്നനുദിനം
ദുഃഖങ്ങളനുഭവിച്ചീടിനാ,നിവയൊന്നും
ചെയ്തതില്ലടിയനെന്നാലിതു വഴിപോലെ
സാധിപ്പനിവരോടുകൂടെപ്പോയ് ഞാ'നെന്നേറ്റം 720
മോദേന പറഞ്ഞതു കേട്ടു രാഘവനപ്പോള്‍
സാദരമരുള്‍ചെയ്തു സോദരന്മാരോടേവം:
'അങ്ങനെതന്നെ ശത്രുഘ്‌നന്‍ പറഞ്ഞതുപോലെ
മംഗളം വരുവാനായ് ചെന്നു സാധിയ്ക്ക'യെന്നാന്‍.
'മധുപുത്രനെത്താപസാജ്ഞയാ വധിച്ചു നീ
മധുകാനനമൊരു രാജ്യമാക്കിക്കൊണ്ടധിപതിയാ
യ് വസിയേ്ക്കണമവിടേയ്ക്കതിന്നു ഞാ
നധുനാ ചെയ്‌വനഭിഷേകമെന്നറിഞ്ഞാലും.'
ഇത്തരം രഘുപതി ചൊന്നൊരു വാക്യംകേട്ടു
ശത്രുഘ്‌നനുരചെയ്താനാര്‍ജ്ജവസമന്വിതം: 730
'ജ്യേഴന്മാരിരിയ്ക്കവേ സോദരനഭിഷേകം
വാട്ടമെന്നിയെ ചെയ്ക ധര്‍മ്മമോ ചിന്തിയ്ക്കണം.
നിന്തിരുവടിനിയോഗത്തെ ലംഘിച്ചീടാതെ
സന്തതം വാണീടുവാനായനുഗ്രഹിയ്ക്കണം.'
'ധര്‍മ്മവിച്ഛേദം വരാ ഞാന്‍ ചൊല്ലുന്നതു കേട്ടാല്‍
സമ്മതമതു മഹാലോകര്‍ക്കെന്നറിഞ്ഞാലും.'
ശ്രീരാമനേവം ചൊല്ലിശ്ശത്രുഘ്‌നനോടും തദാ
പാരാതെയഭിഷേകത്തിന്നു വട്ടവുംകൂട്ടി
വസിഴാദികളുമായഭിഷേകവും ചെയ്തു
വസിച്ചു മുനികളുമായൊരുദിനം തത്ര. 740
പിറ്റേന്നാള്‍ ചെന്നു രാമഭദ്രനെ വന്ദിച്ചപ്പോ
ളുറ്റവനായ നിജസോദരന്‍തന്നെ ശീഘ്രം
വത്സേ ചേര്‍ത്താശ്ലേഷിച്ചു മൂര്‍ദ്ധ്‌നി ചുംബിച്ചു തന്റെ
യുത്സംഗേ ചേര്‍ത്തു സന്തോഷിച്ചരുള്‍ചെയ്തീടിനാന്‍:
'കേള്‍ക്ക നീ പണ്ടു മധുകൈടഭന്മാരെക്കൊല്‍വാ
നായ്‌ക്കൊണ്ടു നിര്‍മ്മിച്ചുള്ളോരസ്ര്തമുണ്ടിതിനെ നീ
കൈക്കൊണ്ടീടിതു കൊണ്ടാല്‍ മരിയാതവരില്ല.
മുഖ്യമെത്രയും പ്രയോഗിച്ചതില്ലാരോടും ഞാന്‍
വിശ്വപ്രക്ഷോഭം വരുമെന്നുള്ള ഭയംകൊണ്ടു;
വിശ്വസംഹാരക്ഷമമെത്രയും തേജോമയം 750
മൃത്യുശാസനശൂലം ധിക്കരിയ്ക്കരുതേതും.
ഹസ്തസംസ്ഥിതമല്ല ശൂലമെങ്കിലേ ചെന്നു
യുദ്ധത്തിനടുക്കാവൂ ലവണന്‍ തന്നോടതിനെത്രയുമെളുപ്പമുള്ളോര
ുപായത്തെ കേള്‍ നീ.
ആഹാരത്തിനു മാംസമന്വേഷിച്ചുദയേ പോയ്
ഗേഹത്തിലകം പൂവാനസ്തമിയ്ക്കുമ്പോള്‍ വരും.
അതിനുമുമ്പേ ചെന്നു ഗോപുരദ്വാരത്തിങ്ക
ലതിരോഷേണനിന്നു തടുത്തുകൊള്‍കവേണം.
അകത്തു പുക്കു ശൂലമെടുപ്പാനയയ്ക്കരുതടുത്തുവന്നു
യുദ്ധം തുടങ്ങുമതുനേരം. 760
വരിഷം വരുംമുമ്പേ ഗംഗയും കടന്നുപോയ്
പുരുഷാധമന്‍തന്നെ വധിയ്ക്ക കുമാര! നീ.
അതിന്നു നാലായിരമശ്വങ്ങളത്ര തേരുമധുനാ
നൂറായിരം കാലാളും വേണ്ടുവോളം
കോണ്ടുപോയ്‌ക്കൊള്‍കവേണമര്‍ത്ഥവു'മെന്നു നൃപന്‍
കൊണ്ടാടിപ്പറഞ്ഞയച്ചീടിനാനവനെയും.
അഗ്രജന്മാരെയെല്ലാം നമസ്‌ക്കാരവുംചെയ്തു
മുഖ്യാനുഭാവത്തോടെ ജനനീജനത്തെയും
വന്ദിച്ചു വസിഴാദി ഗുരുഭൂതന്മാരേയും
വന്ദിച്ചു മുഹൂര്‍ത്തലഗ്നം കൊണ്ടു പുറപ്പെട്ടാന്‍. 770
കാഞ്ചനാദികളായ താപസന്മാരുമതി

വാഞ്ഛയാ രാമാജ്ഞയാ തെളിഞ്ഞു പുറപ്പെട്ടാര്‍.
ഈശ്വരാനുഗ്രഹവും പ്രാര്‍ത്ഥിച്ചു വാല്‍മീകിതന്നാ
ശ്രമത്തിങ്കല്‍ ചെന്നാരസ്തമിച്ചീടുന്നേരം.
സല്ക്കാരംചെയ്തു മൃഷ്ടഭോജനം കഴിഞ്ഞപ്പോ
ളുള്‍ക്കാമ്പു തെളിഞ്ഞിരിക്കുന്നേരം ശത്രുഘ്‌നനും
ചോദിച്ചാനിവിടെപ്പണ്ടാരൊരു യാഗംചെയ്തതാ
ദരിച്ചരുള്‍ചെയ്താന്‍ വാല്‍മീകി മുനീന്ദ്രനും:
സൗദാസന്റെ ചരിത്രം
'മിത്രവംശോല്‍ഭൂതനായുണ്ടായ സുദാസനു
പുത്രനാം മിത്രസഹനുണ്ടായാന്‍ സൗദാസനും 780
മൃഗയാകുതുകുംപുണ്ടടവിതന്നില്‍ പുക്കു
മൃഗസഞ്ചയം കൊന്നു പെരുമാറിനകാലം
രണ്ടു രാക്ഷസര്‍ വനത്തിങ്കല്‍ ശാര്‍ദ്ദൂലങ്ങളാ
യുണ്ടവ രണ്ടിലൊന്നു കൊന്നിതു സൗദാസനും.
നിനക്കുമാപത്തു ഞാന്‍ വരുത്തീടുവനെന്നു
കനക്കെ രോഷംപൂണ്ടു പറഞ്ഞു മറ്റേവനും.
സൗദാസന്‍ പിന്നെസ്സുദാസന്‍ മൃതനായശേഷം
മേദിനീശ്വരനായ് വാണീടിന കാലത്തിങ്കല്‍
യാഗവും ചെയ്തീടിനാന്‍ വസിഴനിയോഗത്താ
ലാഗമിച്ചിതു രക്ഷസ്സവിടെ വസിഴനായ്. 790
ഉപദംശത്തിനിന്നു മാംസമുണ്ടാക്കീടെന്നു
നൃപനോടുരചെയ്തു മറഞ്ഞു രാക്ഷസനും.
നിറഞ്ഞ മോദത്തോടു മാംസമുണ്ടാക്കീടുവാന്‍
പറഞ്ഞു നൃപേന്ദ്രനും പാചകന്‍ തന്നോടപ്പോള്‍.
ആമിഷകര്‍ത്താവുതന്‍ വേഷമായ് നിശാചര
നാമിഷം കൊടുത്തിതു മാനുഷമതുനേരം.
സൂദനും വസിഴനു സാദരം വിളമ്പിനാന്‍.
 
