Friday, August 9, 2013

യക്ഷരക്ഷസ്സുകളുടെ ഉത്ഭവം
അംഭോജവിലോചനനിങ്ങനെ ചോദിച്ചപ്പോള്‍
കുംഭസംഭവന്‍ തെളിഞ്ഞഖിലമറിയിച്ചാന്‍:
അംഭോജോത്ഭവന്‍ തപശ്ശക്തികൊണ്ടാദികാലേ
അംഭാസപുരം നിര്‍മ്മിച്ചീടിനോരനന്തരം,
സൃഷ്ടിച്ചാന്‍ ചിലരെയന്നേരത്തു തൊഴുതവര്‍
സൃഷ്ടികര്‍ത്താവിനോടു ചോദിച്ചാര്‍, 'ഞങ്ങള്‍ക്കെല്ലാം
'പൈദാഹാദികാള്‍ തീര്‍പ്പാനെന്തു സാധന'മെന്നു.
ജാതസംഭ്രമത്തോടു ചോദിച്ചോരനന്തരം.
മന്ദഹാസവും പൂണ്ടു രക്ഷ്യതാമെന്നു ചൊന്നാന്‍
മന്ദന്മാരതുകേട്ടു രക്ഷ്യാമോ വയമെന്നാര്‍.
എന്നതില്‍ ചിലരപ്പോള്‍ യക്ഷ്യാമോ വയമെന്നാര്‍.
അര്‍ണ്ണോജാസനനപ്പോളവരോടരുള്‍ ചെയ്താന്‍:
'എന്നോടു നിങ്ങളിത്ഥം ചൊന്ന കാരണത്തിനാല്‍
രക്ഷോജാതികള്‍ നിങ്ങളന്യന്മാരെല്ലാമിനി 140
യക്ഷന്മാ'രെന്നുമരുള്‍ ചെയ്തിതു രണ്ടുവിധം.
രക്ഷോജാതികളില്‍ വച്ചുത്തമന്മാരായ് വന്നാ
രക്കാലം ഹേതിയെന്നും മറ്റവന്‍ പ്രഹേതിയും.
ജ്യേഴനായുള്ള ഹേതി കാലന്‍ തന്‍ ഭഗിനിയെ
വേട്ടിതു ഗൃഹസ്ഥധര്‍മ്മത്തെ രക്ഷിപ്പാനായി.
ബ്രഹ്മചര്യത്തോടിരുന്നീടിനാന്‍ പ്രഹേതിയും.
നിര്‍മ്മലനായ ഹേതിയ്ക്കുണ്ടായി തനയനും
വിദ്യുത്‌കേശാഖ്യനവനെത്രയും ഗുണവാനാ
യുദ്യോതശരീരനായ് വര്‍ത്തിച്ചീടിന കാലം
സുന്ദരീ സാലകടംകടയാന്നാമം പൂണ്ട 150
സന്ധ്യാനന്ദന തന്നെ കൈക്കൊണ്ടാന്‍ കുതൂഹലാല്‍.
കന്ദര്‍പ്പവിവശനായ് സന്ധ്യാനന്ദനയോടും
നന്ദിച്ചു ലോകങ്ങളില്‍ സഞ്ചരിച്ചീടും കാലം
മന്ദരഗിരിതടം പ്രാപിച്ച നേരമൊരു
നന്ദനന്‍ തന്നെസ്സന്ധ്യാപുത്രിയും പ്രസവിച്ചാള്‍.
നന്ദനന്‍ തന്നെപ്പരിത്യജിച്ചു യൗാെവിധി
കന്ദര്‍പ്പലീല പൂണ്ടു പിന്നെയും നടകൊണ്ടാര്‍.
ഭൂതലേ കിടന്നതിദാരുണനാദത്തോടും
രോദനം ചെയ്താനല്ലോ ബാലനുമതുനേരം.
ആകാശമാര്‍ഗ്ഗേ മഹാദേവനും ദേവിയുമാ 160
യേകന്തേ സരഭസമെഴുന്നള്ളുമ്പോള്‍ മുദാ
കാണായി തേജസ്സോടും ബാലനെത്താഴെത്തത്ര
വന്യഭൂമിയില്‍ കിടക്കുന്നതു താനേതന്നെ.
കാരുണ്യം പൂണ്ട ദേവി തന്നുടെ വചനത്താ
ലാരണ്യദേശേ കീഴ്‌പ്പോട്ടിറങ്ങി മഹേശനും.
ദേവിയുമെടുത്തു തന്‍ മുലയും കൊടുത്തിതു
ദേവനും പ്രസാദിച്ചു വരവും നല്‍കീടിനാന്‍.
