Saturday, August 3, 2013

രാവണ ശുകസംവാദം
പംക്തിമുഖനുമവനോടു ചോദിച്ചാ-
‘നെന്തു നീവൈകുവാൻ കാരണം ചൊൽകെടൊ!
വാനരേന്ദ്രന്മാരറിഞ്ഞു പിടിച്ചഭി-
മാനവിരോധം വരുത്തിയതാരൊ? തവ
ക്ഷീണഭാവം കലർന്നീടുവാൻ കാരണം
മാനസേ ഖേദം കളഞ്ഞു ചൊല്ലീടെടോ.’
രാത്രിഞ്ചരേന്ദ്രോക്തി കേട്ടു ശുകൻ പര-
മാർത്ഥം ദശാനനനോടൂ ചൊല്ലീടിനാ‍ൻ:
‘രാക്ഷസരാജപ്രവര! ജയ ജയ!
മോക്ഷോപദേശമാർഗേണ ചൊല്ലീടുവൻ.
സിന്ധുതന്നുത്തരതീരോപരി ചെന്നൊ-
രന്തരമെന്നിയേ ഞാൻ തവ വാക്യങ്ങൾ
ചൊന്നനേരത്തവരെന്നെപ്പിടിച്ചുടൻ
കൊന്നുകളവാൻ തുടങ്ങും ദശാന്തരെ
‘രാമരാമപ്രഭോ! പാഹി പാഹീ’ തി ഞാ-
നാമയം പൂണ്ടു കരഞ്ഞ നാദം കേട്ടു
ദൂതനെവദ്ധ്യനയപ്പിനയപ്പിനെ-
ന്നാദരവോടരുൾ ചെയ്തു ദയാപരൻ.
വാനരന്മാരുമയച്ചാരതുകൊണ്ടു
ഞാനും ഭയം തീർന്നു നീളേ നടന്നുടൻ
വാനര സൈന്യമെല്ലാം കണ്ടുപോന്നിതു
മാനവവീരനനുജ്ഞയാ സാദരം.
പിന്നെ രഘുത്തമനെന്നോടു ചൊല്ലിനാൻ:
‘ചെന്നു രാവണൻ തന്നോടു ചൊല്ലൂക
സീതയെ നൽകിടുകൊന്നുകി,ലല്ലായ്കി-
ലേതുമേ വൈകാതെ യുദ്ധം തുടങ്ങുക.
രണ്ടിലുമൊന്നുഴറിച്ചെയ്തു കൊള്ളണം
രണ്ടും കണക്കെനിക്കെന്നു പറയണം.
എന്തുബലം കൊണ്ടു സീതയെ കട്ടു കൊ-
ണ്ടന്ധനായ് പ്പോയിവന്നിരുന്നുകൊണ്ടു ഭവാൻ
പോരുമതിനു ബലമെങ്കിലെന്നോടു
പോരിനായ്ക്കൊണ്ട് പുറപ്പെടുകാശുനീ.
ലങ്കാപുരവും നിശാചര സേനയും
ശങ്കാവിഹീനം ശരങ്ങളെക്കൊണ്ടു ഞാൻ
ഒക്കെപ്പൊടിപെടുത്തെന്നുള്ളിൽ വന്നിങ്ങു
പുക്കൊരുദോഷവുമാശു തീർത്തീടുവൻ.
നക്തഞ്ചരകുലസ്രേഷ്ഠൻ ഭവാനൊരു
ശക്തനെന്നാകിൽ പുറപ്പെടുകാശു നീ.’
എന്നരുളിച്ചെയ്തിരുന്നരുളീടിനാൻ
നിന്നുടെ സോദരൻ തന്നോടു കൂടവേ,
സുഗ്രീവൽക്ഷ്മണൻ മാരോടുമൊന്നിച്ചു
നിഗ്രഹിപ്പാനായ് ഭവന്തം രണാങ്കണേ.
കണ്ടുകൊണ്ടാലുമസംഖ്യം ബലം ദശ-
കണ്ഠപ്രഭോ!കപിപുംഗപാലിതം.
പർവതസന്നിഭന്മാരായവാനര-
രുർവികുലുങ്ങവെ ഗർജ്ജനവും ചെയ്തു
സർവലോകങ്ങളും ഭസ്മമാക്കീടുവാൻ
ഗർവം കലർന്നു നിൽക്കുന്നിതു നിർഭയം
സംഖ്യയുമാർക്കും ഗണിക്കാവതില്ലിഹ
സംഖ്യാവതംവരനായ കുമാരനും
ഹുങ്കാരമാകിയ വാനരസേനയിൽ
സംഘപ്രധാനന്മാരെ കേട്ടു കൊള്ളുക
ലങ്കാപുരത്തെയും നോക്കി നോക്കി ദ്രുതം
ശങ്കാവിഹീനമലറിനിൽക്കുന്നവർ
നൂറായിരം പടയോടും രിപുക്കളെ
നീറാക്കുവാനുഴറ്റോടെ വാൽ പൊങ്ങിച്ചു
കാലനും പേടിച്ചു മണ്ടുമവനോടൂ
നീലനാം സേനാപതി വഹ്നി നന്ദനൻ.
അംഗദനാകുമിളയരാജാവതി-
നങ്ങേതു പത്മകിഞ്ജൽക്കസമപ്രഭൻ
വാൽകൊണ്ടുഭൂമിയിൽ തച്ചുതച്ചങ്ങനെ
ബാലിതൻ നന്ദന ദ്രിശൃംഗോപമൻ
തല്പാർശ്വസീമ്നിനിൽക്കുന്നതു വാതജൻ
ത്വല്പുത്രഘാതകൻ രാമചന്ദ്രപ്രിയൻ
സുഗ്രീവനോടു പറഞ്ഞു നിൽക്കുന്നവ-
നുഗ്രഹനാം ശ്വേതൻ രജതസമപ്രഭൻ
രംഭനെങ്ങേതവൻ മുമ്പിൽ നിൽക്കുന്നവൻ
വമ്പനായൂള്ള ശരഭൻ മഹബലൻ.
മൈന്ദനങ്ങേതവൻ തമ്പി വിവിദനും
വൃന്ദാരകവൈദ്യനന്ദനന്മാരല്ലൊ.
സേതുകർത്താവാം നളനതിനങ്ങേതു
ബോധമേറും വിശ്വകർമ്മാവുതൻ മകൻ
താരൻ പനസൻ കുമുദൻ വിനതനും
വീരൻ വൃഷഭൻ വികടൻ വിശാലനും
മാരുതി തൻപിതാ‍വാകിയ കേസരി
ശൂരനായീടും പ്രമാഥി ശതബലി
സാരനാം ജാംബവാനും വേഗദർശിയും
വീരൻ ഗജനും ഗവയൻ ഗവാക്ഷനും
ശൂരൻ ദധിമുഖൻ ജ്യോതിർമ്മുഖനതി-
ഘോരൻ സുമുഖനും ദുർമ്മുഖൻ ഗോമുഖൻ,
ഇത്യാതി വാനര നായകന്മാരെ ഞാൻ
പ്രത്യേകമെങ്ങനെ ചൊല്ലുന്നതും പ്രഭോ!
ഇത്തരം വാനരനായകന്മാരറു-
പത്തേഴുകോടിയുണ്ടുള്ളതറിഞ്ഞാലും
ഉള്ളം തെളിഞ്ഞു പോർക്കായിരുപത്തൊന്നു
വെള്ളം പടയുമുണ്ടുള്ളതവർക്കെല്ലാം
ദേവാരികളെയൊടുക്കുവാനായ് വന്ന
ദേവാംശസംഭവന്മാരിവരേവരും,
ശ്രീരാമദേവനും മാനുഷനല്ലാദി-
നാരായണനാം പരൻ പുരുഷോത്തമൻ.
സീതയാകുന്നതു യോഗമായാദേവി
സോദരൻ ലക്ഷ്മണനായതനന്തനും
ലോകമാതവും പിതാവും ജനകജാ-
രാഘവന്മാരെന്നറിക വഴിപോലെ.
വൈരമവരോടു സംഭവിച്ചീടുവാൻ
കാരണമെന്തെന്നോർക്ക നീ മാനസേ.
പഞ്ചഭൂതാത്മകമായ ശരീരവും
പഞ്ചത്വമാശു ഭവിക്കുമെല്ലാവനും
പഞ്ചപഞ്ചാത്മകതത്ത്വങ്ങളേക്കൊണ്ടു
സഞ്ചിതം പുണ്യപാപങ്ങളാൽ ബദ്ധമായ്
ത്വങ്മാംസമേദോസ്ഥിമൂത്രമലങ്ങളാൽ
സമ്മേളൈതമതിദുർഗ്ഗന്ധമെത്രയും
ഞാനെന്നഭാവമതിങ്കലുണ്ടായ് വരും
ജ്ഞാനമില്ലാത്തജനങ്ങൾക്കതോർക്ക നീ.
ഹന്ത ജഡാത്മകമാ‍യ കായത്തിങ്ക-
ലെന്തൊരാസ്ഥാ ഭവിക്കുന്നതും ധീമതാം
യാതൊന്നുമൂലമാം ബ്രഹ്മഹത്യാദിയാം
പാതകകൌഘങ്ങൾ കൃതങ്ങളാകുന്നതും
ഭോഗഭോക്താവായ ദേഹം ക്ഷണം കൊണ്ടു
രോഗാദിമൂലമായ് സമ്പതിക്കും ദൃഢം.
പുണ്യപാപങ്ങളോടും ചേർന്നു ജീവനും
വന്നു കൂടുന്നു സുഖദു:ഖബന്ധനം.
ദേഹത്തെ ഞാനെന്നു കല്പിച്ചു കർമ്മങ്ങൾ
മോഹത്തിനാലവശത്വേന ചെയ്യുന്നു
ജന്മമരണങ്ങളുമതുമൂലമായ്
സമ്മോഹിത്നമാർക്കു വന്നു ഭവിക്കുന്നു
ശോകജരാമരണാദികൾ നീക്കുവാ-
നാകയാൽ ദേഹാഭിമാനം കളക നീ.
ആത്മാവു നിർമ്മലനവ്യയനദ്വയ-
മാത്മാനമാത്മനാ കണ്ടു തെളിക നീ.
ആത്മാവിനെ സ്മരിച്ചീടുക സന്തത-
മാത്മനി തന്നെ ലയിക്ക നീ കേവലം
പുത്രദാരാർത്ഥഗൃഹാദിവസ്തുക്കളിൽ
സക്തികളഞ്ഞു വിരക്തനായ് വാഴുക.
സൂകരാശ്വാദി ദേഹങ്ങളിലാകിലും
ഭോഗം നരകാദികളിലുമുണ്ടല്ലൊ.
ദേഹം വിവേകാഢ്യമായതും പ്രാപിച്ചി-
താഹന്ത! പിന്നെ ദ്വിജത്വവും വന്നിതു.
കർമ്മഭൂവാമത്ര ഭാരതഖണ്ഡത്തിൽ
നിർമ്മലം ബ്രഹ്മജന്മം ഭവിച്ചീടിനാൽ
പിന്നെയുണ്ടാകുമോ ഭോഗത്തിലാഗ്രഹം
ധന്യനായുള്ളവനോർക്കമഹാമതെ!
പൌലസ്ത്യപുത്രനാം ബ്രാഹ്മണാഢ്യൻ ഭവാൻ
ത്രൈലോക്യസമ്മതൻ ഘോരതപോധനൻ
എന്നിരിക്കെ പുനരജ്ഞാനിയെപ്പോലെ
പിന്നെയും ഭോഗാഭിലാഷമെന്തിങ്ങനെ?
ഇന്നുതുടങ്ങി സമസ്ത സംഗങ്ങളും
നന്നായ് പരിത്യജിച്ചീടുക മാനസേ
രാമനെത്തന്നെ സമാശ്രയിച്ചീടുക
രാമനാകുന്നതാത്മപരനദ്വയൻ.
സീതയെ രാമനുകൊണ്ടക്കൊടുത്തു തൽ-
പാദപത്മാനിചരനായ് ഭവിക്ക നീ.
സർവ്വപാപങ്ങളിൽ നിന്നു വിമുക്തനായ്
ദിവ്യമാംവിഷ്ണുലോകം ഗമിക്കായ് വരും
അല്ലായ്കിലാശു കീഴ്പോട്ടു കീഴ്പോട്ടു പോയ്-
ച്ചെല്ലും നരകത്തിലില്ലൊരു സംശയം
നല്ലതത്രെ ഞാൻ നിനക്കു പറഞ്ഞതു
നല്ലജനത്തോടൂ ചോദിച്ചു കൊൾകെടോ.
രാമരാമേതി രാമേതി ജപിച്ചുകൊ-
ണ്ടാമയം വേറിട്ടു സാധിക്ക മോക്ഷവും
സത്സംഗമത്തോടു രാമചന്ദ്രം ഭക്ത-
വത്സലം ലോകശരണ്യം ശരണദം
ദേവം മരതകകാന്തികാന്തം രമാ-
സേവിതം ചാപബാണായുധം രാ‍ഘവം
സുഗ്രീവസേവിതം ലക്ഷ്മണസംയുതം
രക്ഷാനിപുണം വിഭീഷണസേവിതം
ഭക്ത്യാനിരന്തരം ധ്യാനിച്ചു കൊൾകിലോ
മുക്തിവന്നീടുമതിനില്ല സംശയം.’
