Saturday, August 10, 2013

ഉത്തരരാമായണം രണ്ടാമധ്യായം
അന്നവും പാലും പഴവും തരുവന്‍ ഞാന്‍
എന്നോടു ചൊല്ലുക ശേഷം കൗാെമൃതം.
എന്നതു കേട്ടു പറഞ്ഞു കിളിമകള്‍
ഇന്നും ചുരുക്കിപ്പറയുന്നതുണ്ടു ഞാന്‍.
മിന്നല്‍ പോലെ ശരജാലം തെരുതെരെ
ച്ചെന്നു നിശാചരന്മാര്‍ ശരീരങ്ങളില്‍
കൊണ്ടു പുറപ്പെട്ടു ഭൂമിയും ഭേദിച്ചു
കുണ്ഠത കൈവിട്ടു പുക്കിതു പാതാളം.
ആയുധവാഹനഭൂഷണജാലങ്ങള്‍
സായകപംക്തികള്‍ കൊണ്ടു നുറുങ്ങിയും 10
കൈകാല്‍ കഴുത്തുകളറ്റു നിശാചരര്‍
മെയ്കളില്‍നിന്നുയിര്‍ വേര്‍പെട്ടു വീഴ്കയും
യുദ്ധാംഗണവും നിറഞ്ഞു ശരങ്ങളാ
ലെത്രയും ചിത്രമായ് വന്നിതു യുദ്ധവും.
പങ്കജനേത്രനുമപ്പോളടുത്തുടന്‍
ശംഖം ഭയങ്കരമായ് വിളിച്ചീടിനാന്‍.
ദാരുണമാകിയ ശംഖധ്വനി കേട്ടു
പാരിടമൊന്നു കുലുങ്ങി ഗിരികളും.
വാരണവാജിനിശാചരവീരരും
പാരം വിറച്ചു മോഹിച്ചു വീണീടിനാര്‍. 20
ശംഖധ്വനി കേട്ടുമസ്ര്തങ്ങള്‍ കൊണ്ടുമാ
തങ്കം കലര്‍ന്നു നിശാചരവീരരും.
മണ്ടിയതീവ ഭയത്തോടകന്നതു
കണ്ടു സുമാലി കോപിച്ചടുത്തീടിനാന്‍.
അസ്ര്താവലികള്‍ തൂകീടിനാനന്നേര
മെത്രയും ഘോരമായ് വന്നിതു യുദ്ധവും.
കോലാഹലത്തോടു കൂടെത്തുടര്‍ന്നുടന്‍
മാലിയുമസ്ര്തശസ്ര്തങ്ങള്‍ തൂകീടിനാന്‍.
ചില്പുരുഷന്‍ പുരുഷോത്തമനന്നേരം
കെല്‍പ്പേറെയുള്ള സുമാലിതന്‍ സൂതനെ 30
കൊന്നതു കണ്ടടുത്തീടിനാന്‍ മാലിയുമന്നേര
മാശു മുകുന്ദന്‍ തിരുവടി
തേരും കളഞ്ഞു വില്ലും മുറിച്ചീടിനാന്‍
പാരതില്‍ ചാടിനാന്‍ മാലി ഗദയുമായ്
രൂക്ഷതയോടു ഗരുഡനെത്താഡിച്ചാന്‍.
താര്‍ക്ഷ്യന്‍ തളര്‍ന്നു ചുഴന്നു പറന്നിതു.
മാലിയുടെ ഗളനാളമപ്പോള്‍ വന
മാലി ചക്രേണ ഖണ്ഡിച്ചു കളഞ്ഞിതു.