 

ക്രോധമുള്‍ക്കൊണ്ടു ശപിച്ചീടിനാന്‍ വസിഴനും
'മാനുഷമാംസം ഭക്ഷിച്ചീടുമോ ബ്രാഹ്മണന്‍ ഞാന്‍?
മാനവശ്രേഴ! ഭവാനതിനാലിനിമേലില്‍ 800
മര്‍ത്ത്യമാംസവും ഭക്ഷിച്ചടവീതലംതോറും
നിത്യവും നിശാചരനായിസ്സഞ്ചരിയ്ക്കണം.
ശാപത്തെക്കേട്ടു നൃപന്‍ കാരണം തിരഞ്ഞപ്പോ
ളാപത്തിന്‍മൂലമെല്ലാമറിഞ്ഞൊരനന്തരം
രാക്ഷസന്‍ ചതിച്ചതെന്നറിഞ്ഞു വസിഴനും
ദാക്ഷിണ്യംപൂണ്ടു നൃപനോടരുള്‍ചെയ്തീടിനാന്‍:
'വേദജ്ഞന്മാര്‍ വാക്കുകളസത്യമായ് വന്നീടാ,
ദ്വാദശസംവത്സരംകൊണ്ടു തീരുക ശാപം.
മന്നവ! രാക്ഷസനായ് വാഴുന്നാള്‍ ചെയ്യും കര്‍മ്മം
പിന്നെയൊന്നുമേ തവ തോന്നുകയില്ലതാനും.' 810
ശാപവും പന്തീരാണ്ടുകൊണ്ടു തീര്‍ന്നൊരു ശേഷം
ഭൂപതിപ്രവരനായ് വന്നിതു സൗദാസനും.
അന്നവന്‍ ചെയ്ത യാഗഭൂമിയിതറിഞ്ഞാലു'
മെന്നു ശത്രുഘ്‌നന്‍തന്നോടരുളിച്ചെയ്തു മുനി.
നാമിനിയുറങ്ങുക നാഴികയൊട്ടു ചെന്നു
യാമിനിയതുനേരമെല്ലാരുമുറങ്ങിനാര്‍.
അര്‍ദ്ധരാത്രിക്കു വന്നു വാല്‍മീകിതന്നോടപ്പോ
ളെത്രയും സന്തോഷിച്ചു ചൊല്ലിനാനൊരു ശിഷ്യന്‍:
'മൈൗിെലി പെറ്റാളിപ്പോളെത്രയും തേജസ്സൊടും
പൈതങ്ങളിരുപേരുണ്ടറിക തപോനിധേ!' 820
ശത്രുഘ്‌നനതുകേട്ടു സന്തോഷം പൂണ്ടാനേറ്റ,
മുത്ഥായ വാല്‍മീകിതാന്‍ ജാതകര്‍മ്മവും ചെയ്താന്‍.
ലവണാസുരവധം
പ്രത്യുഷസ്യുത്ഥായ ശത്രുഘ്‌നനും വാല്‍മീകിയെ
നത്വാ യാത്രയുമയപ്പിച്ചുടന്‍ നടകൊണ്ടാന്‍.
കാളിന്ദീതീരം പുക്കു താപസാശ്രമങ്ങളി
ലാനന്ദംപൂണ്ടു വസിച്ചീടിനാന്‍ പടയോടും.
താപസേന്ദ്രന്മാര്‍ പറയും പുരാണങ്ങള്‍ കേട്ടു
താപവുമകന്നിരുന്നന്നേരം ചോദ്യം ചെയ്താന്‍:
'ശിവനാല്‍ ദത്തമായ ശൂലംകൊണ്ടാരാനെയും
ലവണന്‍ വധിച്ചവാറുണ്ടോ ചൊല്ലുകവേണം.' 830
എന്നതു കേട്ടു മുനിശ്രേഴനുമരുള്‍ചെയ്തു:
'മുന്നം മാന്ധാതാവായ ഭൂപതികുലശ്രേഴന്‍
വിക്രമംകൊണ്ടു ഭൂമിമണ്ഡലമടക്കിനാന്‍.
സ്വര്‍ഗ്ഗവുടക്കി വാഴേണമെന്നൊരുമ്പെട്ടാന്‍.
ശക്രനുമതുകണ്ടു ഭൂപതിയോടു ചൊന്നാന്‍:
'ശക്യമെത്രയും ഭവാന്‍ ഭാവിച്ചതുപപന്നം.
അവനിതന്നില്‍ മധുവനമാം ദേശേ വാഴും
ലവണന്‍തന്നെ ഭവാന്‍ സമരേ ജയിച്ചിതോ?'
മാന്ധാതാവതു കേട്ടു ലവണന്‍തന്നെ വെല്‍വാന്‍
കാന്താരേ വന്നു യുദ്ധത്തിന്നായി വിളിച്ചിതു. 840
ശൂലാഗ്നിജ്വാലയാലേ ദഗ്ദ്ധനായിതു നൃപന്‍
കാലാരിയുടെ ശൂലമെത്രയും പേടിയേ്ക്കണം'
ഇത്ഥം താപസവാക്യം കേട്ടുടന്‍ ശത്രുഘ്‌നനും
പ്രത്യുഷസ്സിങ്കല്‍ കൃതകൃത്യനായ് പുറപ്പെട്ടാന്‍.
ആഹാരം തേടിപ്പോയി ലവണനെന്നതറിഞ്ഞാ
ഹവത്തിനു ചെന്നു ഗോപുരദ്വാരി പുക്കാന്‍.
മദ്ധ്യാഹ്നേ വന്നു മധുപുത്രനുമതുനേരം:
ശത്രുഘ്‌നന്‍തന്നെക്കണ്ടു നിന്നിതു ലവണനും
ചാപബാണങ്ങളോടും ശത്രുഘ്‌നന്‍തന്നെക്കണ്ടു
 