ഇത്ഥം ശുകവാകയമജ്ഞാനനാശനം
ശ്രുത്വാ ദശാസ്യനും ക്രോധതാമ്രാക്ഷനായ്
ദഗ്ദ്ധനായ്പ്പോകും ശൂകനെന്നു തോന്നുമാ-
റാത്യന്തരോഷേണ നോക്കിയുരചെയ്താൻ:
‘ഭൃത്യനായുള്ള നീയാചാര്യനെപ്പോലെ
നിസ്ത്രപം ശിക്ഷചൊൽവാനെന്തു കാരണം?
പണ്ടുനീചെയ്തൊരുപകാരമോർക്കയാ-
ലുണ്ടു കാരുണ്യമെനിക്കതു കൊണ്ടു ഞാൻ
ഇന്നു കൊല്ലുന്നതില്ല്ലെന്നു കല്പിച്ചിതെൻ
മുന്നിൽ നിന്നാശു മറയത്തു പോക നീ
കേട്ടാൽ പൊറുക്കരുതതൊരു വാക്കുകൾ
കേട്ടു പൊറുപ്പാൻ ക്ഷമയുമെനിക്കില്ല.
എന്നുടെ മുന്നിൽ നീ കാൽക്ഷണം നിൽക്കിലോ
വന്നു കൂടും മരണം നിനക്കിന്നുമേ.’
എന്നതു കേട്ടു പേടിച്ചു വിറച്ചവൻ
ചെന്നു തന്മന്ദിരം പുക്കിരിന്നീടിനാൻ.
ശുകന്റെ പൂർവ്വവൃത്താന്തം
ബ്രാഹ്മണശ്രേഷ്ഠൻ പുരാ ശുകൻ നിർമ്മലൻ
ബ്രാഹ്മണ്യവും പരിപാലിച്ചു സന്തതം
കാനനത്തിങ്കൽ വാനപ്രസ്ഥനായ് മഹാ
ജ്ഞാനികളിൽ പ്രധാനിത്യവും കൈക്കോണ്ടു
ദേവകൾക്കഭ്യുതയാർത്ഥമായ് നിത്യവും
ദേവാരികൾക്കു വിനാശത്തിനായ്ക്കൊണ്ടും
യാഗാദികർമ്മങ്ങൾ ചെയ്തുമേവീടിനാൻ,
യോഗം ധാരിച്ചു പരബ്രഹ്മ നിഷ്ഠയാ.
വൃന്ദാരകാഭ്യുദയാർത്ഥിയായ് രാക്ഷസ-
നിന്ദാപരനായ് മരുവും ദശാന്തരെ
നിർജ്ജരവൈരികുലശ്രേഷ്ഠനാകിയ
വജ്രദംഷ്ടൻ മഹാദുഷ്ടനിശാചരൻ
എന്തോന്നു നല്ലു ശുകാപകാരത്തിനെ-
ന്നന്തരവും പാർത്തു പാർത്തിരിക്കും വിധൌ.
കുംഭോത്ഭവനാമഗസ്ത്യൻ ശൂകാശ്രമേ
സമ്പ്രാപ്തനായാനൊരു ദിവസം ബലാൽ
സംപൂജിതനാമഗസ്ത്യതപോധനൻ
സംഭോജനാർത്ഥം നിയന്ത്രിതനാകയാൽ
സ്നാതും ഗതേ മുനൌ കുംഭോത്ഭവ തദാ
യാതുധാനാധിപൻ വജ്രദംഷ്ട്രാസുരൻ
ചെന്നാനഗസ്ത്യരൂപം ധരിച്ചന്തരാ
ചൊന്നാൻ ശുകനോടു മന്ദഹാസാന്വിതം,
‘ഒട്ടുനാളുണ്ടു മാംസംകൂട്ടിയുണ്ടിട്ടു
മൃഷ്ടമായുണ്ണേണമിന്നു നമൂക്കെടൊ!
ഛാഗമാംസം വേണമല്ലൊ കറി മമ
ത്യാഗിയല്ലൊ ഭവാൻ ബ്രാഹ്മണസത്തമൻ.’
എന്നളവേ ശൂകൻ പത്നിയോടും തഥാ
ചൊന്നാനതങ്ങനെയെന്നവളും ചൊന്നാൾ.
മദ്ധ്യേശുകപത്നിവേഷം ധരിച്ചവൻ
ചിത്തമോഹം വളർത്തീടിനാൻ മായയാ.
മർത്ത്യമാംസം വിളമ്പിക്കൊടുത്തമ്പോടു
തത്രൈവ വജ്രദംഷ്ട്രൻ മറഞ്ഞീടിനാൻ
മർത്ത്യമാംസംകണ്ടു മൈത്രാവരുണിയും
ക്രുദ്ധനായ് ക്ഷിപ്രംശുകനെശ്ശപിച്ചതു:
‘മർത്തരെബ്ഭക്ഷിച്ചു രാക്ഷസനായിനി
പൃത്ഥിയിൽ വാഴുക മത്തപോവൈഭവാൽ.’
ഇത്ഥം ശപിച്ചിതു കേട്ടു ശുകൻ താനു-
‘മെത്രയും ചിത്രമിതെന്തൊരു കാരണം;
മാംസോത്തരം ഭുജിക്കേണമിനിക്കെന്നു
ശാസനചെയ്തതും മറ്റാരുമല്ലല്ലൊ
പിന്നെയതിനു കോപിച്ചുശപിച്ചതു-
മെന്നുടെ ദുഷ്കർമ്മമെന്നേ പറയാവൂ.’
‘ചൊല്ലുചൊല്ലെന്തു പറഞ്ഞതു നീ സഖേ!
നല്ല വൃത്താന്തമിതെന്നോടു ചൊല്ലണം!’
എന്നതു കേട്ടു ശുകനുമഗസ്ത്യനോ-
ടന്നേരമാശു സത്യം പറഞ്ഞീടിനാൻ:
‘മജ്ജനത്തിന്നെഴുന്നെള്ളിയ ശേഷമി-
തിജ്ജനത്തോടും വീണ്ടും വന്നരുൾ ചെയ്തു
വ്യഞ്ജനം മാംസസമന്വിതം വേണമെ-
ന്നഞ്ജസാ ഞാനതു കേട്ടിതു ചെയ്തതും
ഇത്ഥം ശുകോക്തികൾ കേട്ടൊരഗസ്ത്യനും
ചിത്തേ മുഹൂർത്തം വിചാരിച്ചരുളിനാൻ.
വൃത്താന്തമുൾക്കാമ്പുകൊണ്ടു കണ്ടോരള-
വുൾത്താപമോടരുൾ ചെയ്താനഗസ്ത്യനും:
‘വഞ്ചിതന്മാരായ് വയം ബത! യാമിനീ-
സഞ്ചാരികളിതു ചെയ്തതു നിർണയം.
ഞാനുമതിമൂഢനായ്ച്ചമഞ്ഞേൻ ബലാ-
ലൂനം വരാ വിധിതന്മതമെന്നുമേ
മിഥ്യയായ് വന്നുകൂടാമമ ഭാഷിതം
സത്യപ്രധാനനല്ലോ നീയുമാകയാൽ.
നല്ലതു വന്നു കൂടും മേലിൽ നിർണ്ണയം
കല്യാണമായ് ശാപമോക്ഷവും നല്കൂവൻ.
ശ്രീരാമപത്നിയെ രാവണൻ കൊണ്ടുപോ-
യാരാമസീമനി വച്ചു കൊള്ളും ദൃഢം.
രാവണഭൃത്യനായ് നീയും വരും ചിരം
കേവലം നീയവനിഷ്ടനായും വരും
രാഘവൻ വാനരസേനയുമായ് ചെന്നൊ-
രാകുലമെന്നിയേ ലങ്കാപുരാന്തികേ
നാലുപുറവും വളഞ്ഞിരിക്കുന്നൊരു-
കാലമവസ്ഥയറിഞ്ഞു വന്നീടുവാൻ
നിന്നെയയക്കും ദശാനനനന്നു നീ
ചെന്നു വണങ്ങുക രാ‍മനെസ്സാദരം
പിന്നെ വിശേഷങ്ങളൊന്നിഴിയാതെ പോയ്-
ച്ചെന്നു ദശമുഖൻ തന്നോടൂ ചൊല്ലുക
രാവണനാത്മതത്ത്വോപദേശം ചെയ്തു
ദേവപ്രിയനായ് വരും പുനരാശു നീ.
രാക്ഷസഭാവമശേഷമുപേക്ഷിച്ചു
സാക്ഷാൽ ദ്വിജത്വവും വന്നുകൂടും ദൃഢം.’
ഇത്ഥമനുഗ്രഹിച്ചു കലശോത്ഭവൻ
സത്യം തപോധനവാക്യം മനോഹരം.
മാല്യവാന്റെ വാക്യം
ചാരനായോരു ശുകൻ പോയനന്തരം
ഘോരനാം രാവണൻ വാഴുന്ന മന്ദിരേ 1390
വന്നിതു രാവണമാതാവുതൻ പിതാ-
ഖിന്നനായ് രാവണനെക്കണ്ടു ചൊല്ലുവാൻ
സൽക്കാരവും കുശലപ്രശ്നവും ചെയ്തു
രക്ഷോവരനുമിരുത്തി യഥോചിതം
കൈകസീതാതൻ മതിമാൻ വിനീതിമാൻ
കൈകസീനന്ദനൻ തന്നോടു ചൊല്ലീടിനാൻ
“ചൊല്ലുവൻ ഞാൻ തവ നല്ലതു പിന്നെ നീ-
യെല്ലാം നിനക്കൊത്തപോലെയനുഷ്ഠിക്ക
ദുർന്നിമിത്തങ്ങളീ ജാനകി ലങ്കയിൽ
വന്നതിൽപ്പിന്നെപ്പലതുണ്ടു കാണുന്നു 1400
കണ്ടീലയോ നാശഹേതുക്കളായ് ദശ-
കണ്ഠപ്രഭോ? നീ നിരൂപിക്ക മാൻസേ
ദാരുണമായിടി വെട്ടുന്നിതന്വഹം
ചോരയും പെയ്യുന്നിതുഷ്ണമായെത്രയും
ദേവലിംഗങ്ങളിളകി വിയർക്കുന്നു
ദേവിയാം കാളിയും ഘോരദംഷ്ട്രാന്വിതം
നോക്കുന്ന ദിക്കിൽ ചിരിച്ചു കാണാകുന്നു
ഗോക്കളിൽ നിന്നു ഖരങ്ങൾ ജനിക്കുന്നു
മൂഷികൻ മാർജ്ജാരനോടു പിണങ്ങുന്നു
രോഷാൽ നകുലങ്ങളോടുമവ്വണ്ണമേ 1410
പന്നഗജാലം ഗരുഡനോടും തഥാ
നിന്നെതിർത്തീടാൻ തുടങ്ങുന്നു നിശ്ചയം
മുണ്ഡനായേറ്റം കരാളവികടനായ്
വർണ്ണവും പിംഗലകൃഷ്ണമായ് സന്തതം
കാലനെയുണ്ടു കാണുന്നിതെല്ലാടവും
കാലമാപത്തിനുള്ളോന്നിതു നിർണ്ണയം
ഇത്തരം ദുർന്നിമിത്തങ്ങളുണ്ടായതി-
നത്രൈവ ശാന്തിയെച്ചെയ്തു കൊള്ളേണമേ
വംശത്തെ രക്ഷിച്ചുകൊള്ളുവാനേതുമേ
സംശയമെന്നിയേ സീതയെക്കൊണ്ടുപോയ് 1420
രാമപാദേ വച്ചു വന്ദിക്ക വൈകാതെ
രാമനാകുന്നതു വിഷ്ണു നാരായണൻ
വിദ്വേഷമെല്ലാം ത്യജിച്ചു ഭജിച്ചുകൊൾ-
കദ്വയനാം പരമാത്മാനമവ്യയം
ശ്രീരാമപാദപോതം കൊണ്ടു സംസാര-
വാരാന്നിധിയെക്കടക്കുന്നു യോഗികൾ
ഭക്തികൊണ്ടന്തഃകരണവും ശുദ്ധമായ്
മുക്തിയെ ജ്ഞാനികൾ സിദ്ധിച്ചു കൊള്ളുന്നു
ദുക്ഷ്ടനാം നീയും വിശുദ്ധനാം ഭക്തികൊ-
ണ്ടൊട്ടുമേ കാലം കളയാതെ കണ്ടു നീ 1430
രാക്ഷസവംശത്തെ രക്ഷിച്ചുകൊള്ളുക
സാക്ഷാൽ മുകുന്ദനെസ്സേവിച്ചു കൊള്ളുക
സത്യമത്രേ ഞാൻ പറഞ്ഞതു കേവലം
പഥ്യം നിനക്കിതു ചിന്തിക്ക മാനസേ”
സാന്ത്വനപൂർവ്വം ദശമുഖൻ തന്നോടു
ശാന്തനാം മാല്യവാൻ വംശരക്ഷാർത്ഥമായ്
ചൊന്നതുകേട്ടു പൊറാഞ്ഞു ദശമുഖൻ
പിന്നെയമ്മാല്യവാൻ തന്നോടു ചൊല്ലിനാൻ:
“മാനവനായ കൃപണനാം രാമനെ
മാനസേ മാനിപ്പതിനെന്തു കാരണം? 1440
മർക്കടാലംബനം നല്ല സാമർത്ഥ്യമെ-
ന്നുൾക്കാമ്പിലോർക്കുന്നവൻ ജളനെത്രയും
രാമൻ നിയോഗിക്കയാൽ വന്നിതെന്നോടു
സാമപൂർവ്വം പറഞ്ഞൂ ഭവാൻ നിർണ്ണയം
നേരത്തേ പോയാലുമിന്നി വേണ്ടുന്ന നാൾ
ചാരത്തു ചൊല്ലിവിടുന്നുണ്ടു നിർണ്ണയം
വൃദ്ധൻ ഭവാനതിസ്നിഗ്ദ്ധനാം മിത്രമി-
ത്യുക്തികൾ കേട്ടാൻ പൊറുത്തുകൂടാ ദൃഢം”
ഇഥം പറഞ്ഞമാത്യന്മാരുമായ് ദശ-
വക്ത്രനും പ്രാസാദമൂർദ്ധനി കരേറിനാൻ 1450
യുദ്ധാരംഭം
വാനര സേനയും കണ്ടകമേബഹു-
മാനവും കൈക്കൊണ്ടിരിക്കും ദശാന്തരെ
യുദ്ധത്തിനായ് രജനീചരവീരരെ-
സ്സത്വരം തത്ര വരുത്തി വാഴും വിധൌ
രാവണനെക്കണ്ടു കോപിച്ചുരാഘവ-
ദേവനും സൌമിത്രിയോടു വിൽ വാങ്ങിനാൻ
പത്തുകിരീടവും കൈകളിരുപതും
വൃത്രനോടൊത്ത ശരീരവും ശൌര്യവും
പത്തു കിരീടങ്ങളും കുടയും നിമി-
ഷാർദ്ധേന ഖണ്ഡിച്ചനേരത്തു രാവണൻ
നാണിച്ചു താഴെത്തിറങ്ങി ഭയം കൊണ്ടു
ബാണത്തെ നോക്കിച്ചരിച്ചീടിനാൻ.