താപസനിര്‍ജ്ജരചാരണരാദികള്‍
താപമകന്നു മുകുന്ദനെ വാഴ്ത്തിനാര്‍. 40
ആര്‍ത്തി മുഴുത്തു ശരങ്ങള്‍ കൊണ്ടേറ്റവും
ഭീത്യാ നിശാചരരോടുന്നതു നേരം
പിമ്പേ തുടര്‍ന്നടുത്തസ്ര്താവലി തൂകി
വമ്പുള്ള രാക്ഷസവീരരെയൊക്കവേ
കൊല്ലുന്നതു കണ്ട നേരത്തു മാല്യവാന്‍
ചൊല്ലിനാ 'നിത്തൊഴില്‍ ധര്‍മ്മമല്ലേതുമേ.
പേടി പെരുത്തു നിരായുധന്മാരുമാ
യോടുന്നവരെ വധിച്ചാലതു മൂലം
വന്നുകൂടീടും നരകമെന്നുള്ളതും
നിന്നുള്ളിലില്ലയോ ധര്‍മ്മജ്ഞനല്ലോ നീ? 50
അത്യര്‍ത്ഥമുള്ള യുദ്ധശ്രദ്ധ തീര്‍പ്പതിനത്രൈവ
ഞാനിതാ മുന്നിട്ടു നില്ക്കുന്നു.'
ഇത്ഥം പറഞ്ഞൊരു വേല്‍ കൊണ്ടു ചാട്ടിനാ
നുത്തമപൂരുഷവക്ഷസി രാക്ഷസന്‍.
പുഷ്‌കരാക്ഷന്‍ വേല്‍ പറിച്ചതിനെക്കൊണ്ടു
രക്ഷോവരന്മാറിലാശു ചാട്ടീടിനാന്‍.
വേലതു കൊണ്ടു തളര്‍ന്നാശ്വസിച്ചവന്‍
ശൂലമെടുത്തു വേഗേന ചാട്ടീടിനാന്‍.
പെട്ടെന്നടുത്തു പുരുഷോത്തമോരസി
മുഷ്ടി ചുരുട്ടി പ്രഹരിച്ചനന്തരം 60
പക്ഷിപ്രവരനേയും പ്രഹരിച്ചൊരു
രക്ഷഃപ്രവരനെ വാഴ്ത്തിനാരേവരും.
താര്‍ക്ഷ്യനും തന്നുടെ പക്ഷപുടങ്ങളാല്‍
വായ്ക്കുന്ന വാതവേഗത്താല്‍ നിശാചരം
ദൂരെത്തെറിപ്പിച്ചു വീഴ്ത്തിനാനന്നേരം.
പാരില്‍ പരന്നിതു ചോരപ്രവാഹവും.
അഗ്രജന്‍ വീണതു കണ്ടു സുമാലിയും
വ്യഗ്രിച്ചു ശേഷിച്ച രക്ഷോഗണവുമായ്
വേഗേന പോയാനതുകണ്ടു മാല്യവാന്‍
ശോകേന സോദരന്‍ തന്നോടുകൂടവേ 70
ലങ്കയില്‍ ചെന്നു ദുഃഖിച്ചു മരുവിനാന്‍.
പങ്കജലോചനന്‍ പിന്നെയും പിന്നെയും
നക്തഞ്ചരവരരോടു പോര്‍ ചെയ്തിതു.
ശക്തിയില്ലെന്നു ഭയപ്പെട്ടവര്‍കളും
ചെന്നു പാതാളവും പുക്കു വസിച്ചിതു.
വന്നിതു സൗഖ്യം ജഗദ്വാസികള്‍ക്കെല്ലാം.
ഇപ്പോള്‍ ദശമുഖന്‍ തന്നെ വധിച്ചതും
ചിത്തുമാനായ നാരായണന്‍ നീ തന്നെ.