സാപഹാസം ചൊല്ലിനാന്‍ മധുപുത്രനുമേവം: 850
'മുന്നവുമെന്നെക്കൊല്‍വാന്‍ വന്നിതു പല നൃപര്‍
തന്നുടല്‍ തന്നു മമ നാകലോകവും പുക്കാര്‍.
ഇന്നു കിട്ടിയ മാംസം പോരാഞ്ഞുണ്ടുള്ളില്‍ ഖേദം
നിന്നെയും തിന്നാല്‍ വിശപ്പെല്ലാമേയടങ്ങീടും.'
ഇത്തരം കേട്ടു കോപം വര്‍ദ്ധിച്ചു നില്ക്കുന്നൊരു
ശത്രുഘ്‌നനന്‍തന്നെ നോക്കിക്കൂടാതെ തേജസ്സൊടും
മദ്ധ്യാഹ്നമാര്‍ത്താണ്ഡന്‍തന്‍ മണ്ഡലമെന്നപോലെ
സിദ്ധഗന്ധര്‍വ്വാദികള്‍ വിസ്മയപ്പെട്ടു നിന്നാര്‍.
ശത്രുഘ്‌നനോടു മധുപുത്രനുമുരചെയ്താന്‍:
'യുദ്ധത്തിനായ്‌ക്കൊണ്ടു നീ വന്നുവെന്നാകിലിനി 860
നിന്നാലുമത്ര ഭവാനരനാഴികനേരം
ചെന്നു ഞാനായുധവും ധരിച്ചുവന്നീടുവന്‍
എന്നാല്‍ നിന്‍ മദമെല്ലാമടക്കീടുവ'നെന്നു
ചൊന്നവന്‍തന്നോടാശു ശത്രുഘ്‌നനരുള്‍ചെയ്താന്‍:
'ദുഷ്ടരെക്കണ്ണില്‍ക്കണ്ടാലയയ്‌ക്കെന്നുള്ളതില്ല.
നഷ്ടമാക്കാതെയതു നൃപധര്‍മ്മവുമല്ല,
നില്ലൊരു വിനാഴികനേരം നീയെന്നാല്‍ നിന്നെ
സ്വര്‍ല്ലോകത്തിനുതന്നെ യാത്രയാക്കീടാമല്ലോ.'
ശ്രുത്വാ ശത്രുഘ്‌നവാക്യം ക്രുദ്ധനാം നക്തഞ്ചര
നദ്രിപാഷാണവൃക്ഷവൃന്ദത്താല്‍ പ്രഹരിച്ചാന്‍. 870
അസ്ര്തങ്ങള്‍കൊണ്ടു ഖണ്ഡിച്ചീടിനാനവയെല്ലാം
ശത്രുഘ്‌നന്‍ പിന്നെ രഘുനായകദത്തമസ്ര്തം
ഭക്തികൈക്കൊണ്ടു ജപിച്ചയച്ചാനതുനേര
മുത്തമാംഗവും മുറിച്ചീടിനാന്‍ ജിതശ്രമം.
പൃത്ഥ്വിയും പിളര്‍ന്നു പോയബ്ധിയില്‍ മുഴുകി ത
ന്നുത്തമതൂണിതന്നില്‍ മമിതാനന്ദം പൂണ്ടു വസിച്ചാരെല്ലാവരും.
നാലു വത്സരംകൊണ്ടു ശത്രുഘ്‌നന്‍ മധുവനമാല
യങ്ങളാല്‍ പരിപൂര്‍ണ്ണമായ്ത്തീര്‍ത്താനല്ലൊ. 880
കോട്ടയും ഗോപുരങ്ങള്‍ മതിലും കിടങ്ങുകള്‍
ഗോഴങ്ങള്‍ ദേവാലയം ചാതുര്‍വ്വര്‍ണ്ണ്യാലയങ്ങള്‍
യമുനാതീരസ്ഥലേ മൗുെരാപുരി നൂനമമരാ
പുരിയിലുമേറ്റമായ് ശോഭിയ്ക്കുന്നു.
തത്രൈവ ചിരകാലം വസിച്ചു ശത്രുഘ്‌നനും
മിത്രവര്‍ഗ്ഗത്തെക്കാണ്മാനായ്‌ക്കൊണ്ടു പുറപ്പെട്ടാന്‍.
സ്വത്തസൈന്യനായ് നിജതാപസജനത്തൊടുമു
ത്തന്നാനന്ദം വാല്‍മീക്യാശ്രമം പുക്കീടിനാന്‍.
സല്ക്കാരം ചെയ്തു മുനിമുഖ്യനാം വാല്‍മീകിയും.
മുഖ്യഭോഗേന നിശി വസിച്ചു മുനിയുമായ് 890
പ്രത്യുഷസ്യുത്ഥായ മദ്ധ്യാഹ്നേ ചെന്നയോദ്ധ്യയില്‍
ബദ്ധമോദേന പുക്കാന്‍ രാമപാദാബ്ജങ്ങളില്‍
നത്വാ പൂര്‍വ്വജന്മാരെ വന്ദിച്ചാന്‍ ഭക്തിയോടേ.
ചിത്താനന്ദേന പുണര്‍ന്നീടിനാരവര്‍കളും.
മാതാക്കന്മാരെ വന്ദിച്ചാദരപൂര്‍വ്വമവന്‍
ഖേദവും കളഞ്ഞവരാശീര്‍വ്വാദവും ചെയ്താര്‍.
മധുനന്ദനന്‍തന്നെ വധിച്ച പ്രകാരവും
മൗുെരാപുരം തത്ര സത്വരം തീര്‍ത്തവാറും
രാമചന്ദ്രനെയും മറ്റുള്ളവരേയും കേള്‍പ്പിച്ചാ
മോദംപൂണ്ടു വസിച്ചീടിനാന്‍ ചിലദിനം. 900
രാഘവന്‍ തിരുവടിയരുളിച്ചെയ്താന്‍ പിന്നെ:
'വൈകാതെ പോകവേണം മൗുെരാപുരിയ്ക്കു നീ.'
എന്നതു കേട്ടനേരം ശത്രുഘ്‌നനുരചെയ്താന്‍:
'എന്നോടിത്തരമരുള്‍ചെയ്യരുതിനിയേതും
നിന്തിരുവടിതന്നെപ്പിരിഞ്ഞാല്‍ പൊറുക്കയിപുക്കിതു വിശിഖവും.
യമുനാതീരസ്ഥന്മാരാകിയ മുനികളു

മമിതാനന്ദം പൂണ്ടു വസിച്ചാരെല്ലാവരും.
നാലു വത്സരംകൊണ്ടു ശത്രുഘ്‌നന്‍ മധുവനമാല
യങ്ങളാല്‍ പരിപൂര്‍ണ്ണമായ്ത്തീര്‍ത്താനല്ലൊ. 880
കോട്ടയും ഗോപുരങ്ങള്‍ മതിലും കിടങ്ങുകള്‍
ഗോഴങ്ങള്‍ ദേവാലയം ചാതുര്‍വ്വര്‍ണ്ണ്യാലയങ്ങള്‍
യമുനാതീരസ്ഥലേ മൗുെരാപുരി നൂനമമരാ
പുരിയിലുമേറ്റമായ് ശോഭിയ്ക്കുന്നു.
തത്രൈവ ചിരകാലം വസിച്ചു ശത്രുഘ്‌നനും
മിത്രവര്‍ഗ്ഗത്തെക്കാണ്മാനായ്‌ക്കൊണ്ടു പുറപ്പെട്ടാന്‍.
സ്വത്തസൈന്യനായ് നിജതാപസജനത്തൊടുമു
ത്തന്നാനന്ദം വാല്‍മീക്യാശ്രമം പുക്കീടിനാന്‍.
സല്ക്കാരം ചെയ്തു മുനിമുഖ്യനാം വാല്‍മീകിയും.
മുഖ്യഭോഗേന നിശി വസിച്ചു മുനിയുമായ് 890
പ്രത്യുഷസ്യുത്ഥായ മദ്ധ്യാഹ്നേ ചെന്നയോദ്ധ്യയില്‍
ബദ്ധമോദേന പുക്കാന്‍ രാമപാദാബ്ജങ്ങളില്‍
നത്വാ പൂര്‍വ്വജന്മാരെ വന്ദിച്ചാന്‍ ഭക്തിയോടേ.
ചിത്താനന്ദേന പുണര്‍ന്നീടിനാരവര്‍കളും.
മാതാക്കന്മാരെ വന്ദിച്ചാദരപൂര്‍വ്വമവന്‍
ഖേദവും കളഞ്ഞവരാശീര്‍വ്വാദവും ചെയ്താര്‍.
മധുനന്ദനന്‍തന്നെ വധിച്ച പ്രകാരവും
മൗുെരാപുരം തത്ര സത്വരം തീര്‍ത്തവാറും
രാമചന്ദ്രനെയും മറ്റുള്ളവരേയും കേള്‍പ്പിച്ചാ
മോദംപൂണ്ടു വസിച്ചീടിനാന്‍ ചിലദിനം. 900
രാഘവന്‍ തിരുവടിയരുളിച്ചെയ്താന്‍ പിന്നെ:
'വൈകാതെ പോകവേണം മൗുെരാപുരിയ്ക്കു നീ.'
എന്നതു കേട്ടനേരം ശത്രുഘ്‌നനുരചെയ്താന്‍:
'എന്നോടിത്തരമരുള്‍ചെയ്യരുതിനിയേതും
നിന്തിരുവടിതന്നെപ്പിരിഞ്ഞാല്‍ പൊറുക്കയി
ല്ലന്ധനാമടിയനു കാരുണ്യവാരാന്നിധേ!'
ഇത്തരം വാക്കു കേട്ടു രാഘവനരുള്‍ചെയ്താന്‍:
'എത്രയും ബാലന്‍തന്നെ നീയെന്നു ധരിച്ചേന്‍ ഞാന്‍.
എത്രയും പ്രയാസം ചെയ്തുണ്ടാക്കിത്തീര്‍ത്ത രാജ്യം
വ്യര്‍ത്ഥമാക്കരുതെന്നു നിന്നുള്ളിലുണ്ടാകേണം. 910
എന്നെയും മദ്ധ്യേ മദ്ധ്യേ വന്നു കണ്ടീടാമല്ലോ
പിന്നെയും ചെന്നും പോന്നുമിരിയ്ക്കാമറിക നീ.
അര്‍ത്ഥവും പുരുഷകാരത്തോടുകൂടി നിനക്കെത്ര