മുഖ്യപ്രഹസ്തപ്രമുഖപ്രവരന്മാ-
രൊക്കവേ വന്നു തൊഴുതോരനന്തരം
‘യുദ്ധമേറ്റീടുവിൻ കോട്ടയിൽപ്പുക്കട-
ച്ചത്യന്തഭീത്യാ വസിക്കയില്ലത്ര നാം.’
ഭേരീമൃദംഗഢക്കാപണവാനാക-
ദാരുണ ഗോമുഖാ‍ദ്യങ്ങൾ വാദ്യങ്ങളും
വാരണാശ്വോഷ്ട്രഖരഹരി ശാർദ്ദൂല-
സൈരിഭസ്യന്ദനമുഖ്യയാനങ്ങളിൽ
ഖഡ്ഗശൂലേഷുചാപപ്രാസാതോമര-
മുൽഗരയഷ്ടി ശക്തിച്ഛുരികാദികൾ
ഹസ്തേ ധരിച്ചുകൊണ്ടസ്തഭീത്യാ ജവം
യുദ്ധസന്നദ്ധരായുദ്ധതബുദ്ധിയോ-
ടബ്ധികളദ്രികളുർവ്വിയും തൽക്ഷണ-
മുദ്ധൂതമായിതു സത്യലോകത്തോളം
വജ്രഹസ്താശയിൽ പുക്കാൻ പ്രഹസ്തനും
വജ്രദംഷ്ട്രൻ തഥാ ദക്ഷിണദിക്കിലും
ദുശ്ച്യവനാരിയാം മേഘനാദൻ തദാ
പശ്ചിമഗോപുരദ്വാരി പുക്കീടിനാൻ.
മിത്ര വർഗ്ഗാമാത്യഭൃത്യജനത്തൊടു-
മുത്തരദ്വാരി പുക്കാൻ ദശവക്ത്രനും
നീലനും സേനയും പൂർവദിഗ്ഗോപുരേ
ബാലിതനയനും ദക്ഷിണഗോപുരേ
വായുതനയനും പശ്ചിമഗോപുരെ
മാ‍യാമനുഷ്യനാമാദിനാരായണൻ
മിത്രതനയസൌമിത്രീവിഭീഷണ-
മിത്രസംയുക്തനായുത്തരദിക്കിലും
ഇത്ഥമുറപ്പിച്ചു രാഘവരാവണ-
യുദ്ധം പ്രവൃത്തമായ് വന്നു വിചിത്രമായ്.
ആയിരം കോടിമഹാകോടികളോടു-
മായിരമർബുദമായിരം ശംഖങ്ങൾ
ആയിരം പുഷ്പങ്ങളായിരം കല്പങ്ങ-
ആയിരം ലക്ഷങ്ങളായിരം ദണ്ഡങ്ങൾ
ആയിരം ധൂളികളായിരമായിരം
തോയാകരപ്രളയങ്ങളെന്നിങ്ങനെ
സംഖ്യകളോടു കലർന്ന കപിബലം
ലങ്കാപുരത്തെ വളഞ്ഞാലതിദ്രുതം.
പൊട്ടിച്ചടർത്ത പാഷാണങ്ങളേക്കൊണ്ടും
മുഷ്ടികൾകൊണ്ടും മുസലങ്ങളേക്കൊണ്ടും
ഉർവ്വീരുഹം കൊണ്ടും ഉർവ്വീധരം കൊണ്ടും
സർവതോ ലങ്കാപുരം തകർത്തീടിനാർ.
കോട്ടമതിലും കിടങ്ങും തകർത്തൂടൻ
കൂട്ടമിട്ടാർത്തുവിളിച്ചടുക്കുന്നേരം
വൃഷ്ടിപോലെ ശരജാലം പൊഴിക്കയും
വെട്ടുകൊണ്ടറ്റു പിളർന്നു കിടക്കയും
അസ്ത്രങ്ങൾ ശസ്ത്രങ്ങൾ ചക്രങ്ങൾ ശാക്തിക-
ളർദ്ധചന്ദ്രാകാരമായുള്ള പത്രികൾ
ഖഡ്ഗങ്ങൾ ശൂലങ്ങൾ കുന്തങ്ങളീട്ടികൾ
മുൽഗരപംക്തികൾ ഭിണ്ഡിപാലങ്ങളും
തോമരദണ്ഡം മുസലങ്ങൾ മുഷ്ടികൾ
ചാമീകരപ്രഭപൂണ്ട ശതഘ്നികൾ
ഉഗ്രങ്ങളായ വജ്രങ്ങളിവ കൊണ്ടു
നിഗ്രഹിച്ചീടിനാർ നക്തഞ്ചരേന്ദ്രരും.
ആർത്തി മുഴുത്തു ദശാസ്യനവസ്ഥകൾ
പേർത്തുമറിവതിനായയച്ചീടിനാൻ
ശാർദ്ദൂലനാദിയാം രാത്രിഞ്ചരന്മാരെ
രാത്രിയിൽ ചെന്നാലവരും കപികളായ്.
മർക്കടെന്ദ്രന്മാരറിഞ്ഞു പിടിച്ചടി-
ച്ചുൽക്കടരോഷേണ കൊൽവാൻ തുടങ്ങുമ്പോൾ
ആർത്തനാദം കേട്ടുരാഘവനും കരു-
ണാർദ്രബുദ്ധ്യാ കൊടുത്താനഭയം ദ്രുതം.
ചെന്നവരും ശുകസാരണരെപ്പോലെ
ചൊന്നതു കേട്ടു വിഷാദേണ രാവണൻ
മന്ത്രിച്ചുടൻ വിദ്യുജ്ജിഹ്വനുമായ് ദശ-
കന്ധരൻ മൈഥിലി വാഴുമിടം പുക്കാൻ.
രാമശിരസ്സും ധനുസ്സുമിതെന്നുടൻ
വാമാക്ഷിമുന്നിലാമ്മാറൂ വച്ചീടിനാൻ
ആയോധനേ കൊന്നു കൊണ്ടുപോന്നേനെന്നു
മായയാ നിർമ്മിച്ചു വച്ചതുകണ്ടപ്പോൾ
സത്യമെന്നോർത്തു വിലാപിച്ചു മോഹിച്ചു
മുഗ്ദ്ധാംഗി വീണുകിടക്കും ദശാന്തരേ
വന്നൊരു ദൂതൻ വിരവൊടു രാവണൻ-
തന്നേയും കൊണ്ടുപോന്നീടിനാനന്നേരം
വൈദേഹി തന്നോടു ചൊന്നാൾ സരമയും:
‘ഖേദമശേഷമകലെക്കളക നീ
എല്ലാം ചതിയെന്നു തേറീടിതൊക്കവേ
നല്ലവണ്ണം വരും നാലുനാളുള്ളിലി-
ങ്ങില്ലൊരു സംശയം കല്ല്യാണദേവതേ!
വല്ലഭൻ കൊല്ലും ദശാസ്യനെ നിർണ്ണയം.’
ഇത്ഥം സരമാസരസവാക്യം കേട്ടു
ചിത്തം തെളിഞ്ഞിരുന്നീടിനാൻ സീതയും.
മംഗലദേവതാവല്ലഭാജ്ഞാവശാ-
ലംഗദൻ രാവണൻ തന്നോടൂ ചൊല്ലിനാൻ:
‘ഒന്നുകിൽ സീതയെ കൊണ്ടുവന്നെന്നുടെ
മുന്നിലാമ്മാറൂവച്ചീടുക വൈകാതെ.
യുദ്ധത്തിനാശൂപുറപ്പെടുകല്ലായ്കി-
ലത്തൽ പൂണ്ടുള്ളിലടച്ചങ്ങിരിക്കിലും
രാക്ഷസസേനയും ലങ്കാനഗരവും
രാക്ഷസരാജനാം നിന്നോടു കൂടവേ
സംഹരിച്ചീടുവാൻ ബാണമെയ്തെന്നുള്ള
സിംഹനാദം കേട്ടതില്ലയൊ രാവണ!
ജ്യാനാത ഘോഷവും കേട്ടതില്ലെ ഭവാൻ?
നാണം നിനക്കേതുമില്ലയോ മാനസേ?’
ഇത്ഥമധിക്ഷേപവാക്കുകൾ കേട്ടതി-
ക്രുദ്ധനായോരു രാത്രീഞ്ചരവീരനും
വൃത്രാരിപുത്രതനയനെക്കൊൾകെന്നു
നക്തഞ്ചരാധിപന്മാരോടു ചൊല്ലിനാൻ.
ചെന്നു പിടിച്ചാർ നിശാചര വീരരും
കൊന്നു ചുഴറ്റിയെറിഞ്ഞാൻ കപീന്ദ്രനും
പിന്നെയപ്രാസാദവും തകർത്തീടിനാ-
നൊന്നു കുതിച്ചങ്ങുയർന്നു വേഗേന പോയ്
മന്നവൻ തന്നെത്തൊഴുതു വൃത്താന്തങ്ങ‌-
ളൊന്നൊഴിയാതെയുണർത്തിനാനംഗദൻ
പിന്നെസ്സുഷേണൻ കുമുദൻ നളൻ ഗജൻ
ധന്യൻ ഗവയൻ ഗവാക്ഷൻ മരുത്സുതൻ
എന്നിവരാദിയാം വാനരവീരന്മാർ
ചെന്നു ചുഴന്നു കിടങ്ങും നിരത്തിനാർ.
കല്ലും മലയും മരവും ധരിച്ചാശു
നില്ലു നില്ലെന്നു പറഞ്ഞടുക്കുന്നേരം
ബാണചാപങ്ങളും വാളും പരിചയും
പ്രാണഭയം വരും വെണ്മഴു കുന്തവും
ദണ്ഡങ്ങളും മുസലങ്ങൾ ഗദകളും
ഭിണ്ഡിപാലങ്ങളും മുൽഗരജാലവും
ചക്രങ്ങളും പരിഘങ്ങളുമീട്ടികൾ
സുക്രചകങ്ങളും മറ്റുമിത്രാദികൾ
ആയുദ്ധമെല്ലാമെടൂത്തു പിടിച്ചുകൊ-
ണ്ടായോധനത്തിന്നടുത്താരരക്കരും.
