Sunday, August 11, 2013

വൈശ്രവണന്റെ ലങ്കാപരിത്യാഗം
ഏവം ധനദോക്തി കേട്ടനേരം വിശ്രവാ
വും തനയനോടാശു ചൊല്ലീടിനാന്‍:
'നല്ലതല്ലേതുമവന്‍ ദുഷ്ടനെത്രയും
നല്ലതു നീയങ്ങു പോരുക വൈകാതെ.
അര്‍ത്ഥകളത്രപുത്രാദിജനത്തോടുമത്രൈവ
സത്വരം വാങ്ങി വസിയ്ക്ക നീ.
സങ്കടമേതും വരാതെ ദിനംപ്രതി
ശങ്കരാജ്ഞാകരനായിരിയ്ക്കാമെടോ.
കൈലാസശൈലാന്തികേ പുരവും തീര്‍ത്തു, 340
കാലാരിഭക്തനായ് വാഴ്ക മേലില്‍ ഭവാന്‍.'
ഇത്ഥം ജനകനിയോഗവും കൈക്കൊണ്ടു
പുത്രമിത്രാര്‍ത്ഥകളത്രാദികളോടും
ലങ്കയില്‍ നിന്നുടന്‍ വാങ്ങി ധനേശനും
ശങ്കരന്‍ തന്നെത്തപസ്സു തുടങ്ങിനാന്‍.
ദക്ഷാരിയെ പ്രസാദിപ്പിച്ചു സേവയാ
സഖ്യവും കൈക്കൊണ്ടു സൗഖ്യം കലര്‍ന്നവന്‍
പുക്കാനളകാപുരിയില്‍ സുഖത്തോടു
വിഖ്യാതനാകിയ വൈശ്രവണന്‍ തദാ.
തല്ക്കാലമാശു ദശഗ്രീവനും നിജ 350
രക്ഷോവരനാം പ്രഹസ്തവാക്യം കേട്ടു
കര്‍ത്തവ്യമെന്തെന്നു ചിന്തിച്ചിരിയ്ക്കവേ
വൃത്താന്തമാശു കേള്‍ക്കായി സകലവും.
ലങ്കയില്‍ നിന്നു വാങ്ങീ ധനാധീശ്വരന്‍
കിം കരോമ്യത്രൈവ ഞാനിനിയെന്നെല്ലാം,
ബന്ധുക്കളോടും വിചാരിച്ച നേരത്തു
ചിന്തിച്ചവരും പറഞ്ഞാരനാകുലം.
ശങ്ക കൈവിട്ടിനി രാക്ഷസരാജാവു
ലങ്കേശനെന്നഭിഷേകം കഴിയ്ക്കണം.
മാതാമഹനും സുതന്മാരുമായിഹ 360
മാതാവിനോടുമവരജന്മാരോടും
ഘോഷിച്ചു ലങ്കാപുരത്തിനായ്‌ക്കൊണ്ടു സ
ന്തോഷിച്ചു വേഗാല്‍ നടന്നു തുടങ്ങിനാന്‍.
ലങ്കയില്‍ ചെന്നഭിഷേകം കഴിച്ചിതു
പങ്കജയോനിവരപ്രസാദത്തിനാല്‍.
നിദ്രാവശനാമനുജനുറക്കറ
ചിത്രമായ് തീര്‍ത്തുകൊടുത്താന്‍ ദശാനനന്‍.
എത്രയും ശക്തന്‍ ഗുണാ™്യന്‍ മമാനുജന്‍
നിദ്രാവശനായ്ച്ചമഞ്ഞു വിധിവശാല്‍.
ഇപ്രകാരം നിരൂപിച്ചു ദശാസ്യനും 370
ഉള്‍പ്പൂവിലാധി മുഴുത്തു ചമഞ്ഞിതു.
'മത്താപമെന്തിവനിങ്ങനെ വന്നതുമു
ത്തലസംഭവന്‍ തന്നോടുണര്‍ത്തിയ്ക്കാം.'
