Wednesday, August 14, 2013

ഉത്തരരാമായണം മൂന്നാമദ്ധ്യായം
വെല്ലവും പാല്ക്കുഴമ്പും പഞ്ചസാരയും തേനും
വെള്ളിത്താലത്തിലുണ്ടു വച്ചിരിയ്ക്കുന്നു ബാലേ!
എല്ലാമേ ഭുജിച്ചു നിന്മാനസം തെളിഞ്ഞുടന്‍
നല്ല സല്ക്കൗ െപറഞ്ഞീടണം കിളിപ്പെണ്ണേ!
രാമമാഹാത്മ്യം പറഞ്ഞീടണമെന്നോടു നീ
രാമനാമത്താലല്ലോ മോക്ഷത്തെ പ്രാപിയ്ക്കുന്നു.
കാല്‍ക്ഷണം കാലം കളഞ്ഞീടാതെ ഭക്തിയോടെ
മോക്ഷസാധനം രാമചരിതം കേട്ടുകൊള്‍വിന്‍.
രാവണാദികളായ രാക്ഷസരേയും കൊന്നു
ദേവകളാലുമഭിവന്ദ്യനാം രഘുനാൗന്‍െ 10
പുഷ്പകവിമാനവുമേറിച്ചെന്നയോദ്ധ്യയി
ലത്ഭുതപരാക്രമനഭിഷേകവും ചെയ്തു
കുംഭസംഭവനരുള്‍ചെയ്‌തൊരു നിശാചര
സംഭവം കേട്ടു തെളിഞ്ഞവരെയയച്ചുടന്‍
മേദിനി പരിപാലിച്ചനുജന്മാരുമായേ
മേദിനീസുതയോടുകൂടെ ലീലകള്‍ പുണ്ടു,
വനക്രീഡയും ജലക്രീഡയും ചെയ്തു നിത്യം
മനപ്രീതിയും പുണ്ടു രമ്യഹര്‍മ്മ്യങ്ങളിലും
രമിച്ചുവസിച്ചിതു ചിലനാളതുകാലം
സമസ്തലോകങ്ങളുമാശ്വസിയ്ക്കയും ചെയ്തു. 20
അക്കാലം ജാനകിയ്ക്കു ഗര്‍ഭവുമുണ്ടായ്‌വന്നു
പുഷ്‌കരനേത്രന്‍താനും പ്രീതിപൂണ്ടരുളിനാന്‍.
പൗരുഷമായ ധാമം ധരിച്ചു സീതാദേവി
പൗരന്മാരാനന്ദവും ധരിച്ചാരതുകാലം.
അങ്ങനെ മരുവുന്നാളേകദാ രഘുവര
നംഗനാശിരോമണിതന്നോടു ചോദ്യം ചെയ്തു.
'വല്ലഭേ! നിനക്കിപ്പോള്‍ ഗര്‍ഭമുണ്ടല്ലോ തവ
വല്ലതുമഭിരുചിയുള്ളതു പറയണം.
ഗര്‍ഭിണിമാര്‍ക്കു വാഞ്ഛയുള്ളതു നല്‍കീടാഞ്ഞാ
ലര്‍ഭകന്മാര്‍ക്കോരോരോ കുറ്റങ്ങളുണ്ടായ്‌വരും 30
ദുര്‍ല്ലഭമെന്നാകിലും ഞാനതു നല്‍കീടുവന്‍
ചൊല്ലു നീ മനോരൗമൈന്നോടു മടിയാതെ.'
എന്നതുകേട്ടു സീതാദേവിയും ചൊല്ലീടിനാള്‍:
'മുന്നം നാം വനവാസത്തിന്നു പോയതുകാലം
ഓരോരോ മുനിപത്‌നിമാരുമായാശ്രമത്തില്‍
സൈ്വരമായ് വസിച്ചതില്‍ കൗതുകമുണ്ടു പാരം.
മുനിപത്‌നികളുമായൊരുനാള്‍ വാണീടുവാന്‍
മനസി കൊതിയുണ്ടു മറ്റൊന്നില്ലെനിയേ്ക്കതും.'
ഇങ്ങനെ സീതാദേവി ചൊന്നതു കേട്ടനേര
മംഗനാരത്‌നത്തോടു രാഘവനരുള്‍ചെയ്തു: 40
'എങ്കില്‍ ഞാന്‍ സൗമിത്രിയെത്തുണയും കൂട്ടി നാളെ
പ്പങ്കജനേത്രേ! പോവാനായ് നിയോഗിയ്ക്കാമല്ലോ.'
എന്നതു കേട്ടു തെളിഞ്ഞിരുന്നു വൈദേഹിയും
മന്നവനാസ്ഥാനസിംഹാസനേ മരുവിനാന്‍.

സീതാപരിത്യാഗം 
അന്നേരം വിജയനും മധുദത്തനുംകൂടി
വന്നിതു കാശ്യപനും പിംഗലന്‍ സുരാജിയും
മാഗധന്‍ കാലകനും ഭദ്രനുമിവരെല്ലാ
മാഗതന്മരായിതു സേവിപ്പാന്‍ നരേന്ദ്രനെ.
വന്ദിച്ചു കൂപ്പിസ്തുതിച്ചീടിനാരവരെല്ലാം
നന്ദിച്ചു നരേന്ദ്രനും ചോദിച്ചാനവരോടു: 50
'നിങ്ങള്‍ ചൊല്ലണം പരമാര്‍ത്ഥവൃത്താന്തമെല്ലാ
മെങ്ങനെ നമ്മെക്കൊണ്ടുമനുജന്മാരെക്കൊണ്ടും
മാതാക്കന്മാരെക്കൊണ്ടും ജാനകിതന്നെക്കൊണ്ടു
മേതൊരുജാതി പറയുന്നിതു മഹാജനം?'
എന്നതു കേട്ടു തൊഴുതുണര്‍ത്തിച്ചിതു ഭദ്രന്‍:
'മന്നവ! മഹാജനവാദങ്ങള്‍ ചൊല്ലീടുവന്‍.
വാരിധിതന്നില്‍ ചിറകെട്ടി ലങ്കയില്‍ ചെന്നു
ഘോരനാം ദശാസ്യനെ രാക്ഷസപ്പടയോടും
നിഗ്രഹിച്ചീരേഴുലോകങ്ങളും ധര്‍മ്മത്തോടെ
വ്യഗ്രം തീര്‍ത്താരീവണ്ണം രക്ഷിയ്ക്കുന്നതു പാര്‍ത്താല്‍ 60
പണ്ടുണ്ടായ് വന്നീലാരുമീവണ്ണം നരേന്ദ്രന്മാ
രുണ്ടായ്‌വന്നീടുകയുമില്ലിനിമേലിലേവം.
എന്നെല്ലാമോരോവിധം നിന്തിരുവടിതന്നെ
വര്‍ണ്ണിച്ചു പറയുന്നു നാനാലോകരുമെല്ലാം.'
എന്നതുകേട്ടു രാമചന്ദ്രനുമരുള്‍ചെയ്തു:
'നന്നുനന്നിത്ഥം വര്‍ണ്ണിയ്ക്കുന്നതു മതി മതി.
രാജസന്നിധിയിങ്കല്‍ ദോഷങ്ങള്‍ മറച്ചോരോ
പൂജനീയങ്ങളായ ഗുണങ്ങള്‍ വര്‍ണ്ണിച്ചീടും.
അങ്ങനെ ലോകസ്വഭാവം പുനരെന്നാലതു
മംഗളമല്ല സത്യം ചൊല്ലുന്നതത്രേ നല്ലു. 70
പാര്‍ക്കുമ്പോള്‍ ഗുണദോഷം മിശ്രമായിട്ടേയുള്ളു
ആര്‍ക്കുമേ ഗുണജാലം ദോഷം കൂടാതെ വരാ.
ചൊല്ലു നീ ദോഷമായിട്ടുള്ളതുമിനി'യെന്നു
ചൊല്ലിയ നൃപനോടു ഭദ്രനുമുരചെയ്താന്‍:
'അച്യുതനോടു സമനായ രാഘവന്‍ പുന
രിച്ചെയ്ത കര്‍മ്മമെന്തു മറ്റുള്ളോര്‍ക്കറിയാവൂ?
ന്യായമില്ലാത ദശകണ്ഠനാം നിശാചരന്‍
മായയുമേറ്റമുള്ളോന്‍ കട്ടുകൊണ്ടങ്ങുപോയി
ലങ്കയില്‍ പലകാലം വച്ചിരുന്നവള്‍തന്നെ
ശ്ശങ്കകൂടാതെ പരിഗ്രഹിച്ചതെന്തു രാമന്‍?
രാജാവു കത്തിച്ചതു കാര്യമെന്നൊഴിഞ്ഞു മറ്റാ
ചാരമെന്തു പറയുന്നതു പൗരജനം?
എന്നെല്ലാം ചിലര്‍ പറയുന്നതു കേള്‍പ്പാനുണ്ടു
മന്നവ! മറ്റൊന്നില്ല ദോഷമായിട്ടു ചൊല്‍വാന്‍.'
രാഘവനതു കേട്ടു വിജയാദികള്‍ തമ്മെ
വേഗേന സമ്മാനിച്ചു യാത്രയും വഴങ്ങിനാന്‍.
സന്തോഷമോടുമവര്‍ പോയതുനേരമുള്ളില്‍
ചിന്തപൂണ്ടുറക്കറ പുക്കിതു രഘുനാൗന്‍െ.
പ്രത്യുഷസ്സിനു പുനരുത്ഥാനം ചെയ്തു രാമ
ഭദ്രനും നിയമങ്ങള്‍ കഴിഞ്ഞോരനന്തരം 90
ആദരപൂര്‍വ്വം പ്രതീഹാരികളോടു ചൊന്നാന്‍:
'സോദരന്മാരെ വരുത്തീടുവിന്‍ വിരയെപ്പോയ്!
ദ്വാസ്ഥന്മാരതു കേട്ടു വേഗേന ചെന്നു തൊഴുതാ
സ്ഥയാ ചൊല്ലീടിനാരരുള്‍ചെയ്തവയെല്ലാം.
സത്വരം പുറപ്പെട്ടാരവരുമെന്തെന്നൊരു
ചിത്തചാഞ്ചാല്യത്തോടു വന്നടിവണങ്ങിനാര്‍.
രാഘവന്‍ ഭ്രാതാക്കളെഗ്ഗാ™മാശ്ലേഷംചെയ്തു
രാഗഭാരേണ പിടിച്ചിരുത്തിയരുള്‍ചെയ്തു:
'പ്രാണനായതു നിങ്ങളെനിയ്ക്കു ബാലന്മാരേ!
പ്രാണന്‍ പോയീടും മമ നിങ്ങളെപ്പിരിയുമ്പോള്‍ 100
നിങ്ങള്‍ക്കുവേണ്ടിത്തന്നെ രാജ്യഭാരത്തെയെല്ലാ
മിങ്ങനെ വഹിയ്ക്കുന്നു ഞാനെന്നതറിഞ്ഞാലും.
മേദിനിതന്നില്‍ ദശരൗനെു തനയനായ്
ജാതനായ് ധര്‍മ്മപരിപാലനം ചെയ്തു വാണേന്‍.
സൂര്യവംശത്തിനൊരു കളങ്കമുണ്ടാകാതെയാര
്യന്മാരാലും സംപുജിതനായിത്രനാളും.
ഇന്നിപ്പോളപവാദം മുറ്റി വന്നിരിയ്ക്കുന്നു
എന്നതു നിങ്ങളോടു ചൊല്ലുവാന്‍ ചൊല്ലിവിട്ടേന്‍.
'ഓരാണ്ടു ലങ്കതന്നിലിരുന്ന സീതതന്നെ

