Tuesday, August 13, 2013

രാവണന്‍ യുദ്ധത്തിനു പോകുന്നു
എന്നു വിഭീഷണന്‍ ചൊന്നതു കേട്ടപ്പോള്‍
വന്ന കോപാത്തോടു ചൊന്നാന്‍ ദശാനനന്‍:
'ചെന്നു വിരവോടു കൊന്നു മധുവിനെ
വിണ്ണവര്‍ തന്നെയും വെന്നു വരുവന്‍ ഞാന്‍.
കുംഭകര്‍ണ്ണനുണര്‍ന്നാലവന്‍ തന്നുടെ
വന്‍പടയോടും വരുവാന്‍ നിയോഗിയ്ക്ക.
മുമ്പില്‍ നടക്കവേണം മേഘനാദനും
വമ്പടയാളികളായുള്ളവര്‍കളും.
നമ്മുടെ തേരുമൊരുമിച്ചു നിര്‍ത്തുക;
സമ്മോദമോടു പുറപ്പെടുകേവരും.
ശംഖമൃദംഗാദി വാദ്യഘോഷത്തൊടും
മംഗളമായ മുഹൂര്‍ത്തേ പുറപ്പെടാം. 1550
ലങ്കയും പാലിച്ചിരിയ്ക്ക വിഭീഷണന്‍
ശങ്കാവിഹീനം ജയിച്ചുവരുവന്‍ ഞാന്‍.'
എന്നു പറഞ്ഞു തേരേറിപ്പുറപ്പെട്ടു
ചെന്നു മധുപുരാന്തേ മരുവീടിനാന്‍.
കണ്ണുനീരും വാര്‍ത്തു കുംഭീനസി വന്നു
തന്നുടെ സോദരനോടു ചൊല്ലീടിനാള്‍:
'എന്നുടെ ഭര്‍ത്താവിനെക്കൊലചെയ്യായ്ക
നിന്നഭീഷ്ടങ്ങളനുഴിയ്ക്കുമെന്‍ പതി.
ദേവകളോടു യുദ്ധത്തിനു പോകിലോ
സേവകന്മാരിലൊന്നായവനും വരും.' 1560
'എങ്കിലെന്മുമ്പില്‍ വരുത്തീടവനെ നീ
സങ്കടം തീര്‍ത്തഭയം കൊടുത്തീടുവന്‍.'
എന്നതു കേട്ടു കുംഭീനസി വേഗേന
ചെന്നു ഭര്‍ത്താരമുണര്‍ത്തി വരുത്തിനാള്‍.
'ചെന്നു മാത്സോദരന്‍ തന്നെയും കണ്ടവന്‍
തന്നോടുകൂടെ യുദ്ധത്തിനു പോക നീ
എന്നാല്‍ നിനക്കു സൗഖ്യം വരും നിര്‍ണ്ണയം
വന്നുകൂടീടുമെനിയ്ക്കു സുഖമെന്നാല്‍.'
കുംഭീനസീവാക്കു കേട്ടു മധുവതിസംഭ്രമം
പൂണ്ടു ദശാസ്യനേയും വന്നു 1570
കണ്ടു യൗോെചിതാചാരപുരസ്‌ക്കൃതം
കൊണ്ടാടി നന്നായ് വിരുന്നും കഴിച്ചുടന്‍.
ബന്ധുസല്ക്കാരം പരിഗ്രഹിച്ചാദരാല്‍
പംക്തിമുഖനുമവനോടു ചൊല്ലിനാന്‍:
'എന്നോടുകൂടെ നീ പോരുക വൈകാതെ,
വിണ്ണോര്‍പുരിയ്ക്കു യുദ്ധത്തിനു മത്സഖേ!'
രാവണനോടുകൂടെ പുറപ്പെട്ടിതു
ദേവകളോടു പോര്‍ക്കായ് മധുവീരനും.
അന്തിനേരം ചെന്നു കൈലാസശൈലേശ്വ
രാന്തികേ കാനനേ പുക്കാന്‍ ദശാസ്യനും. 1580
തല്‍ക്ഷണേ ചെന്നളകാപുരിസന്നിധൗ
രക്ഷോബലവും കിടന്നുറങ്ങീടിനാര്‍.
സൗരഭ്യമാന്ദ്യശൈത്യാദിഗുണത്തോടും
ചാരത്തു വീയിത്തുടങ്ങി പവനനും.
ചന്ദ്രനുമപ്പോളുദിച്ചു പൊങ്ങീടിനാന്‍
ചന്ദ്രികയും പാരിലൊക്കെപ്പരന്നുതേ.
കിന്നരേശാലയം തന്നിലിരുന്നോരോ
കിന്നരന്മാരപ്‌സരസ്ര്തീജനവുമായ്
പാടുന്ന ഗീതങ്ങള്‍ കേട്ടകതാരഴിഞ്ഞാ
ടല്‍ പൂണ്ടാനനംഗാതുരനായവന്‍. 1590
കന്ദര്‍പ്പബാണങ്ങളേറ്റു സന്താപേന
ചന്ദ്രബിംബത്തെയും നോക്കി വാഴും വിധൗ
ദിവ്യാംബരാഭരണാലേപനങ്ങളാല്‍
സര്‍വാംഗമെല്ലാമലങ്കരിച്ചങ്ങനെ
ലോകൈകസുന്ദരിയാകിയ നാരിതാ
നേകാകിനിയായ് വരുന്നതു കണ്ടവന്‍
വേഗേന കൈയും പിടിച്ചിരുത്തീടിനാ
നാകുലമാനസയായ് ചമഞ്ഞാളവള്‍:
'ആരു നീയാകുന്നതെന്തു നിന്‍ പേരു മറ്റാ
രെടോ നിന്നുടെ വല്ലഭന്‍ ഭാഗ്യവാന്‍? 1600
നിന്നോടുകൂടെ രമിച്ചു വാണീടുവാ
നെന്നോടു തുല്യരായില്ല മറ്റാരുമേ.