ഇങ്ങനെ ചെന്നു പാതാളെ നിശാചരര്‍
തങ്ങള്‍ തങ്ങള്‍ക്കുള്ള വല്ലഭമാരുമായ് 80
സന്തുഷ്ടരായ് പലകാലം വസിച്ചിതു
ചിന്തിച്ചിദേകദാ തത്ര സുമാലിയും,
എന്തൊരു വൃത്താന്തമുള്ളൂ ധരണിയില്‍
ബന്ധുക്കളാരാനുമുണ്ടോ നമുക്കെന്നു
അന്വേഷണം ചെയ്തറിയേണമെന്നോര്‍ത്തു
തന്നുടെ പുത്രിയാം കൈകസി തന്നൊടു
ഭൂമണ്ഡലം തന്നിലെങ്ങും നടന്നുടനാ
മോദമാര്‍ന്നിരുന്നീടും ദശാന്തരേ.
സിദ്ധദേവാപ്‌സരോഗന്ധര്‍വകിന്നര
പ്രസ്തുതനാകിയ വൈശ്രവണന്‍ തദാ 90
ലങ്കയില്‍നിന്നു പുറപ്പെട്ടു ഭൂഷണാ
ലങ്കാരമോടു പിതാവിനെ വന്ദിപ്പാന്‍
പുഷ്പകമേറി വേഗേന പോകുന്നേര
മത്ഭുതമാമ്മാറു കണ്ടു സുമാലിയും,
ചെന്നു നിജാലയേ വാഴുംവിധൗ മുദാ
ചൊന്നാന്‍ മകളോടു സാദരമന്നേരം:
'എന്നുടെ പുത്രിയായോരു നിനക്കിന്നു
വന്നിതു യൗവനം ബാല്യം കഴിഞ്ഞിതു.
നിന്നെ വിവാഹം കഴിപ്പാനുപായവുമൊ
ന്നുമേ കണ്ടീല ബന്ധുക്കളായവര്‍ 100
ആരും പരിഗ്രഹിച്ചീടുകയില്ലല്ലോ
വൈരിജനങ്ങളെശ്ശങ്കിപ്പതുമൂലം .
കല്യാണവും കഴിച്ചാത്മാനുരൂപനാം
വല്ലഭന്‍ തന്നോടുകൂടെസ്സുഖിച്ചു നീ
നിത്യം വസിയ്ക്കുന്നതാ ഹന്ത! കാണാഞ്ഞു
ചിത്തേ മുഴുത്തൊരു സന്താപമുണ്ടു മേ.
കണ്ടീലയോ വൈശ്രവണന്‍ പിതാവിനെ
കണ്ടു വന്ദിപ്പാന്‍ ഗമിയ്ക്കുന്നതാശു നീ.
ഉത്സാഹമുണ്ടു നിനക്കെങ്കിലീവണ്ണം
തത്സമനായൊരു പുത്രനുണ്ടായ് വരും. 110
പൗലസ്ത്യനാകിയ വിശ്രവസം മുനിം
കാലത്തു സേവിയ്ക്ക നീയിനി നന്ദനേ!
ത്രൈലോക്യസമ്മതനായൊരു നന്ദനന്‍
പൗലസ്ത്യപുത്രനായുണ്ടായ് വരുമെന്നാല്‍.'
ഇത്ഥം സുമാലി പറഞ്ഞൊരനന്തരം
ചിത്തമോദേന തപോവനം പ്രാപിച്ചാള്‍.

രാവണാദികളുടെ ഉൽഭവ
വിശ്രുതനായ പുലസ്ത്യതനയനാം
വിശ്രവസം മുനിമുഖ്യമുപാസിച്ചു
ചിത്തശുദ്ധ്യാ പലനാള്‍ ചെന്നനന്തരം
നിത്യകര്‍മ്മം കഴിപ്പാന്‍ മുനിപുംഗവന്‍ 120
അസ്തമയസമയത്തിങ്കലേകദാ
ഭക്തിപൂര്‍വം സന്ധ്യാവന്ദനം ചെയ്യുമ്പോള്‍
'സന്താനമാശു ദേഹീതി ദേഹീതി' യെന്നന്തര്‍മുദാ
വരിച്ചീടിനാള്‍ കൈകസി.