വാരണനാദവും വാജികൾ നാദവും
രാക്ഷസരാർക്കയും സിംഹനാദങ്ങളും
രൂക്ഷതയേറൂം കപികൾനിനാദവും
തിങ്ങി മുഴങ്ങിപ്പുഴങ്ങി പ്രപഞ്ചവു-
മെങ്ങുമിടതൂർന്നു മാറ്റൊലിക്കൊണ്ടു തേ
ജംഭാരിമുമ്പാം നിലിമ്പരും കിന്നര-
കിം പുരുഷോരഗഗുഹ്യക സംഘവും
ഗർന്ധർവ്വസിദ്ധവിദ്യാധരചാരണാ-
ദ്യരീക്ഷാന്തരേ സഞ്ചരിക്കും ജനം
നാരദാദികളായ മുനികളും
ഘോരമായുള്ള ദു:ഖം കണ്ടു കൊള്ളുവാൻ
നാരികളോടൂം വിമാനയാനങ്ങളി-
ലരുഹ്യ പുഷ്കരാന്തേ നിറഞ്ഞീടിനാർ.
തുംഗനാമിന്ദ്രജിത്തേറ്റാനതുനേര-
മംഗദൻ തന്നോടതിന്നു കപീന്ദ്രനും
സുതനെക്കൊന്നു തേരും തകർത്താൻ മേഘ-
നാദനും മറ്റൊരു തേരിലേറീടിനാൻ.
മാരുതി തന്നെ വേൽകൊണ്ടു ചാട്ടീടിനാൻ
ധീരനാകും ജംബുമാലി നിശാചരൻ
സാരഥി തന്നോടു കൂടവേ മാരുതി
തേരും തകർത്തവനെക്കൊന്നലറിനാൻ.
മിത്രതനയൻ പ്രഹസ്തനോടേറ്റിതു
മിത്രാരിയോടു വിഭീക്ഷണവീരനും
നീലൻ നികുംഭനോടേറ്റാൻ തപനനെ-
കാ‍ലപുരത്തിന്നയച്ചാൻ മഹാഗജൻ.
ലക്ഷ്മണനേറ്റാൻ വിരൂപാക്ഷനോടഥ
ലക്ഷ്മീപതിയാം രഘുത്തമൻ തന്നോടു
രക്ഷധ്വജാഗ്നിധ്വജാദികൾ പത്തുപേർ
തൽക്ഷണേ പോർചെയ്തു പുക്കാർ സുരാ‍ലയം.
വാനരന്മാർക്കു ജയം വന്നിതന്നേരം
ഭാനുവും വാരിധിതന്നിൽ വീണീടിനാൻ.
ഇന്ദ്രാത്മജാത്മജനോടേറ്റു തോറ്റു പോ-
യിന്ദ്രജിത്തംബരാന്തേ മറഞ്ഞീടിനാൻ
നാഗസ്ത്രമെയ്തു മോഹിപ്പിച്ചിതു ബത
രാഘവന്മാരേയും വാനരന്മാരെയും
വന്ന കപികളെയും നരന്മാരെയു-
മൊന്നൊഴിയാതെ ജയിച്ചേനിതെന്നവൻ
വെന്നിപ്പെരുമ്പറ കൊട്ടിച്ചു മേളീച്ചു
ചെന്നു ലങ്കാപുരം തന്നിൽ മേവീടിനാൻ.
താപസവൃന്ദവും ദേവസമൂഹവും
താപം കലർന്നു വിഭീഷണവീരനും
ഹാ! ഹാ! വിഷാദേന ദു:ഖവിഷണ്ണരായ്
മോഹിതന്മാരായ് മരുവും ദശാന്തരേ
സപ്തദീപങ്ങളും സപ്താർണ്ണവങ്ങളും
സപ്താചലങ്ങളുമുൾക്ഷോഭമാം വണ്ണം
സപ്താശ്വകോടിതേജോമയനായ് സുവർ-
ണ്ണാദ്രിപോലേ പവനാശനനാശനൻ
അബ്ധിതോയം ദ്വിധാ ഭിത്വാ സ്വപക്ഷയു-
ഗ്മോദ്ധൂതലോകത്രയത്തോടതിദ്രുതം
നാഗാരി രാമപാദം വണങ്ങീടിനാൻ
നാഗാസ്ത്രബന്ധനം തീർന്നിതു തൽക്ഷണേ.
ശാഖാ മൃഗങ്ങളുമസ്ത്രനിർമ്മുക്തരായ്
ശോകവും തീർന്നു തെളിഞ്ഞു വിളങ്ങിനാർ
ഭക്തപ്രിയൻ മുദാപക്ഷിപ്രവരനെ
ബദ്ധസമ്മോദമനുഗ്രഹം നൽകിനാൻ.
കൂപ്പിത്തൊഴുതനുവാദവും കൈക്കൊണ്ടു
മേൽപ്പോട്ടു പോയ് മറഞ്ഞീടിനാൻ താർക്ഷ്യനും
മുന്നേതിലും ബലവീര്യവേഗങ്ങൾ പൂ-
ണ്ടുന്നതന്മാരാം കപിവരന്മാരെല്ലാം
മന്നവൻ തൻ നിയോഗേന മരങ്ങളും
കുന്നും മലയുമെടുത്തെറിഞ്ഞീടിനാർ.
വന്നശത്രുക്കളെക്കൊന്നു മമാത്മജൻ
മന്ദിരം പുക്കിരിക്കുന്നതിൽ മുന്നമേ
വന്നാരവരുമിങ്ങെന്തൊരു വിസ്മയം
നന്നുനന്നെത്രയുമെന്നേ പറയാവൂ.
ചെന്നറിഞ്ഞീടുവിനെന്തൊരു ഘോഷമി’-
തെന്നു ദശാ‍നനൻ ചെന്നോരനന്തരം
ചെന്നു ദൂതന്മാരറിഞ്ഞു ദശാനനൻ
തന്നോടു ചൊല്ലിനാർ വൃത്താന്തമൊക്കവേ.
‘വീര്യബലവേഗവിക്രമം കൈക്കൊണ്ടു
സൂര്യാത്മജാദികളായ കപികുലം
ഹസ്തങ്ങൾതോറുമലാതവും കൈക്കൊണ്ടു
ഭിത്തിതന്നുത്തമാംഗത്തിന്മേൽ നിലുന്നോർ
നാണമുണ്ടെങ്കിൽ പുറത്തു പുറപ്പെടു-
കാണുങ്ങളെങ്കിലെന്നാർത്തു പറകയും
കേട്ടതില്ലെ ഭവാ’നെന്നവർ ചൊന്നതു
കേട്ടു ദശാസ്യനും കോപേന ചൊല്ലിനാൻ:
‘മാനവന്മാരെയുമേറെ മദമുള്ള
വാനരന്മാരെയും കൊന്നൊടുക്കീടുവാൻ
പോകധൂമ്രാക്ഷൻ പടയോടു കൂടവേ
വേഗേന യുദ്ധം ജയിച്ചു വരിക നീ’
ഇത്ഥമനുഗ്രഹം ചെയ്തയച്ചാനതി-
ക്രുദ്ധനാം ധൂമ്രാക്ഷനും നടന്നീടിനാൻ.
ഉച്ക്ജൈസ്തരമായ വാദ്യഘോഷത്തോടും
പശ്ചിമഗോപുരത്തൂടെ പുറപ്പെട്ടാൻ
മാരുതിയോടെതിർത്താനവനും ചെന്നു
ദാരുണമായിതു യുദ്ധവുമെത്രയും.
ബലസിവന്മഴു കുന്തം ശരാസനം
ശൂലം മുസലം പരിഘഗദാദികൾ
കൈക്കൊണ്ടു വാരണവാജിരഥങ്ങളി-
ലുൾക്കരുത്തോടേറി രാക്ഷസവീരരും
കല്ലും മരവും മലയുമായ് പർവ്വത-
തുല്യശരീരികളായ കപികളും
തങ്ങളിലേറ്റു പൊരുതു മരിച്ചിതൊ-
ട്ടങ്ങുമിങ്ങും മഹാവീരരായുള്ളവർ.
ചോരയുമാറായൊഴുകീ പലവഴി
ശൂരപ്രവരനാം മാരുതി തൽക്ഷണേ
ഉന്നതമായൊരു കുന്നിൻ കൊടുമുടി-
തന്നെയടർത്തെടിത്തൊന്നെറിഞ്ഞീടിനാൻ.
തേരിൽ നിന്നാശു ഗദയുമെടുത്തുടൻ-
പാരിലാമ്മാറു ധൂമ്രാക്ഷനും ചാടിനാൻ
തേരും കുതിരകളും പൊടിയായിതു
മാരുതിക്കുള്ളിൽ വർദ്ധിച്ചിതു കോപവും
രാത്രിഞ്ചരരെയൊടുക്കിത്തുടങ്ങിനാ-
നാർത്തി മുഴുത്തതു കണ്ടു ധൂമ്രാക്ഷനും
മാരുതിയെഗ്ഗദകൊണ്ടടിച്ചീടിനാൻ
ധീരതയോ,ടതിനാകുലമെന്നിയേ
പാരം വളർന്നൊരുകോപവിവശനായ്
മാരുതി രണ്ടാമതൊന്നറിഞ്ഞീടിനാൻ
ധൂമ്രാക്ഷനേറുകൊണ്ടുമ്പർപുരത്തിങ്ക-
ലാമ്മാറൂ ചെന്നു സുഖിച്ചു വാണീടിനാൻ.
ശേഷിച്ച രാക്ഷസർ കോട്ടയിൽ പുക്കിതു
ഘോഷിച്ചിതംഗനമാർ വിലാപങ്ങളും.
വൃത്താന്തമാഹന്ത! കേട്ടു ദശാസ്യനും
ചിത്തതാപത്തോടു പിന്നെയും ചൊല്ലിനാൻ:
‘വജ്രഹസ്താരി പ്രബലൻ മഹാബലൻ
വജ്രദംഷ്ട്രൻ തന്നെ പോക യുദ്ധത്തിനായ്
മാനുഷവാനരന്മാരെ ജയിച്ചഭി-
മാനകീർത്ത്യാ വരികെ’ന്നയച്ചീടിനാൻ.
ദക്ഷിണഗോപുരത്തൂടെ പുറപ്പെട്ടു
ശക്രാത്മജാത്മജനോടെതിർത്തീടിനാൻ
ദുർന്നിമിത്തങ്ങളുണ്ടായതനാദൃത്യ
ചെന്നു കപികളോടേറ്റു മഹാബലൻ
വൃക്ഷശിലാശൈലവൃഷ്ടികൊണ്ടേറ്റവും
രക്ഷോവരന്മാർ മരിച്ചു മഹാരണേ.
ഖഡ്ഗശസ്ത്രാസ്ത്രശക്ത്യാദികളേറ്റേറ്റു
മർക്കടന്മാരും മരിച്ചാരസംഖ്യമായ്,
പത്തംഗയുക്തമായുള്ള പെരുമ്പട
നക്തഞ്ചരന്മാർക്കു നഷ്ടമായ് വന്നിതു
രക്തനദികളൊലിച്ചു പലവഴി
നൃത്തം തുടങ്ങി കബന്ധങ്ങളും ബലാൽ
താരേയനും വജ്രദംഷ്ട്രനും തങ്ങളിൽ
ഘോരമായേറ്റം പിണങ്ങിനിൽക്കും വിധൌ
വാളും പറീച്ചുടൻ വജ്രദംഷ്ട്രൻ ഗള-
നാദം മുറിച്ചെറിഞ്ഞീടിനാനംഗദൻ.
അക്കഥകേട്ടാശു നക്തഞ്ചരാധിപൻ
ഉൾക്കരുത്തേറുമകമ്പനൻ തന്നെയും
വൻപടയോടുമയച്ചാനതു നേരം
കമ്പമുണ്ടായിതു മേദിനിക്കന്നേരം
ദുശ്ച്യവനാരിപ്രവനകമ്പനൻ
പശ്ചിമഗോപുരത്തൂടേ പുറപ്പെട്ടാൻ.
വായു തനയനോടേറ്റവനും നിജ-
കായം വെടിഞ്ഞു കാലാലയം മേവിനാൻ.
മാരുതിയെ സ്തുതിച്ചു മാലോകരും
പാരം ഭയം പെരുത്തു ദശകണ്ഠനും
സഞ്ചരിച്ചാൻ നിജ രാക്ഷസസേനയിൽ
പഞ്ചദ്വയാസ്യനും കണ്ടാനതുനേരം
രാമേശ്വരത്തോടു സേതുവിന്മേലുമാ-
രാമദേശാന്തം സുബേലാചലോപരി
വാനരസേന പരന്നതും കൊട്ടക-
ലൂനമായ് വന്നതും കണ്ടോരനന്തരം
‘ക്ഷിപ്രം പ്രഹസ്തനെക്കൊണ്ടുവരികെ’ന്നു
കല്പിച്ചനേരമവൻ വന്നു കൂപ്പിനാൻ
‘നീയറിഞ്ഞീലയോ വൃത്താന്തമൊക്കവേ
നാകയകന്മാർ പടക്കാരുമില്ലായ്കയോ?