യുണ്ടപേക്ഷയെന്നാലതു കൊണ്ടുപോക.'
എന്നരുള്‍ചെയ്തു പുണര്‍ന്നയച്ചാനനുജനെച്ചെ
ന്നുടന്‍ മൗുെരയില്‍ വാണിതു ശത്രുഘ്‌നനും.
ശംബൂകന്റെ മോക്ഷപ്രാപ്തി
അക്കാലമയോദ്ധ്യയിലില്ലമായൊരുവിപ്രന്‍
രക്ഷിച്ചു നിത്യം ഗൃഹസ്ഥാശ്രമം വഴിപോലെ.
ഉത്തമയായ തന്റെ ഗൃഹിണിയോടുംകൂടി
വര്‍ത്തിക്കും കാലമവനെത്രയുമാസ്ഥയോടെ 920
പുത്രനുമുണ്ടായവനയ്യാണ്ടുകാലം ചെന്നു
മൃത്യുലോകവും പുക്കാനെത്രയും കഷ്ടം കഷ്ടം!
പുത്രന്റെ ശവശരീരത്തെയുമെടുത്തു കൊ
ണ്ടത്തല്‍പൂണ്ടലറിവന്നാനയോദ്ധ്യയിലവന്‍.
ഗോപുരദ്വാരത്തിങ്കലിരുന്നു രാജാവിനെ
ത്താപേനെ പറഞ്ഞേറ്റം ദുഃഖിച്ചു കരയുമ്പോള്‍
നാരദവസിഴാദി മുനികളോടു രാമന്‍
'നേരെ ചൊല്ലുവിനിതിന്‍ കാരണ'മെന്നു ചൊന്നാന്‍.
'ശംബൂകനായ ശൂദ്രന്‍തന്നുടെ തപസ്സുകൊ
ണ്ടമ്മഹീദേവാത്മജന്‍ മരിച്ചാനെന്നു നൂനം. 930
ചെന്നവന്‍തന്നെ വധിച്ചാലുടന്‍ ജീവിച്ചീടും
 
 

നിര്‍ണ്ണയം ദ്വിജാത്മജ'നെന്നവരരുള്‍ചെയ്താര്‍.
ബാലകനുടെ ശവം തൈലദ്രോണിയിലിട്ടു
പാലിച്ചുകൊള്‍കയെന്നു രാഘവനരുള്‍ചെയ്തു.
പുഷ്പകവിമാനത്തെ സ്മരിച്ചാനതുനേര
മപ്പൊഴേ വന്നുനിന്നു വന്ദിച്ചു വിമാനവും.
ചാപബാണാദികളും ധരിച്ചു രഘുവീരന്‍
ശോഭയേറീടും വിമാനോപരി കയറിപ്പോയ്
ദിക്കുകള്‍ മൂന്നിങ്കലുമധര്‍മ്മം കാണാഞ്ഞുടന്‍
തെക്കുദിക്കിനു ചെന്നനേരത്തു കാണായ്‌വന്നു 940
ചലനം കൂടാതെകണ്ടരണ്യം തന്നില്‍ നിജതല
യും കീഴായ്ത്തൂങ്ങിത്തപസ്സുചെയ്തീടിനാന്‍
ഒരുത്തനവനോടു ചോദിച്ചു രഘുവര
'നുരത്ത തപോബലമുള്ളവനാരു നീയും?
എന്തു കത്തിച്ചിങ്ങനെ തപസ്സു ചെയ്തീടുന്നു?
ചിന്തിതമെന്തെന്നതുമുരചെയ്യണം ഭവാന്‍.'
എന്നതു കേട്ടനേരമവനും തെരുതെരെ
വന്ദിച്ചു ചൊല്ലീടിനാന്‍ തന്നുടെ പരമാര്‍ത്ഥം:
'ശംബൂകനെന്നു നാമമായൊരു ശൂദ്രനഹം,
സംവിദ്രൂപത്തെ ധ്യാനിച്ചാകുന്നു തപസ്സുമേ. 950
മോക്ഷം വന്നീടുവതിനാഗ്രഹിച്ചറിഞ്ഞാലും
സാക്ഷാല്‍ നിന്തിരുവടി നല്‍കണമാശു മാര്‍ഗ്ഗം.'
അന്നേരം വാളാല്‍ തല വെട്ടി നിഗ്രഹിച്ചിതു
വന്നിതു ശംബൂകനും തന്നുടെ മനോരൗംെ.
ഭൂദേവകുമാരനും ജീവിച്ചാനതുനേര
മാദിതേയന്മാര്‍ പുഷ്പവൃഷ്ടിയും ചെയ്തീടിനാര്‍.
ദേവേന്ദ്രനനുജ്ഞയും കൊടുത്തു ചൊല്ലീടിനാന്‍
'പോവതിനുഴറുന്നു ഞങ്ങളെന്നറിക നീ.
കുംഭസംഭവനാകുമഗസ്ത്യതപോധനന്‍
സംപ്രതി മഹാനിയമം തുടങ്ങിനാനതും 960
പന്തീരാണ്ടുണ്ടു കാലം കൂടുന്നതിനുതന്നെ;
സന്തുഷ്ടന്മാരായിതു ഞങ്ങളുമതിനാലേ.
അവിടെപ്പോകേണമെന്നതിനാലുഴറുന്നു
നൃവരശിഖാമണേ! നീ കൂടെപ്പോന്നീടുക.
കല്യാണാലയനാകുമഗസ്ത്യന്‍തന്നെക്കണ്ടാല്‍
നല്ലതു വന്നുകൂടും നിനക്കു നരപതേ!
ശക്രനുമൊക്കെത്തക്കപ്പോകെ'ന്നു ചൊന്നനേരം
പുഷ്‌കരനയനനും പുഷ്പകമേറീടിനാന്‍.
ദേവകളോടുമഗസ്ത്യാശ്രമം പുക്കീടിനാന്‍.
ദേവേന്ദ്രാദികള്‍ തമ്മെപ്പൂജിച്ചു മുനീന്ദ്രനും. 970
നാകലോകവും പുക്കാര്‍ ദേവകളതുകാലം
രാഘവനഗസ്ത്യനെ നമസ്‌ക്കാരവും ചെയ്താന്‍.
എത്രയും നന്നായിതു വന്നതെന്നരുള്‍ചെയ്തു
ഭക്തികൈക്കൊണ്ടു പൂജിച്ചീടിനാന്‍ മുനീന്ദ്രനും.
'വിപ്രസന്താപം തീര്‍ക്കാന്‍ ശംബൂകന്‍തന്നെക്കൊന്നു
പുഷ്പകമേറിബ്ഭവാന്‍ വന്നിട്ടു'ണ്ടവയെല്ലാം
വൃത്രാരി പറഞ്ഞു ഞാന്‍ മുന്നമേ ധരിച്ചിതു;
ചിത്തത്തില്‍ സദാകാലം കാണുന്നേന്‍ ഭവാനെ ഞാന്‍.
എത്രയും സുഖംവന്നു കണ്ടതിനാലെ പുന
രത്രൈവ വസിയ്ക്കണം ഞാനുമായിന്നു ഭവാന്‍. 980
സത്തുരുഷന്മാരെക്കണ്ടെത്തുവാന്‍ പണിയല്ലോ.
പുഷ്പകമേറി നാളെപ്പോയ്‌ക്കൊള്ളാം പുലര്‍കാലേ.'
ഇത്തരമരുള്‍ചെയ്തു പിത്താടു ചൊന്നു മുനി:
'ചിത്രമായിരിപ്പൊരാഭരണം കണ്ടാലും നീ,
വിശ്വവിസ്മയകരമെത്രയും മനോഹരം,
വിശ്വകര്‍മ്മാവുതന്നെ നിര്‍മ്മിച്ചതെന്നു നൂനം.
ഇത്രിഭുവനത്തിങ്കലിതിനെദ്ധരിപ്പാനു