ചിന്തിച്ചു താപസശ്രേഴനരുള്‍ ചെയ്തു:
'ഹന്ത! കഷ്ടം! തവ നിര്‍ബന്ധമീദൃശം
ദാരുണമായൊരു വേളയിപ്പോളതുകാര
ണമുണ്ടാം പ്രജകളുമെത്രയും
ക്രൂരമതികളാം ദുഷ്ടരായേ വരൂ,
ഘോരമായോരു സന്ധ്യാവേള കാരണാല്‍.' 130
എന്നതു കേട്ടു പറഞ്ഞിതു കൈകസി
'നന്നു നന്നിന്നരുള്‍ ചെയ്യുന്നതിങ്ങനെ.
പുഷ്ടതപോബലമുള്ള ഭവാന്‍ തനി
യ്ക്കിഷ്ടരായുണ്ടായ് വരുന്ന തനയന്മാര്‍
ദുഷ്ടരായ് വന്നാലതു നിന്തിരുവടി
യ്‌ക്കൊട്ടുമേ കീര്‍ത്തിയ്ക്കു പോരാ തപോനിധേ.'
എന്നതു കേട്ടരുള്‍ചെയ്തു തപോധന
'നിന്നിതു കേട്ടുകൊള്‍കുത്തമേ! കൈകസി.!
ഉണ്ടാം നിനക്കൊടുക്കത്തൊരു നന്ദനന്‍
കൊണ്ടല്‍ വര്‍ണ്ണനുമതിപ്രിയനാമവന്‍, 140
ദീര്‍ഘാവലോകനമുള്ള ഗുണാലയന്‍
ദീര്‍ഘായുഷ്മാനായ് വരുമെന്നു നിര്‍ണ്ണയം.'
ഇത്ഥമനുഗ്രഹം നല്‍കി മുനീന്ദ്രനും
ബദ്ധമോദേന പോയാളവള്‍ കൈകസി.
ഗര്‍ഭവും പൂര്‍ണ്ണമായ് വന്നോരനന്തര
മര്‍ഭകന്‍ തന്നെയും പെറ്റാള്‍ നിശാചരി.
പത്തുതലയുമിരുപതു കൈകളുമെത്രയും
ഭീഷണനായ് പിറന്നാനവന്‍.
കൊണ്ടല്‍ നിറം പൂണ്ടു നീലശൈലം പോലെ,
രണ്ടാമതുമുടനുണ്ടായിതന്യനും. 150
മൂന്നാമതുണ്ടായതുമൊരു രാക്ഷസി
ചാര്‍ന്നു ചാര്‍ന്നുള്ളവരും തെളിഞ്ഞീടിനാര്‍.
പിന്നെ നാലാമതുണ്ടായാനൊരു പുമാന്‍
ധന്യനായ് ഭാഗവതോത്തമനായെടോ!
നാമം ദശമുഖനും കുംഭകര്‍ണ്ണനും
ശ്രീമാന്‍ വിഭീഷണനെന്നും വിളിച്ചിതു
താതനും ശൂര്‍പ്പണഖേതി ഭഗിനിയ്ക്കു
പ്രീതിപൂണ്ടീടിനാള്‍ കൈകസിയും തദാ.
മക്കളോടും കൂടി ശ്ലേഷ്‌മോദകാടവി
പുക്കു സുഖേന വാണീടും ദശാന്തരേ. 160
പുഷ്‌കരമാര്‍ഗ്ഗേണ പുഷ്പകത്തിന്മേലേ
ദിക്കുകളൊക്കെ വിളങ്ങുമാറങ്ങനെ
രാജിതനാകിയ താതനെ വന്ദിപ്പാന്‍
രാജരാജന്‍ മുദാ പോകുന്നതു നേരം
കണ്ടു ചൊന്നാള്‍ മകന്‍ തന്നോടു കൈകസി
'കണ്ടോ തവാഗ്രജന്‍ പോകുന്ന കോപ്പു നീ.!