ഏവംനിരൂപിച്ചു നാന്മുഖനെച്ചെന്നു
സേവിച്ചു സങ്കടമെല്ലാമുണര്‍ത്തിച്ചാന്‍.
'ഇപ്പോള്‍ ജഗത്ത്രയകര്‍ത്തൃത്വവും വിഭോ!
ത്വല്‍പ്രസാദത്താലെനിയ്ക്കു ലഭിച്ചിതു.
ദുഃഖമെന്നെപ്പിരിയുന്നീലതുകൊണ്ടു
സൗഖ്യമൊരുനേരമൊന്നിനുമില്ല മേ.
ഭ്രാതാവു നിദ്രാവശഗതനാകയാല്‍ 380
ഖേദപരവശനായിതു ഞാനിഹ.

തല്‍പ്രബോധമൊരു നേരമില്ലായ്കയാല്‍
നിഷ്ഫലമായിതു ജന്മവും കേവലം.
പംക്തികണേ്ഠാക്തികള്‍ കേട്ടു വിരിഞ്ചനും
ചിന്തിച്ചവനോടരുള്‍ ചെയ്തു സാദരം.
'ആറുമാസം കഴിഞ്ഞാലൊരു വാസരം
വേറായിരിയ്ക്കുമുറക്കമവനിനി.
മറ്റേതുമാവതില്ലെ'ന്നരുളിച്ചെയ്തു
തെറ്റെന്നവിടെ മറഞ്ഞു വിരിഞ്ചനും.
ലോകത്രയോപദ്രവം ചെയ്തു സന്തത 390
മാഖണ്ഡലാദികള്‍ക്കാധി മുഴുത്തിതു.
ശങ്കാരഹിതം ദശാനനനിങ്ങനെ
ലങ്കയില്‍ വാഴുന്ന കാലമൊരുദിനം
ശീഘ്രം മൃഗയാകുതൂഹലചേതസാ
വ്യാഘ്രാദിസേവിതഘോരവനാന്തരേ
പഞ്ചാസ്യവിക്രമനാശു കാണായിതു
സഞ്ചരിച്ചീടും മയനെ മാര്‍ഗ്ഗാന്തരേ.
തന്വംഗിയാകിയ കന്യക തന്നോടുമുന്നതനാ
ം മയനെക്കണ്ടു ചോദിച്ചാന്‍.
'ആരായതു ഭവാനെന്തോന്നു ചിന്തിച്ചു 400
ഘോരാടവീതലം തന്നില്‍ നടക്കുന്നു?'
എന്നതു കേട്ടു പറഞ്ഞാനസുരനു
'മെന്നുടെ നാമം മയനെന്നറിഞ്ഞാലും.
ഹേമയെന്നെന്നുടെ വല്ലഭയാമവളാ
മോദമാര്‍ന്നമരാലയേ മേവിനാള്‍.
കന്യകയാമിവളെന്നുടെ പുത്രി കേള്‍
വന്നിതു യൗവനാരംഭമിവള്‍ക്കിപ്പോള്‍.
ആര്‍ക്കു കൊടുക്കാവതെന്നു നിരൂപിച്ചു
യോഗ്യപുരുഷനെത്തേടി നടക്കുന്നു.
ഞാനറിഞ്ഞീല ഭവാനെയാരെന്നതു 410
സാനന്ദമെന്നോടു ചൊല്ലുകയും വേണം.'
'എങ്കിലോ കേള്‍ക്ക ഞാന്‍ പൗലസ്ത്യനന്ദനന്‍
ലങ്കേശനാം ദശഗ്രീവനറിഞ്ഞാലും.
കന്യകതന്നെയെനിയ്ക്കു നല്‍കീടണമെന്നാ
ല്‍ ഭവാനുമതീവ സൗഖ്യം വരും.'
ആഭിജാത്യാദിഗുണങ്ങളുണ്ടെന്നോര്‍ത്തു
ശോഭനമായ മുഹൂര്‍ത്തേ മയന്‍ തദാ
തുഷ്ടികലര്‍ന്നു കൊടുത്താനവനതിദു
ഷ്ടനായുള്ളവനേതുമറിയാതെ.