മുത്തമപുരുഷന്മാര്‍ മറ്റാരുമില്ല നൂനം.
നിനക്കു തന്നീടണമെന്നു ഞാന്‍ മനക്കാമ്പില്‍
നിനച്ചു വസിയ്ക്കുമ്പോള്‍ വന്നിതു ഭവാനിപ്പോള്‍.' 990
എന്നരുള്‍ചെയ്തു കൊടുത്തീടിനാന്‍ മുനീന്ദ്രനും
വന്ദിച്ചു വാങ്ങീടിനാന്‍ മാനവശ്രേഴന്‍താനും.
'നിന്തിരുവടിയ്ക്കിതു തന്നതാരെന്നുമെനി
യ്ക്കന്തരാത്മനി ധരിച്ചീടുവാനുണ്ടാഗ്രഹം.'
'എങ്കിലോ കേട്ടാലും നീ ഞാനിഹ ത്രേതായുഗേ
ശങ്കകൂടാതെ ചെന്നേന്‍ ദണ്ഡകവനം തന്നില്‍
കാണായി വനമദ്ധ്യേ നിര്‍മ്മലതടാകവുമൂനംകൂടാ
തെയൊരു ശവവും കണ്ടേനതില്‍.
ഞാനൊരു മുഹൂര്‍ത്തമാത്രം തത്ര നില്ക്കുന്നേരം
കാണായിതാകാശാന്തേ ശോഭിച്ച വിമാനവും. 1000
തത്രൈവ വിഭൂഷണഭൂഷിതശരീരനായ്
സിദ്ധഗന്ധര്‍വദിവ്യന്മാരാല്‍ സേവിതനായി
ആലവട്ടവും വെഞ്ചാമരവും ദിവ്യസ്ര്തീകളാല
സ്യം തീരുമാറു മന്ദമായ് വീശുന്നതും
വെണ്‍കൊറ്റക്കുടതന്‍ കീഴെത്രയും സുന്ദരനായ്
പങ്കജശരസമനായൊരു പുരുഷനെ
കണ്ടു ഞാന്‍ നില്ക്കുന്നേരം പൊയ്കയിലിഴിഞ്ഞതും
കണ്ടൊരു ശവം തിന്നു ദേഹശുദ്ധിയും ചെയ്താന്‍.
ഞാനതു കണ്ടു ചോദിച്ചീടിനേനവനോടു
'മാനുഷശവമിതു ഭക്ഷിയ്ക്കയില്ലാരുമേ. 1010
എന്തൊരു കഷ്ടം! ഭവാന്‍ ദേവസന്നിഭനെന്നാ
ലെന്തുകാരണം ശവം ഭക്ഷിപ്പാന്‍ ചൊല്ലീടണം.'
എന്നതു കേട്ടു പറഞ്ഞീടിനാനെന്നോടവന്‍:
'മന്നവന്‍ സുദേവനെന്നുണ്ടായാന്‍ വൈദര്‍ഭകന്‍
നന്ദനന്മാരായവരിരുവരുണ്ടായ് വന്നു.
മുന്നേവന്‍ ശ്വേതനഹമനുജന്‍ സുരൗനെും.
ജനകന്‍ മരിച്ചശേഷം നൃപനായ് വന്നേന്‍ ഞാന്‍
മനസി നിരുപിച്ചേന്‍ ചിലനാള്‍ കഴിഞ്ഞപ്പോള്‍
നൃപത്വംകൊണ്ടു കാര്യമില്ലെനിയ്ക്കിനിയേതും,
തപസ്സു ചെയ്തു ഗതിവരുത്തിക്കൊള്‍ക നല്ലു. 1020
എന്നു കത്തിച്ചു രാജ്യം വാഴിച്ചു സുരൗനൈ
വന്നു ഞാനിപ്പൊയ്കതന്‍ തീരത്തു പുക്കീടിനേന്‍.
സല്‍ഗതിവരുവാനായ് തപസ്സും ചെയ്‌തേന്‍ ചിരം
സ്വര്‍ഗ്ഗവും പുക്കീടിനേനക്കാലം വിധിവശാല്‍,
സ്വര്‍ഗേ ഭോഗങ്ങളനുഭവിച്ചു വാഴും കാലം
ദുഃഖവും മുഴുത്തിതാഹാരമില്ലായ്കമൂലം.
ക്ഷുത്തിപാസാദികള്‍കൊണ്ടെത്രയും ദുഃഖിച്ചു ഞാ
നബ്ജസംഭവനോടു ചെന്നു ചോദിച്ചുകൊണ്ടേന്‍.
സ്വര്‍ഗ്ഗലോകത്തിങ്കലാഹാരമില്ലായ്‌വാന്‍ മുന്നം
ദുഷ്‌കര്‍മ്മം ചെയ്തതെന്തെന്നറിഞ്ഞതില്ലയല്ലോ. 1030
ആഹാരമെനിയ്‌ക്കെന്തെന്നരുളിചെയ്തീടണം.
ദേഹി ഭോജനം മമ കാരുണ്യവാരാന്നിധേ!
എന്നതു കേട്ടു വിധാതാവരുള്‍ചെയ്തീടിനാ
നന്നദാനം നീയാര്‍ക്കും ചെയ്യാതെ നിന്റെ ദേഹം
തന്നെ നീ ഭരിച്ചതുതന്നെ കേളാഹാരവുമിന്നു
പൈദാഹമുണ്ടാവാനതുതന്നെ മൂലം.
നിന്നുടെ ശവമുണ്ടു പൊയ്കയില്‍ കിടക്കുന്നു,
തിന്നാലുമതുതന്നെ നിത്യവുമിനി ഭവാന്‍.
എത്രയും സ്വാദുകരമായിരിയ്ക്കയും ചെയ്യും
നിത്യവും തിന്നുന്തോറും നാശവും വരായല്ലോ. 1040
അഗസ്ത്യമുനീന്ദ്രനെക്കാണ്മോളം തിന്‍ക ശവ
മകൃത്യമിതുമതിയെന്നവന്‍ വിലക്കീടും.'
എന്നരുള്‍ചെയ്തു ധാതാവതിനാലനേകം നാള്‍

തിന്നേന്‍ ഞാന്‍ മമ ശവമിന്നെയോളവും വിഭോ!
നിന്തിരുവടിതന്നെ കുംഭസംഭവനെന്നു
ചിന്തിച്ചീടിനേനിനി മറ്റൊരാശ്രയമില്ല.'
എന്നുരചെയ്തു മമ തന്നാനാഭരണമിതന്നുതൊ
ട്ടുടനത്ര മറഞ്ഞു ശവമതും.
നിര്‍മ്മലന്‍ വിമാനവുമേറിപ്പോയ് സ്വര്‍ഗ്ഗംപുക്കാന്‍.
ധര്‍മ്മാധര്‍മ്മങ്ങളറിഞ്ഞീടുവാന്‍ പണിയല്ലോ. 1050
മാനുഷമൃഗപക്ഷിജാതികളാരുമില്ല
കാനനമതു നൂറുയോജനവിസ്താരവും,
കണ്ടു ഞാന്‍ നില്ക്കുന്നേരം തന്ന ഭൂഷണമിതുകൊ
ണ്ടലങ്കരിയ്‌ക്കെ'ന്നു കൊടുത്തു മുനീന്ദ്രനും.
മാനവവീരനതു കേട്ടു ചോദിച്ചീടിനാന്‍
കാനനമതിലൊരു ജന്തുക്കളില്ലാഞ്ഞതിന്‍
കാരണമെന്നോടരുള്‍ചെയ്യണമെന്നനേരം
ശ്രീരാമന്‍തന്നോടതുമഗസ്ത്യനറിയിച്ചാന്‍:
ദണ്ഡരാജന്റെ ചരിത്രം
'അര്‍ക്കവംശത്തില്‍ മുന്നമിക്ഷ്വാകുമഹീപതി
മുഖ്യനായുണ്ടായ്‌വന്നാനവനു തനയന്മാര്‍ 1060
ഉണ്ടായാര്‍ നൂറുജനമവരിലിളയവന്‍
ദണ്ഡനെന്നറിഞ്ഞാലുമവനു മേലിലൊരു
ദണ്ഡമുണ്ടായ് വന്നീടുമെന്നതു മുന്നേതന്നെ
പണ്ഡിതനായ താതനറിഞ്ഞു വഴിപോലെ.
വിന്ധ്യസാനുനി ശതയോജനവിസ്താരത്തില്‍
ബന്ധുരമായിട്ടൊരു രാജ്യവും തീര്‍ത്താനല്ലോ.
തത്രൈവ വാഴിച്ചിതു ദണ്ഡനെജ്ജനകനും,
നിത്യസൗഖ്യേന വാണാന്‍ ശുക്രനെഗ്ഗുരുവാക്കി.
പലനാള്‍ചെന്നകാലമൊരുനാള്‍ ചൈത്രമാസി
ബലവാന്‍ ശുക്രന്‍തന്നെക്കണ്ടു വന്ദിപ്പാന്‍ പോയാന്‍. 1070
പര്‍ണ്ണശാലാന്തേ വിളയാടി നിന്നീടുന്നൊരു
കന്യകതന്നെക്കണ്ടു കാമപീഡിതനായാന്‍.
കന്യകയോടു നിജ കാംക്ഷിതം പറഞ്ഞപ്പോള്‍
കന്യകതാനും ചൊന്നാ'ളധര്‍മ്മം ചൊല്ലായ്ക നീ.
എന്നുടെ ജനകനെ പ്രാര്‍ത്ഥിച്ചാല്‍ നിനക്കവന്‍
തന്നീടുമെന്നെ,യെന്നാലില്ല വൈഷമ്യമേതും.
അന്യായകര്‍മ്മമതു കൂടാതെ കാട്ടീടുകില്‍
നിന്നെയും മുടിച്ചീടുമെന്നുടെ താതന്‍ നൂനം'
എന്നു കന്യക ചൊന്നതാദരിയാതെ ബലാല്‍
കന്യകതന്നെപ്പിടിച്ചുപരോധവും ചെയ്താന്‍. 1080
പിന്നെത്തന്‍ പുരത്തിനു വേഗേന നടകൊണ്ടാന്‍,
കന്യക വിഷണ്ണയായശ്രമോപാന്തേ നിന്നാള്‍.
വ്യാകുലംപൂണ്ടുനില്ക്കും പുത്രിയെക്കണ്ടു ശുക്രന്‍
ശോകരോഷേണ പറഞ്ഞീടിനാനതുനേരം:
'ദണ്ഡനും പടയും ഭണ്ഡാരവും നാടും വീടും
വെണ്ണീറായ്‌പ്പോക പൊടി വരിഷിച്ചേഴുദിനം
വാപികാതീരസ്ഥലേ വാഴുക മകളേ! നീ
താപവുമുണ്ടായ്‌വരാ പൊടിവര്‍ഷത്താലേതും'
നാട്ടില്‍ വാണീടും ദ്വിജതാപസന്മാരെയെല്ലാം
നാട്ടിനു പുറത്തൊരു ദേശത്തു വസിപ്പിച്ചാന്‍. 1090
താനും നാട്ടിന്നു പുറത്താമ്മാറു വാങ്ങിക്കൊണ്ടാന്‍
വാനവര്‍കോനും പൊടി വര്‍ഷിച്ചീടിനാനല്ലോ.
നഷ്ടമായ് ചമഞ്ഞിതു ദണ്ഡനും നാടുമെല്ലാം
പെട്ടെന്നു വനമായി ചമഞ്ഞു ദണ്ഡരാജ്യം.
ദണ്ഡകവനമെന്നു ചൊല്ലുന്നിതതിന്‍മൂലം.
ദണ്ഡരാജ്യത്തിലുള്ള ജനങ്ങള്‍ വസിച്ചേടം
ചൊല്ലുന്നു ജനസ്ഥാനമെന്നതു ധരിച്ചാലും.
 
