Thursday, August 8, 2013

ഉത്തരരാമായണം ഒന്നാമദ്ധ്യായം
ശ്രീരാമ! രാമ! രാമ! ശ്രീരാമ! രാമ! രാമ!
ശ്രീരാമ! രാമ! രാമ! ശ്രീരാമ! രാമ! രാമ!
നാരായണായ നമോ നാരായണായ നമോ
നാരായണായ നമോ നാരായണായ നമഃ
ശ്രീരാമപാദഭക്തി കൊണ്ടു ശുദ്ധാത്മാവായ
ശാരികപ്പൈതലേ! നീ ചൊല്ലെടോ രാമായണം
ചൊല്ലുവനെങ്കില്‍ കേട്ടുകൊള്ളുവിനെല്ലാവരും
നല്ല സല്‍കൗയെിതു കല്യാണപ്രദമല്ലോ.
ഉത്തരരാമായണം വാല്‍മീകിമുനിപ്രോക്തം
ഉത്തമോത്തമമിദം മുക്തിസാധനം പരം. 10
അഗസ്ത്യാദികളുടെ വരവ്
രാവണാദ്യഖിലരക്ഷോഗണവധം ചെയ്തു
ദേവകളാലുമഭിപൂജിതനായ രാമന്‍.
ദേവിയുമനുജനും വാനരപ്പടയുമായ്
സേവകജനവുമായ് പുഷ്പകം കരയേറി.
വേഗമോടയോധ്യ പുക്കഭിഷേകവും ചെയ്തു
ലോകങ്ങള്‍ പതിന്നാലും പാലിച്ചു വാഴുംകാലം,
നാനാ ദേശങ്ങള്‍ തോറും വാണീടും മുനിജനം
മാനവവീരന്‍ തന്നെക്കാണ്മാനായ് വന്നാരല്ലോ.
വാസവദിക്കില്‍ നിന്നു വന്നിതു കണ്വാദികള്‍,
കൗശികാഗസ്ത്യാദികള്‍ ദക്ഷിണദിക്കില്‍നിന്നും. 20
പശ്ചിമദിക്കില്‍ നിന്നു വന്നിതു ധൗമ്യാദികള്‍,
വിശ്വാമിത്രനും ജമദഗ്നിയും ഗൗതമനും.
അത്രി കാശ്യപന്‍ ഭരദ്വാജനും വസിഴനും
ഉത്തരദിക്കില്‍നിന്നു വന്നിതൊന്നിച്ചു തന്നെ.

ദ്വാരപാലകനോടു കുംഭസംഭവന്‍ ചൊന്നാ
'നാരണരായ ഞങ്ങള്‍ വന്നതങ്ങറിയിച്ചു
നേരത്തു വന്നീടു നീ'യെന്നതു കേട്ടനേരം
ദ്വാരപാലനും നരവീരനോടുണര്‍ത്തിച്ചാന്‍.
'ഗോപുരദ്വാരത്തിങ്കല്‍ പാര്‍ത്തുനിന്നരുളുന്നു
താപസപ്രവരന്മാരാമഗസ്ത്യാദിജനം.' 30
പൗരന്മാരോടുമതു കേട്ടു രാഘവന്‍ ചെന്നു
പാരാതെ കൂട്ടിക്കൊണ്ടു പോന്നു തത്സഭാതലേ.
ആസനപാദ്യാര്‍ഘ്യാദികൊണ്ടു പൂജിച്ചു വന്ദിച്ചാ
ദരപൂര്‍വം മുനീന്ദ്രാജ്ഞയാ യൗാെസുഖം.
പാര്‍ത്ഥിവോത്തമന്‍ പരമാസനം പുക്കശേഷം
ആസ്ഥയാ മുനിവര്‍ഗ്ഗത്തോടരുള്‍ ചെയ്തീടിനാന്‍ :
'സൗഖ്യമോ നിങ്ങള്‍ക്കെല്ലാ'മെന്നതു കേട്ടു ലോകശ്ലാ
ഘ്യന്മാരായ മുനിശ്രേഴന്മാരരുള്‍ ചെയ്തു:
'രക്ഷോജാതികളേയും വധിച്ചു ലോകത്രയം
രക്ഷിച്ചു സീതാദേവി തന്നോടും കൂടെബ്ഭവാന്‍. 40
സൗഖ്യമായ് വാഴുന്നതു കാണ്‍കയില്‍ ഞങ്ങള്‍ക്കുണ്ടോ
സൗഖ്യം മറ്റതില്‍ പരം? മാനവശിഖാമണേ!
പിന്നെ നീ ദശാസ്യനെക്കൊന്നതുകൊണ്ടു ലോകം
നന്നു നന്നെന്നു പുകഴ്ത്തുന്നതജ്ഞാനമത്രേ.
സര്‍വലോകവും ജയിയ്ക്കാമല്ലോ ഭവാനിഹ
കേവലം ദശാസ്യനെക്കൊന്നതെന്തൊരു ചിത്രം?
രക്ഷോനായകസുതനാകിയ രാവണിയെ
ലക്ഷ്മണന്‍ കൊലചെയ്തതോര്‍ക്കിലെത്രയും ചിത്രം!
കുംഭസംഭവനിത്ഥമരുളിച്ചെയ്തനേരം
അംഭോജാക്ഷനും ചിരിച്ചപ്പോഴേ ചോദ്യം ചെയ്താന്‍. 50
'രാവണന്‍ ജഗത്ത്രയകണ്ടകനവനിലും
രാവണിതന്നെ പ്രശംസിപ്പതിനെന്തു മൂലം?
ഊക്കേറും ദശാനനപുത്രവിക്രമമെല്ലാം
കേള്‍ക്കണമരുളിച്ചെയ്തീടാമെന്നാകിലിപ്പോള്‍.

