Monday, August 12, 2013

രാവണകാര്‍ത്തവീര്യയുദ്ധം
ഇത്ഥം പറഞ്ഞു ഗദയുമെടുത്തതിക്രുദ്ധനാ
ം കാര്‍ത്തവീര്യാര്‍ജുനനന്നേരം
ചെല്ലുന്നനേരം പ്രഹസ്തന്‍ മുസലം കൊ
ണ്ടല്ലലാമ്മാറു നൃപനെ പ്രയോഗിച്ചാന്‍.
വന്ന മുസലമിഴുക്കിക്കളഞ്ഞുടനൊ
ന്നടിച്ചാന്‍ ഗദകൊണ്ടു നൃപാധിപന്‍.
താഡനമേറ്റു മോഹിച്ചു വീണീടിനാ
നാടലോടും പ്രഹസ്തന്‍ പുനരന്നേരം. 980
പേടിപെരുത്ത ധൂമ്രാക്ഷാദികളെല്ലാ
മോടിനാരെന്നതു കണ്ടു കോപത്തോടെ
യുദ്ധം ദശശതഹസ്തനോടും ദശവ്ര
ക്തനും ചെയ്താന്‍ ഭവങ്കരമാം വണ്ണം.
മുന്നം പശുപതിയോടു പിതൃപതി
സന്നാഹമോടു പൊരുതപോലേ തദാ.
യാതുധാനാധിപന്‍തന്റെ കവചവും
ഭേദിച്ചു മേദിനിതന്നില്‍ വീണു ബലാല്‍.
കാര്‍ത്തവീര്യാര്‍ജുനനപ്പോള്‍ ഗദകൊണ്ടു
രാത്രിഞ്ചരേന്ദ്രനെയൊന്നടിച്ചീടിനാന്‍. 990
താഡനമേറ്റു വിത്താടു തെറിച്ചുപോയ്
പീഡ മുഴുത്തു വീണാന്‍ ദശവക്ത്രനും.
മോഹം കലര്‍ന്നു കിടക്കും ദശാസ്യനെ
സാഹസത്തോടു കൃതവീര്യനന്ദനന്‍
പാശേന കാലും കരങ്ങളും ബന്ധിച്ചു
നീചനേയുമെടുപ്പിച്ചു ഭൃത്യന്മാരാല്‍,
ചന്ദ്രഹാസത്തെയും കൈക്കൊണ്ടു ഭൂമിപാ
ലേന്ദ്രനുമാലയത്തിന്നു പോയീടിനാന്‍.
കാരാഗൃഹം തന്നിലാക്കുവിനെത്രയും
ക്രൂരനാം രാവണന്‍തന്നെയെന്നാനവന്‍. 1000
ദേവകളും പുഷ്പവൃഷ്ടി ചെയ്തീടിനാ
രാവതില്ലെന്നു നിശാചരരും പോയാര്‍.
എന്തു കഴിവിനി നമ്മുടെ സ്വാമിയാം
പംക്തിമുഖന്‍ തന്നെ വീണ്ടുകൊണ്ടീടുവാന്‍?
സന്താപമുള്‍ക്കൊണ്ടു തമ്മില്‍ വിചാരിച്ചു
ചിന്തിച്ച നേരത്തു മാരീചനും ചൊന്നാന്‍:
'ചെന്നു പുലസ്ത്യമുനിയോടുണര്‍ത്തിയ്ക്ക
വന്നു രക്ഷിയ്ക്കുമവന്‍ തന്തിരുവടി.'
എന്നു കത്തിച്ചവര്‍ ചെന്നു ചൊല്ലീടിനാര്‍
ഖിന്നനായപ്പോള്‍ പുലസ്ത്യമുനീന്ദ്രനും 1010
തന്നുടെ പുത്രതനയവാത്സല്യത്താല്‍
ചെന്നു മാഹിഷ്മതിതന്നിലകം പുക്കാന്‍.
അര്‍ഘ്യപാദ്യാസനാദ്യങ്ങളാല്‍ പൂജിച്ചു
സല്ക്കരിച്ചാശു നമസ്‌ക്കരിച്ചീടിനാന്‍.
'എത്രയുമാനന്ദമുണ്ടയിതു ഭവാ
നത്രൈവ മോദാലെഴുന്നള്ളിയമൂലം.
കര്‍ത്തവ്യമെന്തു മയാ പുന'രെന്നതു
പൃത്ഥ്വീശനാശു ചോദിച്ചോരനന്തരം.
രാവണമോചനം
മന്ദസ്മിതംചെയ്തരുള്‍ചെയ്തു താപസ

'നിന്ദുകുലോത്ഭവന്മാര്‍ക്കിതുപപന്നം. 1020
അന്യൂനവീര്യബലാദികളോടും നീ
നന്നായ് സുഖിച്ചു വസിയ്ക്ക പല കാലം.
വാരാന്നിധിയെയും പര്‍വ്വതം തന്നെയും
ഘോരനാം രാവണന്‍ തന്നുടെയാജ്ഞയാല്‍
ഏതുമറിയാതെ നിര്‍ത്തുന്നവനെ നീ
പാദപ്രഹാരേണ ശീഘ്രം ജയിച്ചതും
എത്രയുമത്ഭുതമെന്നേ പറയാവൂ.
ഭക്തനത്യന്തനിഷ്ടന്‍ ഭവാനാകയാല്‍
പൗത്രനെനിയ്ക്കു ദശാസ്യനവനെ നീ
യാത്രയാക്കേണമെന്നോടു കൂടെ പ്രഭോ!' 1030
എന്നനേരത്തെഴുന്നേറ്റു മഹീപതി
ചെന്നുടന്‍ കെട്ടുമഴിച്ചുവിട്ടാദരാല്‍
അഭ്യംഗസ്‌നാനാദി ഭോജനവും കൊടുത്തു
ത്തന്നമോദേന വസ്ര്താഭരണങ്ങള്‍
ആലേപനാദികള്‍ കൊണ്ടുമലങ്കരിച്ചാല
സ്യവും തീര്‍ത്തയച്ചാന്‍ മുനിയോടും.
ലജ്ജയാ പത്തു വക്ത്രങ്ങളും താഴ്ത്തി നിന്നര്‍ജുനന്‍
തന്നോടു യാത്രയും ചൊല്ലിനാന്‍.
മുത്തച്ഛനെച്ചെന്നഭിവാദ്യവും ചെയ്തു
മത്തനാം രാവണന്‍ നിര്‍ഗ്ഗമിച്ചീടിനാന്‍, 1040
അര്‍ജുനഭൂപനാശീര്‍വാദവും ചെയ്തു
വിജ്വരനായെഴുന്നള്ളി മുനീന്ദ്രനും.