ചെല്ലുന്ന ചെല്ലുന്ന രാക്ഷസവീരരെ-
ക്കൊല്ലുന്നതും കണ്ടീങ്ങിരിക്കയില്ലിങ്ങു നാം.
ഞാനോ ഭവാനോ കനിഷ്ഠനോ പോർ ചെയ്തു
മാനുഷവാനരന്മാരെയൊടുക്കുവാൻ
പോകുന്നതാരെന്നു ചൊൽ’കെന്നു കേട്ടവൻ
‘പോകുന്നതിന്നു ഞാ’നെന്നു കൈകൂപ്പിനാൻ
തന്നുടെ മന്ത്രികൾ നാലുപേരുള്ളവർ
ചെന്നു നാലംഗപ്പടയും വരുത്തിനാർ.
നാലൊന്നു ലങ്കയിലുള്ള പടയ്ക്കെല്ലാ-
മാലംബനാം പ്രഹസ്തൻ മഹാരഥൻ.
കുംഭഹനും മഹാനാദനും ദുർമ്മുഖൻ
ജംഭാരി വൈരിയാം വീരൻ സമുന്നതൻ
ഇങ്ങനെയുള്ളൊരു മന്ത്രികൾ നാല്വരും
തിങ്ങിന വൻപടയോടും നടന്നിതു.
ദുർന്നിമിത്തങ്ങളുണ്ടായിതു കണ്ടവൻ-
തന്നകതാരിലുറച്ചു സന്നദ്ധനായ്
പൂർവപുരദ്വാരദേശേപുറപ്പെട്ടു
പാവകപുത്രനോടേറ്റോരനന്തരം
മർക്കടന്മാർ ശിലാവൃക്ഷാചലം കൊണ്ടു
രക്ഷോഗണത്തെയൊതുക്കിത്തുടങ്ങിനാർ
ചക്രഖഡ്ഗപ്രാസ ശക്തിശസ്ത്രാസ്ത്രങ്ങൾ
മർക്കടന്മാർക്കേറ്റൊക്കെമരിക്കുന്നു.
ഹസ്തിവരന്മാരുമശ്വങ്ങളും ചത്തു
രക്തംനദികളായൊക്കെയൊലിക്കുന്നു.
അംഭോജസംഭവനന്ദനൻ ജാംബവാൻ
കുംഭഹനുവിനേയും ദുർമ്മുഖനേയും
കൊന്നുമഹാനാദനേയും സമുന്നതൻ-
തന്നെയും പിന്നെ പ്രഹസ്തൻ മഹാരഥൻ
നീലനോടേറ്റുടൻ ദ്വന്ദയുദ്ധം ചെയ്തു
കാലപുരിപുക്കിരുന്നരുളീടിനാൻ.
സേനാപതിയും പടയും മരിച്ചതു
മാനിയാം രാവണൻ കേട്ടു കോപാന്ധനായ്.
യുദ്ധത്തിൽ രാവണന്റെ പുറപ്പാട്
‘ആരേയും പോരിന്നയയ്ക്കുന്നതില്ലിനി
നേരെ പൊരുതുജയിക്കുന്നതുണ്ടല്ലോ.
നമ്മോടുകൂടെയുള്ളോർ പോന്നീടുക
നമ്മുടെ തേരുംവരുത്തുകെന്നാ’നവൻ
വെണ്മതിപോലെ കുടയും പിടിപ്പിച്ചു
പൊന്മയമായൊരു തേരിൽക്കരേറിനാൻ
ആലവട്ടങ്ങളും വെൺചാമരങ്ങളും
നീലത്തഴകളും മുത്തുക്കുടകളും
ആയിരം വാജികളെക്കൊണ്ടുപൂട്ടിയ
വായുവേഗം പൂണ്ടതേരിൽ കരയേറി
മേരുശീഖരങ്ങൾ പോലെകിരീടങ്ങൾ
ഹാരങ്ങളാദിയാമാഭരണങ്ങളും
പത്തുമുഖമിരുപതു കൈകളും
ഹസ്തങ്ങളിൽ ചാപബാണായുദ്ധങ്ങളും
നീലാദ്രിപോലെ നിശാചരനായകൻ
കോലാഹലത്തോടുകൂടെപ്പുറപ്പെട്ടാൻ.
ലങ്കയിലുള്ളമഹാരഥരന്മാരെല്ലാം
ശങ്കാരഹിതം പുറപ്പെട്ടാരന്നേരം.
മക്കളും മന്ത്രിമാർ തമ്പിമാരും മരു-
മക്കളും ബന്ധുക്കളും സൈന്യപാലരും
തിക്കിത്തിരക്കിവടക്കുഭാഗത്തുള്ള
മുഖ്യമാം ഗോപുരത്തോടെ തെരുതെരെ
വിക്രമമേറിയ നക്തഞ്ചരന്മാരെ
യൊക്കെപ്പുരോഭുവി കണ്ടു രഘുവരൻ
മന്ദസ്മിതം ചെയ്തു നേത്രാന്തസംജ്ഞയാ
മന്ദം വിഭീഷണൻ തന്നോടരുൾ ചെയ്തു:
‘നല്ലവീരന്മാർ വരുന്നതു കാണെടോ!
ചൊല്ലേണമെന്നോടിവരെയഥാഗുണം‘
എന്നതു കേട്ടുവിഭീഷണരാഘവൻ-
തന്നോടു മന്ദസ്മിതം ചെയ്തു ചൊല്ലിനാൻ:
ബാണചാപത്തോടുബാലാർക്ക കാന്തി പൂ-
ണ്ടാനക്കഴൂത്തിൽ വരുന്നതകമ്പനൻ
സിംഹധ്വജം പൂണ്ടതേരിൽ കരയേറി
സിംഹപരാക്രമൻ ബാണചാപത്തൊടും
വന്നവനിന്ദ്രജിത്താകിയ രാവണ-
നന്ദനൻ തന്നെ മുന്നം ജയിച്ചാനവൻ
ആയോധനത്തിനു ബാണചാപങ്ങൾ പൂ-
ണ്ടായതമായൊരു തേരിൽ കരയേറി
കായം വളർന്നു വിഭൂഷണം പൂണ്ടതി-
കായൻ വരുന്നതു രാവണാന്തത്മകൻ
പൊന്നണിഞ്ഞാനക്കഴുത്തിൽ വരുന്നവ-
നുന്നതനേറ്റം മഹോദര മന്നവ!
വാജിമേലേറിപ്പരിഘം തിരിപ്പവ-
നാജി ശൂരേന്ദ്രൻ വിശാലൻ നരാന്തകൻ.
വെള്ളെരുതിൻ മുകളേറി ത്രിശൂലവും
തുള്ളിച്ചിരിക്കുന്നവൻ ത്രിശിരസ്സല്ലോ
രാവണൻ തന്മകൻ മറ്റേതിനങ്ങേതു
ദേവാന്തകൻ തേരിൽ വന്നിതു മന്നവ!
കുംഭകർണ്ണാത്മജൻ കുംഭമങ്ങേതവൻ
തമ്പി നികുംഭൻ പരിഘായുധനല്ലോ.
ദേവകുലാന്തകനാകിയ രാവണ-
നേവരോടൂം നമ്മെ വെൽവാൻ പുറപ്പെട്ടു.‘
ഇത്ഥം വിഭീഷണൻ ചൊന്നതു കേട്ടതി-
നുത്തരം രാഘവൻ താനുമരുൾ ചെയ്തു:
‘യുദ്ധേ ദശമുഖനെക്കൊലചെയ്തുടൻ
ചിത്തകോപം കളഞ്ഞീടുവതിന്നു ഞാൻ‘
എന്നരുൾ ചെയ്തു നിന്നരുളുന്നേരം
വന്ന പടയോടു ചൊന്നാൻ ദശാസ്യനും:
‘എല്ലാവരും നാമൊഴിച്ചു പോന്നാലവർ
ചെല്ലുമകത്തു കടന്നൊരുഭാഗമേ
പാർത്തു ശത്രുക്കൾ കടന്നുകൊള്ളും മുന്നേ
കാത്തുകൊൾവിൻ നിങ്ങൾ ചെന്നു ലങ്കാപുരം.
യുദ്ധത്തിനിന്നു ഞാൻ പോരുമിവരോടൂ
ശക്തിയില്ലായ്കയില്ലിതിനേതുമേ.’
ഏവം നിയോഗിച്ചനേരം നിശാചരരേവരും
ചെന്നു ലങ്കാപുരം മേവിനാർ.
വൃന്ദാദികാരാതി രാവണൻ വാ‍നര-
വൃന്ദത്തെയെയ്തുയെറ്യ്തങ്ങ തള്ളിവിട്ടീടിനാൻ.
വാനരേന്ദ്രന്മാരഭയം തരികെന്നു
മാനവേന്ദ്രൻ കാൽക്കൽ വീണിരന്നീടിനാർ
വില്ലും ശരങ്ങളുമാശു കൈക്കൊണ്ടു കൌ-
സല്യാതനയനും പോരിനൊരുമിച്ചാൻ.
‘വമ്പനായുള്ള്ഓരിവനോടു പോരിനു
മുമ്പിലടിയനനുഗ്രഹം നൽകണം‘.
എന്നുസൌമിത്രിയും ചെന്നിരന്നീടിനാൻ
മന്നവൻ താനുമരുൾ ചെയ്തതിന്നേരം:
വൃത്രാരിയും പോരിൽ വിവസ്ത്രനായ് വരും
നക്തഞ്ചരേന്ദ്രനോടേറ്റാലറിക നീ
മായയുമുണ്ടേറ്റം നിശാചരർക്കേറ്റവും
ന്യായവുമൊണ്ടിവർക്കാർക്കുമൊരിക്കലും
ചന്ദ്രചൂഡപ്രിയനാകെയുമുണ്ടവൻ
ചന്ദ്രഹാസാഖ്യമാം വാളുമുണ്ടായുധം
എല്ലാം നിരൂപിച്ചു ചിത്തമുറപ്പിച്ചു
ചെല്ലേണമല്ലൊ കലഹത്തിനെ’ന്നെല്ലാം
ശിക്ഷിച്ചരുൾചെയ്തയച്ചോരനന്തരം
ലക്ഷ്മണനും തൊഴുതാശു പിൻ വാങ്ങിനാൻ
ജാനകിചോരനെക്കണ്ടൊരു നേരത്തു
വാനരനായകനായൊരു മാരുതി
തേർത്തടം തന്നിൽ കുതിച്ചു വീണീടിനാ-
നാർത്തനായ് വന്നു നിശാചരനാഥനും.
ദക്ഷിണഹസ്തവുമോങ്ങിപ്പറഞ്ഞിതു;
രക്ഷോവരനോടൂമാരുതപുത്രനും:
നിർജ്ജരന്മാരേയും താപസന്മാരേയും
സജ്ജനമായ മറ്റുള്ള ജനത്തേയും
നിത്യമുപദ്രവുക്കുന്നനിനക്കു വ-
ന്നെത്തുമാപത്തു കപികുലത്താലെടോ!
നിന്നേയടീച്ചുകൊൽ വാൻ വന്നുനിൽക്കുന്നൊ-
രെന്നെയൊഴിച്ചുകൊൽ വീരനെന്നാകിൽ നീ
വിക്രമമേറിയ നിന്നുടെ പുത്രനാ-
മക്ഷകുമാരനെക്കൊന്നതു ഞാനെടോ.’
എന്നുപറഞ്ഞോന്നടിച്ചാൻ കപീ‍ന്ദ്രനും
നന്നായ് വിറച്ചുവീണാൻ ദശകണ്ഠനും
പിന്നെയുണർന്നു ചൊന്നാനിവിടേക്കിന്നു
വന്ന കപികളിൽ നല്ലനല്ലോ ഭവാൻ
‘നന്മയെന്തായെതെനിക്കിന്നൈതുകൊണ്ടു
നമ്മുടെ തല്ലുകൊണ്ടാ‍ൽ മറ്റൊരുവരും
മൃത്യുവരാതെ ജീവിപ്പവരില്ലല്ലൊ
മൃത്യുവന്നീല നിനക്കതുകൊണ്ടുഞാൻ
എത്രയും ദുർബലനെന്നുവന്നീ നമ്മി-
ലിത്തിരി നേരമിന്നും പൊരുതീടണം’
എന്നനേരത്തൊന്നടിച്ചാൻ ദശാനനൻ
പിന്നെ മോഹിച്ചു വീണാൻ കപിശ്രേഷ്ഠനും
നീലനന്നേരം കുതികൊണ്ടുരാവണ-
ന്മേലെ കരേറി കിരീടങ്ങൾ പത്തിലും
ചാടിക്രമേണ നൃത്തം തുടങ്ങീടിനാൻ;
പാടിത്തുടങ്ങിനാൻ രാവണനും തദാ.