എന്നോടുകൂടെ വസിച്ചീടിവിടെ നീ
പിന്നെ ഞാന്‍ നിന്നെയയച്ചീടുവനെടോ!'
ഇത്ഥം ദശമുഖന്‍ ചൊന്നതു കേട്ടതിത്രസ്തയാ
യ് ചൊല്ലിനാള്‍ മെല്ലവേ രംഭയും:
'നിന്നുടെ പൂര്‍വജനായ ധനേശ്വരന്‍
തന്നുടെ പുത്രന്‍ നളകൂബരനവന്‍
തന്നുടെ വല്ലഭയാകിയ രംഭ ഞാന്‍
നിന്നുടെ പുത്രിയായ് വന്നീടുമോര്‍ക്ക നീ 1610
ഒല്ലാത കാര്യമോരായ്ക നീ മാനസേ
നല്ലവണ്ണമയച്ചീടെന്നെ വൈകാതെ.'
അപ്പോള്‍ ദശമുഖന്‍ ചൊന്നാനതിന്‍മൂല
മപ്‌സരസ്ര്തീകള്‍ക്കു ദൂഷണമില്ലേതും.
വന്‍പോടിവണ്ണം പുണര്‍ന്നിതു രാവണന്‍
രംഭയെക്കമ്പം കലര്‍ന്നു പോയാളവള്‍.
ചെന്നു നളകൂബരനോടവസ്ഥകളൊ
ന്നൊഴിയാതെ പറഞ്ഞിതു രംഭയും.
വന്‍പോടിനിയുമൊരുത്തിയെച്ചെന്നവനന്‍പോ
ടിവണ്ണം തൊടുകിലവന്‍ തല 1620
ഏഴായ് നുറുങ്ങി വീണാശു മരിയ്‌ക്കെന്നു
രോഷാല്‍ നളകൂബരന്‍ ശപിച്ചീടിനാന്‍.
ഭേരിയും പാരം മുഴക്കിനാര്‍ ദേവകള്‍
മാരിപോലെ പുഷ്പവൃഷ്ടി തൂകീടിനാര്‍.
അന്നു തുടങ്ങിയിണങ്ങാത മാതരെ
ച്ചെന്നു തൊടുകയുമില്ല ദശാനനന്‍.
ആദിത്യനുമുദിച്ചീടിനാനന്നേരം
വാദിത്രഘോഷേണ രാക്ഷസവീരനും
സ്വര്‍ഗ്ഗലോകം ജയിപ്പാന്‍ നടകൊണ്ടിതു
ഒക്കെ നടുങ്ങി ഭയേന ജഗത്ത്രയം 1630
സപ്തസമുദ്രങ്ങളും പൂര്‍ണ്ണഘോഷേണ
തൃപ്തികലര്‍ന്നങ്ങു പൊങ്ങിവരുമ്പോലെ
കോലാഹലം കേട്ടു വാസവനന്നേര
മാലോലചേതസാ ചെന്നങ്ങതിഭയാല്‍
ക്ഷീരപാരാവാരതീരം പ്രവേശിച്ചു
നാരായണനെ സ്തുതിച്ചാന്‍ പലതരം:
'രാവണന്‍തന്നെ വധിച്ചു ഭയം തീര്‍ത്തു
ദേവകളെപ്പരിപാലിച്ചുകൊള്ളണം.
ആശ്രയം മറ്റില്ല ഞങ്ങള്‍ക്കൊരുനാളുമാ
ശ്രിതവത്സല! കാരുണ്യവാരിധേ!' 1640
സംക്രന്ദനസ്തുതി കേട്ടു നാരായണന്‍
ശംഖചക്രാബ്ജഗദാധരന്‍ മാധവന്‍
പങ്കജലോചനന്‍ പത്മാലയാവരന്‍
സങ്കടം ഭക്തജനത്തിനു തീര്‍പ്പവന്‍
ദേവേന്ദ്രനോടരുള്‍ ചെയ്താനതുനേരം:
'രാവണനോടു നിങ്ങള്‍ക്കു ജയം വരാ,
ദേവകള്‍ക്കിന്നഭിമാനക്ഷയം വരും
ദേവരികളോടു യുദ്ധം തുടങ്ങുകില്‍.
ധാതാവുതന്റെ വരപ്രസാദത്തിനാ
ലേതുമവനോടൊരുത്തര്‍ക്കുമാവില്ല. 1650
ആധികൂടാതെ വസിപ്പിനെല്ലാവരും
ഖേദവും കാലാന്തരേണ തീര്‍ത്തീടുവന്‍.