പംക്തിമുഖാനുചരന്മാരുമാശുവന്നന്തികേ
നിന്നു തൊഴുതാര്‍ ദശാസ്യനെ.
പുഷ്പകമായ വിമാനവുമാദരാല്‍
പിത്താടു ചന്ദ്രഹാസത്തെയും നല്‍കിനാന്‍.
കാര്‍ത്തവീര്യാര്‍ജുനനപ്പോള്‍ ദശാനന
നാര്‍ത്തിയും തീര്‍ന്നു പിതാമഹന്‍ തന്നോടും
സേതു മുറിച്ചുവിട്ടോരു മഹാനദി
മോദേന വേഗാല്ക്കടന്നപോലേ തദാ 1050
നിര്‍ഗ്ഗമിച്ചീടിനാനന്നേരമന്തികേ
കിഷ്‌കിന്ധയാം നഗരം കണ്ടതുനേരം.
വിഗ്രഹത്തിങ്കല്‍ ജയിയ്ക്കണമിന്നുടനുഗ്രനാ
ം ബാലിയെയെന്നു നിനച്ചവന്‍
യുദ്ധത്തിനാശു പുറപ്പെട്ടു ചെന്നുടന്‍
വൃത്രാരിപുത്രനെച്ചെന്നു വിളിച്ചപ്പോള്‍
താരനാം വാനരവീരനതു കേട്ടു
ശൂരനാം രാവണനോടു ചൊല്ലീടിനാന്‍:
ഇപ്പോളിവിടെയില്ലല്ലോ കപീശ്വര
നത്തനേരം പാര്‍ക്ക നക്തഞ്ചരാധിപ! 1060
സിന്ധുക്കള്‍ നാലിലും ചെന്നു കുളിച്ചവന്‍
സന്ധ്യാഭിവന്ദനം ചെയ്തു വരുമിപ്പോള്‍.
അര്‍ദ്ധപ്രഹരം മാത്രം പാര്‍ത്തുകൊള്ളുക
യുദ്ധത്തിനായ് വന്ന നക്തഞ്ചരപ്രഭോ!
പണ്ടുമീവണ്ണം പലരും മദിച്ചു വന്നണ്ടര്‍കോ
ന്‍ പുത്രനോടേറ്റു യുദ്ധം ചെയ്താര്‍.
കൊന്നാന്‍ കപീന്ദ്രനവരുടെയെല്ലൊരു
കുന്നുപോലെ കിടക്കുന്നതു കാണ്‍ക നീ.
ബാലിയോടേല്ക്കില്‍ നീയും മരിച്ചീടുമിക്കാല
മമൃതപാനം ചെയ്തിതാകിലും. 1070
മൃത്യുവടുത്തിനിപ്പാര്‍ക്കരുതെന്നു നിന്‍
ചിത്തത്തിലുണ്ടെങ്കില്‍ വൈകാതെ ചെല്‍ക നീ,
ദക്ഷിണവാരിധി തീരദേശത്തിങ്കല്‍
മര്‍ക്കടവീരനിരിയ്ക്കുമിപ്പോളെടൊ!
തത്രൈവ ചെന്നവന്‍ തന്നെയെതിരിട്ടു
യുദ്ധവും ചെയ്തു മരിച്ചുകൊണ്ടാലും നീ.
രാവണബന്ധനം
താരനീവണ്ണം പറഞ്ഞ വാക്യം കേട്ടു
നേരേ തിരിച്ചു നടന്നിതു രാവണന്‍.
രൂക്ഷതപൂണ്ടു സൈന്യങ്ങളോടും ചെന്നു
ദക്ഷിണവാരിധിതീരെ ഗമിച്ചപ്പോള്‍ 1080
മര്‍ക്കടവീരനെക്കാണായി തല്‍ക്ഷണേ
തെക്കു തിരിഞ്ഞിരുന്നീടുന്നതുനേരം
തന്നെയവന്‍ കണ്ടീലെന്നു നിരൂപിച്ചു
പിന്നൂടെച്ചെന്നു പിടിച്ചാന്‍ ദശാനന്‍.
'എന്നെപ്പിടിപ്പാന്‍ വരുന്നതിവ'നെന്നു
തന്നുള്ളിലോര്‍ത്തിരുന്നാന്‍ കപിശ്രേഴനും.
മന്ദമന്ദം ചെന്നടുത്തനേരം ബാലി
തന്നുടെ വാല്‍കൊണ്ടു പെട്ടെന്നു ചുറ്റിനാന്‍ .
പേടിച്ചടുത്തീല രാക്ഷസന്മാരുമേ
ഗാ™മായ് ബന്ധിച്ചു തൂങ്ങിക്കിടക്കവേ 1090
ദുശ്ച്യവനാത്മജന്‍ വേഗേന ചാടിനാന്‍
പശ്ചിമവാരിധിതന്നിലവിടെയും
തര്‍പ്പണം ചെയ്തു വടക്കുമവ്വണ്ണമേ
കെലേ്പാടു പൂര്‍വ്വാംബുരാശിയിലും ചെന്നു
മര്‍ക്കടരാജന്‍ കുളിച്ചു ചാടിപ്പോന്നു
കിഷ്‌കിന്ധ പുക്കിരുന്നീടിനാനശ്രമം.
ഭോജനവും കഴിച്ചാനന്ദചിത്തനായ്
പൂജിതനായ് വസിച്ചീടും ദശാന്തരേ
ദേവേന്ദ്രനന്ദനന്‍ ചോദിച്ചിതാദരാല്‍
രാവണന്‍ തന്നോടു മന്ദസ്മിതാന്വിതം : 1100
'ആരെടോ നീയെന്തിവിടെയകപ്പെട്ട

താരും നിനക്കൊരു ബന്ധുവില്ലാഞ്ഞിതോ?'
'രാവണനാകുന്ന പൗലസ്ത്യനേഷ ഞാ
നേവമെന്‍ കര്‍മ്മദോഷത്താലകപ്പെട്ടു.
വിഖ്യാതനായ ഭവാനോടെനിയ്ക്കിനി
സഖ്യമുണ്ടാകയും വേണം വിശേഷിച്ചും.
കിഷ്‌കിന്ധയും മമ ലങ്കാനഗരവുമൊ
ക്കുമിരുവര്‍ക്കുമൊന്നായിരിയ്ക്കണം.
പാവകന്‍ തന്നെയും സാക്ഷിയാക്കിക്കൊണ്ടു
രാവണനോടു സഖ്യം ചെയ്തു ബാലിയും. 1110
കിഷ്‌കിന്ധയിലൊരു മാസമിരുന്നിതു
രക്ഷോവരന്മാരുമായ് ദശകന്ധരന്‍.