മത്തരിചാരകനായ് വാഴുക മേല്‍നാളെന്നു
മുപ്പുരവൈരിയൊരു വരവും നല്‍കീടിനാന്‍.
അപ്രദേശാന്തേ നല്ലോരാലയുമുണ്ടായ് വന്നി 170
തപ്പോഴേ ഭവിച്ചിതു യൗവനം കുമാരനും.
ആത്മസന്തോഷം കൈക്കൊണ്ടീശ്വരി ദേവിതാനുമാ
ത്മജന്മാരുമുണ്ടായ് വരികെന്നരുള്‍ ചെയ്തു.
നാമവും സുകേശനെന്നരുളിച്ചെയ്തു നാൗനൊ
മയം തീര്‍ന്നു വണങ്ങീടിനാന്‍ സുകേശനും.
പുഷ്‌കരദേശത്തിങ്കല്‍ ശിത്തമായുള്ള പുരം
പുക്കു സൗഖ്യേന വസിച്ചീടിനാന്‍ സുകേശനും.
അന്തകാന്തകഭൃത്യന്‍ തന്‍ മഹിമാനം കണ്ടു
ഗന്ധര്‍വപ്രവരാണാം ഗ്രാമണിയതുകാലം
തന്നുടെ വേദവതിയാകിയ തനൂജയെ 180
ധന്യനാം സുകേശനു കൊടുത്താന്‍ മടിയാതെ.
ചാല്യന്മാരല്ലാതെ കണ്ടുണ്ടായി സുകേശനു
മാല്യവാന്‍ സുമാലിയും മാലിയുമെന്നു മൂവര്‍.
പുത്രന്മാര്‍ മഹാബലവിക്രമകീര്‍ത്തിയോടും
ശക്തിപൂണ്ടൊരുമിച്ചു തപസ്സു തുടങ്ങിനാര്‍.
മേരുസന്നിധൗ നിരാഹാരന്മാരായിനിന്നു
വാരിജോത്ഭവന്‍ തന്നെ ചിന്തിച്ചു ചിരകാലം
നിന്നതുകണ്ടു ചതുര്‍മുഖനും പ്രസാദിച്ചു
ചെന്നവര്‍ ചൊന്നവരമെല്ലാമേ നല്‍കീടിനാന്‍.
പുഷ്‌കരോത്ഭവന്‍ മറഞ്ഞീടിനോരനന്തരം 190
രക്ഷോവീരന്മാര്‍ തത്ര തപസ്സും സമര്‍പ്പിച്ചാര്‍.
ലോകവാസികളേയും പീഡിപ്പിച്ചവരെല്ലാ
മാകുലമകന്നു വാണീടിനാരതുകാലം.
വിശ്വകര്‍മ്മാവുതന്നെ വിളിച്ചു ചൊന്നാരവര്‍:
'വിശ്വവിസ്മയകരമാകിയ പുരം ഭവാന്‍
നിര്‍മ്മിച്ചു തന്നീടുക ഞങ്ങള്‍ക്കെ'ന്നതു കേട്ടു
നിര്‍മ്മലനായ വിശ്വകര്‍മ്മാവുമുരചെയ്താന്‍:
'മുന്നം ഞാനമരേന്ദ്രന്‍ തന്നുടെ നിയോഗത്താ
ലുന്നതമായ ത്രികൂടാചലോപരി തീര്‍ത്തേന്‍
മുപ്പതു കാതദ്വയവിസ്തൃതമായിട്ടതി 200
ശിത്തമായൊരു പുരം ദക്ഷിണോദധി മദ്ധ്യേ .
ലങ്കയെന്നല്ലോ നാമമവിടെയിരിയ്ക്ക പോയ്
ശങ്കകൂടാതെ ശത്രുപീഡയുമുണ്ടായ് വരാ.'
എന്നതു കേട്ടനേരം മൂവരുമൊരുമിച്ചു
ചെന്നു ലങ്കയില്‍ വസിച്ചീടിനാര്‍ സുഖത്തോടെ.
നര്‍മ്മദയായ ഗന്ധര്‍വസ്ര്തീ തന്‍ മക്കളെയും
സമ്മാനിച്ചവര്‍ക്കു നല്‍കീടിനാളതുകാലം.
ഉത്രമാം നക്ഷത്രം കൊണ്ടവരും വിവാഹം ചെയ്
തെത്രയുമാനന്ദിച്ചു വസിച്ചാരതുകാലം.
സുന്ദരിയെന്നു പേരാം മാല്യവാനുടെ പത്‌നി 210
സുന്ദരഗാത്രി പെറ്റിട്ടുണ്ടായി പുത്രന്മാരും.