പാവകാസ്ത്രം കൊണ്ടു പാവകപുത്രനെ
രാവണനെയ്തുടൻ തള്ളിവിട്ടീടിനാൻ
തൽ ക്ഷണെകോപിച്ചു ലക്ഷ്മണൻ വേഗേന
രക്ഷോവരനെ ചെറുത്താനതു നേരം
ബാണഗണത്തെ വർഷിച്ചാനിരുവരും
കാണരുതാതെ ചമഞ്ഞിതു പോർക്കളം
വില്ലുമുറിച്ചുകളഞ്ഞിതു ലക്ഷ്മണ-
നല്ലൽ മുഴുത്തുനിന്നു ദശകണ്ഠനും.
പിന്നെ മയൻ കൊടുത്തൊരു വേൾ സൌമിത്രി-
തന്നുടെ മാറിലാമ്മാറു ചാട്ടീടിനാൻ.
അസ്ത്രങ്ങൾ കൊണ്ടു തടുക്കരുതാഞ്ഞു സൌ-
മിത്രിയും ശക്തിയേറ്റാശു വീണീടിനാൻ.
ആടലായ് വീണകുമാരനെച്ചെന്നെടു-
ത്തീടുബാനാശു ഭാവിച്ചു ദശാനനൻ.
കൈലാസശൈലമെടുത്ത ദശാസ്യനു
ബാലശരീരമിളക്കരുതാഞ്ഞിതു.
രാഘവൻ തന്നുടെ ഗൌരവമോർത്തതി-
ലാഘവം പൂണ്ടിതു രാവണവീരനും
കണ്ടുനിൽക്കുന്നൊരു മാരുതപുത്രനും
മണ്ടിയണഞ്ഞൊന്നടിച്ചാൻ ദശാസ്യനെ
ചോരയും ഛർദ്ദിച്ചു തേരിൽ വീണാനവൻ
മാരുതി താനും കുമാരനെ തൽക്ഷണേ
പുഷ്പസമാനമെടുത്തുകൊണ്ടാദരാൽ
ചിൽ പുരുഷൻ മുമ്പിൽ വച്ചു വണങ്ങിനാൻ
മാറും പിരിഞ്ഞു ദശമുഖൻ കയ്യിലാ-
മ്മാറു പുക്കു മയദത്തമാം ശക്തിയും.
ത്രൈലൊക്യനായകനാകിയ രാമനും
പൌലസ്ത്യനോടൂ യുദ്ധം തുടങ്ങിനാൻ:
‘പംക്തിമുഖനോടു യുദ്ധത്തിനെന്നുടെ
കണ്ഠമേറിക്കൊണ്ടു നിന്നരുളിക്കൊൾക
കുണ്ഠതയെന്നിയേ കൊൽക ദശാസ്യനെ.’
മാരുതി ചൊന്നതു കേട്ടു രഘുത്തമ-
നാരുഹ്യ തൽ കണ്ഠദേശേ വിളങ്ങിനാൻ
ചൊന്നാൻ ദശാനനൻ തന്നോടു രാഘവൻ:
‘നിന്നെയടുത്തു കാണ്മാൻ കൊതിച്ചേൻ തുലൊം.
ഇന്നതിനാശു യോഗം വന്നിതാകയാൽ
നിന്നേയും നിന്നോടു കൂടെ വന്നോരേയും
കൊന്നു ജഗത്രയം പാലിച്ചു കൊള്ളുവ-
നെന്നുടെ മുന്നിലരക്ഷണം നില്ലു നീ.’
എന്നരുൾ ചെയ്തു ശസ്ത്രാസ്ത്രങ്ങൾ തൂകിനാ-
നൊന്നിനൊന്നൊപ്പമെയ്താൻ ദശവക്ത്രനും
ഘോരമായ് വന്നിതു പോരുമന്നേരത്തു
വാരാന്നിധിയുമിളകി മറിയുന്നു.
മാരുതി തന്നെയുമെയ്തുമുറിച്ചിതു
ശൂരനായോരു നിശാചര നായകൻ
ശ്രീരാമദേവനും കോപം മുഴുത്തതി-
ധീരത കൈക്കൊണ്ടെടുത്തൊരു സായകം
രക്ഷോവരനുടെ വക്ഷപ്രദേശത്തെ
ലക്ഷ്യമാക്കി പ്രയോഗിച്ചാനതിദ്രുതം,
ആലസ്യമായിതു ബാണമേറ്റന്നേരം
പൌലസ്ത്യചാപവും വീണിതു ഭൂതലേ.
നക്തഞ്ചരാധിപനായ ദശാസ്യനു
ശക്തിക്ഷയം കണ്ടു സത്വരം രാഘവൻ
തേരും കൊടിയും കുടയും കുതിരയും
ചാരുകിരീടങ്ങളും കളഞ്ഞീടിനാൻ
സാരഥിതന്നെയും കൊന്നു കളഞ്ഞള-
വാരൂഢതാപേന നിന്നു ദശാസ്യനും
രാമനും രാവണൻ തന്നോടരുൾ ചെയ്താ-
‘നാമയം പാരം നിനക്കുണ്ടു മാനസേ.
പോയാലുമിന്നു ഭയപ്പെടായ്കേതുമേ.
നീയിനി ലങ്കയിൽച്ചെന്നങ്ങിരുന്നാലും
ആയുധവാഹനത്തോടൊരുമ്പെട്ടുകൊ-
ണ്ടായോധനത്തിനു നാളെ വരേണം നീ.’
കാകുലസ്ഥവാക്കുകൾ കേട്ടു ഭയപ്പെട്ടു
വേഗത്തിലങ്ങു നടന്നു ദശാനനൻ.
രാഘവാസ്ത്രം തുടരെത്തുടർന്നുണ്ടെന്നൊ-
രാകുലം പൂണ്ടു തിരിഞ്ഞു നോക്കിത്തുലോം
വേപഥുഗാത്രനായ് മന്ദിരം പ്രാപിച്ചു
താപമുണ്ടായതു ചിന്തിച്ചു മേവിനാൻ.
കുംഭകർണ്ണന്റെ നീതിവാക്യം
മാനവേന്ദ്രൻ പിന്നെ ലക്ഷ്മണൻ തന്നെയും
വാനരരാജനാമർക്കാത്മജനേയും
രാവണബാണ വിദാരിതന്മാരായ
പാവകപുത്രാദി വാനരന്മാരെയും
സിദ്ധൌഷധം കൊണ്ടു രക്ഷിച്ചു തന്നുടെ
സിദ്ധാന്തമെല്ലാമരുൾ ചെയ്തു മേവിനാൻ
രാത്രിഞ്ചരേന്ദ്രനും ഭൃത്യജനത്തൊടു
പേർത്തും നിജാർത്തികളോർത്തു ചൊല്ലീടിനാൻ:-
“നമ്മുടെ വീര്യ ബലങ്ങളും കീർത്തിയും
നന്മയുമർത്ഥപുരുഷകാരാദിയും
നഷ്ടമായ് വന്നിതൊടുങ്ങി സുകൃതവും
കഷ്ടകാലം നമുക്കാഗതം നിശ്ചയം
വേധാവു താനുമനാരണ്യ ഭൂപനും
വേദവതിയും മഹാനന്ദികേശനും
രംഭയും പിന്നെ നളകൂബരാദിയും
ജംഭാരിമുമ്പാം നിലിമ്പവരന്മാരും
കുംഭോൽഭവാദികളായ മുനികളും
ശംഭുപ്രണയിനിയാകിയ ദേവിയും
പുഷ്ടതപോബലം പൂണ്ടു പാതിവ്രത്യ-
നിഷ്ഠയോടെ മരുവുന്ന സതികളും
സത്യമായ് ചൊല്ലിയ ശാപവചസ്സുകൾ
മിഥ്യയായ് വന്നു കൂടായെന്നു നിർണ്ണയം
ചിന്തിച്ചു കാണ്മിൻ നമുക്കിനിയും പുന-
രെന്തോന്നു നല്ലൂ, ജയിച്ചു കൊൾവാനഹോ!
കാലാരിതുല്യനാകും കുംഭകർണ്ണനെ-
ക്കാലം കളയാതുണർത്തുക നിങ്ങൾ പോയ്
ആറുമാസം കഴിഞ്ഞെന്നിയുണർന്നീടു-
മാറില്ലുറങ്ങിത്തുടങ്ങീട്ടവനുമി-
ന്നൊൻപതു നാളേ കഴിഞ്ഞതുള്ളൂ നിങ്ങ-
ളൻപോടുണർത്തുവിൻ വല്ലപ്രകാരവും“
രാക്ഷസരാജനിയോഗേന ചെന്നോരോ-
രാക്ഷസരെല്ലാമൊരുമ്പെട്ടുണർത്തുവാൻ
ആനകദുന്ദുഭിമുഖ്യവാദ്യങ്ങളു-
മാനതേർ കാലാൾ കുതിരപ്പടകളും
കുംഭകർണ്ണോരസി പാഞ്ഞുമാർത്തും ജഗത്-
കമ്പം വരുത്തിനാരെന്തൊരു വിസ്മയം!
കുംഭസഹസ്രം ജലം ചൊരിഞ്ഞീടിനാർ
കുംഭകർണ്ണ ശ്രവണാന്തരേ പിന്നെയും
കുംഭീവരന്മാരെക്കൊണ്ടു നാസാരന്ധ്ര-
സംഭൂതരോമം പിടിച്ചു വലിപ്പിച്ചും
തുമ്പിക്കരമറ്റലറിയുമാനകൾ
ജംഭാരിവൈരിക്കു കമ്പമില്ലേതുമേ
ജ്രുംഭാസമാരംഭമോടുമുണർന്നിതു
സംഭ്രമിച്ചോടിനാരശരവീരരും
കുംഭസഹസ്രം നിറച്ചുള്ള മദ്യവും
കുംഭസഹസ്രം നിറച്ചുള്ള രക്തവും
സംഭോജ്യമന്നവും കുന്നുപോലെ കണ്ടൊ-
രിമ്പം കലർന്നെഴുന്നേറ്റിരുന്നീടിനാൻ
ക്രവ്യങ്ങളാദിയായ് മറ്റുപജീവന-
ദ്രവ്യമെല്ലാം ഭുജിച്ചാനന്ദചിത്തനായ്
ശുദ്ധാചമനവും ചെയ്തിരിക്കും വിധൌ
ഭൃത്യജനങ്ങളും വന്നു വണങ്ങിനാൻ
കാര്യങ്ങളെല്ലാമറിയിച്ചുണർത്തിയ-
കാരണവും കേട്ടു പംക്തികണ്ഠാനുജൻ
‘എങ്കിലോ വൈരികളെക്കൊല ചെയ്തു ഞാൻ
സങ്കടം തീർത്തു വരുവ’ നെന്നിങ്ങനെ
ചൊല്ലിപ്പുറപ്പെട്ടനേരം മഹോദരൻ
മെല്ലെത്തൊഴുതു പറഞ്ഞാനതുനേരം:
‘ജ്യേഷ്ഠനെക്കണ്ടു തൊഴുതു വിടവാങ്ങി
വാട്ടം വരാതെ പൊയ്ക്കൊള്ളുക നല്ലതു”
ഏവം മഹോദരൻ ചൊന്നതു കേട്ടവൻ
രാവണൻ തന്നെയും ചെന്നു വണങ്ങിനാൻ
ഗാഢമായാലിംഗനം ചെയ്തിരുത്തീടിനാ-
നൂഢമോദം നീജ സോദരൻ തന്നെയും
‘ചിത്തേ ധരിച്ചതില്ലോർക്ക നീ കാര്യങ്ങൾ
വൃത്താന്തമെങ്കിലോ കേട്ടാലുമിന്നെടോ:
സോദരി തന്നുടെ നാസകുചങ്ങളെ
ച്ഛേദിച്ചതിന്നു ഞാൻ ജാനകീദേവിയെ
ശ്രീരാമലക്ഷ്മണന്മാരറിയാതെ ക-
ണ്ടാരാമ സീമ്നി കൊണ്ടന്നു വെച്ചീടിനേൻ
വാരിധിയിൽ ചിറ കെട്ടിക്കടന്നവൻ
പോരിന്നു വാനരസേനയുമായ് വന്നു
കൊന്നാൻ പ്രഹസ്താദികളെപ്പലരെയു-
മെന്നെയുമെയ്തു മുറിച്ചാൻ ജിതശ്രന്മം
കൊല്ലാതെ കൊന്നയച്ചാനതു കാരണ-
മല്ലൽ മുഴുത്തു ഞാൻ നിന്നേയുണർത്തിനേൻ
മാനവന്മാരെയും വാനരന്മാരെയും
കൊന്നു നീയെന്നെ രക്ഷിച്ചു കൊള്ളേണമേ‘
എന്നതു കേട്ടു ചൊന്നാൻ കുംഭകർണ്ണനും
‘നന്നു നന്നെത്രയും നല്ലതേ നല്ലു കേൾ
നല്ലതും തീയതും താനറിയാത്തവൻ
നല്ലതറിഞ്ഞു ചൊല്ലുന്നവൻ ചൊല്ലുകൾ
നല്ലവണ്ണം കേട്ടുകൊള്ളുകിലും നന്ന-
തല്ലാതവർക്കുണ്ടോ നല്ലതുണ്ടാകുന്നു?