യാത്രയും ചൊല്ലിപ്പുറപ്പെട്ടിതു പിന്നെ
രാത്രിഞ്ചരേന്ദ്രന്‍ പടയോടുകൂടവേ.
ഇത്രയെല്ലാം ബലമുള്ള കപീന്ദ്രനെ
ധാത്രീതലേ ധര്‍മ്മരക്ഷവരുത്തുവാന്‍
ക്ഷിപ്രമൊരു ശരംകൊണ്ടു വധിച്ചതും
ചില്പുരുഷ! പുരുഷോത്തമ! നീ തന്നെ.
നിര്‍ഘൃണനായ ദശാസ്യന്‍, മഹീപതി
വര്‍ഗ്ഗത്തെയും ജയിച്ചാത്മോദയത്തോടും 1120
ചെന്നു ലങ്കാപുരിതന്നില്‍ വാണീടിനാന്‍.
വന്നതു പൗരജനത്തിനു സൗഖ്യവും.
നാരദരാവണസംഭാഷണം
അക്കാലമേകദാ ശ്രീനാരദന്‍ മുനിമുഖ്യനും
ചെന്നിതു ലങ്കയിലാദരാല്‍.
സല്ക്കാരവും ചെയ്തിരുത്തി ദശാസ്യനും
രക്ഷോവരനോടു ചൊന്നാന്‍ മുനീന്ദ്രനും:
'ഏണാങ്കശേഖരഭക്തനാകും നിന്നെ
 

ക്കാണേണമെന്നു കൊതിയ്ക്കുന്നിതുള്ളില്‍ ഞാന്‍
ഒത്തുനാളുണ്ടതിനിന്നു യോഗം വന്നു
തുഷ്ടിയുമേറ്റം വളര്‍ന്നിതു മാനസേ. 1130
ചൊല്ലുവന്‍ ഞാന്‍ തവ നല്ലതു കേള്‍ക്ക നീ
ചൊല്ലുള്ള വീരരില്‍ മുന്‍പുള്ള മന്നവ!
പൃത്ഥ്വിയില്‍ വാഴുന്ന മര്‍ത്യജനങ്ങളെ
യുദ്ധേ പലരെയും നിഗ്രഹിച്ചാനല്ലോ
എന്തൊരു കീര്‍ത്തിയതിനാല്‍ നിനക്കുള്ളതന്തകന്‍തന്‍
വശരല്ലോ മനുഷ്യര്‍ കേള്‍!
ആധികള്‍ കൊണ്ടും മഹാവ്യാധികള്‍ കൊണ്ടും
പ്രേതാധിപാലയം പുക്കു വാണീടുവോര്‍
ആര്‍ത്തരാം മര്‍ത്യരെക്കൊന്നാല്‍ നിനക്കൊരു
കീര്‍ത്തിയില്ലെന്നതും പാര്‍ത്തരുളേണമേ. 1140
'സത്യമത്രേയരുള്‍ ചെയ്തതെനിയ്‌ക്കൊരു
ബുദ്ധി പറഞ്ഞതുമെത്രയുമുത്തമം.
പാതാളലോകമകം പുക്കു ഞാനിനി
വാതാശനേന്ദ്രാദികളെജ്ജയിച്ചു പോയ്
ദേവലോകേ ചെന്നു ദേവേന്ദ്രനാദിയാം
ദേവകളേയും ജയിയ്ക്കുന്നതുണ്ടല്ലോ.'
എന്നതു കേട്ടരുള്‍ചെയ്തിതു നാരദ
'നിന്നു നിനക്കതു സാധിയ്ക്കുമെങ്കിലും
ഏതൊരു മാര്‍ഗ്ഗേണ പോകുന്നിതു ഭവാന്‍
പാതാളലോകത്തു ചെന്നുകൊണ്ടീടുവാന്‍? 1150
അന്തകന്‍തന്‍ പുരിതന്നരികേ വഴി
ദന്ദശൂകാലയത്തിന്നു പോയീടുവാന്‍
എന്തൊരുപായമിതോര്‍ക്കണമെങ്കിലുമന്തകന്‍
പോവാനയയ്ക്കയുമില്ലല്ലോ.'
നാരദനേവമരുള്‍ചെയ്തനേരത്തു
ഘോരന്‍ മദേന ചിരിച്ചു ചൊല്ലീടിനാന്‍:
'ഭാവം ത്വദീയമറിഞ്ഞേന്‍ മഹാമുനേ!
കേവലം മൂ™ന്മാര്‍ക്കെന്തറിയാവതും?
അന്തകന്‍ തന്നെജ്ജയിച്ചൊഴിഞ്ഞേതുമൊ
രന്തര്‍ഗ്ഗതമെനിയ്ക്കില്ലെന്നു നിര്‍ണ്ണയം. 1160
എന്നുരചെയ്ത ദശാനനന്‍ തന്നോടു
നന്നായനുവാദവും ചെയ്തു നാരദന്‍.
യുദ്ധകോലാഹലം കാണാമിനിയെന്നു
ചിത്തകുതൂഹലം പൂണ്ടെഴുന്നള്ളിനാന്‍.
നാരദയമസംഭാഷണം.
മാനുഷര്‍ ചെയ്യും ശുഭാശുഭകര്‍മ്മങ്ങള്‍
മാനസേ ചിന്തിച്ചമാത്യജനവുമായ്
വാണീടുമന്തകന്‍തന്‍ പുരി പുക്കിതു
വീണാധരന്‍ മുനി ഗാനവും ചെയ്തുടന്‍.
വന്ദനവും ചെയ്‌തെതിരേറ്റു പൂജിച്ചു
നന്ദിച്ചിരുത്തിനാന്‍ ധര്‍മ്മരാജന്‍ തദാ. 1170
മന്ദസ്മിതം ചെയ്തു നാരദന്‍തന്നോടു
നന്ദിച്ചു ചോദിച്ചിതാദരപൂര്‍വകം!
'എന്തൊരു വാര്‍ത്തയുള്ളൂ ഭുവനത്രയേ
സന്താപമേതാനുമില്ലയല്ലീ മുനേ!'
'എന്തു പറയാവതെന്നറിഞ്ഞീല ഞാന്‍
ബന്ധമില്ലാതോരവസ്ഥയുണ്ടിന്നിപ്പോള്‍,
കേള്‍ക്കുന്നിതുമതു നിന്നോടു ചൊല്ലുവാന്‍
ശീഘ്രമിവിടേയ്ക്കു വന്നിതു ഞാനെടോ!
പണ്ടു കേട്ടിട്ടില്ലയാത വിശേഷങ്ങളുണ്ടു
കേള്‍ക്കുന്നിതു വിസ്മയമെത്രയും 1180
അന്തകന്‍ തന്നെജ്ജയിയേ്ക്കണമെന്നതു
 

ചിന്തിച്ചിവിടെ വരും ദശകന്ധരന്‍
അന്തകദണ്ഡമേറ്റാല്‍ മരിയാതൊരു
ജന്തുവില്ലെന്നതു കേള്‍പ്പുണ്ടു മുന്നമേ.