യോരാതെ കൈക്കൊണ്ടതു നന്നല്ല രഘുവരന്‍' 110
ഇങ്ങനെ മന്ത്രിയ്ക്കുന്നു പുരവാസികളെല്ലാം.
നിങ്ങളതേതും ധരിച്ചീലല്ലോ ബാലന്മാരേ!
ഞാനതിനുപായവും കണ്ടിട്ടുണ്ടിപ്പോളതു
മാനസേ ധരിച്ചാലും ചൊല്ലുവനതു കേള്‍പ്പിന്‍!
ഗര്‍ഭിണികള്‍ക്കു രുചിയുണ്ടാമോരോന്നിലതുമിപ്പൊ
ഴെന്തോന്നിലാശ നിനക്കെന്നവളോടു
ചോദിച്ചേനിന്നലെ ഞാനന്നേരമവള്‍ ചൊന്നാള്‍,
'ചേതസി കൊതിയെനിയ്‌ക്കൊന്നിലുണ്ടറിഞ്ഞാലും
താപസാശ്രമങ്ങളിലൊരുനാള്‍ മുന്നേപ്പോലെ
താപസീജനത്തോടുകൂടി വാഴുവാനിന്നു.' 120
എങ്കിലോ സൗമിത്രിയെ തുണയുംകൂട്ടി നാളെ
സങ്കടംകൂടാതെ കണ്ടയയ്ക്കാമെന്നു ഞാനും
പറഞ്ഞേനതിന്നിനി സൗമിത്രേ! വൈകീടാതെ
പറഞ്ഞവണ്ണംതന്നെ കൊണ്ടുപോകയും വേണം
തേര്‍മേലേ കരയേറ്റി സുമന്ത്രരോടുംകുടെ
വാല്‍മീകിമുനിപ്രവരാശ്രമോപാന്തത്തിങ്കല്‍
വന്‍കാട്ടില്‍ക്കൊണ്ടെക്കളഞ്ഞിങ്ങു നീ പോന്നീടുക.
ശങ്കിയ്ക്കവേണ്ട നീ ഞാന്‍ ചൊന്നതു കേള്‍ക്കേ വേണ്ടു.
ഇന്നിനി മറുത്തിതിനെന്നോടുചൊല്ലുന്നവരെ
ന്നുടെ ശത്രുക്കളാകുന്നതെന്നതു നൂനം. 130
ജാനകിതാനും ഞാനും സൗമിത്രേ! നീയുംകൂടി
കാനനേ തപസ്സുചെയ്തിരുന്നീടിന കാലം
മാനിനെപ്പിടിപ്പാനായ് ഞാന്‍ പോയനേരം നീയും
ജാനകീവാക്കു കേട്ടു വേറിട്ടോരവസരം
കണ്ടു രാവണനൊരു ഭിക്ഷുവേഷത്താല്‍ കട്ടുകൊ
ണ്ടുപോയ് ലങ്കാപുരിതന്നില്‍ വച്ചൊരുശേഷം
സുഗ്രീവന്‍തന്നെക്കണ്ടു സഖ്യം ചെയ്തവനോടും
നിഗ്രഹിച്ചിതു ബാലിയാകിയ കപീന്ദ്രനെ.
മാരുതി മൈൗിെലിയെക്കണ്ടുവന്നൊരുശേഷം
വാരിധിതന്നില്‍ ചിറകെട്ടി ലങ്കയില്‍ ചെന്നു 140
രാവണന്‍തന്നെ പടയോടു നിഗ്രഹിച്ചു നാം
രാവണസഹജനെ വാഴിച്ചു ലങ്കതന്നില്‍.
മേദിനീസുതയെക്കൊണ്ടഗ്നിപ്രവേശം ചെയ്യിച്ചാ
ധികൈക്കൊണ്ടു നില്ക്കുംനേരത്തു വഹ്നിദേവന്‍
ജാനകിതന്നെക്കൊണ്ടന്നെന്നുടെ കൈയില്‍ നല്‍കി
'മാനിനിയ്‌ക്കൊരു ദോഷലേശമില്ലെ'ന്നു ചൊന്നാന്‍.
ദേവേന്ദ്രാദികളായ ദേവകള്‍ മുനികളും
ദേവദേവേശന്‍ മഹാദേവനും വിരിഞ്ചനും
യോഷമാര്‍മണിയായ ജാനകീദേവിയ്‌ക്കൊരു
ദോഷമില്ലെന്നു ചൊന്നതൊക്കെ നീ കേട്ടായല്ലോ. 150
ഞാനതുമൂലം പരിഗ്രഹിച്ചു വിശ്വാസേന
ജാനകിതന്നെ,യതുകാരണമായിട്ടിപ്പോള്‍
ദുഷ്‌കീര്‍ത്തി പരന്നിതു നാട്ടിലെല്ലാമേ മമ
ദുഷ്‌കീര്‍ത്തി കളവാനായ് കളയാം നിങ്ങളേയും
മാതാക്കന്മാരാകിലും രാജ്യമെന്നാകിലും ഞാ
നേതുമേ മടിയാതെ കളവന്‍ പഴി തീര്‍പ്പാന്‍.
ജാഹ്നവീതീരേ മഹാകാനനേ മടിയാതെ
ജാനകിതന്നെക്കൊണ്ടെക്കളഞ്ഞു പോന്നീടു നീ.
അല്ലലാമിതു വിചാരിച്ചുചെയ്യേണമേറ്റമൊല്ലാ
തൊന്നിതു പുനരെന്നൊരുവന്‍ ചൊല്ലുകില്‍ 160
എന്നുടെ വൈരിയവനാകുന്നതിതുമൂലം.
ഖിന്നനാകൊല്ലാ നിയോഗം മമ കേള്‍ക്കേ വേണ്ടു.'
ആറൊഴുകീടുംവണ്ണം കണ്ണുനീരുടനുടന്‍
മാറാതെയൊഴികിപ്പോയ് തന്നുടെ മണിയറതന്നില്‍പ്പുക്കടച്ച
ുടന്‍ പര്യങ്കമതുതന്മേല്‍
ചെന്നുടന്‍ കിടന്നിതു മന്നവന്‍ ശോകത്തോടെ.