ശത്രുക്കളോടു ഞാനേറ്റാലവര്‍കളെ
മൃത്യുപുരത്തിനയച്ചൊഴിഞ്ഞെന്നിയേ
പിന്തിരിഞ്ഞാശു പോന്നീടുമാറില്ലതിനന്തര
മില്ലിതുകാരണമിന്നു ഞാന്‍
നിന്നോടുകൂടി വരികയുമില്ലവന്‍തന്നെ
വധിപ്പാനടുത്തീല കാലവും.
ഉണ്ടാമൊരു സമയം നമുക്കക്കാല
മുണ്ടായ് വരും ജയമെന്നറിഞ്ഞീടു നീ.' 1660
ഇത്ഥമരുള്‍ചെയ്തു നാരായണസ്വാമി
തത്രൈവ മെല്ലെ മറഞ്ഞരുളീടിനാന്‍.
വന്ദിച്ചു ഭക്ത്യാ നമസ്‌ക്കാരവും ചെയ്തു
മന്ദമന്ദം വിബുധേന്ദ്രനും വാങ്ങിനാന്‍.

രാവണഇന്ദ്രയുദ്ധം
കേള്‍ക്കായിതപ്പോളതീവ കോലാഹലം
രാക്ഷസദേവസേനാസമരോത്ഭവം.
വാരണവാജികള്‍ കാലാള്‍പ്പടതമ്മില്‍
പാരമണഞ്ഞു പൊരുതോരനന്തരം
സായകശക്തിഗദാചക്രമുഖ്യമാ
മായുധമേറ്റു മുറിഞ്ഞു വീണീടിനാര്‍. 1670
ആയോധനത്തിങ്കലാദിതേയന്മാരുമാ
യസമേറുമസുരവരന്മാരും.
അപ്പോള്‍ സുമാലീസുതനുടെ സേനയും
കെലേ്പാടടുത്തു ശരങ്ങള്‍ തൂകീടിനാര്‍.
അസ്ര്തങ്ങളേറ്റു പൊറാഞ്ഞമരന്മാരുമത്തല്‍
മുഴുത്തു വാങ്ങീടിനാരന്നേരം.
അഷ്ടമനായ വസുപ്രവരന്‍ വന്നു
ദുഷ്ടനിശാചരന്മാരെയൊടുക്കിനാന്‍.
പിന്നെസ്സുമാലിതന്‍ വാഹനവും കളഞ്ഞന്യൂനശ
ക്ത്യാ ഗദയുമെടുത്തുടന്‍ 1680
ചെന്നു സുമാലിയെത്തച്ചുപൊടിച്ചിതു,
ചെന്നു യമാലയം പുക്കു സുമാലിയും.
നിന്ന നിശാചരസൈന്യവുമോടിനാര്‍.
സന്നദ്ധനായതു കണ്ടു കോപം പൂണ്ടു
മേഘനാദന്‍ നിജതേരില്‍ കരേറിനാ
നാകുലമെന്നിയേ ഞാണൊലിയുമിട്ടു
ശീഘ്രമടുത്തതു കണ്ടു ദേവന്മാരും
വ്യാഘ്രത്തെക്കണ്ട പശുകുലത്തെപ്പോലെ
മണ്ടുന്നനേരം പറഞ്ഞു മഹേന്ദ്രനും:
'കണ്ടുനിത്തിന്‍ നിങ്ങളോടായ്‌വിനാരുമേ 1690
എന്നുടെ പുത്രന്‍ ജയന്തനിവനോടു
നിന്നു പോര്‍ ചെയ്യു,മവനു സഹായമായ്
നിന്നുകൊടുപ്പിനെല്ലാവരുമൊടാതെ'
യെന്നു ദേവേന്ദ്രന്‍ പറഞ്ഞോരനന്തരം
തന്നുടെ തേരില്‍ കരേറി ജയന്തനും.
നന്നായ് ശരങ്ങള്‍ പൊഴിച്ചാന്‍ മഴപോലെ
നന്നുനന്നെത്രയും നല്ല വീരന്‍ ഭവാ
നെന്നു പറഞ്ഞടുത്താന്‍ മേഘനാദനും.
നന്നായ് ശരങ്ങള്‍ പൊഴിച്ചാനതുനേര
മൊന്നു തളര്‍ന്നു ജയന്തനും സേനയും. 1700
എന്നാലുമേതുമിളച്ചതില്ലായവന്‍
പിന്നെയും ഘോരമായ് വന്നിതു യുദ്ധവും.
ആദിതേയന്മാരുമാശരേശന്മാരുമാ
ധിമുഴുത്തു മറിഞ്ഞുവീണീടിനാര്‍.
മാതലിപുത്രനാം ഗോമുഖനിന്ദ്രജസൂതനവനെയെയ്
താന്‍ മേഘനാദനും.
ഇന്ദ്രാത്മജനതു കണ്ടൗ െരാവണിതന്നുടെ
സൂതനെയെയ്തുപിളര്‍ന്നിതു.
മേഘനിനാദനെയും പല ബാണങ്ങളാ
കുലമേറുമാറെയ്തു ജയന്തനും. 1710
തല്‍ക്ഷണം ബാണങ്ങള്‍ തോമരം വാള്‍ ഗദാ
ശക്തികള്‍ ശൂലങ്ങള്‍ വെണ്മഴു കുന്തങ്ങള്‍
അസ്ര്തശസ്ര്തം പൊഴിച്ചാന്‍ മേഘനാദനുമത്തല്‍
മുഴുത്തൊഴിച്ചാരമരന്മാരും.