ഇന്നറിയാമതുമെന്നേ പറയാവി'
തെന്നരുള്‍ചെയ്തിരുന്നീടും ദശാന്തരേ,
പൂര്‍ണ്ണശരച്ചന്ദ്രമണ്ഡലമാകാശേ
തൂര്‍ണ്ണമുദിച്ചുപൊങ്ങും വണ്ണമാഭയാ
കാണായി പുഷ്പകമായ വിമാനവും
കൗണപാധീശന്‍ വരവിതു നിര്‍ണ്ണയം. 1190
എന്നതറിഞ്ഞുരചെയ്തു കൃതാന്തനും
'വന്നു കൂടീടുക നമ്മുടെ സൈന്യവും.'
അന്തകസൈന്യവും ശംഖനാദം കേട്ടു
ദുന്ദുഭിഘോഷേണ വന്നുകൂടീടിനാര്‍.
നരകദര്‍ശനം
കണ്ടാന്‍ കൃതാന്തപുരിയില്‍ തദാ ദശക
ണ്ഠന്‍ ഭയങ്കരമാം നരകങ്ങളെ.
താപമാമ്മാറു മഹാനരകങ്ങളില്‍
പാപികളെച്ചേര്‍ത്തു ദണ്ഡിപ്പിയ്ക്കുന്നതും
പുണ്യമതീവ ചെയ്‌തോരെ മനോഹര
സ്വര്‍ണ്ണാലയേ സുഖിപ്പിയ്ക്കുന്നതും തദാ. 1200
കാലസൂത്രമസിപത്രവനമൗെ
ശൂലപ്രോതം വൈതരണിയെന്നിത്തരം
ക്രൂരങ്ങളയ മഹാനരകങ്ങളി
ലോരോ ദുരിതങ്ങള്‍ ചെയ്ത ജനങ്ങളെ
ദുഃഖിപ്പിയ്ക്കുന്നതും കണ്ടു ദശാനനനു
ല്ക്കടരോഷേണ നായും നരികളും
ചെന്നു കടിച്ചുടല്‍ കീറുന്ന നേരത്തു
 

ഖിന്നതയോടെ മുറയിടുന്നു ചിലര്‍;
വാച്ച കൃമികള്‍ കടിച്ചു വശംകെട്ടു
മൂര്‍ച്ഛിച്ചുവീണു മുറയിടുന്നു ചിലര്‍; 1210
ചുട്ട മണലാം മരുഭൂമി തന്നിലേ
മുട്ടേല്‍ നടന്നു മുറയിടുന്നു ചിലര്‍;
കൂരിരുട്ടായ കുഴികളില്‍ വീണഴല്‍
പാരം മുഴുത്തു മുറയിടുന്നു ചിലര്‍;
ഘോരാംബുധിയിലൊരു കര കാണാതെ
പാരമുഴന്നു മുറയിടുന്നു ചിലര്‍.
തീയില്‍ കിടന്നു പൊരിഞ്ഞുരുകിയുട
ലയ്യോ! ശിവശിവയെന്നു കരകയും,
തണ്ണീര്‍ തരുവതാര്‍ പൈദാഹമുണ്ടെന്നു
തന്നേ പറഞ്ഞു മുറയിടുന്നു ചിലര്‍. 1220
ചെമ്പുകൊണ്ടുള്ള രൂപം പഴുക്കെച്ചുട്ടു
സമ്പ്രമോദേന തഴുകിച്ചുമെപ്പൊഴും
'പൊന്‍ നിറമാമിവളെപ്പുണര്‍ന്നീടു നീയന്നോ
നിനക്കുള്ളിലിന്നോ സുഖമുള്ളൂ?'
എന്നു പറകയും നന്നായ്തഴുകിച്ചും
നിന്നീടുമന്തകകിങ്കരന്മാരെല്ലാം
ഉന്നതമാകിയ കുന്നിന്‍ മുകളില്‍ നിന്നന്യൂനതാ
പേന കീഴ്‌പോട്ടുരുട്ടിയും
എയ്യുന്നതാരെന്നതേതുമറിയാതെ
മെയ്യില്‍ വന്നമ്പുകള്‍ കൊണ്ടുകൊണ്ടും ബലാല്‍ 1230
ഈയവും നന്നായുരുക്കിച്ചിലരുടെ
വായില്‍പ്പകര്‍ന്നു കുടിപ്പിയ്ക്കുയും ചിലര്‍;
മൂത്രമലജലചോരചലങ്ങളാല്‍
പൂര്‍ത്തിയായുള്ള പുഴയില്‍ കിടന്നുടന്‍
നീന്തിക്കുഴഞ്ഞതുതന്നെ കുടിയ്ക്കയും
താന്തരായ് വാഴുമനേകനാളിങ്ങനെ.
ശൂലത്തിന്മേല്‍ കിടന്നാടുന്നിതു ചിലര്‍,
കാലഭടന്മാര്‍ കഴയിട്ടു ഞെക്കിയും
ചുട്ട കൊടില്‍ കൊണ്ടുടലില്‍ പിടിയ്ക്കയും
നിഴുരമാംവണ്ണം കൊക്കു വലിയ്ക്കയും 1240
വക്ത്രതുണ്ഡങ്ങളാല്‍ ഗൃദ്ധ്രകാകന്മാരുമക്ഷികള്‍
കൊത്തിക്കുടയുന്നതും പിന്നെ
നായ്ക്കളെഴുന്നൂറ്റിരുപതുണ്ടുഗ്രമായ്
രൂക്ഷതയോടു കടിച്ചുവലിയ്ക്കയും
രാക്ഷസര്‍ വാള്‍കൊണ്ടു വെട്ടിപ്പൊളിയ്ക്കയും
വായ്ക്കുന്ന ചോര കുടിച്ചുടനാര്‍ക്കയും;
വായ്‌പോടു വായുമമ്മൂക്കുമമര്‍ത്തുടന്‍
വീര്‍പ്പുമുട്ടിച്ചു പിടയുന്നിതു ചിലര്‍;
മുള്ളിലവറ്റിന്മേലിട്ടു വലിച്ചുടന്‍
തുള്ളി നിലവിളിയ്ക്കുന്നതും കേള്‍ക്കായി. 1250
അറ്റമില്ലതോളമുള്ള നരകങ്ങള്‍
മറ്റും പലതരം കണ്ടിതു രാവണന്‍.
