Monday, August 12, 2013

കൈലാസോദ്ധരണം
അഗ്രജന്‍ തന്നെജ്ജയിച്ചു ദശാനനന്‍
നിര്‍ഗ്ഗമിച്ചീടിനാന്‍ പുഷ്പകത്തിന്മേലേ
വന്നു ശരവണദേശമണഞ്ഞപ്പോള്‍
നന്നായുറച്ചിളകാഞ്ഞിതു പുഷ്പകം.
എന്തിതിന്‍ കാരണമെന്നു ദശാനനന്‍
ചിന്തിച്ചുഴന്നതു കണ്ടു മാരീചനും
ചൊന്നാന്‍ ധനദനെയെന്നിയേ പുഷ്പകമന്യജനത്തെ
വഹിയ്ക്കയില്ലെന്നതോ?
മറ്റൊരു കാരണമുണ്ടാകയോയിതില്‍?
കുറ്റമെന്തോന്നു വിചാരിച്ചു കാണണം. 630
എന്നു പറഞ്ഞിരിയ്ക്കുന്നനേരം തത്ര
നന്ദീശ്വരനൊരു വാനരവേഷമായ്
ചെന്നുരചെയ്താനു 'മാപതി ശങ്കരന്‍
ചന്ദ്രചൂഡന്‍ പരമേശ്വരനീശ്വരന്‍
നീലകണ്ഠന്‍ നൃത്തമാടും പ്രദേശമിതാ
ര്‍ക്കുമൊരിയ്ക്കലും വന്നുകൂടായല്ലോ.
എങ്കില്‍ തിരികെ നീ വന്ന വഴിയ്ക്കിനികാ
ലേ ഗമിച്ചുകൊള്ളേണം യൗോെചിതം
ധിക്കാരമുള്‍ക്കൊണ്ടു തന്നെ മരിപ്പതിനു
ല്ക്കടാഹങ്കാരമോടു വരായ്ക നീ.' 640
എന്നതു കേട്ടു ദശാസ്യനുമന്നേര
മെന്നോടു വന്നൊരു വാനരന്‍ ചൊന്നതു
നന്നുനന്നെന്നപഹാസവും ചെയ്തവനൊ
ന്നലറിച്ചിരിച്ചീടിനാനേറ്റവും.
നിന്ദിച്ചു ചൊന്നതു കേട്ടു കോപം പൂണ്ടു
നന്ദീശ്വരനുമവനോടു ചൊല്ലിനാന്‍:
'ഇപ്പോള്‍ വധിയ്ക്കുന്നതില്ല ഞാനെന്നുമേ
പത്മോത്ഭവന്‍ തവ തന്ന വരത്തിനാന്‍!
വാനരനെന്നു നീ നിന്ദിച്ച കാരണം
വാനരന്മാരാല്‍ വരും കുലനാശവും. 650
ദേവദ്വിജേന്ദ്രന്മാരെപ്പീഡിപ്പിച്ചിനി
കേവലമായുര്‍വ്വിനാശം വരിക തേ!'
എന്നു നന്ദീശ്വരശാപമുണ്ടായതുമൊ
ന്നുമറിഞ്ഞീല രാക്ഷസരാജനും.
ശങ്കരനാകുന്നതേവനെന്നിങ്ങനെ
ശങ്കകൂടാതെയടുത്താന്‍ ദശാനനന്‍.
'നേര്‍വഴിയേ മമ പോകരുതെങ്കില്‍ നീ
പോവതൊഴിച്ചുകൊള്‍ നാൗനൈന്നാകിലോ?'
എന്നു പറഞ്ഞിളക്കീടിനാന്‍ കൈലാസ
മൊന്നു കുലുങ്ങിയ നേരം പരവശാല്‍ 660
ചന്ദ്രചൂഡാനുചരന്മാര്‍ വിറച്ചിതു
ചന്ദ്രാനനയായ പാര്‍വതീദേവിയും
ആടല്‍ പൂണ്ടോടി വിയര്‍ത്തു ഭയം പൂണ്ടു
ഗാ™മാലിംഗനം ചെയ്തരുളീടിനാള്‍.