 
 

ചൊല്ലിനേന്‍ ദണ്ഡനുടെ വൃത്താന്തമഖിലവും.
സന്ധ്യാവന്ദനത്തിനു കാലവുമടുത്തിതു
സന്തോഷംകൊണ്ടു കാലം പോയതോര്‍ത്തീലയല്ലോ.' 1100
ഫലമൂലാദികളും ഭുജിച്ചു രാത്രൗ മുനി
പല വൃത്താന്തങ്ങളും പറഞ്ഞു കേല്‍പ്പിച്ചപ്പോള്‍
മാര്‍ത്താണ്ഡോദയം കണ്ടു സന്ധ്യാനുഴാനം ചെയ്തു
പാര്‍ത്ഥിവനഗസ്ത്യപാദാംബുജം വണങ്ങിനാന്‍.
യാത്രയുമയപ്പിച്ചു പുഷ്പകം കരയേറി
പേര്‍ത്തുവന്നയോദ്ധ്യ പുക്കീടിനാന്‍ നൃപേന്ദ്രനും.
കൈകേയിപുത്രനേയും സുമിത്രാസുതനെയും
വൈകാതെ താന്‍ പോയ വൃത്താന്തങ്ങള്‍ കേള്‍പ്പിച്ചുടന്‍,
ധന്യന്മാരാകുമനുജന്മാരോടവനീശന്‍
പിന്നെയും ഗാ™ം ഗാ™ം പുണര്‍ന്നു ചൊല്ലീടിനാന്‍: 1110
അശ്വമേധമാഹാത്മ്യം
'നിങ്ങളെന്നാത്മാവായതില്ല സംശയമേതും
നിങ്ങള്‍ക്കുവേണ്ടിത്തന്നെ രാജ്യവും പാലിയ്ക്കുന്നേന്‍.
ഉണ്ടൊരു യാഗം ചെയ്‌വാനാഗ്രഹമതു നിങ്ങള്‍
ഖണ്ഡിച്ചു ചൊല്ലീടുവിന്‍ സാദ്ധ്യാസാദ്ധ്യവുമെല്ലാം.'
'മിത്രനും വരുണനും ചന്ദ്രനും വിത്തേശനുമെത്രയും
ലോകോത്തമന്മാരായാര്‍ കര്‍മ്മം ചെയ്തു.
നിന്തിരുവടി ചിന്തിച്ചാലൊരു യാഗം ചെയ്‌വാ
നെന്തൊരു ദണ്ഡ'മെന്നു ഭരതനുരചെയ്താന്‍.
'യാഗം ചെയ്തീടുന്നാകിലശ്വമേധം ചെയ്യണം
യാഗങ്ങളെല്ലാറ്റിലുമുത്തമമശ്വമേധം.' 1120
എന്നു സൗമിത്രി രഘുനാൗേെനാടുരചെയ്താന്‍.
പിന്നെ മറ്റതിനൊരു കൗയെുമുരചെയ്താന്‍:
'മുന്നമുണ്ടായിതൊരു ദൈത്യേന്ദ്രന്‍ വൃത്രാഭിധന്‍.
മുന്നൂറുയോജനയുണ്ടുന്നതമുടലതിന്‍
വണ്ണവും മൂന്നൊന്നുണ്ടു കണ്ടോളം ഭയങ്കരന്‍.
ദണ്ഡമെന്നിയേ ശത്രുവിജയം ലഭിപ്പാനായ്
ഉഗ്രമാംവണ്ണമവന്‍ തപസ്സു തുടങ്ങിനാന്‍;
വ്യഗ്രിച്ചുമറഞ്ഞിതു വാസവനതിനാലേ.
ത്രൈലോക്യമടക്കുവാന്‍ തപസ്സെന്നോര്‍ത്തു ശക്രന്‍
പാലാഴി പുക്കു പത്മനാഭനെ സ്തുതിചെയ്താന്‍. 1130
യോഗനിദ്രയുമുണര്‍ന്നരുളിച്ചെയ്തു നാൗന്‍െ
നാകനായകന്നെന്തു സങ്കടമെന്നീവണ്ണം
വൃത്രനാമസുരനെ നിഗ്രഹിച്ചമരന്മാര്‍ക്കത്തല്‍
തീര്‍ത്തരുളെന്നു ദേവേന്ദ്രനുണര്‍ത്തിച്ചാന്‍.
'ഭക്തനാമവനെ ഞാന്‍ കൊല്‍കയില്ലെന്റെ ശക്ത്യാ
യുദ്ധം ചെയ്തസുരനെ നിഗ്രഹിച്ചാലും ഭവാന്‍.
താപസനായ ദധീചിതന്നോടസ്ഥി വാങ്ങി
ശോഭിച്ച വജ്രം വിശ്വകര്‍മ്മണാ തീര്‍പ്പിയ്ക്ക നീ.
വജ്രം കൊണ്ടസുരനെ നിഗ്രഹിയ്ക്കയും ചെയ്യാം.
വിജ്വരനായിസ്സ്വര്‍ഗ്ഗം പുക്കു വാഴുക ഭവാന്‍.' 1140
ഇന്ദ്രനോടേവമരുള്‍ചെയ്തയച്ചോരുശേഷമിന്ദിരാ
പതി യോഗനിദ്രയും തുടങ്ങിനാന്‍.
വൃത്രനെ നാരായണനരുള്‍ചെയ്തതുപോലെ
സുത്രാമാ യുദ്ധംചെയ്തു നിഗ്രഹിയ്ക്കയും ചെയ്താന്‍.
നിത്യവും ബ്രഹ്മഹത്യാപാപത്താല്‍ മഹേന്ദ്രനും
നിദ്രാഹാരാദികളും വശമില്ലാതെയായി.
വൃന്ദാരകന്മാര്‍ മുനിമാരുമായോര്‍ത്തു കത്തിച്ച
ിന്ദ്രനെക്കൊണ്ടു വാജിമേധവും ചെയ്യിപ്പിച്ചാര്‍.
നാരികള്‍ രജസ്വലയായിരിയ്ക്കുന്നേടത്തും,
നീരിലെ നുരയിലും ബ്രഹ്മഘാതകങ്കലും, 1150
ചൂതു സന്തതം പൊരുതീടുന്ന നരങ്കലും,
പാതകം നാലിടത്തും പകുത്തു നല്‍കീടിനാന്‍
 