താപേന ഘോരനരകേ കിടപ്പൊരു
പാപികളെക്കണ്ടനേരം ദശാനനന്‍
കാരുണ്യമുള്‍ക്കൊണ്ടെടുത്തു കരേറ്റിനാന്‍.
പോരിന്നടുത്താര്‍ കൃതാന്തഭടന്മാരും
'ആരിവന്‍ ധര്‍മ്മരാജാജ്ഞയെ ലംഘിപ്പാന്‍
ദൗരാത്മ്യമുള്‍ക്കൊണ്ടിവിടേയ്ക്കു വന്നതും.
നമ്മളാല്‍ ചെന്നിങ്ങു കൊണ്ടുപോന്നീടാതെ
നമ്മുടെ രാജ്യത്തു വന്നതുമത്ഭുതം! 1260
പത്തു തലയുമിരുപതു നേത്രവും
ഹസ്തങ്ങളുമുണ്ടിരുപതിവന്നെടോ!
നീലാദ്രിപോലെ ഭവങ്കരനെത്രയും
കാലവശഗതനാകതന്നേ ദൃ™ം.'
അന്യോന്യമിത്ഥം പറഞ്ഞായുധങ്ങളും
സന്നാഹമോടെടുത്താര്‍ത്തടുത്തീടിനാര്‍.
ശ്രാദ്ധദേവാനുചരന്മാരെയന്നേരം
രാത്രിഞ്ചരന്മാര്‍ തടുത്തുനിര്‍ത്തീടിനാര്‍.
അപ്പോള്‍ കൃതാന്തഭടന്മാര്‍ ശരങ്ങളാല്‍
പുഷ്പകമായ വിമാനേ നിരന്നെഴും 1270
ഗോപുരസൗധാദികള്‍ മുറിച്ചോരളവാ
ഭയാ പിന്നെയുമുണ്ടായ് വരും ദൃ™ം.
ബ്രഹ്മാവിനാല്‍ പുരാ നിര്‍മ്മിതമാകിയ
നിര്‍മ്മലപുഷ്പകമാകയാല്‍ വിസ്മയം.
നക്തഞ്ചരേന്ദ്രനുമസ്ര്തജാലങ്ങളാ
ലത്തല്‍ ചേര്‍ത്തീടിനാനന്തകസേനയെ.
ശക്തിയോടന്തകകിങ്കരന്മാര്‍ ഗദാ
ശക്തിശൂലാദികള്‍കൊണ്ടു സരഭസം
നക്തഞ്ചരേന്ദ്രബലത്തെ പ്രയോഗിച്ചാര്‍
വിത്രസ്തരായിതു രക്ഷോബലം തദാ. 1280
യുദ്ധകോലാഹലംകൊണ്ടു ജഗത്ത്രയമുദ്ധൂതമാ
യിതു ചിത്രമത്രേ തുലോം.
രാത്രിഞ്ചരന്മാര്‍ തളര്‍ന്നു ചമഞ്ഞതു
പാര്‍ത്തു ദശഗ്രീവനുമതിക്രുദ്ധനായ്.
അത്യര്‍ത്ഥമസ്ര്തശസ്ര്തങ്ങള്‍ വരിഷിച്ചാ
നത്തലൊഴിഞ്ഞുനിന്നന്തകസൈന്യവും.
ശസ്ര്തശൂലാസ്ര്തവജ്രാദിപ്രഹരേണ
രക്താഭിഷിക്തനായ് നക്തഞ്ചരേന്ദ്രനും.
പുഷ്പിതശിംശപാതുല്യശരീരനായ്
പുഷ്പകാഗ്രേനിന്നു ഭൂമിയില്‍ ചാടിനാന്‍. 1290
വില്ലും ശരങ്ങളും കൈക്കൊണ്ടു രാവണന്‍
കൊല്ലുന്നതുണ്ടിവരെ ക്ഷണം കൊണ്ടെന്നു
പാശുപതാസ്ര്തം ജപിച്ചുകൊടുത്തിതാ
കാശഭൂമ്യന്തരമന്തരമെന്നിയേ
ഉജ്ജ്വലിച്ചേറ്റമെരിയുന്നതു കണ്ടു
നിര്‍ജ്ജരദൈത്യഗന്ധര്‍വ്വയക്ഷാദികള്‍
വിത്രസ്തരായകന്നീടിനാരന്നേരം.
ശത്രുസംഘത്തെയൊടുക്കുവാനായ് വന്നൊ
രസ്ര്താഗ്നിതന്നില്‍ ദഹിച്ചു തുടങ്ങിനാര്‍.
മിത്രാത്മജാനുചരന്മാരതു കണ്ടു 1300
നക്തഞ്ചരന്മാരുമാര്‍ത്തു തുടങ്ങിനാര്‍.
രാവണകാലയുദ്ധം
സേനാവിനാശവും ശത്രുവിജയവും
മാനസേ ചിന്തിച്ചു കത്തിച്ചു കാലനും
ഞനിവനെജ്ജയിച്ചീടുവനെന്നഭിമാ
നമോടുര്‍വീസമാനമാം തേരതില്‍
സത്വരമേറി നടന്നാനതു കണ്ടു
മൃത്യുവുമന്തകന്‍ മുന്‍പേ നടകൊണ്ടാന്‍.
മിന്നല്‍ പോലെ വിളങ്ങുന്ന പാശങ്ങളും
തന്നരികേ ചേര്‍ത്തു മുദ്ഗരാഗ്രത്തിങ്കല്‍
താനൊരു മൂര്‍ത്തിയായ് കാലദണ്ഡും ധരി 1310
ച്ചൂനമൊഴിഞ്ഞന്തകാഗ്രേ നടകൊണ്ടാന്‍.
അന്തകകോപമാലോക്യ മഹാജനമെന്തിതയ്യോ
കഷ്ടമെന്നുഴന്നീടിനാര്‍.
പേടിച്ചു മണ്ടിനാര്‍ ധൂമ്രാക്ഷനാദികള്‍
പേടികൂടാതെ നിന്നാന്‍ ദശവക്ത്രനും.
ആയുധജാലമയച്ചാന്‍ കൃതാന്തനുമാ
യാസമുള്‍ക്കൊണ്ടു നിന്നാന്‍ ദശാസ്യനും.
 

 പാരം തളര്‍ന്നു തുടങ്ങിന നേരത്തു
ഘോരമായെയ്താന്‍ കൃതാന്തനെ രാവണന്‍.
നിര്‍മ്മലമായ വരായുധജാലങ്ങള്‍ 1320
മര്‍മ്മങ്ങള്‍ തോറുമയച്ചാന്‍ കൃതാന്തനും.
ഏഴഹോരാത്രമവര്‍ തമ്മിലിങ്ങനെ
രോഷേണ നിന്നു പോര്‍ ചെയ്താരൊരുപോലെ.