ലോകമാതാവു പുണര്‍ന്നതു കണ്ടനു
രാഗവശനായ് ചിരിച്ചു മഹേശനും.
ചാരുപാദാംഗുഴമൂന്നിക്കളിച്ചതു
നേരമുറച്ചിതു കൈലാസശൈലവും.
കൈകസീപുത്രനും ശൈലമിളക്കിയ
കൈകളിരുപതും പര്‍വ്വതം തന്നുടെ 670
കീഴായ് ഞെരുങ്ങിച്ചമഞ്ഞതു കാരണമൂഴ
ിയുമാഴിയും ശൈലവനങ്ങളും
കേഴുന്ന നാദങ്ങള്‍ കേട്ടു വിറച്ചിതു
ലോകത്രയത്തിങ്കലുള്ള ജനങ്ങളും
ശോകം കലര്‍ന്നു ഭയവിവശന്മാരായ്
ഹസ്തങ്ങളെയങ്ങു വീണയാക്കിക്കൊണ്ടു
തത്രൈവ സാമഗാനം ചെയ്തനാരതം
മൃത്യുഞ്ജയനെ ഭജിച്ചാനതുനേരം.
ഭക്തിയും വര്‍ദ്ധിച്ചിതു ദശവക്ത്രനും
ആയിരം സംവത്സരം പുനരങ്ങനെ 680
പോയതു കാലം ദശാസ്യനതുകാലം
കാലാരി കാരുണ്യപൂര്‍ണ്ണചിത്തേന തൃക്കാല
ുമയച്ചരികേ ചെന്നരുള്‍ ചെയ്തു:
'ഇത്രിലോകത്തിങ്കല്‍ നിന്നെക്കണക്കെ മറ്റിത്ര
ബലവാന്മാരായില്ലൊരുവരും.
രാവം ത്വദീയം നിറഞ്ഞു ജഗത്ത്രയേ
രാവണനെന്നതിനാല്‍ തവ നാമവും.
ചന്ദ്രഹാസം നിനക്കായുധവും തരാം
സന്തുഷ്ടനായേന്‍ ഭവാനെക്കുറിച്ചു ഞാന്‍.
ഇന്നു തുടങ്ങി ഭജിച്ചുകൊള്‍കെന്നെ നീ 690
യെന്നാല്‍ നിനക്കില്ലപജയമൊന്നുമേ.
വീണ്ടും വഴിയേ ഗമിച്ചാലുമേതുമേ
വേണ്ടാ വിഷാദമനുസരിച്ചേനഹം.'
ഭക്ത്യാ നമസ്‌ക്കൃത്യ രാവണനന്നേരം
സത്വരം പുഷ്പകമേറി നടകൊണ്ടാന്‍.
ക്ഷിപ്രം ഹിമവല്‍ ഗിരിവരകാനനേ
സുപ്രീതി പൂണ്ടു വസിച്ചാന്‍ ദശാസ്യനും.
തത്രൈവ കണ്ടാനൊരാശ്രമത്തിങ്കല
ത്യുത്തമയാകിയ കന്യകതന്നെയും.
ചിത്രഭാനുപ്രഭയോടും തപോധന 700
വൃത്തിയോടും കണ്ടു ചൊന്നാന്‍ ദശാസ്യനും:
'സര്‍വ്വസ്ര്തീവര്‍ഗ്ഗവും കണ്ടാല്‍ വണങ്ങുന്ന
സര്‍വ്വമനോഹരിയായ നീയിങ്ങനെ
ദിവ്യഭോഗങ്ങളുപേക്ഷിച്ചു സമ്പൂര്‍ണ്ണയൌവനവും
വെറുതെ കളഞ്ഞാകുലാല്‍
സര്‍വ്വേന്ദ്രിയങ്ങളേയും ജയിച്ചത്രൈവ
സര്‍വ്വദാ താപസിയായ് വസിയ്ക്കുന്ന നിന്‍
ദുര്‍വാഞ്ഛിതമതമെന്നോടു ചൊല്ലുക.