രാക്ഷസകുലോല്‍പ്പത്തി
എന്നതു കേട്ടനേരമഗസ്ത്യനരുള്‍ ചെയ്തു:
മന്നവ! കേട്ടുകൊള്‍ക രാവണിവൃത്താന്തങ്ങള്‍.
രാവണനുടെ തപോബലവും ശൗര്യങ്ങളും
പൂര്‍വരാക്ഷസകുലോല്‍പ്പത്തിയുമറിയിയ്ക്കാം.
ബ്രഹ്മനന്ദനനായ പുലസ്ത്യതപോധനന്‍
നിര്‍മ്മലന്‍ മഹാമേരുതന്നുടെ പാര്‍ശ്വത്തിങ്കല്‍ 60
ചെന്നുടന്‍ തൃണബിന്ദുതന്നുടെയാശ്രമത്തി
ലന്യൂനമായ തപോനിഴയാ വാഴുംകാലം.
തത്ര ചെന്നീടും ചില കന്യകാജനങ്ങളും
ചിത്തകൗതുകത്തോടു കളിപ്പാന്‍ പലരുമായ്.
നിത്യവും കണ്ടു കണ്ടു പുലസ്ത്യതപോധനനുള്‍ത്താര
ിലോര്‍ത്താനിദമെത്രയുമുപദ്രവം.
കന്യകാജനമിനിയിവിടെ വരുന്നാകി
ലന്നേയുണ്ടാക ഗര്‍ഭമെന്നൊരു ശാപം ചെയ്താന്‍.
പിറ്റെന്നാള്‍ കന്യകമാര്‍ ചെന്നീല കളിപ്പാനായ്
മുറ്റുമത്തപോധനന്‍ തന്നുടെ ശാപഭയാല്‍. 70
അക്കൗേെയതുമറിയാതേ പോയ് ചെന്നീടിനാള്‍
മുഖ്യനാം തൃണബിന്ദു ഭൂപതിയുടെ മകള്‍.
തന്നുടെ സഖികളെയന്വേഷിച്ചങ്ങോടിങ്ങോ
ടന്യനാരികളെക്കാണാഞ്ഞവള്‍ പോയാളല്ലോ.
ഗര്‍ഭവുമുണ്ടായ്‌വന്നിതപ്പൊഴുതതുമൂല
മുള്‍പ്പേടിയോടും കൂടെ താതസന്നിധൗ ചെന്നാള്‍.
പുത്രിതന്‍ വൃത്താന്തങ്ങളറിഞ്ഞു തൃണബിന്ദു
സത്വരം ചെന്നു പുലസ്ത്യാശ്രമേ മകളുമായ്.
 

ലോകേശാത്മജപദം വന്ദിച്ചു നരേന്ദ്രനും
ആകാംക്ഷയോടു ചോദിച്ചീടിനാന്‍ മനോഗതം: 80
'നിന്തിരുവടിയുടെ ശാപംകൊണ്ടുണ്ടായൊരു
സന്താപം തീര്‍പ്പാനിനി മറ്റാരുമില്ലയല്ലോ.
ചിന്തിച്ചാലിനി മമ പുത്രിയെ യൗാെവിധി
നിന്തിരുവടി തന്നെ കൈക്കൊള്‍കെന്നതേ വരൂ.'
'അങ്ങനെത്തന്നെ'യെന്നു പുലസ്ത്യമുനീന്ദ്രനും
അംഗനാരത്‌നത്തെയും കൈക്കൊണ്ടാന്‍ വഴിപോലെ.
വേദവിശ്രവണേന ഗര്‍ഭമുണ്ടായ മൂലം
ജാതനാം കുമാരനു വിശ്രവസ്സെന്നു നാമം.