കണ്ടാര്‍ വിരിഞ്ചാദികളുമായോധനം
പണ്ടൊരു യുദ്ധമൊരുനാളുമിങ്ങനെ
ഉണ്ടായിതില്ലിനിയീവണ്ണമെങ്ങുമേ
ഉണ്ടാകയുമില്ലയെന്നു മഹാജനം.
കൊണ്ടാടിനാര്‍ കണ്ടുനിന്നവരൊക്കവേ.
നൂറായിരം ശരമെയ്താന്‍ കൃതാന്തനെ
വേറെയോരേഴമ്പു സൂതനെയുമെയ്താന്‍. 1330
നൂറു ശരം മൃത്യുതന്നെയുമെയ്തിതു
ശൂരനാം രാവണന്‍ പിന്നെയതുനേരം
മൃത്യുമുഖാനലവായുവേഗം കൊണ്ടു
നക്തഞ്ചരന്മാര്‍ ദഹിച്ചുതുടങ്ങിനാര്‍.
അത്ഭുതമത്ഭുതമെന്നു കാണും ജനമുദ്ധൂതതാ
പാലകന്നുതുടങ്ങിനാര്‍.
തല്‍ക്ഷണം മൃത്യു ചൊന്നാനന്തകനോടു
'രക്ഷോവരനെ ഞന്‍ നിഗ്രഹിച്ചീടുവന്‍.
എന്നെയയച്ചാലുമേതും പ്രയാസമി
ല്ലിന്നിവന്‍ തന്നെ വധിപ്പാനറിക നീ.' 1340
'എങ്കില്‍ നീ ചെല്‍കെ'ന്നു ധര്‍മ്മരാജാജ്ഞയാ
ഹുങ്കാരമോടു നടന്നിതു മൃത്യുവും.
കാലന്‍ മഹാദണ്ഡവും ധരിച്ചുംകൊണ്ടു
കാലാനലജ്വാല പൊങ്ങുന്നതുപോലെ
അന്തകന്‍ തന്നുടെ ദണ്ഡുകൊണ്ടാലൊരു
ജന്തുക്കളും പിന്നെ ജീവിയ്ക്കയില്ലല്ലോ.
അന്തകന്‍ ദണ്ഡുമായ് വേഗാലടുത്തപ്പോ
ളന്തികേ നിന്നവര്‍ വെന്തുപൊറായ്കയാല്‍
ഉണ്ടാമിനിജ്ജയമന്തകനെന്നെല്ലാം
കണ്ടുനിന്നോരും പറഞ്ഞുതുടങ്ങിനാര്‍. 1350
ചണ്ഡകരാത്മജന്‍ ചണ്ഡപരാക്രമന്‍
ദണ്ഡം പ്രയോഗിപ്പാനോങ്ങിയ നേരത്തു
പുണ്ഡരീകോത്ഭവന്‍ മണ്ടിവന്നീടിനാന്‍,
ദണ്ഡിനാല്‍ താഡിയേ്ക്കാലാ നീ ദശാസ്യനെ
വഞ്ചിയേ്ക്കാലാ മമ സത്യവാക്യത്തെ നീ.
ദേവകളാല്‍ മരിയായ്‌കെന്നൊരു വരം
രാവണനായ് കൊടുത്തീടിനേനേഷ ഞാന്‍
ബാഡവാഗ്നിപ്രഭമാകിയ ദണ്ഡിനാല്‍
താഡനമേറ്റാല്‍ മരിയ്ക്കും സമസ്തരും.
എന്നു നിനക്കും വരം തന്നിതെന്നതി 1360
ലൊന്നിനു വിഘ്‌നം വരുമിതു ചെയ്കില്‍ നീ.
നീയടങ്ങേണമെന്‍ വാക്കു കേട്ടിന്നിനി
പോയാലുമന്തഃപുരത്തിങ്കല്‍ വൈകാതെ.'
ഇത്ഥമാകര്‍ണ്യ പിതാമഹന്‍ തന്നൊടും
വൃത്രാരിമുഖ്യന്മാരാം സുരന്മാരൊടും
സത്ത്വഹൃദയനാം നാരദന്‍ തന്നൊടും
സത്വരം മോദാലമര്‍ത്ത്യലോകേ ചെന്നു
മൃത്യുവും പുക്കതിസ്വസ്ഥനായ്‌മേവിനാന്‍.
അന്തകനെജ്ജയിച്ചേനെന്നു മാനസേ
ചിന്തിച്ചു പൂര്‍ണ്ണമദാന്ധനായ് രാവണന്‍. 1370
ബന്ധുക്കളേയും വിമാനമതിലേറ്റിസ്സന്തു
ഷ്ടനായ് നടന്നീടിനാന്‍ രാവണന്‍.
വാസുകിതന്നുടെ മന്ദിരം പ്രാപിച്ച
വാസവാരാതി വിളിച്ചിതു പോരിനായ്.
സര്‍പ്പഗണത്തെയും വെന്നു വിരവോടു
കര്‍ബ്ബുരേന്ദ്രന്‍ വശമാക്കി നടന്നുടന്‍
ചെന്നാന്‍ മണിമതിയായ മഹാപുരിതന്നില്‍
നിവാതകവചാസുരേന്ദ്രന്മാര്‍
ധാതാവുതന്റെ വരബലം കൊണ്ടവര്‍
ഭീതികൂടാതെ ചിരം വസിച്ചീടിനാര്‍. 1380
തത്രൈവ ചെന്നു യുദ്ധാര്‍ത്ഥം തദാ ദശവ്ര
ക്തനും സിംഹനാദം ചെയ്തു ചൊല്ലിനാന്‍:
'പോര്‍ക്കു പുറപ്പെടുകെന്നോടിനിയെന്ന
വാക്കു കേട്ടോരു നിവാതകവചന്മാര്‍
ചാപശരാദികള്‍ കൈക്കൊണ്ടടുത്തൊരു
ചാപല്യമെന്നിയേ പോര്‍ തുടങ്ങീടിനാര്‍.
ഭീതിയൊഴിഞ്ഞു പോര്‍ചെയ്താന്‍ ദശാസ്യനു
മേതുമേ ഭേദവും വന്നീലൊരുവനും.
തോല്‍വിയും വെറ്റിയും കണ്ടതില്ലിങ്ങനെ
കാലവുമോരാണ്ടു ചെന്നിതവ്വണ്ണമേ. 1390
തല്ക്കാലമംഭോജസംഭവനന്തികേ
പുഷ്‌കരാന്തേ നിന്നുടനെഴുന്നള്ളിനാന്‍.
'ആയിരത്താണ്ടിങ്ങനെ നിങ്ങള്‍ തങ്ങളി
ലായോധനം ചെയ്കിലുമില്ലൊരു ജയം.