മാതാവുതന്‍ പിതാവായ പുലോമാവുമാ
ധിമുഴുത്തു ജയന്തനേയും കൊണ്ടു
വാരിധിയില്‍ പുക്കൊളിച്ചാനതുനേരം.
ധീരത കൈക്കൊണ്ടു നിന്നാരസുരരും
പംക്തികണ്ഠന്‍ തദാ ബാണഗണം പുന
രന്തമില്ലാതോളം തുകിനാനന്നേരം. 1720
ഇന്ദ്രനും മാതലിതന്നോടു ചൊല്ലിനാന്‍:
'മന്ദേതരം മമ തേര്‍ നടത്തീടു നീ,
നക്തഞ്ചരേന്ദ്രനഭിമുഖമാംവണ്ണം.'
സത്വരം മാതലി തേരും നടത്തിനാന്‍.
യുദ്ധത്തിനിന്ദ്രന്‍ പുറപ്പെട്ട നേരത്തു
സിദ്ധസാദ്ധ്യന്മാരുമശ്വിനീപുത്രരും,
ദേവഗന്ധര്‍വയക്ഷോമുഖസംഘവും
ദേവേന്ദ്രനോടുകൂടെപ്പുറപ്പെട്ടിതു.
ദുര്‍നിമിത്തങ്ങളുമുണ്ടായിതേറ്റവും
നന്നായടുത്താര്‍ നിശാചരവീരരും. 1730
മേഘനിനാദനെപ്പിന്നിട്ടു രാവണന്‍
വേഗേന പോരിന്നടുത്തുനിന്നീടിനാന്‍.
രാക്ഷസവീരരും ദേവപ്രവരരും
രൂക്ഷതയോടങ്ങടുത്തു പൊരുന്നേരം
കുംഭകര്‍ണ്ണന്‍ മദത്തോടുമടുത്തു വന്നുമ്പരെ
വമ്പോടു പോര്‍ചെയ്തു വീഴ്ത്തിനാന്‍.
രുദ്രനടുത്തു നിശാചരവീരരെ
വിദ്രുതം കൊന്നുകൊന്നൊക്കെയൊടുക്കിനാന്‍.
നക്തഞ്ചരന്മാര്‍ തെരുതെരെ വീഴ്കയും
രക്തവുമാറായൊഴുകി പലവഴി. 1740
രാവണപുത്രനതുകണ്ടു കോപിച്ചു
ദേവകള്‍ മെയ്യില്‍ ബാണങ്ങള്‍ തൂകീടിനാന്‍.
വൃത്രാരിയുമതിക്രുദ്ധനായന്നേര
മസ്ര്തജാലം വരിഷിച്ചു തുടങ്ങിനാന്‍.
അന്ധകാരംകൊണ്ടു മൂടി ഭുവനവും
പംക്തിമുഖനതുകണ്ടു ചൊല്ലീടിനാന്‍
സാരൗിെതന്നോടു: 'നീയിനി വൈകാതെ
തേരതു കൂട്ടുക; ദേവകള്‍ സേനയില്‍
മാരുതവേഗേന ഭീതിയും കൈവിട്ടു
നേരേ നടുവേ സുരന്മാരെ വെല്ലുവാന്‍.' 1750
സൂതനും തേരതിവേഗേന കൂട്ടിനാ
നാദിതേയാധിപന്‍ ചൊല്ലിനാനന്നേരം:
'നമ്മുടെ സൈന്യമദ്ധ്യേ വന്നു പുക്കിതു
വന്മദത്തോടു നിശാചരനായകന്‍.
വേഗേന നിങ്ങള്‍ വളഞ്ഞു യുദ്ധം ചെയ്തു
പോകരുതാതവണ്ണം ചെറുത്തീടുവിന്‍.
കൊന്നുകൂടാ നമുക്കൊന്നുകൊണ്ടുമിവന്‍
തന്നെ വിരിഞ്ചന്‍ കൊടുത്ത വരത്തിനാല്‍.'
ദേവേന്ദ്രനേവം പറഞ്ഞോരനന്തരം
ദേവഗണം ചുഴന്നാശു യുദ്ധം ചെയ്താര്‍. 1760
താതനെ വൈരികള്‍ വന്നു വളഞ്ഞളവാ
തുരനായിതു രാവണിവീരനും.

ആര്‍ക്കുമേ കണ്ടുകൂടാതവണ്ണം മറഞ്ഞൂക്കോ
ടെ ശസ്ര്താസ്ര്തജാലം വരിഷിച്ചാന്‍.
അമ്പുകൊണ്ടമ്പര്‍ തളര്‍ന്നതുകണ്ടൊരു
ജംഭാരിതാനും തിരഞ്ഞുതുടങ്ങിനാന്‍.
തേരുമുപേക്ഷിച്ചു മേലേ്പാട്ടു തന്നുടെ
വാരണമേറിത്തിരഞ്ഞിതെല്ലാടവും.
എങ്ങുമേ കണ്ടീല രാവണപുത്രനെയങ്ങനെയല്ലോ
വരംകൊടുത്തു പുരാ. 1770
ആവതുമില്ലെനിയ്ക്കിന്നിതിനെ'ന്നോര്‍ത്തു
ദേവേന്ദ്രനും തളര്‍ന്നത്ര നിന്നീടിനാന്‍.