മത്തനുമുന്മത്തനും വജ്രദംഷ്ട്രനും പിന്നെ
സുപ്തഘ്‌നന്‍ വിരൂപാക്ഷന്‍ ദുര്‍മുഖന്‍ യജ്ഞാന്തകന്‍
എന്നിവരേഴുപേര്‍ക്കും സോദരിയായിട്ടുണ്ടായ
വന്നിതു കന്യകയുമനലയെന്നു പേരായ്,
പിന്നെയസ്സുമാലിതന്‍ വല്ലഭ കേതുമതി
തന്നുടെ പുത്രന്മാരായ് പത്തുപേരുണ്ടായ് വന്നു.
കന്യകമാരും നാല്‍വരുണ്ടായി സുമാലിയ്ക്കും.
മന്നവ! ചൊല്ലീടുവനവര്‍കളുടെ പേരും:
പ്രഹസ്തന്‍ വികടനും ധൂമ്രാക്ഷനകമ്പനന്‍ 220
മഹത്വമേറും സുപാര്‍ശ്വന്‍ ദണ്ഡന്‍ സംഹ്രാദിയും.
പ്രജംഘന്‍ കാലധനുസ്സും ഭാസശ്രവണനും
ബകയും പുഷ്‌പോത്കട കൈകസീ കുംഭീനസി.
സുഖവും മനസ്സില്‍ വര്‍ദ്ധിച്ചതു സുമാലിയ്ക്കും
തനയന്മാരായ് മാലിയ്ക്കുണ്ടായി വസുധ പെറ്റനല
നനിലനും വരനും സമ്പാതിയും.
പുത്രന്മാരോടും പടയോടുമൊന്നിച്ചു നടന്നെത്രയും
പീഡിപ്പിച്ചാരവരും ജഗത്ത്രയം.
ദേവതാപസഗന്ധര്‍വോരഗന്മാരും പരി
ദേവനത്തോടുമൊളിച്ചീടിനാര്‍ ഗുഹതോറും. 230
അക്കാലം ദേവാദികള്‍ കൈലാസത്തിങ്കല്‍ ചെന്നു
ദക്ഷാരി തന്നെ സ്തുതിച്ചവസ്ഥയറിയിച്ചാര്‍.
വൃത്താന്തം കേട്ടശേഷം മൃത്യുശാസനന്‍ താനും
ഉള്‍ത്താരില്‍ സുകേശനെയോര്‍ത്തരുള്‍ ചെയ്തീടിനാന്‍:
'കൊല്ലുന്നീലവരെ ഞാനെങ്കിലും നിങ്ങളോടു
ചൊല്ലുവനുപായമാപത്തു തീര്‍ത്തിടുവാനായ്.
ചെല്ലുക നിങ്ങളിനി ക്ഷീരസാഗരതീരെ
ചൊല്ലുക മുകുന്ദനോടുള്ള സങ്കടമെല്ലാം.
കല്യാണമൂര്‍ത്തിതന്നെ ദുഷ്ടരാക്ഷസരേയും
കൊല്ലുമെന്നറിഞ്ഞാലും നിങ്ങളെ രക്ഷിപ്പാനായ്.' 240
എന്നതു കേട്ടനേരം ദേവകള്‍ മഹേശനെ
വന്ദിച്ചു വേഗേന പോയ് പാല്ക്കടല്‍ തീരം പുക്കാര്‍.
ഭക്തി കൈക്കൊണ്ടു നന്നായ് സ്തുതിച്ചു തുടങ്ങിനാര്‍,
ഭക്തവത്സലനായ പത്മനാഭനെത്തദാ:
'നമസ്‌േത നാരായണ! മുകുന്ദ! ദയാനിധേ!
നമസ്‌േത വാസുദേവ! ഗോവിന്ദ! ജഗത്പതേ!
നമസ്‌േത ലോകേശ്വര! നമസ്‌േത നരകാരേ!
രമിച്ചീടണം ചിത്തം ഭവതി രമാപതേ!
പുണ്ഡരീകാക്ഷ! ജയ! പുരുഷോത്തമ! ജയ!
ചണ്ഡികാപതി ഹൃദയാവാസ! ജയ ജയ! 250
വേദാന്തവേദ്യ! ജയ! വേദര്‍ത്ഥാത്മക! ജയ!
കേശവ! ജയ ജയ! മാധവ! ജയ ജയ!
ശക്തിസംയുക്ത! ജയ! ശാശ്വത! ജയ ജയ!
ഭക്തവത്സല! ജയ! പരമാനന്ദ! ജയ!'