ഇന്ദ്രനും, വിശുദ്ധമായ് വന്നിതു സുരലോകം.
നന്നേറ്റമശ്വമേധം മറ്റുള്ള യാഗങ്ങളില്‍.'
സുമിത്രാത്മജവാക്യം കേട്ടു രാഘവന്‍ ചൊന്നാന്‍:
'അമിത്രാന്തകനായ കര്‍ദ്ദമപുത്രീസുതന്‍
സൂര്യസോമാന്വയങ്ങള്‍ രണ്ടിനുമാദ്യനായോ
രാര്യനാമിളന്‍ ഭൂമി പാലിച്ചു വാഴുംകാലം
മൃഗയാവിവശനായ് ചെന്നിളാവൃതം പുക്കാന്‍.
മൃഗശാബാക്ഷികളായ് ചമഞ്ഞു പുരുഷന്മാര്‍. 1160
നൃപതിതാനുമൊരു വനിതയായാനല്ലോ,
വിപിനാന്തരങ്ങളില്‍ സഞ്ചരിച്ചീടും നേരം
ബുധനും കണ്ടു നിജഭവനേ വച്ചുകൊണ്ടു.
ശിതികണ്ഠനെ സ്തുതിച്ചളവു ജഗന്നാൗന്‍െ
പ്രത്യക്ഷനായിച്ചൊന്നാ 'നെന്നാലേ സാദ്ധ്യമല,്യൂ
ഭക്ത്യാ പാര്‍വ്വതിതന്നെസ്സേവിച്ചേ ഫലം വരൂ.'
എന്നരുള്‍ചെയ്തശേഷമീശ്വരിതന്നെച്ചെന്നു
വന്ദിച്ചു സേവിച്ചപ്പോളരുളിച്ചെയ്തു ദേവി:
'ഞാനിഹ പാതി വരം തരുവന്‍ മഹാദേവന്‍
താനനുഗ്രഹിയ്ക്കണം പാതിയുമെന്നേ വരൂ. 1170
നാരിയായൊരു മാസം കഴിഞ്ഞാല്‍ പിന്നെ മാസം
പുരുഷനായേ വാഴ്ക പിന്നെ മാനിനിയായും.
ഇങ്ങനെ മാസംപ്രതി കലര്‍ന്നു വാഴുംകാല
മംഗനയായ് വാഴുന്നാളുള്ളവസ്ഥകളൊന്നും
പുരുഷനായ് വാഴുന്നാള്‍ തോന്നുകയില്ലതാനും.'
വരവുമേവം കൊടുത്തീടിനാള്‍ ഭഗവതി,
ഗര്‍ഭവുമുണ്ടായ് വന്നു ബുധബീജത്താലപ്പോ
ളര്‍ഭകന്‍ പുരൂരവാവുണ്ടായാന്‍ പ്രസിദ്ധനായ്.
സോമവംശത്തിങ്കലേയ്ക്കാദിരാജാവുമവന്‍,
ഭൂമിയും വാനോര്‍നാടുമടക്കി വാണാനല്ലോ.
സോമനന്ദനന്‍ പിന്നെ പര്‍വ്വതാദികളായ
മാമുനിമാരെയൊക്കെ വരുത്തി ചൊല്ലീടിനാന്‍:
'ശങ്കരശാപത്തിനാലിളനാം നൃപേന്ദ്രനും
സങ്കടമുണ്ടായതു തീര്‍ക്കണം നിങ്ങളെ'ന്നു
മേദിനീശ്വരനെക്കൊണ്ടശ്വമേധം ചെയ്യിച്ചു
ഭൂതേശപ്രസാദവും വരുത്തി മുനീന്ദ്രന്മാര്‍.
ആശു ഭൂപതിക്കു മോക്ഷം കൊടുത്തരുളിനാ
നീശനും പ്രസാദിച്ചു വരവും നല്‍കീടിനാന്‍.
ഭൂപതിയവഭൃൗസെ്‌നാനവും കഴിച്ചിതു
താപസന്മാരും പ്രീതിപൂണ്ടെഴുന്നള്ളീടിനാര്‍. 1190
എത്രയും മഹത്വമുണ്ടശ്വമേധത്തിനെ'ന്നു
പൃത്ഥ്വീശന്‍താനുമനുജന്മാരോടരുള്‍ ചെയ്തു.
 

അശ്വമേധയാഗം
തദനു സൗമിത്രിയോടരുളിച്ചെയ്തു രാമന്‍:
'വിധിനന്ദനനായ വസിഴമുനിയേയും
വാമദേവാദികളാം താപസേന്ദ്രന്മാരെയും
ഭൂമിദേവന്മാരെയും ഝടിതി വരുത്തുക.
ഭൂമിപാലന്മാരെയുമൊക്കവേ വരുത്തണം.
സാമോദം സുഗ്രീവാദി വാനരേന്ദ്രന്മാരെയും,
രക്ഷോവീരന്മാരോടുംകൂടി മല്‍ഭക്തനാകും
രക്ഷസാംപതി വിഭീഷണനും വന്നീടണം. 1200
ദിക്കുകള്‍തോറുമശ്വം നടത്തി വന്നീടു നീ
ലക്ഷ്മണാ! കാലമേതും വൈകരുതറിക നീ.
സുരമന്ദിരം പോലെ നൈമിഷക്ഷേത്രത്തിങ്കല്‍
ഭരതന്‍ തീര്‍പ്പിയ്ക്കണം യാഗശാലയും ദ്രുതം.
ഭൂപതിമാര്‍ക്കു വസിപ്പാനുള്ള ഗൃഹങ്ങളും,
താപസേന്ദ്രന്മാര്‍ക്കിരിപ്പാനുള്ള ഗൃഹങ്ങളും,
ചതുരംഗത്തിനു വാണീടുവാന്‍ ശാലകളും,
സദനങ്ങളും നാനാവര്‍ണ്ണികള്‍ക്കിരിപ്പാനായ്,
അങ്ങാടിത്തെരുവുകള്‍ വൈശ്യമന്ദിരങ്ങളും,
മംഗളഗൃഹങ്ങള്‍ വിദ്വാന്മാര്‍ക്കു വസിപ്പാനായ്, 1210
ഭണ്ഡാരം വയ്പാനപവരകം വിചിത്രമായ്,
മണ്ഡപങ്ങളും മഹാസൗധഗോപുരങ്ങളും,
ധനധാന്യാദികളും നടത്തിവച്ചീടുക,
മുനിവിപ്രാദികള്‍ക്കു ദാനംചെയ്‌വതിന്നായി.'
സുമന്ത്രാദ്യമാത്യന്മാരരുള്‍ചെയ്തവയെല്ലാം
സാമോദം പ്രവര്‍ത്തിച്ചാരമിതാനന്ദത്തോടെ.
രാഘവന്‍ ചതുരംഗവാഹിനിയോടും പുന
രാകുലം കൂടാതെകണ്ടഖിലവാദ്യത്തോടും
ശോഭനമുഹൂര്‍ത്തേന പ്രസ്ഥാനം ചെയ്തു പര
മാഭോഗോത്സവം ചെന്നു നൈമിഷക്ഷേത്രം പുക്കാന്‍. 1220
തല്ക്കാലേ മുനീന്ദ്രന്മാര്‍ ഭൂദേവപ്രവരരും
സല്‍ക്കവിമുഖ്യന്മാരും നര്‍ത്തകിമാരും വന്നാര്‍.
തങ്ങള്‍തങ്ങള്‍ക്കുള്ളൊരു വിരുതും വാദ്യങ്ങളും,
മങ്ങാതെ ചതുരംഗമാകിയ സൈന്യത്തോടും,
തങ്ങളാലായ സല്ക്കാരങ്ങളുമെടുപ്പിച്ചു
തുംഗന്മാരായ മഹീപാലരും വന്നീടിനാര്‍.
ആകുലമെന്യേയവരേകനായകനായ
രാഘവന്‍തന്നെക്കണ്ടു കാഴ്ചയുംവച്ചശേഷം
കൈകേയീസുതസുമന്ത്രാദികള്‍ ബഹുമാനി
ച്ചേകൈകഗൃഹംതോറും സല്ക്കരിച്ചിരുത്തിനാര്‍, 1230
ഭോജനസുഗന്ധാനുലേപനാദികളാലേ
രാജഭോഗങ്ങള്‍കൊണ്ടു പൂജിച്ചു യൗോെചിതം.
ലക്ഷ്മണന്‍ കുതിരയും നടത്തിക്കൊണ്ടു വന്നാന്‍.
രാക്ഷസപ്രവരനും വന്‍പടയോടും വന്നാന്‍.
 