ഉര്‍വ്വശിയോ നീ തിലോത്തമയോ മറ്റു
ശര്‍വ്വാണിയോ മഹാലക്ഷ്മിയോ ചൊല്ലു നീ? 710
താതനാകുന്നതാരമ്മയാകുന്നതാര്‍?
ചേതോഹരേ പറഞ്ഞീടു മടിയാതെ.'
പംക്തികണേ്ഠാക്തികളിങ്ങനെ കേട്ടൊരു
ബന്ധുരഗാത്രിയും മന്ദമുരചെയ്തു:
'വേദാദ്ധ്യയനപരായണനായതി
ബോധവാനായ ബൃഹസ്പതി നന്ദനന്‍
നാമ്‌നാ കുശദ്ധ്വജനാം മുനി തന്നുടെ
വാങ്മയിയാകിയ പുത്രി ഞാന്‍ കേള്‍ക്ക നീ.
വേദജ്ഞന്മാരായ താപസന്മാര്‍ മമ
വേദവതിയെന്നു നാമവും ചൊല്ലിനാര്‍. 720
എന്നെപ്പരിഗ്രഹിച്ചീടുവാനായ്‌ക്കൊണ്ടു
വന്നാര്‍ പലരുമപ്പോള്‍ മമ താതനും,
കന്യകതന്നെത്തരികയില്ലെന്നാശു
ചൊന്നതു കേട്ടടങ്ങീടിനാരേവരും.
എന്നുടെ നന്ദനാവല്ലഭനാകണം
മാധവനെന്നു ചിന്തിച്ചു കൊടാഞ്ഞിതു.
എന്നെ നല്‍കാഞ്ഞമൂലം മമ താതനെ
ക്കൊന്നാന്‍ ചതിച്ചൊരു രാക്ഷസന്‍ ക്രുദ്ധനായ്.
മാതാവു താനുമപ്പോള്‍ മരിച്ചീടിനാള്‍.
മാധവനെക്കുറിച്ചന്നുതുടങ്ങി ഞാന്‍ 730
താതന്‍ നിനച്ചതു സാധിച്ചുകൊള്ളുവാന്‍.
പീതാംബരന്‍ മമ കാന്തനായീടണമെന്നു
കത്തിച്ചു തപസ്സുചെയ്യുന്നിതു.
നന്നായ് വരിക പോയാലും ഭവാനെങ്കില്‍.
ഉഗ്രമായ് ചെയ്ത തപസ്സിനാലെ ജനമുഖ്യനാ
യ് വന്നു ഭവാനെന്നറിഞ്ഞു ഞാന്‍.'
ഇത്ഥമാകര്‍ണ്യ ദശാനനനും വിമാ
നത്തിങ്കല്‍നിന്നുടന്‍ താഴത്തിറങ്ങിനാന്‍.
ചൊല്ലിനാന്‍ വേദവതിയോടു രാവണ
'നില്ല സൗജന്യം നിനക്കു മനോഹരേ! 740
വല്ലഭേ! കേള്‍ മമ കൈകളിലൊന്നോളമില്ല
ബലമെടോ! വിഷ്ണുവിനോര്‍ക്ക നീ.
പോരും തപസ്സിനി നിന്നുടെ യൗവ്വനം

നാരീമണേ! വെറുതേ കളയാലയെ്കടോ!'
വാക്യമേവം കേട്ടു ചൊല്ലിനാള്‍ താപസി:
'യോഗ്യമല്ലാത്തതെന്നോടു ചൊല്ലായ്ക നീ.'
എന്നവള്‍ ചൊന്നതു കേട്ടു ദശാനനന്‍
ചെന്നു തലമുടി ചുറ്റിപ്പിടിച്ചിതു
വന്ന കോപത്താല്‍ പറഞ്ഞിതു താപസി:
'എന്നെ നീ തൊട്ടതു കാരണമിന്നു ഞാന്‍ 750
നിന്നെ വധിയ്ക്കുന്നതില്ലതു ചെയ്കിലോ
വന്നുപോമല്ലോ തപസ്സിനു നാശവും.