രാത്രിയും കഴിഞ്ഞിതു ലക്ഷ്മണന്‍ തൊഴുതുടന്‍
ധാത്രീനന്ദിനിയോടു മെല്ലവേ ചൊല്ലീടിനാന്‍:
'കാനനഭൂമിതന്നില്‍ താപസികളെ കാണ്മാന്‍
ജാനകീ! പോക തേര്‍മേലേറുക വൈകീടാതെ.' 170
തേരൊരുമിച്ചു കൊണ്ടുവന്നിതു സുമന്ത്രരും
പോരികെന്നതു കേട്ടു ജാനകി സന്തോഷിച്ചാള്‍.
ഇന്നലെ മമ ഭര്‍ത്താ ചൊന്നതിനേതും നീക്കം
വന്നീലെന്നോര്‍ത്തു കൗതുഹലവും പൂണ്ടാളേറ്റം.
പട്ടുകള്‍ വസ്ര്താഭരണങ്ങള്‍ നല്ലവ മറ്റുമി
ഷ്ടമാമ്മാറു മധുരദ്രവ്യമായിട്ടേറ്റം
ഭക്ഷണസാധനങ്ങളെന്നിവ പലതരം
ശിക്ഷയില്‍ സംഭരിച്ചു സുഗന്ധദ്രവ്യങ്ങളും
ചന്ദനാദികള്‍ മുനിപത്‌നികള്‍ക്കാനന്ദമായ്
വന്ദിച്ചാല്‍ ദാനം ചെയ്‌വാനെടുത്തു വൈദേഹിയും 180
യാത്രയുമയപ്പിച്ചു തേരതില്‍ കരയേറ്റിയാ
സ്ഥയാ സൗമിത്രിയും തേരതില്‍ കരേറിനാന്‍.
മന്ദമന്ദം തേര്‍ നടത്തീടിനാന്‍ സുമന്ത്രരും
സുന്ദരിയതുനേരം ലക്ഷ്മണനോടു ചൊന്നാള്‍:
'നന്നല്ല ശകുനങ്ങളെന്തുകാരണം ചൊല്ലീടെന്നുടെ
ഭര്‍ത്താവിനുമനുജന്മാരായീടും
നിങ്ങള്‍ക്കും സുഖമല്ലീ നിമിത്തം കണ്ടതിപ്പോള്‍
മംഗളമല്ല മൂലമെന്തിതിനെന്നു ചൊല്‍ നീ.'
'ചൊല്ലുവാനില്ല വിശേഷിച്ചൊരാപത്തു ഭദ്രേ!
നല്ലതു വന്നുകുടുമില്ല സംശയമേതും.' 190
ധീരതകൊണ്ടു പരിതാപത്തെ മറച്ചുടന്‍
താരില്‍മാനിനിതന്നോടിങ്ങനെ പറഞ്ഞുടന്‍
ഗൗതമീതീരേ ചെന്നാരസ്തമിച്ചീടുന്നേരം
യാമിനി കഴിഞ്ഞര്‍ക്കനുദിച്ചോരനന്തരം
തേരതിലേറിച്ചെന്നു ഗംഗാതീരവും പുക്കാര്‍
വാരിയിലിറങ്ങി സന്ധ്യാനുഴാനവും ചെയ്താര്‍.
അമിത്രാന്തകനായ സുമിത്രാതനയനുമമര്‍ത്ത്യനദിയേയും
കടത്തി വേഗത്തോടെ
വാവിട്ടു കരയുന്ന ലക്ഷ്മണന്‍തന്നെ നോക്കി
ദേവിയുമുരചെയ്താ 'ളെന്തിതു കുമാരാ! ചൊല്‍ 200
എന്തിനു കരയുന്നു? സന്താപമുണ്ടായതു
മെന്തെന്നു പരമാര്‍ത്ഥം ചൊല്ലു നീ മടിയാതെ.
അഗ്രജന്‍തന്നെപ്പിരിഞ്ഞിരുന്നിട്ടില്ലയല്ലീ
വ്യഗ്രിച്ചു കരയുന്നു മുറ്റും ബാലകനാം നീ?
രണ്ടു വാസരം പൊറുപ്പാനില്ല ശക്തിയൊട്ടും
പണ്ടു നീ പിരിഞ്ഞറിയുന്നതുമില്ലയല്ലോ.
എന്നെ നീ നിരൂപിയ്ക്ക മുന്നം ഞാനൊരാണ്ടെയ്ക്കുമെന്നുടെ
ഭര്‍ത്താവിനെപ്പിരിഞ്ഞു വാണേനല്ലോ.
ഇന്നിനി മുനിപത്‌നിമാരെയും കണ്ടു നാളെച്ചെ
ന്നു നിന്‍ പൂര്‍വ്വജനെക്കാണാമെന്നറിഞ്ഞാലും' 210
എന്നിവ കേള്‍ക്കുന്തോറും തന്നുള്ളിലടങ്ങാതെ
വന്ന ദുഃഖത്താലവന്‍ വാവിട്ടു മുറയിട്ടാന്‍.
തന്നോടു സനല്‍കുമാരന്‍ മുനിയരുള്‍ചെയ്തതൊ
ന്നൊന്നേ നിരൂപിച്ചു നിന്നിതു സുമന്ത്രരും.
പിന്നെയും കരയുന്ന ലക്ഷ്മണന്‍തന്നെ നോക്കി
തന്വംഗി വിഷണ്ണയായെന്തതെന്നറിയാഞ്ഞു
പിന്നെയും ചോദിച്ചിതു സൗമിത്രിതന്നോടപ്പോ
'ളെന്നേ കഷ്ടമേ നീയെന്തിങ്ങനെ ഖേദിയ്ക്കുന്നു?
മുന്നം ഞാനിത്ര ദുഃഖമുണ്ടായിട്ടൊരുനാളും
നിന്നെക്കണ്ടിട്ടില്ലേറ്റം, ധൈര്യമുണ്ടല്ലോ തവ. 220
ദുഃഖത്തിന്‍ മൂലമെല്ലാമെന്നോടു ചൊല്ലീടണം