ദേവാസുരാദികളാല്‍ മരിയായ്‌കെന്നു
രാവണനായ് ഞാന്‍ വരം കൊടുത്തീടിനേന്‍.
നിങ്ങള്‍ക്കുമുണ്ടായ് വരാ തോല്‍വിയാകയാല്‍
തങ്ങളില്‍ സഖ്യമമ്പോടു ചെയ്തീടുവിന്‍.'
എന്നരുള്‍ ചെയ്തവാറേയവര്‍ തങ്ങളില്‍
നന്നായ് നിരന്നു സഖ്യം ചെയ്തു മേവിനാര്‍. 1400
നന്ദിച്ചവര്‍കള്‍ക്കനുഗ്രഹവും നല്‍കി
മന്ദേതരമെഴുന്നള്ളി വിരിഞ്ചനും.
പിന്നെ മണിമതിയായ നഗരിയി
ലന്യോന്യമൊന്നിച്ചിരുന്നു ദശാസ്യനും.
ഓരാണ്ടുകാലം കഴിഞ്ഞോരനന്തരം
വീരന്‍ ദശാനനനോര്‍ത്തരുളീടിനാന്‍.
നൂറുമാസം കഴിഞ്ഞു മമ ലങ്കയും
വേറിട്ടു പോന്നിട്ടു പോകേണമാശു നാം.
കാലം കളയരുതെന്നു പുറപ്പെട്ടു
കാലകേയന്മാരുടെ പുരം പുക്കിതു. 1410
കൊന്നാനസുരരിലേഴുജനങ്ങളെ
പിന്നെ വരുണാലയം കണ്ടു മേവിനാന്‍.
ക്ഷീരാംബുരാശിയ്ക്കു മൂലമായ് മേവിന
ചാരു സുരഭിയേയും കണ്ടു വന്ദിച്ചാന്‍.
യുദ്ധത്തിനാശു വിളിച്ചാന്‍ വരുണനെത്തത്ര
വരുണപുത്രന്മാര്‍ പുറപ്പെട്ടാര്‍.
രാത്രിഞ്ചരന്മാര്‍ തടുത്തുനിര്‍ത്തീടിനാര്‍.
ആര്‍ത്തി മുഴുത്തു വരുണാത്മജബലം
കൂര്‍ത്തശസ്ര്താസ്ര്തങ്ങളേറ്റൊടുങ്ങീടിനാര്‍.
ധാത്രിയില്‍ നിന്നുയര്‍ന്നംബരേ നിന്നുടന്‍ 1420
പേര്‍ത്തു പൊരുതാര്‍ വരുണാത്മജന്മാരും
രാത്രിഞ്ചരേശ്വരനാകിയ രാവണനാ
ര്‍ത്തനായ് മോഹം കലര്‍ന്നു വീണീടിനാന്‍.
അപ്പതിനന്ദനന്മാരുടെ തേര്‍ത്തടമപ്പോ
ള്‍ മഹോദരനും പൊടിച്ചീടിനാന്‍.
എന്നതിനേതുമൊരു കുറവെന്നിയേ
പിന്നെയുമംബരേ നിന്നു യുദ്ധം ചെയ്താര്‍.
മോഹമകന്നുടന്‍ രാവണനന്നേരം
സാഹസം കൈക്കൊണ്ടടുത്തു യുദ്ധം ചെയ്താന്‍.

ശൂലപരിഘശസ്ര്താസ്ര്തങ്ങളും മഴ 1430
പോലെ ചൊരിഞ്ഞാന്‍ ദശാനനനന്നേരം.
ശസ്ര്തങ്ങളേറ്റു വരുണാത്മജന്മാരും
പൃത്ഥ്വിയില്‍ വീണു മോഹിച്ചാരതുനേരം.
സേനാധിപന്മാരെടുത്തങ്ങു കൊണ്ടുപോയ്
പാനീയവും തളിച്ചാശ്വസിപ്പിച്ചിതു.
നക്തഞ്ചരാധിപാനായ ദശാനനന്‍
മത്തനായ് നിന്നു വിളിച്ചു ചൊല്ലീടിനാന്‍:
'പോര്‍ക്കു പുറപ്പെടുവാന്‍ ചൊല്‍ വരുണനെ
പ്പാര്‍ക്കരുതേതുമിനിയെന്നു ചൊല്ലുവിന്‍.'
ഇത്ഥമാകര്‍ണ്യ പ്രഭാസന്‍ വരുണഭൃ 1440
ത്യോത്തമനുത്തരം സത്വരം ചൊല്ലിനാന്‍:
'ഇപ്പോളിവിടെയില്ലല്ലോ ജലാധിപനു
ത്തലസംഭവന്‍ തന്നുടെ സന്നിധൗ
ഗീതങ്ങള്‍ കേള്‍പ്പതിനായങ്ങു പോയിതു
ജാതമോദേന പൊയ്‌കൊണ്ടാലുമാശു നീ.
നിര്‍ജ്ജരാരാതിയാം നിന്നോടു പോര്‍ ചെയ്തു
നിര്‍ജ്ജിതന്മാരായ് ചമഞ്ഞു കുമാരന്മാര്‍
നിന്നോടു നേരിടുവാനില്ലിനിയാരും
വന്നു ജയിച്ച ഫലം തവ നിര്‍ണ്ണയം.'
എന്നതു കേട്ടപഹാസവും ചെയ്തങ്ങു 1450
നന്ദിച്ചു പുഷ്പകമേറി നടകൊണ്ടാന്‍.
ദേവദൈതേയഗന്ധര്‍വമുനിസിദ്ധദര്‍വ്വ
ീകരനരകിന്നരയക്ഷാദിവംശങ്ങളില
ുള്ള ദിവ്യാംഗനമാരെ
സ്സംശയമെന്നിയേ ചെന്നു പിടിപെട്ടു
പുഷ്പകം തന്നില്‍ കരേറ്റിയവരുടെ
വിപ്രലാപം കേട്ടലിയും ശിലകളും!
'ഹാ ഹാ ജനക! ഹാ ഹാ മമ വല്ലഭ!
ഹാ ഹാ ജനനി! ഹാ ഹാ മമ നന്ദന!
ഹാ ഹാ സഹജ! പിതൃവ്യ! ഗുണാംബുധേ! 1460
നിങ്ങളേയും പിരിഞ്ഞെത്രയും ദുഃഖിച്ചു
ഞങ്ങളീവണ്ണമകപ്പെട്ടു ദൈവമേ!
വിട്ടുകളകയുമില്ലിവനെങ്ങുമേ
ദുഷ്ടന്‍ പിടിച്ചു ഭക്ഷിച്ചുകളകയോ!