‘സീതയെ രാമനു നൽകുക’ന്നിങ്ങനെ
സോദരൻ ചൊന്നാനതിനു കോപിച്ചു നീ
ആട്ടിക്കളഞ്ഞതു നന്നുനന്നോർത്തു കാൺ,
നാട്ടിൽ നിന്നാശു വാങ്ങീ ഗുണമൊക്കവേ
നല്ലവണ്ണം വരും കാലമില്ലെന്നതും
ചൊല്ലാമതുകൊണ്ടതും കുറ്റമല്ലെടോ!
നല്ലതൊരുത്തരാലും വരുത്താവത-
ല്ലല്ലൽ വരുത്തുമാപത്തണയുന്ന നാൾ
കാലദേശാവസ്ഥകളും നയങ്ങളും
മൂലവും വൈരികൾ കാലവും വീര്യവും
ശത്രുമിത്രങ്ങളും മദ്ധ്യസ്ഥപക്ഷവു-
മർത്ഥപുരുഷകാരാദി ഭേദങ്ങളും
നാലുപായങ്ങളുമാറുനയങ്ങളും
മേലിൽ വരുന്നതുമൊക്കെ നിരൂപിച്ചു’
പത്ഥ്യം പറയുമമാത്യനുണ്ടെങ്കിലോ
ഭർതൃസൌഖ്യം വരും, കീർത്തിയും വർദ്ധിയ്ക്കും
ഇങ്ങനെയുള്ളൊരമാത്യധർമ്മം വെടി-
ഞ്ഞെങ്ങനെ രാജാവിനിഷ്ടമെന്നാലതു
കർണ്ണസുഖം വരുമാറുപറഞ്ഞു കൊ-
ണ്ടന്വഹമാത്മാഭിമാനവും ഭാവിച്ചു
മൂലവിനാശം വരുമാറു നിത്യവും
മൂഢരായുള്ളോരമാത്യജനങ്ങളിൽ
നല്ലതു കാകോളമെന്നതു ചൊല്ലുവോ-
രല്ലൽ വിഷ്മുണ്ടവർക്കെന്നിയില്ലല്ലോ
മൂഢരാം മന്ത്രികൾ ചൊല്ലു കേട്ടീടുകിൽ
നാടുമായുസ്സും കുലവും നശിച്ചു പോം
നാദഭേദം കേട്ടു മോഹിച്ചു ചെന്നു ചേർ-
ന്നാധി മുഴുത്തു മരിക്കും മൃഗകുലം
അഗ്നിയെക്കണ്ടു മോഹിച്ചു ശാലഭൺNഅൾ
മഗ്നരായഗ്നിയിൽ വീണു മരിക്കുന്നു
മത്സ്യങ്ങളും രസത്തിങ്കൽ മോഹിച്ചു ചെ-
ന്നത്തൽ പെടുന്നു ബളിശം ഗ്രസിക്കയാൽ
ആഗ്രഹമൊന്നിങ്കലേറിയാലാപത്തു-
പോക്കുവാനാവതല്ലാതവണ്ണം വരും
നമ്മുടെ വംശത്തിനും നല്ല നാട്ടിനു-
മുന്മൂലനാശം വരുത്തുവാനായല്ലോ
ജാനകി തന്നിലൊരാശയുണ്ടായതും
ഞാനറിഞ്ഞേനതു രാത്രീഞ്ചരാധിപ!
ഇന്ദ്രിയങ്ങൾക്കു വശനായിരിപ്പവ-
നെന്നുമാപത്തൊഴിഞ്ഞില്ലെന്നു നിർണ്ണയം
ഇന്ദ്രിയഗ്രാമം ജയിച്ചിരിക്കുന്നവ-
നൊന്നുകൊണ്ടും വരാ നൂനമാപത്തുകൾ
നല്ലതല്ലെന്നറിഞ്ഞിരിക്കെബ്ബലാൽ
ചെല്ലുമൊന്നിങ്കലൊരുത്തനഭിരുചി
പൂർവ്വജന്മാർജ്ജിത വാസനയാലതി-
നാവതല്ലേതുമതിൽ വശനായ് വരും
എന്നാലതിങ്കൽ നിന്നാശുമനസ്സിനെ-
ത്തന്നുടെ ശാസ്ത്രവിവേകോപദേഷങ്ങൾ
കൊണ്ടുവിധേയമാക്കിക്കൊണ്ടിരിപ്പവ-
നുണ്ടോ ജഗത്തിങ്കലാരാനുമോർക്ക നീ?
മുന്നം വിചാരകാലേ ഞാൻ ഭവാനോടു-
തന്നെ പറഞ്ഞതില്ലേ ഭവിഷ്യത് ഫലം?
ഇപ്പോളുപഗതമായ്‌വന്നതീശ്വര -
കൽപ്പിതമാർക്കും തടുക്കാവതല്ലല്ലോ
മാനുഷനല്ല രാമൻ പുരുഷോത്തമൻ
നനാജഗന്മയൻ നാരയണൻ പരൻ
സീതയാകുന്നതു യോഗമായാദേവി
ചേതസി നീ ധരിച്ചീടുകെന്നിങ്ങനെ
നിന്നോടു തന്നെ പറഞ്ഞുതന്നീലയോ
മന്നവ!മുന്നമേയെന്തതോരാഞ്ഞതും?
ഞാനൊരുനാൾ വിശാലയാം യഥാസുഖം
കാനനാന്തേ നരനാരായണാശ്രമേ
വാഴുന്നനേരത്തു നാരദനെപ്പരി-
തോഷേണ കണ്ടു നമസ്കരിച്ചീടിനേൻ
ഏതൊരുദിക്കിൽ നിന്നാഗതനായിതെ-
ന്നാദരവോടരുൾ ചെയ്ക മഹാമുനേ!
എന്തൊരു വൃത്താന്തമുള്ളൂ ജഗത്തിങ്ക-
ലന്തരം കൂടാതരുൾചെയ്ക, യെന്നെല്ലാം
ചോദിച്ച നേരത്തു നാരദനെന്നോടു
സാദരം ചൊന്നാനുദന്തങ്ങളൊക്കവേ
‘രാവണപീഡിതന്മാരായ് ചമഞ്ഞൊരു-
ദേവകളും മുനിമാരുമൊരുമിച്ചു
ദേവദേവേശനാം വിഷ്ണുഭഗവാനെ-
സേവിച്ചുണർത്തിച്ചു സങ്കടമൊക്കവേ
ത്രിലോക്യകണ്ടകനാകിയ രാവണൻ
പൌലസ്ത്യപുത്രനതീവദുഷ്ടൻ ഖലൻ
ഞങ്ങളെയെല്ലാമുപദ്രവിച്ചീടുന്നി-
തെങ്ങുമിരിക്കരുതാതെചമഞ്ഞിതു
മർത്ത്യനാലെന്നിയേ മൃത്യുവില്ലെന്നതു
മുക്തം വിരിഞ്ചനാൽ മുന്നമേ കല്പിതം
മർത്ത്യനായ് തന്നെ പിറന്നു ഭവാനിനി
സത്യധർമ്മങ്ങളെ രക്ഷിക്ക വേണമേ’
ഇത്ഥമുണർത്തിച്ചനേരം മുകുന്ദനും
ചിത്തകാരുണ്യം കലർന്നരുളിച്ചെയ്തു:
‘പൃത്ഥ്വിയിൽ ഞാനയോദ്ധ്യായാം ദശരഥ-
പുത്രനായ് വന്നു പിറന്നിനിസ്സത്വരം
നക്തഞ്ചരാധിപൻ തന്നെയും നിഗ്രഹി-
ച്ചത്തൽ തീർത്തീടുവനിത്രിലോകത്തിങ്കൽ
സത്യസങ്കൽപ്പനാമീശ്വരൻ തന്നുടെ
ശക്തിയോടും കൂടി രാമനായ് വന്നതും
നിങ്ങളെയെല്ലാമൊടുക്കുമവനിനി
മംഗലം വന്നുകൂടും ജഗത്തിങ്കലും’
എന്നരുൾ ചെയ്തു മറഞ്ഞു മഹാമുനി
നന്നായ് നിരൂപിച്ചു കൊൾക നീ മാനസേ
‘രാമൻ പരബ്രഹ്മമായ സനാതനൻ
കോമളനിന്ദീവരദളശ്യാമളൻ
മായാമാനുഷ്യവേഷം പൂണ്ട രാമനെ-
ക്കായേന വാചാ മനസാ ഭജിക്ക നീ
ഭക്തി കണ്ടാൽ പ്രസാദിക്കും രഘുത്തമൻ
ഭക്തിയല്ലോ മഹാജ്ഞാനമാതാവെടോ!
ഭക്തിയല്ലോ സതാം മോക്ഷപ്രജായിനി
ഭക്തിഹീനന്മാർക്കു കർമ്മവും നിഷ്ഫലം
സംഖ്യയില്ലാതോളമുണ്ടവതാരങ്ങൾ
പങ്കജനേത്രനാം വിഷ്ണുവിനെങ്കിലും
സംഖ്യാവതാം മതം ചൊല്ലുവൻ നിന്നുടെ
ശങ്കയെല്ലാമകലെക്കളഞ്ഞീടുവാൻ
രാമാവതാരസമമല്ലാതൊന്നുമേ
നാമജപത്തിനാലേ വരും മോക്ഷവും
ജ്ഞാനസ്വരൂപനാകുന്ന ശിവൻ പരൻ
മാനുഷാകാരനാം രാമനാകുന്നതും
താരകബ്രഹ്മമെന്നത്രെ ചൊല്ലുന്നതും
ശ്രീരാമദേവനെത്തന്നെ ഭജിക്ക നീ
രാമനെത്തന്നെ ഭജിച്ചുവിദ്വജ്ജന--
മാമയം നൽകുന്ന സംസാരസാഗരം
ലംഘിച്ചു രാമപാദത്തെയും പ്രാപിച്ചു
സങ്കടം തീർത്തുകൊള്ളുന്നിതു സന്തതം
ശുദ്ധതത്വന്മാർ നിരന്തരം രാമനെ-
ച്ചിത്താംബുജത്തിങ്കൽ നിത്യവും ധ്യാനിച്ചു
തച്ചരിത്രങ്ങളും ചൊല്ലി നാ‍മങ്ങളു-
മുച്ചരിച്ചാത്മാനമാത്മാനാകണ്ടു ക-
ണ്ടച്യുതനോടു സായൂജ്യവും പ്രാപിച്ചു
നിശ്ചലാനന്ദേ ലയിക്കുന്നിതന്വഹം
മായാവിമോഹങ്ങളെല്ലാം കളഞ്ഞുടൻ
നീയും ഭജിച്ചുകൊൾകാനന്ദമൂർത്തിയെ.’
കുംഭകർണ്ണവധം
സോദരനേവം പറഞ്ഞതു കേട്ടതിക്രോധം
മുഴുത്തു ദശാസ്യനും ചൊല്ലിനാൻ
“ജ്ഞാനോപദേശമെനിക്കു ചയ്‌വാനല്ല
നാഞിന്നുണർത്തി വരുത്തി, യഥാസുഖം
നിദ്രയെ സേവിച്ചുകൊൾക, നീയെത്രയും
ബുദ്ധിമാനെന്നതുമന്നറിഞ്ഞേനഹം
വേദശാസ്ത്രങ്ങളും കേട്ടുകൊള്ളാമിനി
ഖേദമകന്നു സുഖിച്ചുവാഴുന്ന നാൾ
ആമെങ്കിലാശു ചെന്നായോധനം ചെയ്തു
രാമാദികളെ വധിച്ചു വരിക നീ”
അഗ്രജൻവാക്കുകളിത്തരം കേട്ടളവുഗ്രനാം
കുംഭകർണ്ണനൻ നടന്നീടിനാൻ
വ്യഗ്രവും കൈവിട്ടു യുദ്ധേ രഘൂത്തമൻ
നിഗ്രഹിച്ചാൽ വരും മോക്ഷമെന്നോർത്തവൻ
പ്രകാരവും കടന്നുത്തുംഗശൈലരാജാകാര
മോടലറിക്കൊണ്ടതിദ്രുതം
ആയിരംഭാരമിരുമ്പുകൊണ്ടുള്ള
തന്നായുധമായുള്ള ശൂലവും കൈക്കൊണ്ടു
വാനരസേനയിൽ പുക്കോരുനേരത്തു
വാനരവീരരെല്ലവരുമോടിനാർ
കുംഭകർണ്ണൻ‌തൻ വരവു കണ്ടാകുലാൽ
സംഭ്രമം പൂണ്ടു വിഭീഷണൻ‌തന്നോടു
“വൻപുള്ള രാക്ഷസനേവനിവൻ
പറകംബരത്തോളമുയരമുണ്ടത്ഭുതം!“
ഇത്ഥം രഘൂത്തമൻ ചോദിച്ചളവതിനുത്തരമാശു
വിഭീഷണൻ ചൊല്ലിനാൻ
“രാവണസോദരൻ കുംഭകർണ്ണൻ മമ
പൂർവജനെത്രയും ശക്തിമാൻ ബുദ്ധിമാൻ
ദേവകുലാന്തകൻ നിദ്രാവശനിവനാവതി
ല്ലാർക്കുമേറ്റാൽ ജയച്ചീടുവാൻ
തച്ചരിത്രങ്ങളെല്ലാമറിയിച്ചു ചെന്നിച്ഛ്യാ
പൂർവജൻ കാൽക്കൽ വീണീടിനാൻ
ഭ്രാതാ വിഭീഷണൻ ഞാൻ ഭവത്ഭക്തിമാൻ
പ്രീതിപൂണ്ടെന്നെയനുഗ്രഹിക്കേണമേ!