കൈക്കൊള്‍ക ധൈര്യം ഭവാനജ്ഞാനിയല്ലയല്ലോ.
ചൊല്ലു ചൊല്ലെ'ന്നു സീതാനിര്‍ബ്ബന്ധം കേട്ടനേരം
ചൊല്ലിനാന്‍ സൗമിത്രിയും ഗദ്ഗദവര്‍ണ്ണങ്ങളാല്‍:
'ചൊല്ലിയാല്‍ കേള്‍പ്പാന്‍ രഘുനാൗനെു പലരുണ്ടു
കല്യന്മാരായിട്ടവര്‍ പലരുമിരിയ്ക്കവേ
എന്നോടായിതു നിയോഗിച്ചതു രാമചന്ദ്രന്‍
മുന്നം ഞാന്‍ ചെയ്ത ദുഷ്‌കര്‍മ്മങ്ങള്‍തന്‍ ഫലത്തിനാല്‍.
എന്നോളം പാപം ചെയ്തിട്ടാരുമില്ലൊരേടത്തും
പുണ്യമില്ലാത പുരുഷാധമനായേനല്ലോ. 230
വഹ്നിയില്‍ ചാടീടണമെന്നു ചൊല്ലുകിലേതും
ദണ്ണമില്ലെനിയ്ക്കതില്‍ പരമിന്നതു പാര്‍ത്താല്‍.
കാളകൂടത്തെക്കുടിയേ്ക്കണമെന്നരുള്‍ചെയ്കില്‍
കാലം വൈകാതെ കുടിയ്ക്കാമതിനെളുതല്ലോ.
ആര്‍ക്കുമോര്‍ത്തോളമരുതാത ദുഷ്‌കര്‍മ്മം ചെയ്‌വാ
നാഖ്യാനം ചെയ്താനല്ലോ രാഘവന്‍ തിരുവടി.
പണ്ടു ഞാന്‍ ചെയ്ത പാപമെന്തെന്റെ ഭഗവാനേ!
കണ്ടീലെന്‍ പ്രാണത്യാഗം ചെയ്‌വാനുമുപായങ്ങള്‍.'
ഇങ്ങനെ പറകയും വീഴ്കയും കരകയും
തിങ്ങിന ദുഃഖം പൂണ്ട ലക്ഷ്മണന്‍തന്നെക്കണ്ടു 240
വൈദേഹി വിഷണ്ണയായെന്തിതെന്നറിയാഞ്ഞു
ഖേദേന ബാഷ്പം വാര്‍ത്തു ലക്ഷ്മണനോടു ചൊന്നാള്‍:
'ഭര്‍ത്തൃശാസനം മമ സൗമിത്രേ! വൈകീടാതെ
സത്യമെന്നോടു പറഞ്ഞീടണം മടിയാതെ.'
'നിന്തിരുവടി തന്നോടെന്തു ഞാന്‍ പറവതു
വെന്തുവെന്തുരുകുന്നു മാനസമയ്യോ പാപം!
എന്തൊന്നു ചൊല്ലുവതു പാര്‍ത്തുകണ്ടോളമുള്ളില്‍
സന്താപം മേല്ക്കുമേലേ സന്തതം വളരുന്നു.
ചെന്തീയില്‍ ചാടുകയോ കാകോളം കുടിയ്ക്കയോ
എന്തൊന്നു ചെയ്ക നല്ലൂ? ശോകത്തെയടക്കുവാന്‍.' 250
ഇത്തരം പറഞ്ഞു കേഴുന്ന ലക്ഷ്മണന്‍ തന്നോ
ടുള്‍ത്താപമോടു ഭൂമിപുത്രിയുമുരചെയ്താള്‍:
'വല്ലഭന്‍ നിയോഗിച്ച കര്‍മ്മം നീയെന്നോടിപ്പോള്‍
വല്ലതും പറഞ്ഞാലുമേതുമേ ശങ്കിയേ്ക്കണ്ട.
വല്ലായ്മ നിനക്കേതുമുണ്ടാകയില്ലയെന്നാല്‍
ചൊല്ലു ചൊല്ലെന്നോടു നീയെല്ലാമേ പരമാര്‍ത്ഥം.'
'ചൊല്ലുവാന്‍ തോന്നാ തവ മുമ്പില്‍നിന്നെനിക്കിപ്പോള്‍
ചൊല്ലാമെങ്കിലും തവ വല്ലഭന്‍ നിയോഗത്തെ.
ചൊല്ലുന്നു പുരവാസിജനങ്ങളെല്ലാം തമ്മില്‍
വല്ലായ്മയത്രേ സീതാദേവിയെ കൈക്കൊണ്ടതും 260
'രാവണന്‍ കൊണ്ടുപോയി ലങ്കയില്‍ വച്ചുകൊണ്ട
ദേവിയെപ്പരിഗ്രഹിച്ചീടുവാന്‍ ന്യായമില്ല.'
എന്നുള്ളൊരപവാദം നിറഞ്ഞു പുരത്തിങ്കല്‍
മന്നവനതുമൂലമെന്നോടു നിയോഗിച്ചാന്‍
'കാനത്തിങ്കല്‍ മുനിശ്രേഴന്മാരാശ്രമത്തില്‍
ജാനകിതന്നെക്കൊണ്ടെയാക്കി നീ പോന്നീടുക.'
ഭര്‍ത്താവിനോടും പിന്നെ മറ്റുള്ള ഞങ്ങളോടുമുള്‍ത്താര
ിലേതും കോപംകൂടാതെ വസിച്ചാലും
നിന്തിരുവടി ശപിച്ചീടുകില്‍ ദഹിച്ചുപോ
മന്തരമേതുമില്ല ലോകങ്ങള്‍ പതിന്നാലും. 270
ഇത്ര പാതിവ്രത്യത്തിന്‍ നിഴയുള്ളംഗനമാ
രിത്രിഭുവനത്തിങ്കലില്ല മറ്റാരുമോര്‍ത്താല്‍.
വഹ്നിദേവനും മഹാദേവനും, വിരിഞ്ചനുമന്യന്മാരാ
യ ദേവേന്ദ്രാദിയാം ദേവന്മാരും
ധന്യന്മാരായ മുനീന്ദ്രന്മാരും പറഞ്ഞ വാ
ക്കൊന്നൊഴിയാതെ ഞാനും കേട്ടിരിയ്ക്കുന്നു ഭദ്രേ!
താപവും കളഞ്ഞിനിത്താപസാശ്രമത്തിങ്കല്‍
താപസീജനത്തോടുകൂടി വാഴുക നാൗേ!െ'
 