സ്ര്തീധനവുംകൊടുത്താന്‍ വിശേഷിച്ചതി 420
മോദാലൊരു വേലുമാശു നല്‍്കീടിനാന്‍.
വൈരോചനാസുരദൗഹിത്രി തന്നെയും
വീരനാം കുംഭകര്‍ണ്ണന്‍ വിവാഹം ചെയ്തു.
ശൈലൂഷനാകിയ ഗന്ധര്‍വപുത്രിയാം
നീലവിലോചനയായ സരമയെ
പാണിഗ്രഹണവും ചെയ്തു വിഭീഷണന്‍.
വാണീടിനാര്‍ സുഖത്തോടവര്‍ മൂവരും.
പിന്നെ വിദ്യുജ്ജിഹ്വനാശു നല്‍കീടിനാന്‍
തന്നുടെ സോദരിതന്നെ ദശാസ്യനും.
വന്നിതു രാക്ഷസവംശസൗഖ്യം തുലോ 430
മന്നു മണ്ഡോദരി പെറ്റാളൊരു സുതം.
മേഘനാദം പോലെ രോദനം ചെയ്കയാല്‍
മേഘനിനാദനെന്നിട്ടിതു നാമവും.
പുത്രമിത്രാര്‍ത്ഥകളത്രഭൃത്യാമാത്യവൃദ്ധിയോ
ടും തത്ര ലങ്കാനഗരിയില്‍
വാണീടിനാന്‍ ദശവക്ത്രന്‍ ദിനംപ്രതി
വാനവരെപ്പീഡിപ്പിച്ചുമതിശഠന്‍.
പംക്തിമുഖനുടെ ദുശ്ചരിതങ്ങള്‍ കേട്ടന്തര്‍മനസി
ചിന്തിച്ചു ധനേശനും
'നല്ലതു ചൊല്ലണമെല്ലാവരും തനി 440
യ്ക്കുള്ളവരോടതു നല്ലതു നിര്‍ണ്ണയം.'
എന്നു കത്തിച്ചൊരു ദൂതനെ വിട്ടിതു
'ചെന്നു നീ ചൊല്ലണമെന്നുടെ വാക്കുകള്‍.'
അപ്രകാരങ്ങളെല്ലാം നിജദൂതനോ
ടെപ്പേരുമപ്പോള്‍ പറഞ്ഞയച്ചീടിനാന്‍.
ചെന്നു ലങ്കാപുരി പുക്കിതു ദൂതനും
വന്നു വിഭീഷണന്‍ സല്ക്കരിച്ചീടിനാന്‍.
പിന്നെദ്ദശമുഖനെച്ചെന്നു കണ്ടിതു
ചൊന്നാനവനുമിരിയ്‌ക്കെന്നു സാദരം.
ആസനവും കൊടുത്താശു പൂജിച്ചള 450
വാസീനദൂതനപ്പോള്‍ പറഞ്ഞീടിനാന്‍:
'രാക്ഷസരാജ! ജയ ജയ സന്തതം
ദാക്ഷിണ്യശീലപ്രഭോ! ഗുണവാരിധേ!
അഗ്രജന്‍ തന്നുടെ സന്ദേശവാക്കുകള്‍
സദ്ഗുണരാശേ! ചെവിതന്നു കേട്ടാലും.
ഉഗ്രമായ് ചെയ്ത തപസ്സില്‍ ഫലങ്ങളുമൊ
ക്കെ ക്ഷയിച്ചുപോം ഭോഗങ്ങളാലെടോ!
മുന്നം പലരും തപോബലം കൈക്കൊണ്ടു
ദുര്‍ന്നയംപൂണ്ടു ലോകോപദ്രവം ചെയ്താര്‍.
ചെന്നവരും നരകം ഭുജിച്ചീടിനാര്‍. 460
ചെന്നീടുമോ ചിരകാലമായുസ്സെടോ?
ദേഹധനാദികള്‍ നിത്യമെന്നോര്‍ക്കുന്ന
ദേഹികളെത്രയും മൂ™ന്മാര്‍ നിര്‍ണ്ണയം.