കൊല്ലുമതല്ലയായ്കില്‍ പുലയാടിയ്ക്കുമില്ലൊര
ു നല്ലതൊരുജാതിയും ഹരേ!
മാരാതുരനായ നീചനൊരു ദിവ്യനാര
ിനിമിത്തം വരിക മരണവും.'
ഇത്ഥം കുലസ്ര്തീകളിട്ട ശാപത്തെയും
മത്തനായേതുമറിഞ്ഞീല രാവണന്‍. 1470
ഭേരീനിനാദേന ലങ്കാപുരം പുക്ക
നേരമെതിരേറ്റു വന്ദിച്ചിതേവരും.
പൗരജനങ്ങള്‍, വിമാനിത്തിന്മേല്‍ നിന്നു
പാരിലിറങ്ങി വസിച്ചിതു രാവണന്‍.
അന്നേരമാ ശൂര്‍പ്പണഖയും ഭ്രാതാവുതന്നോ
ടു കേണു പറഞ്ഞുതുടങ്ങിനാള്‍:
'വിശ്വജനങ്ങള്‍ പഴിയ്ക്കുമാറെന്നെ നീ
വിശ്വസ്തയാക്കിച്ചമച്ചതു നന്നല്ലോ.'
'ശത്രുമിത്രത്വമോര്‍ത്തീല യുദ്ധത്തില്‍ ഞാന്‍
ഭര്‍ത്താവു തന്നെയുണ്ടാക്കാം നിനക്കിന്നു 1480
ചെന്നു ഖരദൂഷണത്രിശിരാക്കളോ
ടൊന്നിച്ചു ദണ്ഡകം തന്നില്‍ വസിയ്ക്ക നീ.
എന്നാല്‍ നിനക്കു പതിയായ് വരിച്ചാലും
ധന്യനായോരു പുരുഷനെ വൈകാതെ.'
ഇത്ഥം പറഞ്ഞയച്ചാനവളും പോയി
ബദ്ധമോദം ജനസ്ഥാനേ മരുവിനാള്‍.
രാവണി രാജസൂയാശ്വമേധാദികളാ
വോളവും പല യാഗങ്ങളും ചെയ്തു
ദേവകളോടു വരവും വരിച്ചുകൊ
ണ്ടെവരേയും ജയിയ്ക്കായ്‌വരുമാറവന്‍ 1490
താതനെക്കണ്ടു നമസ്‌ക്കരിച്ചീടിനാ
നാദരവോടു പുണര്‍ന്നു ദശാനനന്‍.
നിന്‍ തൊഴിലെന്തെന്നു ചോദിച്ച നേരത്തു
അന്തര്‍മുദാ പറഞ്ഞീടിനാന്‍ ശുക്രനും:
'യാഗാദികര്‍മ്മങ്ങള്‍ ചെയ്തു വരംകൊണ്ടു
ലോകോത്തമനായ് ചമഞ്ഞു തവാത്മജന്‍.
തേരും നിനച്ചവണ്ണം നടക്കും തന്റെ
വൈരികള്‍ക്കെങ്ങുമേ കാണ്‍മാനുമാമല്ലോ.
ബാണമൊടുങ്ങാതെയുള്ളൊരു തൂണിയും
പ്രാണരക്ഷാര്‍ത്ഥമഭേദ്യകവചവും 1500
എല്ലാം കൊടുത്തു മഹേശ്വരന്‍ തന്നുടെ
വല്ലഭയോടും മറഞ്ഞതിപ്പോഴെടോ!
വന്നുതുടങ്ങി ഭവാനെന്നു കേള്‍ക്കയാല്‍
നിന്നിതു കണ്ടുപോകാമെന്നതോര്‍ത്തു ഞാന്‍.
വാജിമേധാദികള്‍ കൊണ്ടു ദേവന്മാരെ
പൂജിപ്പതിന്നവകാശമില്ലേതുമേ.
ദേവകള്‍ നമ്മുടെ ശത്രുക്കളാകയാല്‍
സേവിപ്പതിനില്ല യോഗ്യമവരെ നാം.
ഈശനെപ്പൂജിപ്പതും കാര്യമെന്നുടനാ
ശരാധീശന്‍ പറഞ്ഞോരനന്തരം 1510
പുഷ്പകത്തിന്മേലിരുന്നു വിലാപിയ്ക്കുമു
ത്തലപത്രാക്ഷിമാരെയിറക്കിനാന്‍.
അപ്പോളതുകണ്ടു ചൊന്നാന്‍ വിഭീഷണ
'നത്ഭുതമോര്‍ത്തുകണ്ടാലിപ്പരാക്രമം.
നല്ല പതിവ്രതമാരെപ്പിടിച്ചുകൊ
ണ്ടൊല്ലാതകര്‍മ്മങ്ങളിങ്ങനെ ചെയ്കയാല്‍
ദുഷ്‌കീര്‍ത്തി ദുഷ്‌കൃതം വംശവിനാശനമൊ
ക്കെയകപ്പെടുമില്ലൊരു സംശയം.
ഇത്ഥം പരദാരപീഡ ചെയ്താല്‍ വരുമെത്രയുമാ
പത്തുകളതു കേള്‍ക്ക നീ. 1520
നമ്മുടെ താതാഗ്രജന്‍ മാല്യവാനവന്‍
തന്മകള്‍ പുഷ്‌പോല്ക്കടയാമവളല്ലോ,
നമ്മുടെ മാതാവു തന്നുടെ മൂത്തവള്‍
തന്മകള്‍ കുംഭീനസിയവള്‍ തന്നെയും
കൊണ്ടുപോയാന്‍ മധുവാകിയ രാക്ഷസന്‍
കണ്ടീലയാരുമിവിടെയിരുന്നവര്‍.
മേഘനാദന്‍ മുനിമാരുമായോരോരോ
യാഗവും ചെയ്തിരുന്നീടിനാനന്നേരം.
ദീനതയെന്നിയെ വന്നു വിരവോടു
ഞാനുമിവിടെയില്ലാഞ്ഞൊരവസരം 1530
പാര്‍ത്തു ബലാലാശു കൊണ്ടുപോയാനവന്‍.
കീര്‍ത്തികേടും നമുക്കുണ്ടെന്നു നിര്‍ണ്ണയം.
ഞാനുമോര്‍ത്തേനവന്‍ തന്നെ വധിയ്ക്കിലോ,
നൂനമവള്‍ക്കു വൈധവ്യമകപ്പെടും.
പിന്നെയും വേണമൊരുത്തനു നല്‍കുക
കന്യകതന്നെയതിനില്ല സംശയം.
എങ്കിലിവനുതന്നെയെന്നിങ്ങനെ
സങ്കത്തമുള്‍ക്കൊണ്ടിരിയ്ക്കുന്നിതു ഞാനും.'

No comments:

Post a Comment