ഇന്നു നിനക്കുമിവനുമൊരു മുനിതന്നെ
പിതാവതുകൊണ്ടെന്തൊരു ഫലം?

രാവണാദികളുടെ തപസ്സ്
എന്നു ജനനി പറഞ്ഞതു കേട്ടുടന്‍
ചൊന്നാന്‍ ദശമുഖ 'നമ്മേ! ധരിയ്ക്ക നീ. 170
ഇന്നിവന്‍ തന്നിലുമേറ്റമധികനായ്
വന്നുകൂടും ഞാനതിനില്ല സംശയം.
എല്ലാം തപോബലം കൊണ്ടേ മനോരൗമൈല്ലാ
വനും സാദ്ധ്യമായ് വരൂ നിര്‍ണ്ണയം.'
എന്നു കല്പിച്ചു സഹോദരന്മാരുമായ്
ചെന്നു ഗോകര്‍ണ്ണം പ്രവേശിച്ചു മൂവരും.
സാരസസംഭവന്‍ തന്നെ നിനച്ചതി
ഘോരമായുള്ള തപസ്സു തുടങ്ങിനാര്‍.
പഞ്ചദ്വയാനനന്‍ ഗ്രീഷ്മകാലത്തിങ്കല്‍
പഞ്ചാഗ്നിമദ്ധ്യസ്ഥനായേകനിഴയാ 180
ശീതകാലത്തിങ്കലാകണ്ഠമഗ്നനായ്
മേദുരവൃഷ്ടികാലേ നനഞ്ഞും മുദാ,
സൂര്യബിംബേ നിജ നേത്രമുറപ്പിച്ചു
ധൈര്യേണ കുംഭകര്‍ണ്ണന്‍ മരുവീടിനാന്‍.
ബ്രഹ്മസ്വരൂപവും ധ്യാനിച്ചു സന്തതം
നിര്‍മ്മലനായ വിഭീഷണന്‍ മേവിനാന്‍.
അങ്ങനെ ചെന്നു പതിനായിരത്താണ്ടു
മെങ്ങും വിധാതാവിനെക്കണ്ടതില്ലല്ലോ.
അന്നു ദശാനനന്‍ തന്റെ തലകളി
ലൊന്നറുത്തഗ്നിയിലാഹുതിയാക്കിനാന്‍. 190
ആയിരത്താണ്ടു പാര്‍ത്തീടിനാനിങ്ങനെ
നായകനായ ധാതാവിനെക്കാണാഞ്ഞു
വഹ്നിയിലാഹുതിചെയ്താനൊരു തല
പിന്നെയുമായിരത്താണ്ടു പാര്‍ത്തീടിനാന്‍.
ഒമ്പതിനായിരത്താണ്ടിനകം തല
യൊമ്പതും ഹോമിച്ചു പാര്‍ത്താന്‍ ദശാനനന്‍.

രാവണാദികളുടെ വരലാഭം
പത്തൊമ്പതിനായിരത്താണ്ടു ചെന്നളവുത്തമാ
ംഗം പിന്നെയൊന്നുള്ളതുമവന്‍
ഖണ്ഡിപ്പതിന്നു വാളോങ്ങിയനേരമാ
ഖണ്ഡലാദ്യന്മാരുമായബ്ജസംഭവന്‍ 200
സംഭ്രമത്തോടും ദശാനനന്‍ തന്നുടെ
മുമ്പിലാമ്മാറെഴുന്നള്ളിയരുള്‍ ചെയ്തു:
'വീര! മതി മതി സാഹസമിങ്ങനെ
പോരുമഭിമതം ചൊല്ലു ഞാന്‍ നല്‍കുവന്‍.'
എന്നരുള്‍ചെയ്ത വിരിഞ്ചനെ വന്ദിച്ചു
ചൊന്നാന്‍ ദശമുഖന്‍ തന്നുടെ വാഞ്ഛിതം:
'ദേവഗന്ധര്‍വാസുരോരഗാദ്യന്മാരി
ലേവരാലും ഞാനവദ്ധ്യനായീടണം.