യൗവനം കൊണ്ടും വരബലംകൊണ്ടും നീ
സര്‍വജനങ്ങളെപ്പീഡിപ്പിച്ചാലുടന്‍
വന്നീടുമാപത്തുമായുര്‍വിനാശവും,
നന്നായ് നിരൂപിച്ചുകൊള്‍ക നീ മാനസേ.
വൃന്ദാരകന്മാരെ ദ്വേഷിച്ചതും ബലാല്‍
നന്ദനോദ്യാനമഴിച്ചതുംകേട്ടു ഞാന്‍.
എത്രയും കശ്മലന്‍ വൈശ്രവണാനുജന്‍ 470
ഉത്തമനല്ല ദശാനനനൊട്ടുമേ
നാട്ടാരീവണ്ണം പറയുന്ന വാക്കുകള്‍
കേട്ടാലെനിയ്ക്കു പൊറുക്കരുതൊട്ടുമേ.
ധര്‍മ്മസ്ഥിതി പിഴയാതെ ശുഭങ്ങളാം
കര്‍മ്മങ്ങളും ചെയ്തിരുന്നുകൊള്ളേണമേ.
പംക്തിമുഖനെ വധിച്ചുകൊള്‍വാനുടനെന്തു
കഴിവെന്നു തങ്ങളില്‍ത്തങ്ങളില്‍
മന്ത്രം തുടങ്ങിനാര്‍ ദേവമുനീന്ദ്രന്മാര്‍.
ചിന്തിച്ചുകൊള്ളുക നീയുമിതൊക്കവേ.
ഞാനിങ്ങു ശങ്കരസഖ്യവും പ്രാപിച്ചു 480
ദീനങ്ങള്‍ തീര്‍ത്തിരിയ്ക്കുന്നിതറിക നീ.'
എന്നിവണ്ണം ദൂതവാക്യങ്ങള്‍ കേട്ടുടന്‍
തന്നുടെ കൈ ഞെരിച്ചട്ടഹാസം ചെയ്തു
ചൊന്നാന്‍ പരിഹാസപൂര്‍വകമെത്രയും.:
'നന്നുനന്നഗ്രജന്‍ ചൊന്നതു കേവലം
താനെത്രയും ധനവാന്‍ ഗുണവാനെന്നും
ഞാനിതകശ്മലന്‍ ദുഷ്ടനെന്നുമിഹ
ചൊന്നതുപപന്നമില്ലൊരു സംശയം.
തന്നുടെ നന്മ കൊണ്ടോ പൊറുക്കാമല്ലോ.
ആശാപതിത്വവും ഗുഹ്യകേശത്വവു 490
മീശസഖിത്വം നിധീശത്വവും തൗാെ,
കിന്നരേശത്വവും യക്ഷാധിപത്യവും
പുണ്യജനത്വവും മറ്റുമീവണ്ണവും
നാനാപ്രഭുത്വങ്ങളുള്ളവ ചിന്തിച്ചു
മാനിച്ചു തന്നെ മറ്റുള്ളോരെ നിന്ദിച്ചു
കോട്ടയിലുള്‍പുക്കിരുന്നുകൊള്‍കെന്നതും
കാട്ടിക്കൊടുക്കുന്നതുണ്ടു ഞാന്‍ വൈകാതെ.'
ക്രോധേന വാളുമെടുത്തു ദശാനനന്‍
ദൂതനെ വെട്ടിനുറുക്കിയിട്ടീടിനാന്‍.
ദൂതനെക്കൊന്നതുമൂലമിനിയൊരു 500
ദൂതനാല്‍ വന്നീടുമാപത്തു നിര്‍ണ്ണയം.
മുമ്പിനാലഗ്രജന്‍ തന്നെജ്ജയിയ്ക്കണമുമ്പരെ
പ്പിന്നെജ്ജയിയ്ക്കാമിതെന്നുടന്‍
വമ്പടയോടു പുറപ്പെട്ടിതന്നേരം
വമ്പനായീടും ദശാസ്യന്‍ മഹാബലന്‍.