 

സീതാവിലാപം 
സീതാദേവിയുമതുകേട്ട നേരത്തു തത്ര
മേദിനിതന്നില്‍ വീണു മോഹിച്ചു നിസ്സംജ്ഞയായ് 280
അങ്ങനെ മുഹുര്‍ത്തമാത്രം കഴിഞ്ഞൊരു ശേഷമംഗനാ
മണി മോഹം തീര്‍ന്നുടനൊന്നു വീര്‍ത്താള്‍.
'അയ്യോ! ഭര്‍ത്താവേ! വെടിഞ്ഞായോ മാം വൃൗാെ ബലാല്‍
നീയെന്നെയുപേക്ഷിച്ചതെന്തുകാരണം നാൗാെ!
ഞാന്‍ മുന്നമനേകം മാനുഷരെദ്ദുഃഖിപ്പിച്ചു
കാമ്യദാരങ്ങളോടു വേര്‍പെടുത്തതിന്‍ഫലം
ഞാനിപ്പോളനുഭവിച്ചീടുന്നതിനിമേലില്‍
ദീനത്വമെത്രകാലം ഭുജിച്ചീടുകവേണം?
സന്തതം മുനികളും താപസപത്‌നിമാരുമെന്തിനു
വെടിഞ്ഞിതു രാഘവന്‍ നിന്നെയെന്നു 290
സന്തതം ചോദിച്ചാല്‍ ഞാനെന്തവരോടു ചൊല്ലും?
സന്താപമെന്തുകൊണ്ടു ഞാന്‍ പൊറുക്കുന്നിതയ്യോ!
വല്ലതാകിലും പ്രാണത്യാഗം ചെയ്തീടുവന്‍ ഞാ
നില്ല സന്തതി സൂര്യവംശത്തിലെന്നും വരും.
മാതാക്കന്മാരോടു ചെന്നെല്ലാമേ ചൊല്ലീടു നീ
ഖേദമുണ്ടവര്‍കള്‍ക്കുമെന്നെയോര്‍ത്തീടുന്നേരം.
വല്ലജാതിയും മനോരഞ്ജനയോടുകൂടെ
കല്യാണത്തോടു വാണീടുന്നതു നൃപധര്‍മ്മം.
ലോകാപവാദം ശങ്കിച്ചെന്നെസ്സന്ത്യജിച്ചിതു
ലോകനായകന്‍ മമ ഭര്‍ത്താ ശ്രീരാമചന്ദ്രന്‍. 300
എന്നെ വേറിട്ടകാലമേതുമേ ദുഃഖിയാതെ
നന്നായി രക്ഷിയ്ക്ക ഭൂമണ്ഡലം ധര്‍മ്മത്തോടെ.
അഗ്രജന്‍തന്നെപ്പരിചരിച്ചീടുക നിത്യം
വ്യഗ്രവും കളഞ്ഞെങ്കില്‍ പോയാലും വൈകീടാതെ.'
വൈദേഹീവാക്കു കേട്ടു മൂന്നുരു പ്രദക്ഷിണം
ചെയ്തു കുമ്പിട്ടു കണ്ണീര്‍വാര്‍ത്തുരിയാടാതെ പോയ്
ഭൂമിയില്‍ വീണുരുണ്ടു കിടന്നു കരയുന്ന
ഭൂമിനന്ദനതന്നെ നോക്കിനോക്കിപ്പോയ്‌ചെന്നു
ഗംഗയും കടന്നുടന്‍ സുമന്ത്രരോടുംകൂടി
മംഗളം പ്രാര്‍ത്ഥിച്ചു മന്ദംമന്ദം നടകൊണ്ടാന്‍. 310
അന്നേരം സൗമിത്രിയും സുമന്ത്രരോടു ചൊന്നാന്‍:
'നന്നുനന്നിവയോര്‍ത്താലെത്രയും ചിത്രം! ചിത്രം!
മാനവശ്രേഴനായ രാമചന്ദ്രനും തൗാെ
ജാനകീദേവിയ്ക്കുമോരോനാളായുണ്ടയ് വന്ന
ദുഃഖങ്ങള്‍ നിരൂപിച്ചാലെത്രയും കഷ്ടം! കഷ്ടം!
ദുഷ്‌കര്‍മ്മം കുറഞ്ഞൊന്നു ചെയ്തിട്ടില്ലല്ലോതാനും.'
സൗമിത്രിവാക്കു കേട്ടു സുമന്ത്രരരുള്‍ചെയ്തു:
'നാമിത്ര ദുഃഖിപ്പതിനില്ലവകാശമേതും.
സാമര്‍ത്ഥ്യംകൊണ്ടു നീക്കാവതല്ല ദൈവമതം.
സൗമിത്രേ! കേട്ടാലും നീയെങ്കിലോ പുരാവൃത്തം. 320
നിങ്ങള്‍ നാല്‍വരും പിറന്നുണ്ടായ ശേഷത്തിങ്കല്‍
പൊങ്ങിയോരാനന്ദവും കൈക്കൊണ്ടു ദശരൗന്‍െ
ചെന്നിതു ഗുരുവായ വസിഷ്ടാശ്രമത്തിങ്ക
ലന്നുടനത്രിപുത്രനാകിയ ദുര്‍വ്വാസാവും
വന്നിതു ചാതുര്‍മ്മാസ്യമിരിപ്പാന്‍ തത്രൈവ കേള്‍:
വന്ദിച്ചു നൃപേന്ദ്രനും താപസശ്രേഴന്മാരെ.
വസിഴകൃതമായൊരാതിത്ഥ്യം ഗ്രഹിച്ചുടന്‍
വസിച്ചു യൗാെസുഖം ഭൂപതിശ്രേഴന്‍താനും.
കുശലപ്രശ്‌നങ്ങളും ചെയ്തിതു മുനീന്ദ്രന്മാര്‍
കുശലംതന്നെയെന്നു പറഞ്ഞു നൃപേന്ദ്രനും 330
വന്ദിച്ചു ദുര്‍വ്വാസാവുതന്നോടു ചോദ്യംചെയ്തു:
'നന്ദനന്മാരുണ്ടല്ലോ നാലുപേരെനിയ്ക്കിപ്പോള്‍
എന്നതില്‍ ജ്യേഴന്‍ രാമന്‍ ദീര്‍ഘായുഷ്മാനോ? മേലില്‍
വന്നീടും ഗുണദോഷങ്ങളെയുമരുള്‍ചെയ്ക.
ബാലന്മാര്‍ മറ്റുള്ളോരും ഗുണവാന്മാരോ പാര്‍ത്താല്‍
ശീലാദിഗുണങ്ങളുമെത്രയുണ്ടതുമെല്ലാം
മേലിലുള്ളവസ്ഥകള്‍ ദിവ്യലോചനംകൊണ്ടു
കാലമേ കാണാമല്ലോ സര്‍വ്വവും ഭവാദൃശാം.'
ഇത്തരം നൃപവാക്യം കേട്ടുടന്‍ ദുര്‍വ്വാസാവും
സത്വരമരുള്‍ചെയ്തു കേട്ടുകൊണ്ടാലുമെങ്കില്‍ 340
'ഈരേഴു ലോകങ്ങളും പരിപാലിച്ചു നന്നായ്
ശ്രീരാമന്‍ പതിനോരായിരം വത്സരം വാഴും
പൗരന്മാരോടും ഭ്രാതാക്കന്മാരാമവരോടുമാര
ൂ™ാനന്ദം പിന്നെ വൈകുണ്ഠം പ്രാപിച്ചീടും
ജാനകീദേവിതന്നെ മദ്ധ്യേ മാനുഷശ്രേഴന്‍
കാനനംതന്നിലുപേക്ഷിയ്ക്കയും ചെയ്യുമല്ലോ
ദുഃഖകാലവും സുഖകാലവുമോര്‍ത്തു കണ്ടാല്‍
ദുഃഖകാലങ്ങളേറിയിരിയ്ക്കുമല്ലോതാനും.
പുത്രന്മാരിരുവരുണ്ടായ് വരുമവരെയും
പൃത്ഥ്വീശനോരോ രാജ്യംതോറും വാഴിയ്ക്കുംതാനും. 350
പിന്നെയങ്ങയോദ്ധ്യയും വനമായ് വന്നുകൂടും
മന്നവനയോദ്ധ്യാവാസികളായവര്‍ക്കെല്ലാം
തന്നുടെ ലോകം കൊടുത്തീടുമെന്നതു നൂനം.'
പിന്നെയും സൂര്യാന്വയമൊടുങ്ങിക്കൂടുവോള
മന്നന്നുള്ളവസ്ഥകളരമൊന്നൊഴിയാതെ പറഞ്ഞീടരുതെന്നില്ലല്ലോ.' 360
എന്നെല്ലാം പറഞ്ഞു നില്ക്കുന്നേരം വൈദേഹിയും
വന്നൊരു ദുഃഖം സഹിയാഞ്ഞു വീണുരുണ്ടുടന്‍
'അയ്യോ! ഭര്‍ത്താവേ! വെടിഞ്ഞായോ മാം വെറുതെ നീ?
തീയില്‍ ചാടണമെന്നു ചൊന്നതും ചെയ്‌തേനല്ലോ.
വഹ്നിയില്‍ ചാടി മരിയ്ക്കാമെന്നു നിരൂപിച്ചാല്‍
വഹ്നിയും ചുടുകയില്ലെന്നെയെന്താവതയ്യോ!
എന്തൊന്നു പറവതു നിന്നോടുകൂടി മുന്നം
സന്തോഷംപൂണ്ടു വാണതോരോന്നേ നിരൂപിച്ചാല്‍
വെള്ളത്തില്‍ കാലും കെട്ടിച്ചാടിച്ചാകയോ നല്ലു
വള്ളിയും കെട്ടി ഞാന്നു ചാകയോ നല്ലു പാര്‍ത്താല്‍? 370
കാളസര്‍പ്പത്തെക്കൊണ്ടു കടിപ്പിച്ചീടുകയോ?
കാളകൂടത്തെപ്പാനംചെയ്തു ചാകയോ നല്ലു?
ഏതൊരു ജാതി മമ പ്രാണനെക്കളയാവു!
മേദിനിതന്നില്‍ വസിയ്ക്കുന്നതുമിനി മതി.'
താപേന സീതാദേവി കരയും നാദമപ്പോള്‍
താപസകുമാരന്മാരില്‍ ചിലര്‍ കേട്ടാരല്ലോ!
ചെന്നവര്‍ വാല്‍മീകിയെ വന്ദിച്ചു ചൊന്നാരപ്പോ
'ളിന്നൊരു നാരി ഗംഗാതീരേ കാനനദേശേ
വീണുടന്‍ കിടന്നുരുണ്ടേറ്റവും കരയുന്നോള്‍.
വാനവര്‍ നാരിമാരിലാരാനുമല്ലയല്ലീ? 380
ശ്രീഭഗവതിയെന്നു തോന്നീടൂം കാണുംതോറും
താപുമുണ്ടായതവള്‍ക്കെന്തെന്നുമറിഞ്ഞീല.
പുഷ്‌കരനേത്രയുടെ ദുഃഖം കണ്ടതുമൂലം
വൃക്ഷങ്ങള്‍ വല്ലികളും മാഴ്കുന്നു കഷ്ടം കഷ്ടം!
നദിയുമൊഴുകാതെ നില്ക്കുന്നു ദുഃഖത്തോടെ
കതിരോന്‍ താനുമുഴന്നങ്ങനെ നിന്നീടുന്നു.
പവനന്‍ തനിയ്ക്കുമില്ലിളക്കമെന്നേ കഷ്ടം
 