ഭാസ്‌ക്കരപുത്രന്‍ കപിസേനയുമായി വന്നാന്‍.
ഭാസ്‌ക്കരശിഷ്യനായ ശ്രീഹനുമാനും വന്നാന്‍.
മാനുഷനിശാചരവാനരവീരരെല്ലാം
മാനസമൊരുമിച്ചു തങ്ങളിലഭേദമായ്
തന്നുടെ ഗുരുവായ വസിഴനിയോഗത്താല്‍
പൊന്നുകൊണ്ടൊരു സീതതന്നെയും നിര്‍മ്മിച്ചുടന്‍ 1240
രാഘവന്‍തിരുവടി യാഗവും ദീക്ഷിച്ചിതു.
നാകവാസികളെല്ലാം ഹവിര്‍ഭാഗവും കൊണ്ടാര്‍.
കാമ്യങ്ങളായ ധനധാന്യാദിവസ്തുക്കളും
ബ്രാഹ്മണര്‍ക്കനവധി നല്‍കിനാരെല്ലാവരും.
വസ്ര്തകാഞ്ചനരത്‌നഗോഭൂമിഗ്രാമങ്ങളും,
വസ്ര്തങ്ങള്‍ സുവര്‍ണ്ണരൂപ്യങ്ങളായുള്ളവയും,
ഭോജനദാനങ്ങളുമെന്തു ചൊല്ലാവതോര്‍ത്താല്‍
ഭാജനമെല്ലാവര്‍ക്കും സുവര്‍ണ്ണമയമത്രേ.
ഉര്‍വ്വീപാലേന്ദ്രന്മാരുമുര്‍വ്വീദേവേന്ദ്രന്മാരും,
സര്‍വ്വാഭീഷ്ടവും ലഭിച്ചേറ്റവുമാനന്ദിച്ചാര്‍. 1250
മര്‍ത്ത്യാമര്‍ത്ത്യാദി ജന്തുസഞ്ചയം തൃപ്തിപൂണ്ടാ
രിത്ഥമാരാനും യാഗം ചെയ്തവാറുണ്ടോ കേള്‍പ്പാന്‍!
സുത്രാമാ കൃതാന്തനും പാശിയും ശശാങ്കനും
പ്രദ്യുമ്‌നാദികളും പണ്ടിങ്ങനെ ചെയ്തീലാരും.
മര്‍ത്ത്യമര്‍ക്കടരാത്രിഞ്ചരന്മാരൊരുമിച്ചു
വിത്തമത്യര്‍ത്ഥം വാരിക്കോരി ദാനങ്ങള്‍ ചെയ്താര്‍.
'സൂര്യവംശാലങ്കാരഭൂത! രാഘവ! ജയ!
ശൗര്യവാരിധേ! ജയ! രാവണാന്തക! ജയ!
രാമ! രാജേന്ദ്ര! ദശരൗനെന്ദന! ജയ!
രാമ! കൗസല്യാത്മജ! ഭാഗ്യവാരിധേ! ജയ!' 1260
ഇത്ഥമോരോരോ ജനം പത്തുദിക്കിലും നിന്നു
ഭക്തവത്സലനെക്കൊണ്ടത്യന്തം സ്തുതിയ്ക്കയും,
അശ്രാന്തമശ്വമേധമീദൃശം വര്‍ത്തിയ്ക്കുന്നാള്‍
വിശ്രുതനയ മുനിമുഖ്യനാം വാല്‍മീകിയും
ഋഷ്യഗാരാന്തേ കുശലവന്മാരായ നിജശിഷ്യന്മാര
ുമായ്‌വന്നു പുക്കാനെന്നറിഞ്ഞാലും.
ബാലകന്മാരോടരുള്‍ ചെയ്തിതു വാല്‍മീകിയും:
'കാലേ പോയ് രാമായണം നേരോടെ ഗാനം ചെയ്‌വിന്‍.
ഭൂദേവമുനിവരഭൂപാലസഭാമധ്യേ,
മാധുര്യത്തോടു ഗാനം ചെയ്താലും രാമായണം. 1270
രാജാവു വിളിപ്പിയ്ക്കില്‍ നാണം കൂടാതെചെന്നു
രാജസന്നിധിയിങ്കലിരുന്നു ഗാനം ചെയ്‌വിന്‍.
ഭൂപതിവീരന്‍ നിങ്ങളാരെന്നു ചോദിയ്ക്കിലോ,
താപസകുമാരന്മാര്‍ ഞങ്ങളെന്നുരചെയ്‌വിന്‍.
നിങ്ങള്‍ക്കു സമ്മാനമായേതാനും നല്‍കീടുകില്‍
ഞങ്ങള്‍ക്കു ഫലമൂലമൊഴിഞ്ഞു വേണ്ടാ ധനം
എന്നുരചെയ്തു വാങ്ങീടായ്‌കേതും ധനം നിങ്ങളെ'ന്നു
ബോധിപ്പിച്ചയച്ചീടിനാന്‍ വാല്‍മീകിയും.
വാസരമുഖകൃതകര്‍മ്മങ്ങളനുഴിച്ചു
ഭാസമാനന്മാരായ ബാലന്മാരിരുവരും 1280
താപസകുമാരന്മാര്‍ ഗാനവും ചെയ്താരല്ലോ.
കാവ്യമെത്രയും മനോമോഹനം നാനാജനശ്രാ
വ്യമെന്നാശു രാമഭദ്രനും കേട്ടനേരം
'ബാലകന്മാരെ വരുത്തീടുകെ'ന്നരുള്‍ ചെയ്തു.
നീലനീരജനേത്രനന്നേരമമാത്യന്മാര്‍
താപസബാലന്മാരെ വരുത്തിയതുനേരം
ഭൂപതിതിലകനെ വന്ദിച്ചാരവര്‍കളും.
ഗാനം ചെയെ്കന്നു നിയോഗിച്ചതു കേട്ടനേര
മാനന്ദം പൂണ്ടു ഗാനം ചെയ്തിതു ബാലന്മാരും. 1290
ചൊല്ലിനാരിരുപതു സര്‍ഗ്ഗവുമന്നുതന്നെ

കല്യാണപ്രദം രാമചരിതം മനോഹരം.
എത്രയും ചിത്രം! ചിത്രം! ബാലന്മാര്‍ക്കിരുവര്‍ക്കും
ചിത്തസന്തോഷം വരുമാറുടന്‍ കൊടുക്കണം
സ്വര്‍ണ്ണവും പതിനെണ്ണായിര,മെന്നതു കേട്ടു
സുവര്‍ണ്ണമായ പൊന്നു കൊടുത്താരതുനേരം.
'ഫലമൂലങ്ങളൊഴിഞ്ഞെന്തിനു ഞങ്ങള്‍ക്കിതു?
ഫലമില്ലിവകൊണ്ടു ഞങ്ങള്‍ക്കെന്നറിഞ്ഞാലും.'
അതു കേട്ടവരവര്‍ ബഹുമാനിച്ചാരേറ്റമതുല
ഗുണവാന്മാരിവരെന്നറിഞ്ഞാലും. 1300
സാരസവിലോചനന്‍ ബാലന്മാരോടു ചൊന്നാ
'നാരിതു ചമച്ചതു? നിങ്ങളാരിരുവരും?
ചമച്ച കവിശ്രേഴനെവിടെ വസിയ്ക്കുന്നു?
സമസ്ത വൃത്താന്തവും ചൊല്‍വി'നെന്നതുനേരം
'ഇക്കാവ്യം ചമച്ചതു വാല്‍മീകി മഹാമുനി
സര്‍ഗ്ഗവുമഞ്ഞൂറുണ്ടു; മുനിശിഷ്യന്മാര്‍ ഞങ്ങള്‍,
ഗോമതീതീരേ മുനീന്ദ്രാശ്രമേ വസിയ്ക്കുന്നു.
കോമളമായ കാവ്യം കേള്‍ക്കണമെന്നാകിലോ
യജ്ഞകൃത്യാനന്തരം മദ്ധ്യാഹ്നം കഴിഞ്ഞാലിതജ്ഞാ
നവിനാശനം കേള്‍പ്പിയ്ക്കാമഖിലവും.' 1310
മന്നവനതു കേട്ടു പിറ്റേന്നാളതു കേള്‍പ്പാന്‍
തന്നുടെ ബന്ധുക്കളുമായൊരുമ്പെട്ടാനല്ലോ.
കൈകേയീതനയാദി സോദരവീരന്മാരും
സാകേതവാസികളും മന്ത്രികള്‍ സാമന്തന്മാര്‍
നാനാദേശ്യന്മാരായ ഭൂപാലവീരന്മാരും,
വാനരകദംബവും രാക്ഷസപ്രവരരും,
താപസവരന്മരും ബ്രാഹ്മണനികരവും,
വ്യാപാരനിരതന്മാരാകിയ വൈശ്യന്മാരും,
പാദജാതികളായ നാനാവര്‍ണ്ണികള്‍ ചുഴ
ന്നാദരാലാസ്ഥാനസിംഹാസനേ മരുവിനാര്‍. 1320
സരസമായ കാവ്യം കേട്ടൊരു മഹാജനം
പരമാനന്ദംപൂണ്ടു ചമഞ്ഞിതെല്ലാവരും.
അങ്ങനെ ചിലദിനം കേട്ടിതു രാമയണം
മംഗളപ്രദം മോക്ഷസാധനം മനോഹരം.
 
 

No comments:

Post a Comment