ഭൃഗ്വാദികള്‍ക്കു ദാനങ്ങളുടന്‍ ചെയ്തു
ദിഗ്ജയമായ മുഹൂര്‍ത്തവുമോര്‍ത്തുടന്‍
ദേവതാപ്രീതിയും ചെയ്തു സന്നദ്ധനായ്
ദേവതാരാതി മഹാരൗേെമറിനാന്‍.
ഉത്തരദിക്കു നോക്കി പ്രൗമെം മഹാ 510
പ്രസ്ഥാനവും ദശവക്ത്രന്‍ തുടങ്ങിനാന്‍.
മാരീചനോടു ശുകസാരണന്മാരും
വീരന്‍ മഹോദരനും മഹാപാര്‍ശ്വനും
വമ്പനാം ധൂമ്രാക്ഷനുമിവരാറുപേര്‍
മുമ്പില്‍ നടക്ക പെരുമ്പടയോടുടന്‍.
ചെന്നളകാപുരി കണ്ടണയുന്നേരം
നിന്ന ധനേശദൂതന്മാരതു കണ്ടു
ചെന്നു ധനാധിപന്‍ തന്നോടു ചൊല്ലിനാര്‍.
കിന്നാരാധീശ്വരനും പറഞ്ഞീടിനാന്‍:
'നിങ്ങളവരോടെതിര്‍ത്തു പോര്‍ ചെയ്താലും 520
അങ്ങു ഞാനും വരുന്നുണ്ടു യുദ്ധത്തിനായ്.'

മാണിചരനായ യക്ഷകുലാധിപന്‍ 550
മാന്യവരന്‍ നിജസൈന്യമായുള്ളതില്‍
നാലായിരം പടയോടുമടുത്തതി
ലായിരത്തെക്കൊല ചെയ്താന്‍ മഹോദരന്‍.
ആയിരത്തെക്കൊലചെയ്താന്‍ പ്രഹസ്തനും
രണ്ടായിരവുമൊടുക്കിനാന്‍ മാരീചനുണ്ടാ
യ കോപാലടുത്തിതു യക്ഷനും.
ധൂമ്രാക്ഷനും മുസലം കൊണ്ടെറിഞ്ഞിതു
താമ്രാക്ഷനായ മാണിചരനന്നേരം
ധൂമ്രാക്ഷനെഗ്ഗദകൊണ്ടെറിഞ്ഞീടിനാന്‍.
വന്മല വീണപോലെ പതിച്ചാനവന്‍. 560
അപ്പോളതുകണ്ടടുത്താന്‍ ദശാനനന്‍
കെലേ്പാടു വേലയച്ചാന്‍ മഹായക്ഷനും
മാറിടത്തിങ്കലതേറ്റൂ ദശാനനന്‍.
ചീറിയടുത്താന്‍ ഗദയുമെടുത്തുടന്‍
മാണിചരന്‍ തന്‍ മകുടതടത്തിങ്കല്‍
മാനിയാം പംക്തിമുഖനെറിഞ്ഞീടിനാന്‍.
പാര്‍ശ്വഗതമായ് ചമഞ്ഞു മകുടവും
പാര്‍ശ്വകിരീടനെന്നായിതു നാമവും.
ഘോരനായീടും ദശമുഖന്‍ തന്നോടു
പോരതിദാരുണമായ് ചെയ്തു യക്ഷനും. 570
പാരം തളര്‍ന്നൊഴിച്ചീടിനാനന്നേരം
പോരിന്നടുത്താര്‍ നിശാചരവീരരും.
തല്‍ക്ഷണേ വൈശ്രവണന്‍ പുറപ്പെട്ടുടന്‍
രക്ഷോവരനോടിവണ്ണമുരചെയ്താന്‍.
'മുന്നം തപസ്സുചെയ്താര്‍ പലരുമവര്‍
ചെന്നു യമാലയം തന്നില്‍ മേവീടിനാര്‍.