പവനാശനന്മാരും വിലത്തില്‍ പുക്കീടുന്നു.
പക്ഷികള്‍ വൃക്ഷംതോറും ശബ്ദിയ്ക്കുന്നതുമില്ല.
രക്ഷിച്ചീടുകവേണമവളെത്തപോനിധേ! 390
സല്ക്കരിയേ്ക്കണമവളെപ്പുനരതിനവള്‍
തക്കവളെന്നു നൂനമില്ല സംശയമേതും.'
സര്‍വ്വബാലകന്മാരുമിങ്ങനെ ചൊന്നനേരം
ദിവ്യലോചനംകൊണ്ടു കണ്ടിതു വാല്‍മീകിയും
അര്‍ഘ്യപാദ്യാദികളും കൈക്കൊണ്ടു മഹാമുനി
മുഖ്യനും ചൊന്നാനവള്‍ക്കാശ്വാസം വരുംവണ്ണം:
'ഞാനറിഞ്ഞിതു നിന്നെ രാഘവപത്‌നിയെന്നും
ജാനകി, ജനകരാജാത്മജയെന്നുമിപ്പോള്‍.
എള്ളോളം കുറ്റം നിനക്കില്ലെന്നുമറിഞ്ഞു ഞാ
നുള്ളിലെക്കണ്ണുകൊണ്ടു കണ്ടെന്നു ധരിച്ചാലും. 400
ഭര്‍ത്താവു നിന്നെയുപേക്ഷിപ്പാന്‍ കാരണവും ഞാ
നുള്‍ത്താരിലറിവുറ്റേനിന്നിനി വൈകാതെ നീ
അര്‍ഘ്യപാദ്യാദികളും കൈക്കൊണ്ടെന്നോടുകൂടെ
ദുഃഖവുമുപേക്ഷിച്ചു പോരിക മടിയാതെ.
ആശ്രമംതന്നില്‍ വസിച്ചീടുക നിനക്കിപ്പോ
ളാശ്രയമായിട്ടുണ്ടു താപസീവര്‍ഗ്ഗമേറ്റം.
ആദരിച്ചീടുമവര്‍ നിന്നെജ്ജാനകീ! നിത്യം
ഖേദമേതുമേ നിനക്കുണ്ടാകയില്ലതാനും.
നിന്നുടെ ഗൃഹംതന്നിലിരുന്നീടുന്നവണ്ണം
തന്നെയാശ്രമംതന്നിലിരിയ്ക്കാമറിഞ്ഞാലും.' 410
മൈൗിെലിയതു കേട്ടു വന്ദിച്ചു മുനീന്ദ്രനെപ്പെയ്
തീടും ബാഷ്പത്തോടുമനുവാദവും ചെയ്താള്‍.
വൈദേഹിയോടുകൂടിച്ചെന്നു വാല്‍മീകിമുനിയാ
ദരവോടും നിജപര്‍ണ്ണശാലയില്‍ പുക്കാന്‍.
താപസീജനത്തൊടും ചൊല്ലിനാന്‍ മുനീന്ദ്രനും:
'താപം കൂടാതെ നിങ്ങള്‍ പാലിയ്ക്ക വൈദേഹിയെ.'
സന്തോഷിച്ചവര്‍കളും കൂട്ടിക്കൊണ്ടകംപുക്കാ
രന്തസ്താപവുമൊട്ടു കുറഞ്ഞു വൈദേഹിയ്ക്കും.
ജാനകി മുനിയുമായ്‌പ്പോയതു കണ്ടനേരം
മാനസചിന്തയോടു ലക്ഷ്മണന്‍ നടകൊണ്ടാന്‍. 420
സൂര്യനസ്തമിയ്ക്കുമ്പോള്‍ കൗശികീനദിയുടെ
തീരം പ്രാപിച്ചു വസിച്ചീടിനാരവര്‍കളും.
മാര്‍ത്താണ്ഡോദയേ പുറപ്പെട്ടു വേഗേന ചെന്നു
മദ്ധ്യാഹ്നനേരമയോദ്ധ്യാപുരമകംപുക്കാര്‍.

ശ്രീരാമനെ സമാശ്വസിപ്പിക്കുന്നു  
ആനനപത്മം വാടിയാരെയും നോക്കീടാതെ
മാനസഖേദത്തോടും കണ്ണുനീര്‍ വാര്‍ത്തു വാര്‍ത്തു
മാനവവീരന്‍ കുമ്പിട്ടിരിയ്ക്കുന്നതു കണ്ടു
മാനിയാം സൗമിത്രി പാദാംബുജം വണങ്ങിനാന്‍.
എന്തുണര്‍ത്തിപ്പതെന്നു തന്നുടെ മനക്കാമ്പില്‍
ചിന്തിച്ചു ചിന്തിച്ചു സൗമിത്രിയുമുരചെയ്താന്‍: 430
'ജ്ഞാനമില്ലാത മൂ™ജനത്തെപ്പോലെ ഭവാന്‍
മാനസേ ഖേദിപ്പതിനെന്തു കാരണം നാൗ?െ
ദേഹഗേഹാര്‍ത്ഥപുത്രകളത്രാദികളോടും
ദേഹികളുണ്ടോ പിരിയാതെ ഭൂമിയിലാരും?
പാന്ഥന്മാര്‍ പെരുവഴിയമ്പലം തന്നില്‍ വന്നു
താന്തരായിരുന്നുടന്‍ പിരിഞ്ഞുപോകുമ്പോലെ
ജനകജനയിത്രീനന്ദനഭാര്യാധനമനുവാ
സരം കൈക്കൊണ്ടിരുന്നു ചിലദിനം.
മുഖ്യഭേദത്തോടവര്‍ ചെയ്തീടും കര്‍മ്മങ്ങള്‍ക്കു
തക്കവാറോരോവഴി പിരിഞ്ഞുപോയീടുവോര്‍. 440
അതിങ്കല്‍ ദുഃഖിയ്ക്കുന്നതജ്ഞാനമല്ലോ നാൗ!െ
ബുധന്മാരുടെ മതമല്ലിതു രഘുപതേ!
നിന്തിരുവടിയറിയാതെയില്ലെതുമെന്നാ
ലന്ധത്വമുണ്ടാമതിശോകത്താലെല്ലാവര്‍ക്കും.
നാരിയെപ്പിരിഞ്ഞതുകാരണം നരേന്ദ്രനു
പാരമുണ്ടഴലെന്നു നാനാലോകരുമെല്ലാം
തങ്ങളില്‍ പരിഹാസഭാവേന ചൊല്ലുന്നതും
മംഗളമല്ല മഹീപാലകതിലകമേ!
വിഷയചാപല്യമില്ലാതെയില്ലൊരുവര്‍ക്കുമൃഷികള്‍പോല
ുമതില്‍ മോഹിച്ചീടുന്നുവല്ലോ. 450
'ധീരനെത്രയും രാമനെന്നു ചൊല്ലീടുന്നതും,
പാരമെത്രയുമുണ്ടു ചാപല്യമറിഞ്ഞലും.'
എന്നെല്ലാമവരവര്‍ ചൊല്ലീടുന്നതുമോര്‍ത്താല്‍
നന്നല്ല മഹാമതേ! രാഘവ! മഹീപതേ!
എല്ലാജാതിയും വിഷാദം കളയേണമതു
നല്ലതു, സുഖദുഃഖം മിശ്രമായിട്ടേയുള്ളു.'
സൗമിത്രിവചനങ്ങളിങ്ങനെ കേട്ടനേരം
സൗമുഖ്യമോടു രാമഭദ്രനുമരുള്‍ചെയ്തു:
'നന്നു നീ പറഞ്ഞതു സാരമെത്രയുമോര്‍ത്താ
ലിന്നിനി വേണ്ടും കാര്യം ചിന്തിച്ചീടുകവേണം. 460
നാലുനാള്‍ കഴിഞ്ഞിതു ദുഃഖിച്ചിങ്ങനെ മമ
കാലമോ തെരുതെരെപ്പോമല്ലൊ ലഘുതരം.
കാര്യങ്ങള്‍ ചിന്തിപ്പാനുമുണ്ടായില്ലവസരം
കാര്യങ്ങള്‍ വിചാരിയാഞ്ഞാലതു നിമിത്തമായ്
ആപത്തുവരുമല്ലോ രാജാക്കന്മാര്‍ക്കു നൂനം
പാപത്തിന്നതുതന്നെ കാരണമെന്നുംവരും.
പണ്ടയോദ്ധ്യയില്‍ നൃഗനെന്നൊരു നൃപശ്രേഴനുണ്ടാ
യാനിക്ഷ്വാകുവിന്‍ സോദരനായിട്ടെടോ!
ഗോകോടി ദാനംചെയ്താന്‍ ഭൂദേവോത്തമന്മാര്‍ക്കു
 