വൈശ്രവണന്റെ ഉത്ഭവം
അക്കാലം ഭരദ്വാജന്‍ തന്നുടെ പുത്രി തന്നെ
വിഖ്യാതഗുണവാനാം വിശ്രവസ്സിനു നല്‍കി. 90
വിശ്രവസ്സിന്നു സുതനായവള്‍ പെറ്റുണ്ടായി
വിശ്രുതകീര്‍ത്തിയോടെ വൈശ്രവണനുമന്നാള്‍.
ദിവ്യവത്സരം നാല്‍പ്പത്തൊമ്പതിനായിരവുമവ്യാ
ജം തപസ്സു ചെയ്താന്‍ നിരാഹാരനായേ.
ദിക്പാലത്വവും നിധീശത്വവും കൊടുത്തിതു
പുഷ്പകവിമാനവുമക്കാലം വിധാതാവും.
വരവും വിമാനവും വാങ്ങി വൈശ്രവണനും
ത്വരിതം ജനകനെച്ചെന്നു കൈവണങ്ങിനാന്‍.
നന്ദനാഭ്യുദയങ്ങള്‍ കണ്ടു വിശ്രവസ്സുമാ
നന്ദമുള്‍ക്കൊണ്ടു ഗാ™ാശ്ലേഷവും ചെയ്തീടിനാന്‍. 100
അന്നേരം പിതാവിനോടര്‍ത്ഥിച്ചാന്‍ കുമാരനു
'മിന്നെനിയ്ക്കിരിപ്പതിനെവിടെസ്സുഖമുള്ളൂ.?
നിന്തിരുവടിയരുള്‍ ചെയ്യണ'മെന്നു കേട്ടു
ചിന്തിച്ചു പറഞ്ഞിതു വിശ്രവസ്സതുനേരം:

'വിശ്വകര്‍മ്മാവു നിര്‍മ്മിച്ചീടിനാനല്ലോ പുരാ
വിശ്വവിസ്മയകരമാകിയ ലങ്കാപുരം.,
ദക്ഷിണാബ്ധിയില്‍ ത്രികൂടാചലോപരി തത്ര
രക്ഷോവീരന്മാര്‍ക്കു വാണീടുവാന്‍ വിചിത്രമായ്.
യാതുധാനന്മാരെല്ലാമവിടെസ്സുഖത്തോടെ
ആധി വേര്‍പെട്ടു വസിച്ചീടിനാര്‍ പലകാലം. 110
ആദിതേയന്മാരെപ്പീഡിപ്പിച്ചാരതുമൂല
മാദിനാരായണനുമവരെക്കൊലചെയ്താന്‍.
ശേഷിച്ച നിശാചരര്‍ പാതാളേ ചെന്നു പുക്കാര്‍.
ദോഷങ്ങള്‍ നീങ്ങിത്തത്ര വസിയ്ക്കാം നിനക്കിപ്പോള്‍.'
എന്നതു കേട്ടു താതന്‍ തന്നെയും വണങ്ങിപ്പോയ്
ചെന്നതിവിചിത്രമായ് നിര്‍മ്മിച്ച രാജധാനി
തന്നിലാമ്മാറു സുഖിച്ചിരുന്നു വൈശ്രവണന്‍,
മന്നവാ! കേട്ടാലു'മെന്നഗസ്ത്യനരുള്‍ചെയ്തു.
രാമചന്ദ്രനുമപ്പോള്‍ തൊഴുതു ചോദ്യം ചെയ്താന്‍
മാമുനിപ്രവരനാമഗസ്ത്യനോടു മുദാ. 120
'പുലസ്ത്യകുലോത്ഭവന്മാര്‍ നിശാചരരെന്നു
പലര്‍ക്കും മതമതേ കേട്ടിട്ടുള്ളിതു ഞാനും.
രാക്ഷസരതിന്‍മുമ്പേയുണ്ടായ പ്രകാരവും
സൗഖ്യം പൂണ്ടവരെല്ലാം ലങ്കയില്‍ വാണവാറും.
സാക്ഷാല്‍ ശ്രീനാരായണനവരെ വധിച്ചതുമാ
ഖ്യാനം ചെയ്തീടണമെന്നോടു തപോനിധേ!'

No comments:

Post a Comment