ഇദ്ദേഹമിപ്പോളുപേക്ഷിച്ചിനിയൊരു
സദ്വൃത്തയായൊരു ഭൂപതിപുത്രിയായ്
വന്നു ജനിപ്പനയോനിജയായുടന്‍
വന്നീടുമന്നു നിനക്കു മരണവും.
എന്നെക്കൊണ്ടേതുമനുഭവം കൂടാതെ
വന്നുപോകേണം കുലനാശവും തവ.'
കന്യകതാനുമീവണ്ണം ശപിച്ചുടന്‍
തന്നുടെ യോഗമഹാഗ്നിയില്‍ ദേഹവും 760
നന്നായ് ദഹിപ്പിച്ചിതെന്നു ധരിച്ചാലുമിന്നു
സീതാദേവിയായതവളല്ലോ.
നാരായണനായതു ഭവാന്‍ നിര്‍ണ്ണയം
കാരണം രാവണനാശത്തിനെന്നതും.
പിന്നെ വിമാനവുമേറിദ്ദശാനനന്‍
ചെന്നു മരുത്തനാം മന്നവന്‍ തന്നുടെ
യാഗശാലാജിരേ, ദേവകളന്നേരം
വേഗാല്‍ മറഞ്ഞിതു വേഷപ്രച്ഛന്നരായ്.
ഇന്ദ്രന്‍ മയൂരമായന്തകന്‍ കാകനാ
യന്നമായ്ത്തന്നെ മറഞ്ഞു വരുണനും. 770
കിന്നരേശന്‍ കൃകലാസമായും തൗാെ
ഒന്നുമിളകാതിരുന്നു മരുത്തനും.
അന്നേരമാശു പറഞ്ഞു ദശാസ്യനു
'മൊന്നുകിലെന്നോടു യുദ്ധം തുടങ്ങുക
നന്നായ് വണങ്ങുക പോര്‍ക്കരുതെങ്കിലോ.'
എന്ന ദശാസ്യന്‍ പറഞ്ഞതു കേട്ടൗെ
മന്നവനായ മരുത്തനും ചൊല്ലിനാന്‍:
'എന്തു പറഞ്ഞിതു ചാപല്യവാക്കുകളന്തകന്‍
വീട്ടിനു പോകണമെന്നതോ?
ചൊല്ലു നീയാരെന്നുമെന്നോടു വൈകാതെ.' 780
ചൊല്ലിനാനുത്തരമപ്പോള്‍ ദശാസ്യനും:
'എന്നോടു പേടികൂടാതെയൊരുത്തനും
മന്നവരാരുമേ ചൊന്നവരില്ല കേള്‍.
രാക്ഷസരാജാവു വൈശ്രവണാനുജന്‍
കേള്‍ക്ക പൗലസ്ത്യതനയന്‍ ദശാനനന്‍.
വിഗ്രഹമെത്രയും ഘോരമായ് ചെയ്തളവഗ്രജന്‍
തന്നെജ്ജയിച്ചേനറിക നീ.
പുഷ്പകമായ വിമാനമവനോടു
കെലേ്പാടു യുദ്ധേ പറിച്ചുകൊണ്ടേനഹം.'
ഇത്ഥമാകര്‍ണ്യ ചിരിച്ചു മരുത്തനു 790
'മെത്രയും നല്ല ധര്‍മ്മിഴനല്ലോ ഭവാന്‍!
താതനുതന്നെസ്സമാനനാകും ജ്യേഴഭ്രാ
താവിനെജ്ജയിച്ചോരു നീ നിര്‍മ്മലന്‍!
ദുഷ്ടനാം നിന്നെ വധിച്ചു രക്ഷിയ്ക്കണമി
ഷ്ടജനങ്ങളെയില്ല കില്ലേതുമേ.'
ഇത്ഥം പറഞ്ഞു നടന്ന നരേന്ദ്രനോ
ടുത്തമനായ സംവര്‍ത്തനും ചൊല്ലിനാന്‍:
'യാഗമന്‍പോടു ദീക്ഷിച്ചാലതെന്നിയൊ
രാകാംക്ഷ മറ്റൊന്നിലുണ്ടാകരുതല്ലോ.