നിര്‍ജ്ജരപ്രവരന്മാരീവണ്ണം സ്തുതിച്ചേറ്റമര്‍ത്ഥിച്ച
ു വസിച്ചളവഖിലജഗന്നാൗന്‍െ
യോഗനിദ്രയുമുണര്‍ന്നരുളിച്ചെയ്തീടിനാ
'നാഗമിപ്പതിനെന്തു കാരണം നിങ്ങളെല്ലാം.?
സന്തുഷ്ടന്മാരായെന്നെസ്സേവിപ്പാന്‍ വരികയോ?
സന്താപമേതാനുമുണ്ടാകയോ ചൊല്ലീടുവിന്‍. 260
ചിന്തിതമെല്ലാമൊക്കെസ്സാധിപ്പിച്ചീടുവന്‍ ഞാ
നന്തരമേതുമില്ല വിബുധശ്രേഴന്മാരേ.!'
അച്യുതനേവമരുള്‍ ചെയ്തതു കേട്ടനേരം
ദുശ്ച്യവനനും തൊഴുതഖിലമറിയിച്ചാന്‍!
'ചന്ദ്രശേഖരപ്രിയനാകിയ സുകേശനു
നന്ദനന്മാരായ് മൂന്നു രാക്ഷസരുണ്ടായ് വന്നു.
മാല്യവാന്‍ സുമാലിയും മാലിയുമൊരുമിച്ചു
ബാല്യകാലത്തേ തപോനിഴയാ വിരിഞ്ചനെ
സന്തോഷിപ്പിച്ചു വരം വാങ്ങിക്കൊണ്ടവരിപ്പോള്‍
സന്താപം ജഗത്ത്രയത്തിങ്കലും വളര്‍ത്തുന്നു.
ശങ്കരന്‍ സുകേശനിലുള്ള വാത്സല്യം കൊണ്ടു
കിങ്കരോമ്യഹമിതി ചഞ്ചലമനസ്‌ക്കനായ്
പങ്കജവിലോചനനോടുണര്‍ത്തിയ്ക്കയെന്നാല്‍
സങ്കടം തീര്‍ക്കും ജഗന്നാൗനൈന്നറിഞ്ഞാലും.
രക്ഷോവീരന്മാരേയും വധിച്ചു ജഗത്ത്രയം
രക്ഷിയ്ക്കും ലക്ഷ്മീവരനെന്നരുള്‍ ചെയ്തു രുദ്രന്‍.
ഞങ്ങളുമതുകേട്ടു നിന്തിരുവടിയെക്കണ്ടിങ്ങുവ
ന്നുണര്‍ത്തിപ്പാനായ് വിടകൊണ്ടു നാൗ!െ
മറ്റൊരു ശരണമില്ലിജ്ജനത്തിന്നു പോറ്റീ!
മുറ്റും നിന്തിരുവടിയൊഴിഞ്ഞു ദയാനിധേ!' 280
ഇത്തരം ദേവഗണമുണര്‍ത്തിച്ചതു നേരം
ചിത്തകാരുണ്യത്തോടു മുകുന്ദനരുള്‍ ചെയ്തു:
'രക്ഷോവീരന്മാരേയും വധിച്ചു ഭവാന്മാരെ
രക്ഷിച്ചീടുവനതിനില്ല സംശയമേതും.
യാതുധാനന്മാര്‍ പീഡിപ്പിയ്ക്കിലന്നേരമൊരു
ദൂതനെ നിയോഗിച്ചാലപ്പോഴേ വരുവന്‍ ഞാന്‍.
എങ്കിലോ നിങ്ങളങ്ങു പോയാലുമിനി'യെന്നു
പങ്കജവിലോചനനരുളിച്ചെയ്തശേഷം
വന്ദിച്ചു ദേവകളും പോയ്‌ച്ചെന്നു നിജ നിജമന്ദിരം 
പുക്കു വസിച്ചീടിനോരനന്തരം 290
മാല്യവാനനുജന്മാരോടുരചെയ്തു 'നിങ്ങള്‍
ബാല്യം കൊണ്ടുള്ള മദം കളഞ്ഞു കേട്ടീടുവിന്‍.
നമ്മുടെ ദോഷമെല്ലാം ദേവകള്‍ ചെന്നുകണ്ടു
മന്മൗെൈവരിയോടു സങ്കടമറിയിച്ചു.