രാവണിയും മായായുദ്ധേന സാഹസാല്‍
ദേവേന്ദ്രനെപ്പിടിച്ചാശു കെട്ടീടിനാന്‍.
ഹാഹാ ബലാധിപാനായ ഗന്ധര്‍വനും
ഹൂഹൂസമം ചെന്നു രാവണന്‍ തന്നൊടും
ദേഹമുപേക്ഷിച്ചു യുദ്ധം തുടങ്ങിനാന്‍.
സാഹസം പൂണ്ടു പൊരുതാന്‍ ദശാസ്യനും.
ഹാ ഹാ! ശിവശിവ! കഷ്ടം! പൊരുത, പോ
രാഹവമിങ്ങനെ കണ്ടിട്ടുമില്ലല്ലോ. 1780
യുദ്ധമദ്ധ്യേ ബലാല്‍ ശത്രുപ്രവരനാല്‍
ദഗ്ദ്ധനായാനുടന്‍ വൃദ്ധശ്രവസ്സയ്യോ!
ഇത്ഥം പറഞ്ഞുനില്ക്കും വിധൗ രാവണി
സത്വരം തത്ര മറഞ്ഞു യുദ്ധം ചെയ്തു.
ശസ്ര്താസ്ര്തജാലം വരിഷിച്ചമരരെ
ജ്ജിത്വാ പിതാവിനേയും വീണ്ടുകൊണ്ടുപോയ്
പത്തനം പുക്കു സുഖിച്ചു മരുവിനാ
നത്തല്‍ പൂണ്ടപ്പോളമര്‍ത്യഗണം ദ്രുതം
ഗത്വാ പിതാമഹം നത്വാ സസംഭ്രമം
വൃത്താന്തമെല്ലാമുണര്‍ത്തിച്ചരുളിനാര്‍.
ശ്രുത്വാ വിരിഞ്ചനുമുത്ഥായ സത്വരം
കൃത്വാ ശുചാ മഹാപ്രസ്ഥാനമാദരാല്‍.
ചാരുലങ്കാനഗരോപരി ദേവക
ളോരോ വിമാനങ്ങള്‍ തോറും മരുവിനാര്‍.
പുഷ്‌കരസംഭവന്‍ ചെന്നു ലങ്കാപുരം
പുക്കതു കണ്ടെതിരേറ്റു ദശമുഖന്‍.
വന്നിച്ചുനിന്നതു കണ്ടു ചതുര്‍മുഖന്‍
നന്ദിച്ചു രാവണന്‍ തന്നോടരുള്‍ ചെയ്തു:
'വാഴ്ക ജഗത്ത്രയത്തിന്നേകനാൗനൊയ്
ശോകമകന്നൊരു വൈരിയും കൂടാതെ, 1800
പുത്രനാം മേഘനിനാദനുണ്ടാകയാ
ലെത്രയും ഭാഗ്യവാനെന്നുവന്നു ഭവാന്‍.
കല്യനാം നിന്നുടെ പുത്രനു തുല്യനാ
യില്ല ജഗത്ത്രയത്തിങ്കലിന്നാരുമേ.
ഇന്ദ്രനെ യുദ്ധേ ജയിച്ചതു കാരണമിന്ദ്രജിത്തെന്നു
നാമം കൊടുത്തേനഹം.
ഇന്ദ്രനെയെന്നോടുകൂടെയയയ്ക്കണമെന്നാല
ഭീഷ്ടവരം തരുന്നുണ്ടു ഞാന്‍.'
എന്നരുള്‍ ചെയ്ത വിരിഞ്ചനെ വന്ദിച്ചു
ചൊന്നാന്‍ ദശാനനനന്ദനനാദരാല്‍: 1810
'ഹോമം വഴിയേ കഴിച്ചാലെനിയ്ക്കുടന്‍
ഹോമകുണ്ഡത്തിങ്കല്‍ നിന്നു ജനിയ്ക്കണം
തേരതിലേറിയാല്‍ വേണമമരത്വമാരാല
ുമെന്നെജ്ജയിച്ചുകൂടായ്കയും.
വേണമതെന്നിയേ ഹോമം മുടിയാതെ
മാനേന യുദ്ധം തുടങ്ങുകിലന്നേരം
വന്നാലുമെന്മരണം പുനരല്ലായ്കില്‍
നന്നായമരത്വവും വന്നുകൂടണം.
മുറ്റും തപോബലം കൊണ്ടു വരങ്ങളെ
മറ്റൂ പലരും വരിച്ചുതാനും പുരാ. 1820
ഞാന്‍ മമ ബാഹുബലം കൊണ്ടു വാങ്ങുന്ന
കാമ്യങ്ങളായ വരങ്ങളറിഞ്ഞാലും.
ഇത്ഥം വരമരുള്‍ചെയ്കില്‍ വിരവൊടു
വൃത്രാരി പോയാലു'മെന്നു ചൊല്ലീടിനാന്‍.
'എല്ലാം നിനക്കൊത്തവണ്ണം വരികെ'ന്നു
നല്ല വരമരുള്‍ചെയ്തു വിരിഞ്ചനും.