എന്നുവേണ്ട നരന്മാരാലൊഴിഞ്ഞെനി
യ്ക്കന്യരാല്‍ മൃത്യു വരാതെയിരിയ്ക്കണം.' 210
'എല്ലാം നിനക്കൊത്തവണ്ണം വരികെന്നു
ചൊല്ലി വിരവോടു കുംഭകര്‍ണ്ണാന്തികേ
ചെന്നു വരം കൊടുപ്പാന്‍ തുടങ്ങും വിധൗ
നന്നായ്‌ത്തൊഴുതപേക്ഷിച്ചിതു ദേവകള്‍:
'വൃന്ദാരകാനുചരന്മാരെ വമ്പിനോ
ടൊന്നിച്ചു പത്തിനെത്തിന്നാനൊരു ദിനം.
ദേവാംഗനമാരിലേഴുപേരെത്തിന്നാ
നാവോളമോര്‍ത്തുവേണം വരം നല്‍കുവാന്‍.'
വാനവര്‍ വാക്കുകള്‍ കേട്ടു വിരിഞ്ചനും
വാണീഭഗവതിയോടരുള്‍ചെയ്തിതു: 220
'കുംഭകര്‍ണ്ണന്‍ നാവിനഗ്രേ വസിച്ചു നീ
സംഭ്രാന്തി വാക്കിനുണ്ടാക്കിച്ചമയ്ക്കണം.'
എന്ന നേരം കുംഭകര്‍ണ്ണജിഹ്വാഞ്ചലേ
ചെന്നു പുക്കീടിനാള്‍ വാണിയും തല്‍ക്ഷണേ.
കുംഭകര്‍ണ്ണന്‍ തന്നൊടന്നേരമാദരാ
ലംഭോജസംഭവന്‍ താനുമരുള്‍ചെയ്തു
'എന്തഭീഷ്ടം തവ ചൊല്‍കെ'ന്നതു കേട്ടു
വന്ദിച്ചു കുംഭകര്‍ണ്ണന്‍ പറഞ്ഞീടിനാന്‍:
'നിദ്രാത്വമാശു നല്‍കേണമടിയനു
വിദ്രുതം മറ്റൊന്നു വേണ്ടീല ദൈവമേ!' 230
'അങ്ങനെത്തന്നെ വരികെ'ന്നരുള്‍ചെയ്തു
മംഗളാത്മാവാം വിഭീഷണന്‍ തന്നുടെ
സന്നിധൗ ചെന്നനേരം ഭക്തിപൂര്‍വ്വകം
സംപ്രീതിപൂണ്ടു നമസ്‌ക്കരിച്ചീടിനാന്‍.
ഭക്തിവിശ്വാസഗുണഗണം കാണ്‍കയാല്‍
പങ്കജസംഭവനേവമരുള്‍ചെയ്തു:
'വേണ്ടും വരം ഞാന്‍ തരുവന്‍ പറക നീ
വേണ്ടാ വിഷാദവുമൊന്നിനും മാനസേ.'
'സന്തുഷ്ടനാം നിന്തിരുവടിതന്നെയിന്നന്തികേ
കാണായമൂലമടിയനു 240
വന്നിതു വേണുന്നതൊക്കവേ കേവലം
വന്ദേ പദാംബുജം പിന്നെയും പിന്നെയും.
ഇന്നുമൊരു വരം നല്‍കേണമാദരാ
ലെന്നുമേ ധര്‍മ്മസ്ഥിതി പിഴയായ്കയും
ശ്രീപാദഭക്തിയ്ക്കിളക്കമില്ലായ്കയും
പാപകര്‍മ്മങ്ങളില്‍ വൈമുഖ്യഭാവവും
ഏവം ഭവിപ്പാനനുഗ്രഹം നല്‍്കണം
ദേവദേവേശ! നമസ്‌ക്കാരമെപ്പൊഴും.'