അന്നേരം സുകേശനിലുള്ള വാത്സല്യം കൊണ്ടു
പന്നഗവിഭൂഷണനവരോടരുള്‍ ചെയ്തു:
'കൊല്ലുന്നീലവരെ ഞാന്‍ നിങ്ങള്‍ക്കു താപം തീര്‍ക്കാന്‍
ചൊല്ലുവനുപായവും ഖേദിയ്ക്കവേണ്ട നിങ്ങള്‍.
ചെല്ലുവിന്‍ പാലാഴി പുക്കംബുജനേത്രനോടു
ചൊല്ലുവിന്‍ വൃത്താന്തം ഞാന്‍ ചൊന്നതും ചൊല്ലീടുവിന്‍.300
കല്യാണമൂര്‍ത്തി കരുണാകരന്‍ നാരായണന്‍
എല്ലാ ജാതിയും പരിപാലിയ്ക്കും ജഗത്ത്രയം.'
ശങ്കരവാക്യം കേട്ടു ദേവകളപ്പോഴേ പോയ്
സങ്കടം നാരായണനോടവര്‍ ചൊല്ലീടിനാര്‍.
പങ്കജാക്ഷനും ത്രിദശന്മാരോടരുള്‍ ചെയ്തു:
'സങ്കടമെല്ലാം തീര്‍പ്പന്‍ ഞാന്‍ തന്നെ സുരന്മാരേ!'
ദേവകളതുകേട്ടു തെളിഞ്ഞു മരുവിനാ
'രാവതെന്തിനി നമുക്കെന്നതു ചിന്തിക്കണം.
കൊണ്ടല്‍നേര്‍വര്‍ണ്ണന്‍ ത്രിദശന്മാര്‍ക്കു വേണ്ടിത്തന്നെ
പണ്ടു ദൈതേയന്മാരെപ്പലരെക്കൊലചെയ്താന്‍. 310
നമ്മെയും കൊല്ലുമവനില്ല സംശയമെന്നാല്‍
നമ്മുടെ നിലയെന്തെന്നോര്‍ത്തു കത്തിയ്ക്കണം നാം.'
സോദരന്മാരോടിത്ഥം മാല്യവാന്‍ പറഞ്ഞപ്പോള്‍
മേദുരന്മാരാമനുജന്മാരുമുരചെയ്താര്‍.
'ആദിനാരായണനില്ലേതും ദൂഷണമതിന്നാ
ദിതേയന്മാര്‍ക്കത്രേ സാഹസമാകുന്നതും
ദേവകളുടെ ഗര്‍വ്വമടക്കീടണമതിന്നാ
വോളം വൈകീടാതെ കൂട്ടണം പടയിനി.
പാതാളത്തിങ്കല്‍ വാഴുമസുരേന്ദ്രന്മാരേയും
യാതുധാനന്മാരേയുമിപ്പോഴേ വരുത്തണം.' 320
ദൂതന്മാര്‍ ചെന്നു വരുത്തീടിനാര്‍ പടയെല്ലാം
ആദിതേയാരികളുമൊക്കെ വന്നൊരുമിച്ചാര്‍.
വാരണവാജിരൗവെിഹംഗമൃഗജാല
മേറിനാരായുധങ്ങളെടുത്തു പിടിച്ചവര്‍.
ദേവകളോടു സമരത്തിന്നു പുറപ്പെട്ടാ
രാവോളം പിഴച്ചു കാണായിതു നിമിത്തങ്ങള്‍.
ദുര്‍നിമിത്തങ്ങളൊന്നുമാദരിയാതെയവര്‍
ചെന്നടുത്തിതു സുരലോകഗോപുരദ്വാരേ.
ദേവേന്ദ്രനതുകണ്ടു ദൂതനെയയച്ചിതു
ദേവദേവേശനായ ഭഗവാനോടു ചൊല്‍വാന്‍. 330
ദേവദൂതോക്തി കേട്ടു മാധവന്‍ തിരുവടി
ദേവാരികളെയൊക്കെ നിഗ്രഹിപ്പതിന്നായി
വൈനതേയന്മേലേറിയായുധങ്ങളുമായി
ദാനവന്മാരോടു യുദ്ധത്തിനു ചെന്നനേരം
രക്ഷോവീരന്മാരെല്ലാമടുത്തു യുദ്ധം ചെയ്താര്‍.
പക്ഷീന്ദ്രധ്വജനുമസ്ര്താവലി തൂകീടിനാന്‍.
യുദ്ധവൈദഗ്ദ്ധ്യമിനിമേലിലുള്ളേടം ചൊല്‍വാ
നെത്രയും പണിയെന്നാലെന്നു പൈങ്കിളിമകള്‍. 338
ഉത്തരരാമായണം ഒന്നാമദ്ധ്യായം സമാപ്തം.       

No comments:

Post a Comment