പിന്നെ മഹേശ്വരസത്രവിച്ഛേദവും 800
വന്നീടരുതതുമോര്‍ത്തുകൊള്ളേണമേ.
യുദ്ധേ ജയാജയവുമറിവാന്‍ പണി
സത്രം കഴിഞ്ഞൊഴിഞ്ഞൊന്നുമരുതല്ലോ.
ഇത്ഥം ബൃഹŠതി സോദരനാം മുനിസത്തമനാ
യ സംവര്‍ത്തന്‍ പറഞ്ഞപ്പോള്‍
ആചാര്യശാസനം കേട്ട മരുത്തനുമാ
ചരിച്ചാനതു കണ്ടു ദശാനനന്‍.
രാത്രിഞ്ചരബലത്തോടും നടകൊണ്ടാ
നാര്‍ത്തു വിളിച്ചു വിജയഭാവത്തൊടും.
രാവണന്‍ പോയതറിഞ്ഞു ഭയം തീര്‍ന്നു 810
ദേവകളും മഖശാലയില്‍ മേവിനാര്‍.
ഇന്ദ്രന്‍ വിളിച്ചു ചൊന്നാന്‍ മയൂരത്തോടു
'സുന്ദരമാക നിങ്ങള്‍ക്കു ശരീരവും
പീലികള്‍ തോറുമെന്നെക്കണക്കേ നല്ല
നീലനേത്രങ്ങളുമുണ്ടാകയും വേണം.
ഭൂമിയില്‍ ഞാന്‍ വരിഷിയ്ക്കുന്ന നേരമൊ
രാമോദമുണ്ടായ് വരിക നിങ്ങള്‍ക്കെല്ലാം.'
കാകവൃന്ദങ്ങള്‍ക്കു കാലന്‍ വരം നല്‍കി:
'രോഗങ്ങള്‍കൊണ്ടു വയസ്സു പുക്കും നിങ്ങള്‍
ചാകായ്‌കൊരുത്തര്‍ കൊല്ലാതെയൊരിയ്ക്കലും. 820
മത്തുരം പുക്കു വാഴും ജനങ്ങള്‍ക്കെല്ലാം
ക്ഷുത്തിപാസാദികള്‍ തീരുവാന്‍ മാനുഷര്‍
ഇച്ഛയാ നല്‍കുന്ന പിണ്ഡം തന്നുച്ഛിഷ്ട
മൊക്കവേ നിങ്ങള്‍ ഭുജിയ്ക്കുന്ന നേരത്തു
തൃപ്തിവരികവര്‍ക്കെ'ന്നു കൃതാന്തനും
സുപ്രമോദേന കൊടുത്താന്‍ വരങ്ങളും.
അന്നങ്ങളോടു വരുണനും ചൊല്ലിനാന്‍:
'വര്‍ണ്ണം വെളുത്തു ജലാശയാന്തേ നിങ്ങള്‍
പങ്കജനാളസൂത്രങ്ങളും ഭക്ഷിച്ചു
സങ്കടമെന്നിയേ വാണുകൊണ്ടീടുവിന്‍.' 830
കിന്നരേശന്‍ കൃകലാസഗണത്തിനു
ഖിന്നത കൈവിട്ടു നല്‍കീടിനാന്‍ വരം:
'പൊന്മയമാം മകുടം മൂര്‍ദ്ധ്‌നി ചേര്‍ത്തുകൊ
ണ്ടുന്നതന്മാരായ് വസിച്ചീടുവിന്‍ നിങ്ങള്‍.'
ഇത്ഥം വരങ്ങളും നല്‍കി ഹവിര്‍ഭാഗം
തൃപ്തിയാമ്മാറു ഭുജിച്ചു സുരഗണം
ചെന്നു സുരലോകവും പുക്കു മേവിനാര്‍.
പിന്നെ മഖവരദക്ഷിണയും ചെയ്തു
മന്നവനായ മരുത്തന്‍ മരുവിനാന്‍.