മേഘനാദന്‍ പുനരിന്ദ്രനെയന്നേരം
പോകെന്നയച്ചാന്‍ പിതാമഹന്‍ തന്നോടും
ദേവകളോടും മഹേന്ദ്രന്‍ പ്രസാദിച്ചു
ദേവലോകം ചെന്നു പുക്കിരുന്നീടിനാന്‍. 1830
പിന്നെയും ഭാവക്ഷയം പൂണ്ടു വാസവന്‍
ഖിന്നനായ് വാഴുന്നതു കണ്ടു നാന്മുഖന്‍
ചൊല്ലിനാന്‍ 'ഖേദം കളക നീ നിന്നുടെ
വല്ലായ്മകൊണ്ടിതു വന്നു ധരിയ്ക്ക നീ.
മുന്നമഹല്യയെ പ്രാപിച്ച ദോഷത്താല്‍
വന്നിതഭിമാനഹാനി നിനക്കെടോ.
വൈകാതെ വൈഷ്ണവമായ മഹാമഖം
ചെയ്ത നീ ദുഷ്‌കൃതമെല്ലാമകലുവാന്‍.
ധാതൃനിയോഗേന യാഗവും ചെയ്തതി
മോദം കലര്‍ന്നു വസിച്ചു മഹേന്ദ്രനും. 1840
രാവണനേക്കാള്‍ പരാക്രമിയായതു
രാവണിയെന്നു ഞാന്‍ ചൊന്നതിന്‍ കാരണമിങ്ങനെയാ
കയാലെന്നരുള്‍ ചെയ്തിതു
മംഗളാത്മാവാമഗസ്ത്യമുനീന്ദ്രനും.
ഭൂമിപാലേന്ദ്രനും ഭ്രാതൃജനങ്ങളും
ഭാമിനിയാകിയ ജാനകീദേവിയും,
സുഗ്രീവനാദിയാം വാനരവീരരും
രക്ഷോവരനാം വിഭീഷണവീരനും,
രാത്രിഞ്ചരവരന്മാരും മനുഷ്യരും
ധാത്രീപതികളും ഭൂമിദേവന്മാരും, 1850
കുംഭോത്ഭവനരുള്‍ചെയ്തതു കേട്ടുള്ളില്‍
സമ്പൂര്‍ണ്ണകൗതുകം പൂണ്ടു മരുവിനാര്‍.
രാഘവന്‍ തന്നോടനുവാദവും കൊണ്ടു
വേഗേന താപസന്മാരോടുകൂടവേ
ഭാഗവതോത്തമനാമഗസ്ത്യന്‍ തെളിഞ്ഞാ
കാശമാര്‍ഗ്ഗേണ പോയ്മറഞ്ഞീടിനാന്‍.
സന്ധ്യാനിയമകര്‍മ്മങ്ങളനുഴിച്ചു
ബന്ധുക്കളോടു നിജ സമയം ചെയ്തു
ഭോഗീന്ദ്രഭോഗസമാനതത്തസ്ഥലേ
യോഗേശനും യോഗനിദ്രകൊണ്ടീടിനാന്‍. 1860
ഗായകമാഗധവന്ദികളും ജഗന്നാ
യകനാകിയ രാമനരേന്ദ്രനെ
പള്ളിക്കുറിപ്പുണര്‍ത്തീടിനാരന്നേരം.
ഉള്ളം തെളിഞ്ഞു സന്ധ്യാവന്ദനം ചെയ്തു,
മജ്ജനഹോമജപാര്‍ച്ചനപൂര്‍വ്വകം
സജ്ജനസംയുതം മൃഷ്ടാശനം ചെയ്തു,
വസ്ര്താഭരണാനുലേപനവുമണിഞ്ഞുത്തുംഗര
ത്‌നസിംഹാസനേ മേവിനാന്‍.
സോദരാമാത്യപുരോഹിതസാമന്ത
ഭൂദേവതാപസസേനാപതിവീര 1870
മേദിനീപാലപ്ലവംഗകുലാധിപയാ
തുധാനാദികള്‍ ചുറ്റും മരുവിനാര്‍.
ദേവകളോടു സുധര്‍മ്മയിലാമ്മാറു
ദേവേന്ദ്രനെന്നപോലെ വിളങ്ങീടിനാന്‍.

രാജാക്കന്മാരെ യാത്രയാക്കുന്നു
തല്‍ക്ഷണം സീതാജനകന്‍ ജനകനാം
സല്‍ക്ഷിതിപാലകന്‍ തന്നെ വന്ദിച്ചുടന്‍
ആനന്ദമുള്‍ക്കൊണ്ടരുള്‍ചെയ്തിതന്നേരം:
'ഊനം വരാതെ ചിറ കെട്ടി വാരിധൗ
രാത്രിഞ്ചരകുലമൊക്കെ മുടിച്ചതു
മോര്‍ത്താല്‍ ത്വദീയ കാരുണ്യബലത്തിനാല്‍. 1880
ഞാനിനി നല്‍കുന്ന രത്‌നാദികളെല്ലാം
മാനസാനന്ദേന വാങ്ങി രാജ്യം പുക്കു,
പുത്രിയേയും പുനരെന്നെയുമെപ്പൊഴും
ചിത്തേ മറന്നുപോവാതെ മരുവുക.'