'എങ്കിലനേകം നാള്‍ ജീവിച്ചിരിയ്ക്ക നീ
സങ്കടമാരാലുമുണ്ടായ് വരാ തവ. 250
ഭാഗവതോത്തമനായ് ധരാമണ്ഡലേ
വാഴ്ക നീ കത്താവസാനകാലത്തോളം.'
എന്നരുള്‍ ചെയ്‌തെഴുന്നള്ളി വിരിഞ്ചനും
വന്നിതു കുംഭകര്‍ണ്ണന്നാശു നിദ്രയും.
സിദ്ധസങ്കത്തന്മാരായവര്‍ മൂവരും
ബദ്ധമോദേന പോയ് ശ്ലേഷ്‌മോദകവനേ
ബന്ധുക്കളോടും ജനനിയോടും ചേര്‍ന്നു
സന്തുഷ്ടരായ് വസിച്ചീടും ദശാന്തരേ.
വൃത്താന്തമെല്ലാമറിഞ്ഞു സുമാലി തന്‍
പുത്രരോടും കൂടി വന്നാനതു കാലം. 260
താതനും ഭ്രാതാക്കളും തനയന്മാരുമാ
ദരവേറിയ ബന്ധുജനങ്ങളും
കൂടെസ്സുഖിച്ചു വസിച്ചിതു കൈകസി.
ഗാ™മോദേന തല്ക്കാലമൊരുദിനം
ചൊന്നാന്‍ പ്രഹസ്തനവസ്ഥകളൊക്കവേ:
'നന്നായ് ചെവിതന്നു കേട്ടാലുമെങ്കിലോ
മുന്നമദിതിയും പിന്നെ ദിതിയെന്നും
തന്വിമാര്‍ കാശ്യപപത്‌നിമാരായ് വന്നാര്‍.
ആദിതേയന്മാര്‍ തൗൈവെ ദൈത്യന്മാരുമാ
ദികാലേ തനയന്മാരുമുണ്ടായാര്‍. 270
ലോകത്രയമടക്കേണം നമുക്കെന്നൊ
രാകാംക്ഷ രണ്ടു ജനങ്ങല്ക്കുമുണ്ടല്ലോ.
തങ്ങളില്‍ വൈരവും വര്‍ദ്ധിച്ചതുമൂലം
സംഗരമെത്രയും ഘോരമായുണ്ടായി.
ദേവകള്‍ പക്ഷത്തില്‍നിന്നു മഹാവിഷ്ണു
ദേവാരികളെ വധിച്ചാനതുകാലം.
ശേഷിച്ചസുരര്‍കള്‍ നാഗലോകേഷു സന്താ
പിച്ചിരിയ്ക്കുന്നതെന്നുമറിക നീ.
മുന്നം നമുക്കു കുലാലയമായതു
വിണ്ണോര്‍പുരിയ്‌ക്കൊത്ത ലങ്കാപുരമെടോ! 280
മാല്യവാന്‍ താനും സുമാലിയും മാലിയും
ബാല്യകാലേ വാണിരുന്നിതു ലങ്കയില്‍.
നാരായണനവിടുന്നു കളഞ്ഞതു
കാരണം ലങ്കയുപേക്ഷിച്ചു പോയ നാള്‍
താതന്‍ നിജ സുതനാം വൈശ്രവണനു
മോദാലിരിപ്പതിന്നായ് കൊടുത്തീടിനാന്‍.
ഇക്കാലമഗ്രജന്‍ വാഴുന്നു ലങ്കയി
ലിക്കൗയൈാന്നുമറിഞ്ഞീലയോ ഭവാന്‍?'