ഓരോ നൃപതിവീരന്മാര്‍ വിഷയങ്ങള്‍ 840
തോറുമണഞ്ഞു പറഞ്ഞിതു രാവണന്‍:
'യുദ്ധത്തിനാശു പുറപ്പെടുവിന്‍ പക്ഷേ,
സത്വരം വന്നു വണങ്ങുവിനല്ലായ്കില്‍.'
ഇത്തരം രാവണന്‍തന്നുടെ വാക്കു കേട്ടുത്തമന്മാരാ
യ ഭൂപതിവീരന്മാര്‍
ഗാധി സുരൗന്‍െ പുരൂരവാവും മഹാ
നീതിമാനായ ദുഷ്ഷന്താദികളെല്ലാം
അബ്‌ജോത്ഭവന്‍തന്‍ വരപ്രഭാവം പാര്‍ത്തു
നിര്‍ജ്ജിതന്മാര്‍ ഞങ്ങളെന്നു ചൊല്ലീടിനാര്‍.
വന്നാനിവിടേയ്ക്കു പിന്നെ ദശാനന 850
നന്നയോദ്ധ്യാധിപനാമനാരണ്യനോ
ടുദ്ധതനാം ഖരവക്ത്രനോടന്നേരം
യുദ്ധത്തിനായ് വിളിച്ചാനനാരണ്യനെ.
ബദ്ധരോഷേണ പുറപ്പെട്ടു ഭൂപനും
ചിത്രമാമ്മാറു കലഹിച്ച നേരത്തു
നക്തഞ്ചരേന്ദ്രന്‍ ചതുരംഗസേനയെ
മൃത്യുപുരത്തിന്നയച്ചാനതുനേരം.
സൈന്യനാശം കണ്ട നേരത്തു ഭൂപനും
മാന്യനാം രാവണനോടെതിര്‍ത്തീടിനാന്‍.
അസ്ര്തശസ്ര്തങ്ങള്‍ വരിഷിച്ചിരുവരും 860
എത്രയും ഘോരമായ് വന്നിതു യുദ്ധവും.
തദ്ദശായാം ദശകണ്ഠന്‍ ഗദകൊണ്ടു
വിദ്രുതം ചെന്നടിച്ചീടിനാന്‍ ഭൂപനെ.
താഡനമേറ്റു തളര്‍ന്നു നരാധിപന്‍
പീഡയോടും ശപിച്ചാനാശരേശനെ:
'മൃത്യു വരാമെനിയ്ക്കിപ്പോള്‍ നിശാചര
സത്തമനാം നിനക്കില്ലതിനാല്‍ ജയം.
മിത്രവംശത്തില്‍ ദശരൗഭെൂപനു
പുത്രനായ് രാമനെന്നുണ്ടാമൊരു പുമാന്‍.
നിന്നുടെ വംശമശേഷമൊടുക്കിടും 870
മന്നവനിന്നിതു ചെയ്കനിമിത്തമായ്.'
എന്നു ശപിച്ചിന്ദ്രലോകവും പുക്കിതു
മന്നവനാമനാരണ്യമഹീപതി.
ഇത്ഥമഗസ്‌േത്യാക്തി കേട്ടു രഘൂത്തമന്‍
ചിത്തമോദേന ചോദിച്ചരുളീടിനാന്‍:
'അക്കാലമുള്ള രാജാക്കള്‍ക്കൊരുവര്‍ക്കുമഗ്രേ
ദശഗ്രീവനോടു യുദ്ധത്തിനു
നില്ക്കരുതായ് വരാനെന്തൊരു കാരണം
പൃത്ഥ്വീപതികള്‍ക്കു ശക്തിയില്ലായ്കയോ?
നക്തഞ്ചരേന്ദ്രന്നു ശക്തി പെരുക്കയോ? 880
കുംഭോത്ഭവനതു കേട്ടു ചിരിച്ചുടനംഭോ
ജലോചനനോടരുളിച്ചെയ്താന്‍:
'എങ്കിലോ കേള്‍ക്ക നീ പങ്കജലോചന!