സ്വര്‍ണ്ണരത്‌നാംബരഭൂഷണജാലങ്ങളെണ്ണമില്ലാ
തോളം ദിവ്യപദാര്‍ത്ഥങ്ങള്‍
ജാനകികൈയില്‍ കൊടുത്തു കൊടുപ്പിച്ചു
മാനവശ്രേഴനയച്ചിതു യാത്രയും.
ആനന്ദബാഷ്പവും വാര്‍ത്തു വാര്‍ത്താവോളം
മാനവവീരനാശീര്‍വചനങ്ങളും 1890
ഗദ്ഗദവര്‍ണ്ണേന ചൊല്ലിപ്പടയുമായ്
നിര്‍ഗ്ഗമിച്ചീടിനാനാശു ജനകനും.
മാതുലന്‍ കേകയഭൂപന്‍ യുധാജിത്തുമാ
ധിമുഴുത്തു വിയോഗം നിരൂപിച്ചു
വാഴുന്നനേരമനേകം പദാര്‍ത്ഥങ്ങള്‍
ഭൂഷണപട്ടംബരാദികളും കൊടുത്താ
മോദമുള്‍ക്കൊണ്ടു യാത്ര വഴങ്ങിനാന്‍.
പ്രേമാതിരേകാല്‍ ഭരതനേയും മുദാ
ഗാ™മായാലിംഗനം ചെയ്തു വന്‍പടയോ
ടും നടന്നു നിജാലയം മേവിനാന്‍. 1900
പിന്നെ പ്രകര്‍ദ്ദനനായ കാശീപതിതന്നെയും
ഗാ™മായാലിംഗനം ചെയ്തു
വാരണവാജിപദാതിരൗങ്ങെളും
ചാരുതരാഭരണാംബരാദ്യങ്ങളും,
വേണ്ടുവോളം കൊടുത്തുള്ളിലാനന്ദവും
പൂണ്ടുപോയാലുമെന്നാശു വഴങ്ങിനാന്‍.
പിന്നെയും മുന്നൂറു മന്നവന്മാര്‍ തദാ
നിന്നവര്‍ക്കും ധനം വേണ്ടുവോളം നല്‍്കി
സമ്മാനിച്ചാശു പോവാന്‍ നിയോഗിച്ചളവമ്മഹീപാലര
ും ചെന്നു പുരി പുക്കാര്‍ 1910
'ബന്ധുക്കളായ നാമാരും തുണയാതെ
സിന്ധുവില്‍ സേതു ബന്ധിച്ചു ലംഘിച്ചുടന്‍
പംക്തിമുഖാദികളെക്കൊലചെയ്തതു
ചിന്തിച്ചു കണ്ടാല്‍ നമുക്കിളപ്പം തുലോം
ഉണ്ടെന്നു നിര്‍ണ്ണയമെങ്കിലും നാൗനൈ
ക്കണ്ടതു കാര്യം നമുക്കെന്നു നിര്‍ണ്ണയം.'
ഇത്ഥം പറഞ്ഞു പറഞ്ഞു തങ്ങള്‍ക്കുള്ള
പത്തനം ചെന്നു പുക്കൂ മഹീപാലരും.
ദുര്‍ല്ലഭമായുള്ള വസ്തുക്കള്‍ പാര്‍ത്തു പാര്‍ത്തെല്ലാ
ര്‍ക്കുമങ്ങു കൊടുത്തയച്ചീടിനാന്‍. 1920
വാനരരാക്ഷസവീരരൊരുമിച്ചു
കാനനരാജ്യപുരഭവനങ്ങളില്‍
മന്നവര്‍ മന്നവന്‍ തന്നോടൊരുമിച്ചു
നന്നായ് സുഖിച്ചു കളിച്ചു മരുവിനാര്‍.
രണ്ടുമാസം കഴിഞ്ഞു പുനരിങ്ങനെ
രണ്ടുദിവസം കഴിഞ്ഞപോലെ തദാ
വാസരം പോയതറിഞ്ഞതില്ലാരുമേ
വാസസൗഖ്യംകൊണ്ടു ഭര്‍തൃഗുണങ്ങളാല്‍.
തല്ക്കാലമേകദാ രാമഭദ്രസ്വാമി
സല്ക്കാരപൂര്‍വമരുള്‍ചെയ്തിതാദരാല്‍, 1930
മര്‍ക്കടാധീശ്വരന്‍ തന്നോടു മോദേന
'കിഷ്‌കിന്ധയില്‍ ചെന്നു വാഴ്ക സുഖേന നീ.
വാനരന്മാരെയുപദ്രവിച്ചീടാതെ
വാരംപ്രതി പരിപാലിച്ചുകൊള്‍ക നീ.
ആയുസ്സുപേക്ഷിച്ചു നമ്മോടുകൂടെ നിന്നാ
യോധനം ചെയ്തവരിവരേവരും.
നമ്മിലേ സഖ്യം മറന്നുപോയീടാതെ
ധര്‍മ്മപ്രധാനനായ് വാഴ്ക പലകാലം.'
ആഭരണാംബരാദ്യങ്ങള്‍ ബഹുവിധമാ
മോദമാര്‍ന്നു കൊടുത്തയച്ചീടിനാന്‍. 1940
രാത്രിഞ്ചരേശ്വരനായ വിഭീഷണനാ
ര്‍ത്തി പോമ്മാറരുള്‍ചെയ്തയച്ചീടിനാന്‍.