സീതയെ നൽകുക രാഘവനെന്നു
ഞാനാദരപൂർവ്വമാവോളമപേക്ഷിച്ചേൻ
ഖഡ്ഗവും കൈക്കൊണ്ടു നിഗ്രഹിച്ചീടുവാ
നുഗ്രതയോടുമടുത്തതു കണ്ടു ഞാൻ
ഭീതനായ് നാലമാതൃന്മാരുമായ് പോന്നു
സീതാപതിയെശ്ശരണമായ് പ്രാപിച്ചേൻ“
ഇത്ഥം വിഭീഷണവാക്കുകൾ കേട്ടവൻ
ചിത്തം കുളുർത്തു പുണർന്നാനനുജനെ
പിന്നെപ്പുറത്തു തലോടിപ്പറഞ്ഞിതു:
“ധന്യനല്ലോ ഭാവാനില്ല കില്ലേതുമേ
ജീവിച്ചിരിക്ക പലകാലമൂഴിയുൽ
സേവിച്ചുകൊൾക രാമപാദാംബുജം
നമ്മുടെ വംശത്തെ രക്ഷിപ്പതിന്നു നീ
നിർമ്മലൻ ഭാഗവതോത്തമനെത്രയും
നാരായണപ്രിയനെത്രയും നീയെന്നു
നാരദൻ തന്നെ പറഞ്ഞുകേട്ടേനഹം
മായാമയമിപ്രപഞ്ചമെല്ലെ,മിനിപ്പോ
യാലുമെങ്കിൽ നീ രാമപാദാന്തികേ“
എന്നതു കേട്ടഭിവാദ്യവും ചെയ്തതിഖിന്നനായ്
ബാഷ്പവും വാർത്തു വാങ്ങീടിനാൻ
രാമപാർശ്വം പ്രാപ്യ ചിന്താവിവശനായ്
ശ്രീമാൻ വിഭീഷണൻ നിൽക്കും ദശാന്തരേ
ഹസ്തപാദങ്ങളാൽ മർക്കടവീരരെ
ക്രുദ്ധനായൊക്കെ മുടിച്ചുതുടങ്ങിനാൻ
പേടിച്ചടുത്തുകൂടാഞ്ഞു കപികളുമോടി
ത്തടങ്ങിനാർ നാനാദിഗന്തരേ
മത്തഹസ്തീന്ദ്രനെപ്പോലെ കപികളെ
പ്പത്തുന്നൂറായിരം കൊന്നാനരക്ഷണാൽ
മർക്കടരാജനതുകണ്ടൊരു മല
കൈക്കൊണ്ടെറിഞ്ഞതു മാറിൽത്തടുത്തവൻ
കുത്തിനാൻ ശൂലമെടുത്തതുകൊണ്ടതിവിത്ര
സ്തനായ്‌വീണു മോഹിച്ചിതർക്കജൻ
അപ്പോളവനെയുമൂക്കോടെടുത്തുകൊണ്ടു
ല്പന്നമോദം നടന്നു നിശാചരൻ
യുദ്ധേ ജയിച്ചു സുഗ്രീവനെയും കൊണ്ടു
നക്തഞ്ചരേശ്വരൻ ചെല്ലുന്ന നേരത്തു
നാരീജനം മഹാപ്രാസാദമേറിനിന്നാരൂഢമോദം
പനിനീരിൽ മുക്കിയ മാല്യങ്ങളും
കളഭങ്ങളും തൂകിനാരാലസ്യമാശു
തീർന്നീടുവാനാദരാൽ
മർക്കടരാജനതേറ്റു മോഹം വെടിഞ്ഞുൽ
ക്കടരോഷേണ മൂക്കും ചെവികളും
ദന്തനഖങ്ങളെക്കൊണ്ടു മുറിച്ചു
കൊണ്ടന്തരീക്ഷേ പാഞ്ഞുപോന്നാനതിദ്രുതം
ക്രോധവുമേറ്റമഭിമാനഹാനിയും
ഭീതിയുമുൾക്കൊട്നു രക്താഭിഷിക്തനായ്
പിന്നെയും വീണ്ടും വരുന്നതു കണ്ടതി
സന്നദ്ധനായടുത്തു സുമിത്രാത്മജൻ
പർവ്വതത്തിന്മേൽ മഴപൊഴിയുംവണ്ണം
ദുർവ്വാരബാണഗണം പൊഴിച്ചീടിനാൻ
പത്തുനൂറായിരം വാനരന്മാരെയും
വക്ത്രത്തിലാക്കിയടയ്ക്കുമവനുടൻ
കർണ്ണനാസാവിലത്തൂടേ പുറപ്പെടും
പിന്നെയും വാരിവിഴുങ്ങുമവൻ തദാ
രക്ഷോവരനുമന്നേരം നിരൂപിച്ചു
ലക്ഷമ്മനൻ തന്നെയുപേക്ഷിച്ചു സത്വരം
രാഘവന്തന്നോടടുത്താനതു കണ്ടു വേഗേന
ബാണം പൊഴിച്ചു രഘൂത്തമൻ
ദക്ഷിണഹസ്തവും ശൂലവും രാഘവൻ
തൽക്ഷണേ ബാണമെയ്താശു ഖണ്ഡിക്കയായ്
യുദ്ധാങ്കണേ വീണു വാനരവൃന്ദവും
നക്തഞ്ചരന്മാരുമൊട്ടുമരിച്ചിതു
വാമഹസ്തേ മഹാസാലവും കെകൊണ്ടു
രാമനോടേറ്റമടുത്തു നിശാചരൻ
ഇന്ദ്രാസ്ത്രമെയ്തു ഖണ്ഡിച്ചാനതു വീണു
മിന്ദ്രാരികൾ പലരും മരിച്ചീടിനാർ
ബദ്ധകോപത്തോടലറിയടുത്തിതു
നക്തഞ്ചരാധിപൻ പിന്നെയുമന്നേരം
അർദ്ധചന്ദ്രാകാരമായ രണ്ടമ്പുകൊണ്ടു
ത്തുംഗപാദങ്ങളും മുറിച്ചീടിനാൻ
നാരദസ്തുതി
സിദ്ധഗന്ധർവ വിദ്യാധരഗുഹ്യക-
യക്ഷഭുജംഗാപ്സരോവൃന്ദവും
കിന്നരചാരണ കിമ്പുരുഷന്മാരും
പന്നഗതാപസ ദേവസമൂഹവും
പുഷ്പവർഷം ചെയ്തു ഭക്ത്യാപുകഴ്ത്തിനാർ
ചില്പുരുഷം പുരുഷോത്തമമദ്വയം 2230
ദേവമുനീശ്വരൻ നാരദനും തദാ
സേവാർത്ഥമമ്പോടവതരിച്ചീടിനാൻ
രാമം ദശരഥനന്ദനമുല്പല-
ശ്യാമളം കോമളം ബാണധനുർദ്ധരം
പൂർണ്ണചന്ദ്രാനനം കാരുണ്യപീയൂഷ-
പൂർണ്ണസമുദ്രം മുകുന്ദം സദാശിവം
രാമം ജഗദഭിരാമമാത്മാരാമ-
മാമോദമാർന്നു പുകഴ്ന്നു തുടങ്ങിനാൻ
സീതാപതേ! രാമ! രാജേന്ദ്ര! രാഘവ!
ശ്രീധര! ശ്രീനിധേ! ശ്രീപുരുഷോത്തമ! 2290
ശ്രീരാമ! ദേവദേവേശ! ജഗന്നാഥ!
നാരായണാഖിലാധാര! നമോസ്തുതേ
വിശ്വസാക്ഷിൻ! പരമാത്മൻ! സനാതന!
വിശ്വമൂർത്തേ! പരബ്രഹ്മമേ! ദൈവമേ!
ദുഃഖസുഖാദികളെല്ലാമനുദിനം
കൈക്കൊണ്ടുമായയാ മാനുഷാകാരനായ്
ശുദ്ധതത്ത്വജ്ഞനായ് ജ്ഞാനസ്വരൂപനായ്
സത്യസ്വരൂപനായ് സർവലോകേശനായ്
സത്വങ്ങളുള്ളിലെജ്ജീവസ്വരൂപനായ്
സത്വപ്രധ്ഹാനഗുണപ്രിയനായ് സദാ 2300
വ്യക്തനായവ്യക്തനായതി സ്വസ്ഥനായ്
നിഷ്കളങ്കനായ് നിരാകാരനായിങ്ങനെ
നിർഗ്ഗുണനായ് നിഗമാന്തവാക്യാർത്ഥമായ്
ചിദ്ഘനതമാവായ് ശിവനായ് നിരീഹനായ്
ചക്ഷുരുന്മീലനകാലത്തു സൃഷ്ടിയും
ചക്ഷുർന്നിമീലനം കൊണ്ടു സംഹാരവും
രക്ഷയും നാനാവിധാവതാരങ്ങളാൽ
ശിക്ഷിച്ചു ധർമ്മത്തെയും പരിപാലിച്ചു
നിത്യം പുരുഷപ്രകൃതി കാലാഖ്യനായ്
ഭക്തപ്രിയനാം പരമാത്മനേ നമഃ 2310
യാതൊരാത്മാവിനെക്കാണുന്നിതെപ്പൊഴും
ചേതസി താപസേന്ദ്രന്മാർ നിരാശയാ
തത്സ്വ്രൂപത്തിനായ്ക്കൊണ്ടു നമസ്കാരം
ചിത്സ്വരൂപപ്രഭോ! നിത്യം നമോസ്തുതേ
നിർവികാരം വിശുദ്ധജ്ഞാനരൂപിണം
സർവലോകാധാരമാദ്യം നമോനമഃ
ത്വല്പ്രസാദം കൊണ്ടൊഴിഞ്ഞു മറ്റൊന്നിനാൽ
ത്വദ്ബോധമുണ്ടായ് വരികയുമില്ലല്ലോ
ത്വല്പാദപത്മങ്ങൾ കണ്ടു സേവിപ്പതി-
ന്നിപ്പോളെനിക്കവകാശമുണ്ടായതും 2320
ചില്പുരുഷ! പ്രഭോ! നിങ്കൃപാവൈഭവ-
മെപ്പോഴുമ്മെന്നുള്ളിൽ വാഴ്ക ജഗൽപ്പതേ!
കോപകാമദ്വേഷമത്സരകാർപ്പണ്യ-
ലോഭമോഹാദി ശത്രുക്കളുണ്ടാകയാൽ
മുക്തിമാർഗ്ഗങ്ങളിൽ സഞ്ചരിച്ചീടുവാൻ
ശക്തിയുമില്ല നിൻ മായാബലവശാൽ
ത്വൽക്കഥാപീയൂഷപാനവും ചെയ്തുകൊ-
ണ്ടുൽക്കാമ്പിൽ നിന്നെയും ധ്യാനിച്ചനാരതം
ത്വല്പൂജയും ചെയ്തു നാമങ്ങളുച്ചരി-
ച്ചിപ്രപഞ്ചത്തിങ്കലൊക്കെ നിരന്തരം 2330
നിൻ ചരിതങ്ങളും പാടിവിശുദ്ധനായ്
സഞ്ചരിപ്പാനായനുഗ്രഹിക്കേണമേ
രാജരാജേന്ദ്ര! രഘുകുലനായക!
രാജീവലോചന! രാമ! രമാപതേ!
പാതിയും പോയിതു ഭൂഭാരമിന്നു നീ
ബാധിച്ച കുംഭകർണൻ തന്നെക്കൊൾകയാൽ
ഭോഗീന്ദ്രനാകിയ സൌമിത്രിയും നാളെ
മേഘനിനാദനെക്കൊല്ലുമയോധനേ
പിന്നെ മറ്റെന്നാൾ ദശഗ്രീവനെബ്‌ഭവാൻ
കൊന്നു ജഗത്രയം രക്ഷിച്ചുകൊള്ളുക. 2340
ഞാനിനി ബ്രഹ്മലോകത്തിനു പോകുന്നു
മാനവവീര! ജയിക്ക ജയിക്ക നീ”
ഇത്ഥം പറഞ്ഞു വണങ്ങിസ്തുതിച്ചതി-
ഭക്തിമാനാകിയ നാരദനും തദാ
രാഘവനോടനുവാദവും കൈക്കൊണ്ടു
വേഗേന പോയ്മറഞ്ഞീടിനാനന്നേരം.

No comments:

Post a Comment