ഹുങ്കാരമുള്‍ക്കൊണ്ടു ലങ്കേശ്വരന്‍ തദാ
സങ്കടം ദേവാദികള്‍ക്കു ചേര്‍ത്തുള്ളിലാ
തങ്കം മുനിവരന്മാര്‍ക്കും വളര്‍ത്തുടന്‍
ചെന്നുപുക്കീടിനാന്‍ മാഹിഷ്മതീപുരം
തന്നിലവിടെ കൃതവീര്യനന്ദനന്‍
നര്‍മ്മേച്ഛയാ നിജ നാരീജനവുമായ്
നര്‍മ്മദയിങ്കലാമ്മാറു പോയീടിനാന്‍. 890
അപ്പോള്‍ ദശാസ്യനനുചരന്മാരൊടും
പുഷ്പകത്തിന്മേലേ സഞ്ചരിയ്ക്കും വിധൗ
ബന്ധുരകാനനശോഭിതമാകിന
വിന്ധ്യാചലം കണ്ട നേരം കുതൂഹലാല്‍
നിര്‍മ്മലവാരി നിറഞ്ഞൊഴുകീടുന്ന
നര്‍മ്മദയാകുന്ന പുണ്യനദി കണ്ടു.
തീരദേശേ തത്ര വിശ്രമിച്ചീടുവാന്‍
വീരനനുചരന്മാരോടു ചൊല്ലിനാന്‍:
'ഓരോ നൃപവരന്മാരോടു പോര്‍ ചെയ്തു
പാരമുള്ളാലസ്യമാശു തീര്‍ത്തീടുവാന്‍ 900
സ്വര്‍ന്നദിയോടു സമാനയാം നര്‍മ്മദാ
തന്നിലിറങ്ങിക്കുളിക്കിനെല്ലാവരും.
ഞാനുമിവിടെക്കുളിച്ചു നിയമങ്ങളൂനം
വരാതെ കഴിയ്ക്കുന്നതുണ്ടല്ലോ.
മധ്യാഹ്നമായിതു കാലമിപ്പോളിനി
മൃത്യുഞ്ജയാര്‍ച്ചനവും കഴിച്ചീടുവന്‍.'
എന്നതു കേട്ടു കുളിച്ചു നിശാചരര്‍
ചന്ദനപുഷ്പാദികളൊരുക്കീടിനാര്‍.
ഉത്തമമായ ശിവലിംഗമെത്രയും
വിസ്തൃതവാലുകാകത്തിതവേദിയില്‍ 910
വച്ചു മണിപീഠമൂര്‍ദ്ധ്‌നി ശിവലിംഗ

മര്‍ച്ചനാര്‍ത്ഥം വച്ചഭിഷേകപൂര്‍വകം
ആചാര്യവാക്യോപദേശമാര്‍ഗ്ഗേണ തല്‍പൂജാ
വിധാനേന ചെയ്തു ശിവാര്‍ച്ചനം.
ഭക്ത്യാ നമസ്‌ക്കൃത്യ നൃത്യവുമാടി നിന്നത്യന്തശുദ്ധനാ
യ് സ്തുത്വാ പലതരം:
'നിത്യായ നിര്‍മ്മലാനന്ദായ രുദ്രായ
മൃത്യുഞ്ജയായ ഭൂതേശായ തേ നമഃ
ഞാനുമാചാര്യനുമീശനുമൊന്നായി
മാനസേ തോന്നിവരുന്നിതു മാമകേ.' 920
ഇങ്ങനെ വന്ദിച്ചിരിയ്ക്കുന്നതിന്മദ്ധ്യേ
പൊങ്ങിവരുന്നതു കാണായിതു ജലം.
പീഠവും വാളും ശിവലിംഗവുമെല്ലാം
കൂടെ മറഞ്ഞഭിഷിക്തമായ് വന്നിതു.
'കഷ്ടമാഹന്ത! കഷ്ടം! പുണ്യവാഹിനി
പെട്ടെന്നു പൊങ്ങിയതെന്തൊരു കാരണം?
കീഴ്‌പോട്ടൊഴുകുന്ന തോയമുണ്ടോ പണ്ടു
മേല്‍പ്പോട്ടൊഴുകുമാറെത്രയുമത്ഭുതം!