ലോകരും പ്രശംസിച്ചു വാണീടും കാലത്തിങ്കല്‍ 470
തന്നുടെ പശുക്കൂട്ടം തന്നില്‍ വന്നൊരു വിപ്രന്‍
തന്നുടെ പശു കൂടെക്കൂടിപ്പോയിതു ബലാല്‍.
താനേതുമറിയാതെ മറ്റൊരു ഭൂദേവനു
ദാനവും ചെയ്തീടിനാനീശ്വരവിധിയാലെ.
തന്നുടെ പശുവിനെ കാണാഞ്ഞു വിപ്രോത്തമനന്വേഷിച്ചോ
രേടത്തും കാണാഞ്ഞു ദുഃഖംപൂണ്ടാന്‍.
അങ്ങനെ ചിലദിനം കഴിഞ്ഞോരനന്തര
മങ്ങൊരു വിപ്രാലയേ കാണായി പശുവിനെ.
വാ! വാ! വാ! ശബലേ,യെന്നവളെ വിളിച്ചപ്പോള്‍
ഗോവു തന്‍ നാൗന്‍െതന്നെക്കണ്ടു പിന്നാലെ പോയാള്‍. 480
അന്നേരമപരനാം നാൗനെും ചൊല്ലീടിനാ
'നെന്നുടെ പശുവിതു രാജാവു തന്നതെടോ!'
രാജാവു തരികയില്ലെന്നുടെ പശുവിനെ
വ്യാജമെന്നോടു പറഞ്ഞീടാതെ വിപ്രോത്തമ!
'മന്നവന്‍ പറയണം ഞാന്‍ തന്ന പശുവലെ്യൂ
ന്നെന്നാല്‍ ഞാനയച്ചീടാമില്ല സംശയമേതും.
അല്ലായ്കിലയയ്ക്കയില്ലെന്നും ഞാന്‍ പശുവിനെ
ചൊല്ലുന്ന ദുര്‍വാക്കുകളൊക്കെ ഞാന്‍ പൊറുത്തിടാം.'
'കള്ളന്മാരോടു പശു കൊള്ളുകയില്ല,' 'പക്ഷേ
കള്ളനായീടുന്നതു ഞാനല്ല, രാജാവത്രേ.' 490
ഇങ്ങനെ തമ്മില്‍ പറഞ്ഞന്യോനം കലഹം പൂ
'ണ്ടങ്ങു ചെന്നവനീശന്‍തന്നോടു ചോദിയ്ക്ക നാം.'
എന്നവരിരുവരുമൊന്നിച്ചു പുറപ്പെട്ടു
ചെന്നു ഗോപുരദ്വാരേ നിന്നു ചൊന്നതുനേരം
കാണ്മതിനവസരമില്ലെന്നു കേട്ടു തത്ര
ബ്രാഹ്മണരിരുവരും ചിലനാള്‍ പാര്‍ത്തശേഷം
പിന്നെയുമവസരമില്ലാഞ്ഞു കോപിച്ചവര്‍
മന്നവന്‍തന്നെശ്ശപിച്ചീടിനാരതുനേരം
കോപിച്ചു വിപ്രേന്ദ്രന്മാര്‍ ഭൂപതിപ്രവരനു
ശാപത്തെക്കൊടുത്തിതു ഭീതിയായീടുംവണ്ണം. 500
'കൂപത്തിലൊരു കൃകലാസവേഷവും പൂണ്ടു
താപത്തോടിനിക്കിടന്നീടുക ചിരം ഭവാന്‍.
ദ്വാപരയുഗാവസാനത്തിങ്കല്‍ നാരായണന്‍
പാപനാശനന്‍ വന്നു കൃഷ്ണനായ് പിറന്നിടും
ശാപവും തീരുമവന്‍ തൊടുംനാള്‍ നിനക്കെ'ന്നു
ഭൂപതിപ്രവരനു ശാപമോക്ഷവും നല്‍കി
ബ്രാഹ്മണര്‍ പശുവിനെ മറ്റൊരു ഭൂദേവനു
ധാര്‍മ്മികന്മാരാമവര്‍ ദാനവും ചെയ്തീടിനാര്‍.
പിന്നെപ്പോയ് നിജനിജ മന്ദിരം പൂക്കാരവര്‍
മന്നവന്‍താനുമറിഞ്ഞാനപ്പോളവസ്ഥകള്‍. 510
പിന്നെത്തന്‍തനയനു രാജ്യാഭിഷേകം ചെയ്തു
ഖിന്നനായ് സുതനോട് ചൊല്ലിനാന്‍ നൃപേന്ദ്രനും:
'മഴയും മഞ്ഞുമേറ്റം വെയിലുമുള്ള കാല
മഴല്‍കൂടാതെ വസിച്ചീടുവാന്‍ തക്കവണ്ണം
തീര്‍ക്ക നീ മൂന്നു കിണറവറ്റിന്‍ തീരം തോറും
വായ്ക്കുന്ന വല്ലികളും വൃക്ഷവുമുണ്ടാക്കണം!'
വസുവാം തനയനുമങ്ങനെ തീര്‍ത്തീടിനാന്‍
വസുധാധിപനിന്നുമുണ്ടതില്‍ കിടക്കുന്നു.'
മന്നവനോടു സുമിത്രാത്മജനതു കേട്ടു
പിന്നെയും ചോദിച്ചിതു വന്ദിച്ചു: 'രഘുപതേ! 520
അത്താപരാധമറിയാതെവന്നതിന്നവ
രുത്തന്നരോഷം കൈക്കൊണ്ടിങ്ങനെ ശപിച്ചതും
യോഗ്യമോ! നിരൂപിച്ചാലാര്‍ക്കറിയാവൂ പിന്നെ,
ഭാഗ്യവാന്‍ ദാനശീലനല്ലോ ഭൂപതി നൃഗന്‍!'
ഇത്ഥം സൗമിത്രി പറഞ്ഞോരുനേരത്തു രാമ

ഭദ്രനുമരുള്‍ചെയ്താ'നാര്‍ക്കറിയാവു സഖേ!
പ്രാരബ്ധകര്‍മ്മഫലഭോഗത്തിനെന്നേ വരൂ.
നേരത്രേ വിധാതാവിന്‍ കത്തിതമോര്‍ത്തു കണ്ടാല്‍.'
 
 

നിമിചരിത്രം 
ഇന്നും നീയൊരു കൗ െകേള്‍ക്ക സൗമിത്രേ! ചൊല്ലാം
മുന്നമുണ്ടായാന്‍ നിമിയാകിയ നൃപശ്രേഴന്‍. 530
ഗൗതമാശ്രമത്തിങ്കലടുത്തു ഭവനവും
കൗതുകത്തോടു തീര്‍ത്തു വസിച്ചാന്‍ പല കാലം.
ചിത്തത്തിലോര്‍ത്താനൊരു യാഗം ചെയ്യണമെന്നു
സത്വരമാചാര്യനോടതു ചെന്നറിയിച്ചാന്‍.
അന്നേരം വസിഴനും നൃപനോടരുള്‍ചെയ്തു:
'ഇന്ദ്രനുണ്ടെന്നെയൊരു യാഗം ചെയ്യിപ്പാനായേ
വന്നപേക്ഷിയ്ക്കുന്നു ഞാന്‍ പോവനായതു ചെയ്തുവന്നാ
ല്‍ നിന്നുടെ യാഗം കഴിയ്ക്കാമെന്നേവരു.'
അമരാലയം പുക്കു വസിഴമുനീന്ദ്രനും.
നിമിയും ഗൗതമനെക്കൊണ്ടു ചെയ്യിച്ചു യാഗം. 540
ആയിരം സംവത്സരം കൊണ്ടു യാഗവുംകൂടി
നായകനവഭൃൗസെ്‌നാനവും ചെയ്തീടിനാന്‍.
വന്നിതു വസിഴനും ഭൂപതി നിമിതാനുമന്നേര
ം നിദ്രാവശനായ് കിടക്കുന്നുവല്ലോ.
സല്ക്കാരം ചെയ്യാഞ്ഞതും യാഗം ചെയ്തതുകൊണ്ടുമുള്‍ക്കാ
മ്പില്‍ ക്രോധംപൂണ്ടു ശപിച്ചു വസിഷ്ടനും:
'ദേഹദേഹികള്‍ തമ്മില്‍ വേറിട്ടു പോക'യെന്നു
സാഹസാല്‍ ശപിച്ചപ്പോളുണര്‍ന്നു നൃപേന്ദ്രനും:
'പിരിഞ്ഞുപോക ദേഹദേഹികള്‍ തമ്മി'ലെന്നു
വിരിഞ്ചതനയനെശ്ശപിച്ചു നിമിതാനും. 550
അന്യോനം ശാപമേറ്റു വായുഭൂതന്മാരായാര്‍
മന്നവന്‍താനും തൗാെ വസിഴമുനീന്ദ്രനും.
താപസന്‍വായുഭൂതനായ് ചെന്നു ധാതാവിനെ
താപേന കണ്ടു നിജസങ്കടമറിയിച്ചാന്‍.
ഉര്‍വ്വശിതന്നില്‍ മിത്രാവരുണബീജംകൊണ്ടു
ദിവ്യമായൊരു ദേഹമുണ്ടാക്കിക്കൊള്‍കയെന്നാന്‍.
മിത്രബീജവും പിന്നെ വരുണബീജത്തൊടു
യുക്തമായതുനേരമെടുത്തുകൂടാഞ്ഞവള്‍
കുംഭത്തിലാക്കീടിനാളിന്ദ്രിയദ്വയമപ്പോള്‍.
കുംഭത്തില്‍നിന്നു ഗമിച്ചീടിനാനഗസ്ത്യനും, 560
പിന്‍പുടനുണ്ടായ് വന്നു വസിഴശരീരവും
സംഭവിച്ചതു മുനിശ്രേഴന്മാരിരുവരും.
മിത്രനുമുര്‍വശിയെ ശപിച്ചാനതുകാലം
'മര്‍ത്ത്യനു കളത്രമായ്‌പോക നീ ചിരകാലം'
അങ്ങനെ പുരൂരവാ തന്നുടെ പത്‌നിയായാ
ളംഗനാശിരോമണിയാകുമുര്‍വ്വശിതാനും.
നിമിതന്‍ ദേഹമുണ്ടാക്കാമെന്നു മുനികളുമമര
ന്മാരും ചൊന്നാരന്നേരം നിമി ചൊന്നാന്‍:
'ദേഹമുണ്ടായാല്‍ ദുഃഖമൊഴിഞ്ഞില്ലതുമൂലം
ദേഹമുണ്ടാകവേണ്ടാ കേവലമെനിയ്‌ക്കെന്നും. 570
'സര്‍വ്വപ്രാണികളുടെ നേത്രങ്ങള്‍തോറും സമീ
രാത്മകനായ് വാണീടാ'മെന്നു കേട്ടകമലര്‍
ആശ്വാസത്തിനു നേത്രമിമച്ചു മിഴിയ്‌ക്കെന്നുമാ
ശ്രയാശാദ്യന്മാരും നല്‍കിനാരാനുഗ്രഹം.
നിമിതന്‍ ദേഹം മുനിവരന്മാര്‍ കടഞ്ഞപ്പോ
ളമലന്‍ മിൗിെയെന്ന നൃപനുമുണ്ടായ് വന്നു.
മിൗിെജാതന്മാരെല്ലാം മൈൗിെലന്മാരായ് വന്നാര്‍.
തദനു വിദേഹജാതന്മാരായതുമൂലം
പൃൗുെവീരന്മാരവര്‍ വൈദേഹന്മാരെന്നായാര്‍,
 