ഇത്ഥം പ്രഹസ്തവാക്യം കേട്ടനന്തരം
സത്വരം ചൊല്ലീടിനാന്‍ ദശകന്ഥരന്‍: 290
'നീ ചെന്നനുസരിച്ചാശു ചൊല്ലീടണമാ
ശരവംശാലയം ലങ്കയായതു
ആചാരമോര്‍ത്തതൊഴിച്ചുതന്നീടണമാ
ശു ഭവാന്‍ ഗുണവാനല്ലോ കേവലം.
എന്നു നീ ചെന്നു ചൊന്നാലതിനുത്തരം
നിന്നോടു ചൊല്ലുന്നതും കേട്ടുകൊണ്ടു വാ.'
ഇത്ഥം ദശാസ്യവാക്യം കേട്ടനന്തരം
സത്വരം പോയാന്‍ പ്രഹസ്തനുമന്നേരം.
കിന്നരേശന്‍ തന്നെക്കണ്ടു ചൊല്ലീടിനാ
'നിന്നു തവാനുജനായ ദശാനനന്‍ 300
തന്നുടെ ചൊല്ലിനാല്‍ വന്നതിപ്പോളഹം
പുണ്യജനേശ്വരനായ ഭവാനൊടു
കര്‍ണ്ണേ പറകെന്നു ചൊല്ലിവിട്ടീടിനാന്‍.
നക്തഞ്ചരന്മാര്‍ക്കു പണ്ടു പണ്ടേയുള്ള
പത്തനമായതു ലങ്കാപുരമെടോ!
ഇത്ര നാളും ഭവാന്‍ പാലിച്ചതും പുനരെ
ത്രയുമേറ്റം തെളിഞ്ഞിതെല്ലാവര്‍ക്കും.
ഇന്നുമൊരുകാലം മീളുകയില്ലവരെ
ന്നോര്‍ത്തിരുന്നുപോകേണ്ട ഗുണാംബുധേ!'
ഇത്ഥം പ്രഹസ്‌േതാക്തി കേട്ടു ധനേശനും 310
ഉത്തരമായവന്‍ തന്നോടു ചൊല്ലിനാന്‍:
'താതനെനിയ്ക്കിരിപ്പാനിവിടം തന്നി
തേതുമതുകൊണ്ടു വൈഷമ്യമില്ല കേള്‍.
രാക്ഷസരെല്ലാമുപേക്ഷിച്ചുപോയിതു
സൂക്ഷിപ്പതിന്നാരുമില്ലെന്നതും വന്നു
കാലവുമൊട്ടു ചെന്നോരുശേഷം പിതാ
പാലനം ചെയ്‌കെന്നെനിയ്ക്കു തന്നീടിനാന്‍.
എന്നുടെ സോദരനായ ദശാനനന്‍
തന്നോടുകൂടി വസിയ്ക്കിലുമാമെടോ.
സൗഖ്യമെന്നാലതു ഞങ്ങള്‍ക്കിരുവര്‍ക്കു 320
മാര്‍ക്കുമില്ലെന്നാല്‍ പരിഭവമാരൊടും
നേരത്തു ചെന്നു വരുത്തീടവനെ നീ.
ചാരത്തു കാണ്‍മാനെനിയ്ക്കുമുണ്ടാഗ്രഹം.'
'എന്തു ദശാനനഭാവമെന്നാലതിങ്ങന്തികേ
വന്നു പറയുന്നതുണ്ടു ഞാന്‍.'
എന്നു പറഞ്ഞു നടന്നാന്‍ പ്രഹസ്തനുമന്നുതന്നെ
പുറപ്പെട്ടാന്‍ ധനേശനും.
താതനെക്കണ്ടു വന്ദിച്ചു ദശാനനദൂതവാ
ക്യങ്ങളശേഷമറിയിച്ചു.
ചിന്തിച്ചരുള്‍ചെയ്കവേണമെനിയ്ക്കിനി 330
യെന്തു നിലയെന്നു മറ്റില്ലൊരാശ്രയം.'
 

No comments:

Post a Comment