എങ്ങനെ മേലേ്പാട്ടു പൊങ്ങി ജലമെന്നു
നിങ്ങള്‍ തിരഞ്ഞറിഞ്ഞിങ്ങു വന്നീടുവിന്‍. 930
എന്നു ശുകസാരണന്മാരെരാവണന്‍
ചെന്നറിവാനയച്ചപ്പോളവര്‍കളും
കീഴ്‌പോട്ടരയോജന വഴി ചെല്ലുമ്പോള്‍
വായ്‌പോടു കണ്ടാരൊരു നരവീരനെ.
അര്‍ജുനഭൂപതി നാരീജനവുമായ്
മജ്ജനം ചെയ്യുന്നനേരം കളിച്ചവന്‍
പഞ്ചശതദ്വയമാം കരംകൊണ്ടവന്‍
കിഞ്ചനകീഴ്‌പോട്ടയച്ചീലിതു ജലം
അങ്ങനെ വാഹിനി വേഗേന മേലേ്പാട്ടു
പൊങ്ങിയ കാരണമെന്നവര്‍ ചൊല്ലിനാര്‍. 940
കോപിച്ചതുകേട്ടു രാവണനെത്രയും
താപത്തൊടും പറഞ്ഞീടിനാനന്നേരം:
'അര്‍ജ്ജുനനാകുന്നതേവനതിശഠന്‍
സജ്ജനദ്വേഷകന്‍ കശ്മലനെത്രയും.
എങ്കിലവനെജ്ജയിച്ചൊഴിഞ്ഞെന്നിയേ
ലങ്കയ്ക്കു പോകുന്നതില്ല ഞാന്‍ നിര്‍ണ്ണയം.'
എന്നുരചെയ്തു മഹേശ്വരപൂജയും
നന്നായ് സമര്‍പ്പിയാതേ ദശകന്ധരന്‍
ക്രുദ്ധനായ് ചെന്നങ്ങടുത്താന്‍ കൃതവീര്യപുത്രനോ
ടന്നു യുദ്ധത്തിനു രാവണന്‍. 950
തീരദേശത്തിങ്കല്‍ നില്ക്കുന്ന സാമന്തവീര
ന്മാരോടു പറഞ്ഞു ദശാനനന്‍:
'രാത്രിഞ്ചരേശ്വരനാകിയ രാവണന്‍
കാര്‍ത്തവീര്യാര്‍ജുനനോടു യുദ്ധത്തിനായ്
വന്നിതാ നിന്നു വിളിയ്ക്കുന്നതെന്നതും
ചെന്നറിയിപ്പിന്‍ നൃപനോടു വൈകാതെ.'
ഭൂപതിതന്നമാത്യന്മാരതു കേട്ടു
സാപഹാസം പറഞ്ഞീടിനാരന്നേരം:
'യുദ്ധസമയമറിഞ്ഞിഹ വന്നു നീയെത്രയും
നന്നുചിതജ്ഞനല്ലോ ഭവാന്‍! 960
കേളികലര്‍ന്നു നീരാടുന്നിതു നൃപന്‍
നാളെയടക്കും തവ മദം നിര്‍ണ്ണയം.
പാര്‍ത്തുകൂടാ നിനക്കെങ്കിലോ ഞങ്ങളെ
ചീര്‍ത്ത മദത്തോടു കൊന്നാല്‍ നൃപവരന്‍
നിന്നോടു യുദ്ധത്തിനായ് വരും നിര്‍ണ്ണയം,
പിന്നേടമെല്ലാം നിനക്കറിയായ് വരും.'
എന്നവര്‍ ചൊന്നനേരം പ്രഹസ്താദികള്‍
നിന്ന നൃപഭടന്മാരോടു പോര്‍ ചെയ്താര്‍.
യുദ്ധകോലാഹലം കേട്ടു നൃപാധിപന്‍
മുഗ്ദ്ധാക്ഷിമാരോടു സാദരം ചൊല്ലിനാന്‍: 970
'പേടികൂടാതെ കുളിച്ചു കരേറുവിനാ
ടല്‍ കൂടാതെ ഞാനും നിമിഷം വരാം.'
 

No comments:

Post a Comment