മതികൗതുകത്തോടെ ധരിയ്ക്ക സൗമിത്രേ! നീ. 580
ജനിപ്പിച്ചിതു മൗനെം ചെയ്‌തെന്നതുകൊണ്ടു
ജനകന്മാരെന്നത്രേ ചൊല്ലുന്നു ബുധജനം.
ഇത്തരമാപത്തുണ്ടാം കാണ്മാന്‍ വന്നോര്‍ക്കു കാണ്‍മാ
നെത്താഞ്ഞാല്‍ വഴിപോലെ ലക്ഷ്മണാ! ധരിയ്ക്ക നീ.'
'ശപിച്ചതെന്തു നിമി വസിഴന്‍തന്നെക്കൂടെ?
തപശ്ശക്തിയും തമ്മിലൊക്കുമോ നിരൂപിച്ചാല്‍?'
'എല്ലാര്‍ക്കും ക്ഷമയുണ്ടായ്‌വരികയില്ല കേള്‍ നീ,
ചൊല്ലുവനിന്നുമൊരു കൗ െഞാന്‍ സംക്ഷേപമായ്.
സോമവംശത്തില്‍ ബുധപുത്രനാം പുരൂരവാ
ഭൂമിപാലകനവന്‍ നന്ദനനായുസ്സല്ലോ. 590
നഹുഷനവന്മകന്‍ തത്സുതന്‍ യയാതിയുമവന്റെ
പത്‌നി ശുക്രപുത്രിയാം ദേവയാനി.
വൃഷപര്‍വ്വാവിന്‍ മകളാകിയ ശര്‍മ്മിഴയും
ദേവയാനിയ്ക്കു മക്കള്‍ യദുവും തുര്‍വ്വസുവും,
ദ്രുഹ്യുവുമനുദ്രുഹ്യുപൂരുവും ശര്‍മ്മിഴയ്ക്കുമാ
ഹന്ത! സുതരെന്നു ധരിയ്ക്ക സൗമിത്രേ! നീ.
ഭൂപതിയ്ക്കിഷ്ടപത്‌നി ശര്‍മ്മിഴതന്നെയേറ്റം
താപവും ദേവയാനിയ്ക്കതിനാലുണ്ടായല്ലോ.
താതനോടറിയിച്ചാള്‍ ദേവയാനിയുമതി
ക്രോധേന ശപിച്ചിതു ശുക്രനും യയാതിയെ: 600
'വൃദ്ധനായ് ജരാനരയുണ്ടാക നിനക്കെ'ന്നു
പൃത്ഥീശനുള്‍ത്താപവുമുണ്ടായിതുമൂലം
പുത്രനാം യദുവിനെ വിളച്ചു ചൊന്നാന്‍ നൃപന്‍
'വൃദ്ധത വാങ്ങിത്തവ യൗവനം തന്നീടണം.'
എന്നതു കേട്ടു യദു സൂക്ഷ്മധര്‍മ്മത്തെപ്പാര്‍ത്തു
തന്നുടെ പിതാവുതന്‍ കാംക്ഷിതം കണ്ടു ചൊന്നാന്‍:
'ധര്‍മ്മമല്ലിതു മമ ദണ്ഡമെത്രയുമോര്‍ത്താല്‍
സമ്മതിയ്ക്കയുമില്ല ഞാനതു പറയേണ്ട.'
പിന്നെപ്പൂരുവിനോടു പറഞ്ഞു യയാതിയും:
'തന്നാലും യൗവ്വനത്തെ വാര്‍ദ്ധക്യം നല്‍കീടുവന്‍, 610
വന്നീടും പിതൃനിയോഗം കേട്ടാലനുഗ്രഹ'
മെന്നു കേട്ടവനതു സമ്മതിച്ചിതു ഭക്ത്യാ.
താരുണ്യമവനോടു വാങ്ങിനാന്‍ യയാതിയും,
കാരുണ്യമവനില്‍ വര്‍ദ്ധിച്ചിതു നരേന്ദ്രനും.
രാജ്യപാലനം ചെയ്തു ഭോഗത്തെ ഭുജിച്ചേറ്റം
പൂജ്യനായ് ചിരകാലം വസിച്ചു യയാതിയും.
പിന്നെപ്പൂരുവിനോടു വാര്‍ദ്ധക്യം വാങ്ങിക്കൊണ്ടു
തന്നുടെ തനയനു യൗവ്വനം നല്‍കീടിനാന്‍.
ഭൂപരിത്രാണാര്‍ത്ഥമായഭിഷേകവും ചെയ്തു
ഭൂപതി പൂരുവിനെബ്ഭൂപതിയാക്കി വാണാന്‍. 620
'രാജചിഹ്നങ്ങള്‍ നിങ്ങള്‍ക്കില്ലാതെ പോക'യെന്നു
രാജേന്ദ്രന്‍ യദുമുതല്‍ നാല്‍വര്‍ക്കും ശാപം നല്‍കി.
അങ്ങനെ ശുക്രശാപം കൈക്കൊണ്ടു യയാതികേളങ്ങോ
ട്ടു കൂടെശ്ശപിച്ചീല സല്‍ഗുണവശാല്‍.
മുന്നമന്നൃഗനു വന്നാപത്തുപോലെ നമുക്കിന്നിനി
വരായ്‌വതിനാവോളം വേലചെയ്ക.
നമ്മെക്കാണ്മതിനുണ്ടു വന്നിട്ടാരാനുമെങ്കില്‍
സമ്മാനിച്ചുദിയ്ക്കുമ്പോള്‍ കൂട്ടിക്കൊണ്ട്വന്നീടു നീ.'
ഇത്ഥമോരോന്നേ രാമലക്ഷ്മണന്മാരും തമ്മില്‍
ചിത്തമോദേന പറഞ്ഞിരുന്നീടിനനേരം, 630
സത്വരം കഴിഞ്ഞിതു രാത്രിയും ദിനേശനും
പ്രത്യക്ഷനായാനല്ലോ തല്‍ക്ഷണം നൃപശ്രേഴനാ
സ്ഥയാ സന്ധ്യാനുഴാനങ്ങളും കഴിച്ചു വന്നാ
സ്ഥാനേ സുവര്‍ണ്ണസിംഹാസനേ മരുവിനാൻ
 

No comments:

Post a Comment