ദുര്‍വാരമായ വരപ്രഭാവം കൊണ്ടു
സര്‍വ്വജനത്തെയുപദ്രവിയ്ക്കായെ്കടോ!
ചെയ്ത ദുഷ്‌കര്‍മ്മഫലങ്ങളനേകം നാള്‍
കൈതവഹീനമനുഭവിയ്ക്കായ് വരും. 580
ദേഹനാശം വരും മുമ്പേയൊടുങ്ങുമിസ്സാ
ഹസാല്‍ ചെയ്ത തപസ്സിന്‍ ഫലമെല്ലാം.
ആഹാരനീഹാരനിദ്രാപരന്മാരായ്
മോഹവശഗതന്മാരായനുദിനം
ദേഹധനാദികളെല്ലാം ഗതാഗതം
ദേഹികള്‍ക്കെന്നുള്ളതേതുമറിയാതെ
ധര്‍മ്മാധര്‍മ്മങ്ങളും ചിന്തിയാതെ നിത്യം
ദുര്‍മരിയാദങ്ങള്‍ ചെയ്തു ജന്തുക്കളെ
പീഡിപ്പിച്ചീടുന്ന ദുഷ്ടന്‍ നരകങ്ങളാ
ടല്‍ കൈക്കൊണ്ടു ഭുജിയ്ക്കും ചിരകാലം. 590
മൂ™നാം നിന്നോടു ചൊല്ലുന്ന ഞാനതിമൂ
™നെന്നേ വരൂ കേള്‍ക്ക ജളപ്രഭോ!
ഘോരനാം നീ മദം കൊണ്ടു മദിച്ചൊരു
കാരണമെന്നിയേ സാധുജനങ്ങളെ
പാരമുപദ്രവിച്ചീടുന്നതുമൊരു
കാരിയമല്ല നിനക്കുമതുമൂലം
മേലിലാപത്തുകള്‍ ഘോരമായ് വന്നിടും
മൂലവിനാശവുംകൂടെ വരും ദൃ™ം!
ഇത്ഥം പറഞ്ഞു ഗദയുമെടുത്തു സന്നദ്ധനാ
യ് ചെന്നണയുന്ന ധനേശ്വരന്‍ 600
തന്നുടെ ധീരതകണ്ടു നിശാചരര്‍
നിന്നവര്‍ പേടിച്ചകന്നാരതുനേരം.
സത്വരം ചെന്നു നക്തഞ്ചരാധീശനെ
ക്രുദ്ധനായൊന്നടിച്ചാന്‍ ധനാധീശ്വരന്‍.
തല്ലുകൊണ്ടാശു വിറച്ചു ദശാനനന്‍
തുല്യനായ് നിന്നു പൊരുതാനതുനേരം.
കണ്ടുനിന്നോരു ദേവാദികളേറ്റവും
കൊണ്ടാടിനാരൗ െരണ്ടു ജനത്തെയും.
യക്ഷേശനാഗ്നേയമസ്ര്തം പ്രയോഗിച്ചാന്‍
രക്ഷോവരന്‍ വരുണാസ്രേ്തണ മാറ്റിനാന്‍. 610
പിന്നെ മായായുദ്ധമാശു ചെയ്യുന്നേരം
കിന്നരാധീശ്വരന്‍ തന്നെ മോഹിപ്പിച്ചാന്‍.
പൌലസ്ത്യനും നിജബുദ്ധി മറന്നുടനാല
സ്യമുള്‍ക്കൊണ്ടു വീണാനവനിയില്‍.
പത്മാദികളും മുനികള്‍ ധനദനെ
കെലേ്പാടെടുത്തുടന്‍ നന്ദനകാനനേ
വെച്ചു രക്ഷിച്ചുണര്‍ത്തീടിനാരന്നേരം
നിഃശ്വാസമുള്‍ക്കൊണ്ടു നിന്നു ധനദനും.
പുഷ്പകമായ വിമാനവും കൈക്കൊണ്ടു
കര്‍ബ്ബുരാധീശ്വരനും നടന്നീടിനാന്‍.
 

No comments:

Post a Comment