'നമ്മിലുള്ളോരു ബന്ധുത്വമൊരുനാളും
നിന്മനതാരില്‍ മറവാതിരിയ്ക്കണം.
ആകത്തകാലം സുഖിച്ചു നീ ലങ്കയില്‍
ഭാഗവതോത്തമനായ് വസിച്ചീടുക.
എന്നരുള്‍ ചെയ്തനേരം പവനാത്മജന്‍
ചെന്നു പാദാംബുജം വന്ദിച്ചു ശാന്തനായ്
ചൊല്ലിനാന്‍: 'നിന്തിരുമേനി പിരിഞ്ഞിനി
യ്ക്കല്ലലായ് വാഴുവാന്‍ ശക്തിയില്ലേതുമേ. 1950
രാമകൗാെമൃതം ലോകത്തിലുള്ള നാ
ളാമോദമോടതു കേട്ടുകൊള്‍വാന്‍ മമ
വേണമായുസ്സതിന്‍മുന്നേയൊരുദിനം
പ്രാണവിനാശം വരാതെയിരിയ്ക്കണം.
ആശ മറ്റൊന്നിനുമില്ലടിയന്നുള്ളി
ലാശരവംശവിനാശന! ശ്രീപതേ!'
ഇത്ഥം പറഞ്ഞു തൊഴുതുനില്ക്കും വായുപുത്രനെഗ്ഗാ
™മായാലിംഗനം ചെയ്തു
മന്ദസ്മിതാന്വിതമേവമരുള്‍ ചെയ്താ
നിന്ദിരാവല്ലഭനാകിയ രാഘവന്‍: 1960
'ലോകങ്ങളുള്ളനാളോളമെന്‍ കീര്‍ത്തിയും
പോകയില്ലത്രനാളും വാഴ്ക നീയെടോ!
ജന്മമരണദുഃഖാപഹം നിര്‍മ്മലം
ബ്രഹ്മപദം മമ തന്നേന്‍ നിനക്കു ഞാന്‍.'
'ഇങ്ങനെയുള്ള ഭവാനെപ്പിരിഞ്ഞു പോ
യെങ്ങനെ ഞങ്ങള്‍ പൊറുക്കുന്നതീശ്വര!'
അന്യോന്യമേവം പറഞ്ഞു പറഞ്ഞു പോയ്
തന്നുടെ തന്നുടെ രാജ്യമകംപുക്കാര്‍.
പുത്രമിത്രാര്‍ത്ഥകളത്രാദികളുമായ്
തത്ര സുഖിച്ചു വസിച്ചിതെല്ലാവരും. 1970
പുഷ്പകമായ വിമാനവുമന്നേര
മുത്തലനേത്രനെ വന്ദിച്ചു ചൊല്ലിനാന്‍:
'ചെന്നളകാപുരും പുക്കു ഞാനന്നേര
മെന്നോടു കിന്നരാധീശനും ചൊല്ലിനാന്‍
'എന്നോടു രാവണന്‍ കൊണ്ടുപോയാനവന്‍
തന്നെയും കൊന്നു രഘുകുലനായകന്‍
നിന്നെപ്പരിഗ്രഹിച്ചാനിനിയും ചിരം
മന്നവന്‍ തന്നെ വഹിയ്ക്ക നീ സാമ്പ്രതം
സൗഖ്യമെനിയ്ക്കതിന്മീതെ മറ്റൊന്നില്ല.
സാക്ഷാല്‍ പുരുഷോത്തമനെ വഹിയ്ക്ക നീ.' 1980
എന്നു ധനദന്‍ പറഞ്ഞോരനന്തര
മിന്നുടനിങ്ങോട്ടു പോന്നു ഞാന്‍ മന്നവ!
എന്നും തിരുവടിയെപ്പിരിഞ്ഞീടുവാ
നെന്നുള്ളിലും മടിയുണ്ടു രഘുപതേ!'
'ഞാന്‍ നിരൂപിയ്ക്കുന്ന നേരം വരിക നീ
മാന്യനായ് ചൈത്രരൗേ െവാഴ്ക സന്തതം.'
എന്നരുള്‍ ചെയ്തയച്ചാന്‍ വിമാനത്തെയും
നന്നായ് വിളങ്ങി സമസ്തലോകങ്ങളും.
വന്നു വസന്തസമയവും മൈൗിെലിതന്നോ
ടുകൂടി രമിച്ചു ഭഗവാനും. 1990
ഭോഗീന്ദ്രഭോഗതത്തസ്ഥനുമാഭോഗ
ഭോഗേന നാലുമാസം കഴിഞ്ഞു തദാ.
ജാനകീദേവിയ്ക്കു ഗര്‍ഭവുമക്കാല
മാനന്ദവും തല്‍പ്രജകള്‍ക്കു വര്‍ദ്ധിച്ചു.
ശ്രീരാമനാശ്രമവര്‍ണ്ണധര്‍മ്മത്തൊടുമീരേഴ
ു ലോകങ്ങളും പരിപാലിച്ചു,
സോദരാമാത്യപുരോഹിതസംയുതം
വേദാന്തവേദ്യന്‍ വസിച്ചിതക്കാലമേ. 1998
                             രണ്ടാമദ്ധ്യായം സമാപ്തം
 
 

No comments:

Post a Comment